കരിങ്കുറിഞ്ഞി ഔഷധഗുണങ്ങൾ .

karinkurinji,karimkurinji,ayurvda medicine karimkurinji,karingurinji,karimkurinji recipe,benefits of karimkurinji,home made karimkurinji medicine,aushadaplant karimkurinji,how to make home made karimkurinji kurukkiyath,kari kurinji,karun kurinji,karim kurinji,kurinji,#karimkurinji,karim kurinji plant,kurinja varai,salemkurinji,karrimkuranji,kurinji kathabam,kurunji,kurinjikathambam,home made karim kurinji lehyam,kurincha varai


കേരളത്തിലെ വനങ്ങളിൽ  കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി.ആയുർവേദത്തിൽ വാതരോഗങ്ങളുടെ ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി.കൂടാതെ പല്ലുവേദന,ചൊറി,ക്ഷയം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്കും ഈ സസ്യം ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ സൈരേയഃ ,സഹചരഃ,ദാസീ തുടങ്ങിയ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു .

  • Botanical name : Strobilanthes heyneanus
  • Family : Acanthaceae (Acanthus family)
  • Synonyms: Nilgirianthus ciliatus ,Strobilanthes ciliatus,Strobilanthes kunthianus
ഇതര നാമങ്ങൾ.
  • Common name -Karun kurinji
  • Malayalam -Karinkurinji
  • Marathi- Gokarna
  • Hindi- Jhinti, Nil jhinti,Tadrelu
  • Bengali= jhinti
  • Gujarati- jhinti
  • Telugu-Gobbi, Kodi kannu, Mulu goranta
  • Tamil-Cem-mulli, Mituri, Uta mulli, Vellai-nilamparam 
  • Kannada-Jhinte, Kuruvaka, Mullugoranta
  • Punjabi-Tadrelu
  • Oriya-Saireyaka

ആവാസമേഖല .

വനങ്ങളിലാണ് കരിങ്കുറിഞ്ഞി കാണപ്പെടുന്നത് .എങ്കിലും കേരളത്തിലെ മലയോര ജില്ലകളിലെ പറമ്പുകളിലും കരിങ്കുറിഞ്ഞി കാണപ്പെടുന്നു . ശബരിമല ,അഗസ്ത്യമല ,നീലഗിരി ,നിലമ്പൂർ ,പീരുമേട് എന്നീ വനങ്ങളിൽ കരിങ്കുറിഞ്ഞി ധാരാളമയി വളരുന്നു .ഔഷധങ്ങളുടെ ആവശ്യത്തിനായി ഇപ്പോൾ മിക്ക വീടുകളിലും നട്ടുവളർത്തുന്നുണ്ട് .ഇന്ത്യ കൂടാതെ ശ്രീലങ്കയിലും,തെക്കൻ ചൈനയിലും ,മ്യാന്മറിലും കരിങ്കുറിഞ്ഞി കാണപ്പെടുന്നു .

കരിങ്കുറിഞ്ഞി ഇനങ്ങൾ  .

പൂക്കളുടെ നിറഭേതമനുസരിച്ച് അനേകം തരത്തിലുള്ള കരിങ്കുറിഞ്ഞി കാണപ്പെടുന്നു .ഈ സസ്യത്തിന്റെ  വൈവിധ്യം കാരണം ആയുർവേദ ആചാര്യന്മാർക്കിടയിൽ യഥാർത്ഥ കരിങ്കുറിഞ്ഞി ഏതെന്ന് ഇപ്പോഴും തർക്കം നിലനിൽക്കുന്നു .എങ്കിലും എല്ലാ ഇനം കരിങ്കുറിഞ്ഞികൾക്കും ഔഷധഗുണങ്ങൾ ഏതാണ്ട് സമാനമാണ്  .

കേരളത്തിൽ പൊതുവെ കരിങ്കുറിഞ്ഞിയായി ഉപയോഗിക്കുന്നത് സ്ട്രോബിലാന്തസ് സ്പീഷിസുകളാണ്.എന്നാൽ മറ്റ് ചില സംസ്ഥാനങ്ങളിൽ അക്കാന്തേസി കുടുബത്തിൽപ്പെട്ട ബാർലേറിയാ സ്പീഷിസുകളെ കരിങ്കുറിഞ്ഞിയായി ഉപയോഗിക്കുന്നു .

അക്കാന്തേസീ കുടുംബത്തിലെ 350 ഓളം സ്പീഷിസുകളുള്ള
ഒരു ജനുസാണ് സ്ട്രോബിലാന്തസ്.ഇവ മിക്കവയെയും മലയാളത്തിൽ കുറിഞ്ഞി എന്ന് വിളിക്കുന്നു .ഈ കുടുംബത്തിൽ ഉൾപ്പെട്ടതാണ് നീലക്കുറിഞ്ഞി ( Strobilanthes kunthianus ).

കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നാണ് നീലക്കുറിഞ്ഞി അറിയപ്പെടുന്നത് .കാരണം ഇവ 12 വർഷം കൂടുമ്പോൾ മാത്രമേ പൂക്കാറുള്ളു . 12 വർഷം കൂടുമ്പോൾ ഇവ കൂട്ടത്തോടെ പൂക്കുന്നു .നീലഗിരി ,മൂന്നാർ എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി കാണപ്പെടുന്നത് .

സസ്യവിവരണം .

ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്ന നേർത്ത തണ്ടുകളുള്ള ഒരു കുറ്റിച്ചെടിയാണ് കരിങ്കുറിഞ്ഞി.ഇലകൾക്ക് കരിം പച്ചനിറവും  അഗ്രം കൂർത്തതുമാണ് .സിരകൾ ഇലകളിൽ ഉയർന്ന് കാണാം .ഇലകൾ പരുപരുത്തതാണ് . ഇവയുടെ തണ്ടുകൾ കരിനീല നിറത്തിൽ കാണപ്പെടുന്നു .നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഈ സസ്യത്തിന്റെ പൂക്കാലം .പൂക്കളുടെ നിറം നീലയോ, മഞ്ഞയോ ,വെള്ളയോ ആകാം . 

രാസഘടകങ്ങൾ .

കരിങ്കുറിഞ്ഞിയുടെ ഇലയിൽ കൂടിയ അളവിൽ പൊട്ടാസിയം അടങ്ങിയിരിക്കുന്നു .വേരിൽൽ ലുപിയോൾ എന്ന ഘടകവും അടങ്ങിയിരിക്കുന്നു . 

കരിങ്കുറിഞ്ഞി ഔഷധഗുണങ്ങൾ .

എല്ലാവിധ വാതരോഗങ്ങളും ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണിത് .കരിങ്കുറിഞ്ഞി പിഴുത കൈയ്ക്ക് വാതം വരില്ല എന്നൊരു പഴഞ്ചൊല്ലുണ്ട് .കർക്കിടക്കഞ്ഞിയിലെ മരുന്നുകളിൽ ഒരു പ്രധാന ചേരുവയായി കരിങ്കുറിഞ്ഞി ഉപയോഗിക്കാറുണ്ട് .

വാതരോഗങ്ങൾ ,ചർമ്മരോഗങ്ങൾ .എന്നിവ ശമിപ്പിക്കുന്നു .രക്തം ശുദ്ധികരിക്കുന്നു .ലൈംഗീക ബലഹീനതയും ശുക്ലദൗർബല്യവും ഇല്ലാതാക്കുന്നു .കൂടാതെ മുറിവ് ,പല്ലുവേദന ,വീക്കം ,ക്ഷയം,പ്രമേഹം ,മൂത്രതടസ്സം തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രതിവിധി .

പ്രസവാനന്തര രക്ഷയ്ക്ക് കൊടുക്കുന്ന കുറുഞ്ഞിക്കുഴമ്പ്‌ കരിങ്കുറിഞ്ഞി  പ്രധാനമായും ചേർത്തുണ്ടാക്കുന്നതാണ് .കൂടാതെ കരിങ്കുറിഞ്യാദി കഷായം ,സഹചരാദി തൈലം ,സഹചരാദി കഷായം എന്നീ ഔഷധങ്ങളിലും കരിങ്കുറിഞ്ഞി  ഒരു പ്രധാന ചേരുവയാണ് .

സഹചരാദി തൈലം

വാതരോഗങ്ങൾ ,പേശിവേദന ,സന്ധിവേദന എന്നീ രോഗങ്ങൾക്കാണ് സഹചരാദി തൈലം പ്രധാനമായും ഉപയോഗിക്കുന്നത്‌ . കൂടാതെ വിറയൽ ,കാലിലെ മസിൽ പിടുത്തം ,സൈനസൈറ്റിസ് ,ഗർഭാശയ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയിലും ഈ തൈലം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു .

സഹചരാദി കഷായം

ആയുർവേദത്തിൽ അരയ്ക്ക് താഴെയുള്ള വാതരോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സഹചരാദി കഷായം.കൂടാതെ സന്ധിവേദന ,നടുവേദന ,ശരീരവേദന ,പക്ഷാഘാതം ,കാൽ കടച്ചിൽ ,വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന വേദന,കാലിലെ മരവിപ്പ്  തുടങ്ങിയവയുടെ ചികിത്സയ്ക്കും സഹചരാദി കഷായം ഉപയോഗിക്കുന്നു . ഇതിൽ കരിങ്കുറിഞ്ഞി വേരാണ് പ്രധാന ചേരുവ .കഷായ രൂപത്തിലും ,ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

ഔഷധയോഗ്യഭാഗം -സമൂലം .

രസാദിഗുണങ്ങൾ .

രസം -തിക്തം ,മധുരം 
ഗുണം -ലഘു ,സ്നിഗ്ധം
വീര്യം -ഉഷ്‌ണം 
വിപാകം -കടു  

ചില ഔഷധപ്രയോഗങ്ങൾ .

വാതസംബന്ധമായ രോഗങ്ങൾ .
കരിങ്കുറിഞ്ഞി സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും കരിങ്കുറിഞ്ഞിയുടെ ഇല അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുറമെ പുരട്ടുകയും ചെയ്താൽ വാതരോഗങ്ങൾ ശമിക്കും .

25 ഗ്രാം കരിങ്കുറിഞ്ഞി വേര്  ,16 ഗ്രാം ദേവതാരം ,8 ഗ്രാം ചുക്ക് എന്നിവ ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി വറ്റിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ എല്ലാവിധ വാതരോഗങ്ങളും ശമിക്കും .

പല്ലുവേദന ,പല്ലിളക്കം .മോണപഴുപ്പ് .
കരിങ്കുറിഞ്ഞി സമൂലമിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ പല്ലുവേദന ,പല്ലിളക്കം .മോണപഴുപ്പ് തുടങ്ങിയവ മാറിക്കിട്ടും .കരിങ്കുറിഞ്ഞി അരച്ച് പല്ലിന്റെ പോടിൽ വച്ചാലും പല്ലുവേദന ശമിക്കും .

പ്രമേഹം .
കരിങ്കുറിഞ്ഞി ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .

മൂത്രതടസ്സം .
കരിങ്കുറിഞ്ഞി ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതംകഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

ശരീരത്തിലെ ചൊറിച്ചിൽ മാറാൻ .
കരിങ്കുറിഞ്ഞി ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും കുടിക്കുകയും കരിങ്കുറിഞ്ഞിയുടെ ഇല അരച്ച് പുറമെ പുരട്ടുകയും ചെയ്താൽ ശരീരത്തിലെ ചൊറിച്ചിൽ മാറിക്കിട്ടും .

ചൊറി .
കരിങ്കുറിഞ്ഞി ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും കുടിക്കുകയും കരിങ്കുറിഞ്ഞിയുടെ നീര് ചൊറികളിൽ പുറമെ പുരട്ടുകയും ചെയ്‌താൽ  ചൊറി പെട്ടന്ന് സുഖപ്പെടും .

ശരീരത്തിലെ നീർക്കെട്ട് മാറാൻ .
കരിങ്കുറിഞ്ഞിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുറച്ചുദിവസം പതിവായി കുടിച്ചാൽ ശരീരത്തിലെ നീർക്കെട്ട് പരിപൂർണമായും മാറും .

ലൈംഗീകബലഹീനത .
കരിങ്കുറിഞ്ഞി സമൂലം കഷായം വച്ചുകഴിച്ചാൽ ലൈംഗീകബലഹീനത മാറിക്കിട്ടും.കൂടാതെ ഈ കഷായം  രക്തശുദ്ധിക്കും,അമിത ആർത്തവത്തിനും ,ചർമ്മരോഗത്തിനും വളരെ ഫലപ്രദമാണ് .

കാഴ്ച്ചശക്തി വർധിക്കാൻ .
കരിങ്കുറിഞ്ഞിയുടെ തളിരിലയുടെ നീര് രണ്ടോ ,മൂന്നോ തുള്ളി വീതം രണ്ടുകണ്ണുകളിലും  കുറച്ചുനാൾ പതിവായി ഇറ്റിച്ചാൽ കാഴ്ച്ചശക്തി വർധിക്കും .

Previous Post Next Post