മരുപ്രദേശങ്ങളിൽ വളരുന്ന ഒരു വൃക്ഷമാണ് കരീരം .ഇതിനെ മലയാളത്തിൽ കരിമുള്ള് എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കരീര എന്ന പേരിലും അറിയപ്പെടുന്നു .ഔഷധഗുണമുള്ളൊരു വൃക്ഷമാണ് കരീരം .മലമ്പനി ,ആമവാതം ,ദന്തരോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് കരീരം ഔഷധമായി ഉപയോഗിച്ചുവരുന്നു .
ആവാസമേഖല .
ഇന്ത്യ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കരീരം .കേരളത്തിൽ ഈ വൃക്ഷം കാണപ്പെടുന്നില്ല .
സസ്യവിവരണം .
വളരെ ഉയരത്തിൽ വളരുന്നതും നിറയെ മുള്ളുകളുള്ളതുമായ ഒരു വൃക്ഷമാണ് കരീരം .ഈ വൃക്ഷത്തിൽ ഇലകൾ കാണപ്പെടുകയില്ല .ഇളം തണ്ടുകളുടെ അഗ്രഭാഗത്ത് മാത്രമാണ് വളരെ ചെറിയ ഇലകൾ കാണപ്പെടുന്നത് .
ഈ വൃക്ഷത്തിന്റെ പുഷ്പങ്ങൾക്ക് ഇളം ചുവപ്പ് നിറമാണ് .മാർച്ച് മുതൽ സെപ്റ്റംമ്പർ വരെയാണ് പൂക്കാലം .ഒക്ടോബർ മാസത്തോടെ ഇവയുടെ ഫലങ്ങൾ പാകമാകുന്നു .പാകമാകുന്ന ഫലത്തിന് ചുവപ്പു നിറമാണ് .മാംസളമായ ഈ ഫലം ഭക്ഷ്യയോഗ്യമാണ് .
ഇതിന്റെ പൂക്കളും ,പഴുക്കാത്ത ഫലങ്ങളും അച്ചാറിടാനും മറ്റും ഉപയോഗിക്കുന്നുണ്ട് .രാജസ്ഥാനിലും ,ഹരിയാനയിലും ഇവയുടെ പഴങ്ങളും, പൂക്കളും പച്ചക്കറിയായി വ്യാപകമായി ഉപയോഗിക്കുന്നു .
രാസഘടന .
ഈ വൃക്ഷത്തിന്റെ വേരിലും തണ്ടിലും കപ്പാരിൻ, കപ്പാരിലിൻ, കപ്പാരിനൈൻ, കപ്പാരിഡിസിൻ, ഐസോകോൺകാർപൈൻ എന്നീ ആൽക്കലോയിഡുകളും. ഇലയിൽ ഗ്ലൂക്കോകാപ്പരിൻ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിരിക്കുന്നു .ഇവയുടെ പൂമൊട്ടിൽ കാപ്രിക് ആസിഡ് ,ഗ്ലൂക്കോസൈഡ് എന്നിവ അടങ്ങിയിരിക്കുന്നു .
- Botanical name : Capparis decidua
- Family : Capparaceae (Caper family)
- Synonyms : Capparis aphylla ,Capparis sodada
- Common name : Karira, Caper berry,Leafless caper-bush, Bare Caper
- Malayalam : Kareeram
- Hindi : kair, karir, karil
- Marathi : karil, karir
- Tamil : Sirakkali
- Kannada : Karina
- Sanskrit : Karirah
- Telugu : Enugadanta, Kariramu
ഔഷധഗുണങ്ങൾ .
വാതം ,കഫം ,വീക്കം ,ശ്വാസംമുട്ടൽ ,ആസ്മ ,ചൊറി ,കൃമി ,അർശസ്സ് ,വിഷം ,പല്ലുവേദന ,സന്ധിവാതം ,ചുമ ,ഇടവിട്ടിണ്ടാകുന്ന പനി എന്നിവയെ ശമിപ്പിക്കും .കൂടാതെ മലമൂത്ര വിസർജ്ജനം സുഗമമാക്കുകയും വിയർപ്പിനെ ഉണ്ടാക്കുകയും ചെയ്യുന്നു .
ഔഷധയോഗ്യഭാഗം -വേരിന്മേൽ തൊലി ,ഫലം ,പൂക്കൾ .
ചില ഔഷധപ്രയോഗങ്ങൾ .
പല്ലുവേദന .
ഇവയുടെ ഇളം ശാഖകൾ ചവയ്ക്കുന്നത് പല്ലുവേദനയ്‌ക്ക് ആശ്വാസം കിട്ടും .ഇളം ശാഖകൾ പതിവായി ചവച്ചാൽ എല്ലാവിധ ദന്തരോഗങ്ങളും മാറിക്കിട്ടും .
മലമ്പനി ,ആമവാതം .
ഈ വൃക്ഷത്തിന്റെ വേരിന്മേൽ തൊലി കഷായമുണ്ടാക്കി കഴിച്ചാൽ മലമ്പനി ,ആമവാതം എന്നിവ ശമിക്കും .
ALSO READ : കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ .
Tags:
വൃക്ഷം