കർപ്പൂരതുളസി ഔഷധഗുണങ്ങൾ

രാമ തുളസി ,കൃഷ്ണതുളസി,കാട്ടുതുളസി എന്നിങ്ങനെ പലതരം തുളസികളുണ്ട് .ഇതിൽ ഉൾപ്പെടുന്ന മറ്റൊരിനം തുളസിയാണ് കർപ്പൂര തുളസി .

karpur tulasi gachha,tulsi,#karpoora tulasi,karpoora thulasi,tulasi karpuravalli kashayam,how to grow mint tulasi,karpoora tulsi,mint tulasi,tulasi plant,tulasi plants,types of tulasi,how to care mint tulasi,lemon thulasi,vicks thulasi,#camphor tulasi,mint tulasi uses,thulasi kathir,tulasi plant uses,camphor thulasi,krishna thulasi,thulasi thailam,thulasi theertham preparation,kapoor tulsi,peppermint tulasi,tulsi plant vastu,rama tulsi

എവിടെ വളരുന്നു .

വീട്ടുമുറ്റത്തും മറ്റും നട്ടുവളർത്താവുന്ന ഈ സസ്യത്തിന്റെ  ജന്മദേശം കിഴക്കൻ ആഫ്രിക്കയാണ് .ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കർപ്പൂരതുളസി കൃഷി ചെയ്യുന്നു .

സസ്യവിവരണം .

തുളസി പോലെത്തന്നെ രൂപസാദൃശ്യമുള്ളൊരു സസ്യമാണ് കർപ്പൂര തുളസി .ഇതിന്റെ ഇലകൾക്ക് കർപ്പൂരത്തിന്റെ ഒരു പ്രത്യേക സുഗന്ധമുണ്ട് .ശരാശരി 1 -2 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇതിന്റെ പൂക്കുലയും തുളസിക്ക് സമാനമാണ് .വെളുപ്പ് ,കറുപ്പ് എന്നിങ്ങനെ രണ്ടുതരം കർപ്പൂര തുളസി കാണപ്പെടുന്നു .വെളുത്ത കർപ്പൂരതുളസി ഔഷധങ്ങൾക്കായും കറുത്ത കർപ്പൂരതുളസി പൂജാദികർമ്മങ്ങൾക്കും ഉപയോഗിക്കുന്നു .

  • Botanical name : Ocimum kilimandscharicum
  • Family : Lamiaceae (Mint family)
  • Synonyms :  Ocimum camphora 
  • Common name : Camphor Basil,Kilimanjaro basil
  • Malayalam : Karpura Tulasi
  • Tamil : Karpura Tulasi
  • Telugu : Karpura Tulasi
  • Kannada : Karpura Tulasi
  • Sanskrit : Karpura Tulasi
  • Hindi : Karpura Tulasi

രാസഘടന .

ആൽഫ-സെലിനീൻ,കർപ്പൂരം, പൈനീൻ,കാമ്പീൻ, പി-സിമെൻ, ബോർണിയോൾ,ലിമോണീൻ, ടെർപിനോലീൻ,ബീറ്റാ-ഫെല്ലാൻറീൻ, ലിനാലൂൾ,മൈർസീൻ എന്നീ ഘടകങ്ങൾ കർപ്പൂരതുളസിയിൽ അടങ്ങിയിരിക്കുന്നു .

ഉപയോഗങ്ങൾ .

കർപ്പൂരതുളസിയിൽ നിന്നും പ്രധാനമായും ഒരു തൈലം വേർതിരിച്ചെടുക്കുന്നു .(കർപ്പൂരതുളസി തൈലം ). ഈ തൈലം ഔഷധമായും മറ്റ് വിവിധ ആവിശ്യങ്ങൾക്കും ഉപയോഗിക്കുന്നു .അണുനാശക ശക്തിയുള്ള ഈ തൈലം നിരവധി ടൂത്ത് പേസ്റ്റുകളിലും,മൗത്ത് വാഷുകളിലും ഒരു ചേരുവയാണ് .

കർപ്പൂരതുളസിയില ഭക്ഷണപാനീയങ്ങളിൽ ഒരു ഫ്ലേവറിംഗ് ഏജൻ്റായി ഉപയോഗിക്കുന്നു .കൂടാതെ സോപ്പുകളിലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളിലും സുഗന്ധത്തിനു വേണ്ടി ഈ  തൈലം ഉപയോഗിക്കുന്നു .കോക്‌ടെയിലുകളിലും മറ്റ് വിവിധ വിഭവങ്ങളിലും കർപ്പൂരതുളസി ചേർക്കുന്നു . 

കർപ്പൂരതുളസിയിലയുടെ സത്ത് കൃഷിയിടങ്ങളിൽ  നല്ലൊരു കീടനാശിനിയായി ഉപയോഗിക്കാം .ഇതിന് പാറ്റ ,കൊതുക് എന്നിവയെ തുരത്താനുള്ള കഴിവുണ്ട് .ഇതിന്റെ ഇലകൾ ഉണക്കി തുണിയിൽ പൊതിഞ്ഞ് വസ്ത്രങ്ങൾക്കൊപ്പം വച്ചാൽ പാറ്റയുടെ ശല്ല്യം ഉണ്ടാകില്ല .ഇതിന്റെ ഉണങ്ങിയ ഇലകൾ പുകയ്ക്കുകയോ ചെടി മുറിയിൽ കെട്ടിത്തൂക്കിയിടുകയോ ചെയ്താൽ കൊതുകിന്റെ ശല്യമുണ്ടാകില്ല .

Read also - കാട്ടുതുളസി ഔഷധഗുണങ്ങൾ 

വീടിനുള്ളിലെ എലികളെ തുരത്താനും കർപ്പൂരതുളസി തൈലം ഉപയോഗിക്കാം .ഈ തൈലത്തിന്റെ ഗന്ധം എലികൾക്ക് സഹിക്കാൻ കഴിയില്ല .അതിനാൽ തന്നെ വീടിന്റെ പലഭാഗങ്ങളിലായി  കർപ്പൂരതുളസി തൈലം പഞ്ഞിയിൽ മുക്കി വച്ചാൽ എലികളുടെ ശല്യമുണ്ടാകില്ല .

വീടിനുള്ളിലെ പ്രാണിശല്യം ഇല്ലാതാക്കുന്നത് പോലെത്തന്നെ വീടിനുള്ളിൽ സുഗന്ധം പരത്താനും കർപ്പൂരതുളസിക്ക് കഴിയും .കർപ്പൂരതുളസിയില വെള്ളത്തിലിട്ട് മുറിക്കുള്ളിൽ വയ്ക്കുന്നതും കർപ്പൂരതുളസി തൈലം വീടിനുള്ളിൽ തളിക്കുന്നതും മഴക്കാലങ്ങളിൽ വീടിനുള്ളിൽ ഈർപ്പവും നനവും മൂലമുണ്ടാകുന്ന ദുർഗന്ധം മാറിക്കിട്ടും .

കർപ്പൂരതുളസിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .പണ്ട് കാലങ്ങളിൽ പനി ,മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കർപ്പൂരതുളസി ഔഷധമായി വ്യാപകമായി ഉപയോഗിച്ചിരുന്നു .പനി ജലദോഷം എന്നിവ വരുമ്പോൾ ഇതിന്റെ ഇലയിട്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും കർപ്പൂരതുളസിയുടെ ഇലകളിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും പതിവുണ്ടായിരുന്നു .

ഔഷധഗുണങ്ങൾ .

ജലദോഷം, പനി, ചുമ ,ന്യുമോണിയ,അണുബാധകൾ, വയറിളക്കം, ഹിസ്റ്റീരിയ,ശ്വാസം മുട്ടൽ ,ഹൃദ്രോഗം ,വയറുവേദന ,വിശപ്പില്ലായ്മ ,അൾസർ,കുഷ്ടം  ,വിഷജന്തുക്കളുടെ കടി,മുടികൊഴിച്ചിൽ ,താരൻ  തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രധിവിധി .

ഔഷധയോഗ്യഭാഗം - സമൂലം .

ചില ഔഷധപ്രയോഗങ്ങൾ .

തേൾവിഷം ശമിക്കാൻ .

കർപ്പൂരതുളസിയുടെ ഇലയുടെ നീര് കഴിക്കുന്നത് തേൾവിഷം ശമിക്കാൻ വളരെ ഫലപ്രദമാണ് .

വയറുവേദന മാറാൻ .

വെള്ള കർപ്പൂരതുളസിയുടെ ഇലയും തൊഴുകണ്ണിയുടെ ഇലയും ഒരേ അളവിലെടുത്ത് അരച്ച് കഴിച്ചാൽ വയറുവേദന ശമിക്കും .

ദഹനക്കേട് മാറാൻ .

കർപ്പൂരതുളസി തൈലം മൂന്നോ ,നാലോ തുള്ളികൾ തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് ഭക്ഷണശേഷം കുടിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .

പനി ,ചുമ, ജലദോഷം, സൈനസൈറ്റിസ്, ആസ്തമ,ബ്രോങ്കൈറ്റിസ്.

കർപ്പൂരതുളസി തൈലം വെള്ളത്തിൽ ചേർത്ത് ആവി പിടിക്കുന്നതും നെഞ്ചിൽ പുരട്ടുകയും ചെയ്താൽ പനി ,ചുമ, ജലദോഷം, സൈനസൈറ്റിസ്, ആസ്തമ,ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടും .

തലയിലെ താരൻ ഇല്ലാതാക്കാൻ .

അണുനാശക ശക്തിയുള്ള കർപ്പൂരതുളസി തൈലം തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് കുറച്ചുസമയത്തിന് ശേഷം കുളിച്ചാൽ തലയിലെ താരൻ ,ചൊറിച്ചിൽ എന്നിവ മാറിക്കിട്ടും .കൂടാതെ ഈ തൈലം തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .നേരിട്ടുപയോഗിക്കുന്നതിനേക്കാൾ നല്ലത് വെളിച്ചെണ്ണ പോലെയുള്ള മറ്റ് എണ്ണകളുമായി കൂട്ടിക്കലർത്തി ഉപയോഗിക്കാം .

ശരീരവേദന ,ക്ഷീണം .

കർപ്പൂരതുളസി തൈലം ശരീരത്തിൽ പുരട്ടി അല്പസമയത്തിന് ശേഷം ചെറുചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരവേദന ,ക്ഷീണം മുതലായവ മാറിക്കിട്ടുന്നതാണ് .

പല്ലുവേദന, വായ്‌നാറ്റം .

ടൂത്ത്പേസ്റ്റില്‍ ഒന്നോ രണ്ടോ തുളളി കർപ്പൂരതുളസി തൈലം ചേർത്ത് പല്ലുതേച്ചാൽ പല്ലുവേദന ,വായ്‌നാറ്റം മുതലായവ മാറിക്കിട്ടുന്നതാണ് .

മുഖക്കുരു ഇല്ലാതാക്കാൻ .

കർപ്പൂരതുളസി തൈലം പതിവായി മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാക്കി മുഖത്തിന് നല്ല തിളക്കം കിട്ടാനും സഹായിക്കും .

Buy - Karpura Tulasi - Ocimum Kilimandscharicum


Previous Post Next Post