കാട്ടുതുളസിയുടെ ഔഷധഗുണങ്ങൾ

 തുളസി വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ് കാട്ടുതുളസി. ഇതിനെ കാട്ടു തൃത്താവ് ,മലന്തുളസി ,രാമതുളസി, അഗസ്ത്യതുളസി , വെറ്റിലതുളസി തുടങ്ങിയ  പേരിലും അറിയപ്പെടും .തുളസി പോലെ കാട്ടുതുളസിക്കും നിരവധി ഔഷധഗുണങ്ങളുണ്ട് .ജലദോഷം ,പനി ,ചുമ ,പല്ലുവേദന ,ത്വക്ക് രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് കാട്ടുതുളസി ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ സുമുഖം ,ബർബ്ബര എന്നീ പേരുകളിലും ഇംഗ്ലീഷിൽ Shrubby Basil, African Basil ,Wild Basil, wild tulsi തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

kattu thulasi,kaattu thulasi,krishna thulasi,kaatu thulasi tamil,lemon thulasi,tulasi,krishna tulsi,thulasi kathir,thulasi,mint thulasi,rama thulasi,karppoora thulasi,tulsi plant,tulsi,thulasi tamil,tulsi plant care,thulasi thailam,krishna tulasi,thulasi kathir nulliyeduth,thulasi nanmaigal,thulasi kathir nulliyeduthu,tulasi mala,thulsi kathir song,thekkan kattu,tulsi plant at home,tulasi garland,tulasi plant pot,karpoora tulsi


എവിടെ വളരുന്നു .

കാട്ടുതുളസിയുടെ ജന്മദേശം ആഫ്രിക്കയാണ് . ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാട്ടുതുളസി സാധാരണ കാണപ്പെടുന്നു .

സസ്യവിവരണം .

സാമാന്യം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടുതുളസി .ഇവയുടെ തണ്ടുകളും ഇലകളും രോമാവൃതവും നല്ല സുഗന്ധമുള്ളതുമാണ് .ഇലകൾക്ക് സാധാരണ തുളസിയിലയെക്കാൾ വലിപ്പമുണ്ടാകും .ഇവയുടെ പൂക്കൾ സാധാരണ തുളസിയുടേത് പോലെയുള്ള പൂക്കളാണ് .പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി കാട്ടുതുളസി മൂന്ന് തരത്തിൽ കാണപ്പെടുന്നു .കറുപ്പ് , വെളുപ്പ് ,വടപത്രം എന്നിങ്ങനെ . ഓഗസ്റ്റ്  മുതൽ ഡിസംബർ വരെയാണ് ഇവയുടെ പൂക്കാലം .ഏകദേശം 3 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ കുറ്റിച്ചെടിയുടെ തടിയിൽനിന്നുമാണ് തുളസിമാല ഉണ്ടാക്കുന്നത് .

രാസഘടന .

കാട്ടുതുളസിയുടെ ഇലയിൽ എണ്ണ അടങ്ങിയിരിക്കുന്നു .

  • Binomial name: Ocimum gratissimum
  • Family: Lamiaceae (Mint family)
  • Synonyms: Ocimum americanum ,Ocimum basilicum 
  • Common Name : Wild Basil,wild tulsi
  • Malayalam : Kattu Thulasi
  • Tamil : Kattu Thulasi
  • Telugu : Kukkathulasi
  • Kannada : Kattu Tulasi
  • Hindi : Kali Tulsi

ഔഷധഗുണങ്ങൾ .

പല്ലുവേദന ,ചെവിവേദന ,മൈഗ്രൈന്‍, പനി ,ചുമ ,വയറിളക്കം, ഛർദ്ദി ,വിഷം ,ത്വക്ക് രോഗങ്ങൾ ,പീനസം ,മോഹാലസ്യം  തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രധിവിധി .

ഔഷധ സമ്പ്രദായങ്ങൾ : ആയുർവേദം, ഹോമിയോ,യുനാനി, നാടോടി,

കാട്ടുതുളസി ചേരുവയുള്ള  ഔഷധങ്ങൾ .

  1. Ocem 5 Drops 
  2. Surasadi Tailam
Ocem 5 Drops - ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് .

Surasadi Tailam-  സൈനസൈറ്റിസ്,ചുമ,ആസ്മ,അലർജി മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ ,മൂക്കിൽ ദശ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ്. 

രസാദിഗുണങ്ങൾ .
  • രസം -കഷായം ,കടു ,തിക്തം 
  • ഗുണം -ലഘു ,രൂക്ഷം 
  • വീര്യം -ഉഷ്‌ണം 
  • വിപാകം -കടു 
ഔഷധയോഗ്യഭാഗം -സമൂലം 

ചില ഔഷധപ്രയോഗങ്ങൾ .

ജലദോഷം ,പനി ,തലവേദന .

കാട്ടുതുളസി സമൂലം  ,ചുക്ക് ,കുരുമുളക് ,കരിപ്പട്ടി എന്നിവ തിളപ്പിച്ചുണ്ടാക്കുന്ന കഷായം പനി ,ജലദോഷം എന്നിവ ശമിപ്പിക്കും .പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ പനിക്കും ,ജലദോഷത്തിനും ഈ കഷായം വ്യാപകമായി ഉപയോഗിച്ചിരുന്നു .കാട്ടുതുളസി സമൂലം ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ആവിപിടിച്ചാൽ ,ജലദോഷം ,മൂക്കടപ്പ് ,തലവേദന എന്നിവയ്ക്ക് ശമനമുണ്ടാകും .

കൊച്ചു കുട്ടികൾക്കുണ്ടാകുന്ന പനിക്ക് .

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിൽ കാട്ടുതുളസിയുടെ ഇല ഞെരുടി കുളിപ്പിച്ചാൽ കൊച്ചു കുട്ടികൾക്കുണ്ടാകുന്ന പനി മാറുന്നതാണ് .

പല്ലുവേദന ,ചെവിവേദന .

കാട്ടുതുളസിയുടെ ഇലയും തണ്ടുമുൾപ്പടെ ചതച്ച് കിട്ടുന്ന നീര് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും .ഈ നീര് പല്ലുവേദനയുള്ള ഭാഗത്തെ മോണയിൽ പുരട്ടിയാൽ പല്ലുവേദന ശമിക്കും .

ചുമ മാറാൻ .

കാട്ടുതുളസിയുടെ ഇലയും തണ്ടുമുൾപ്പടെ ചതച്ച് കിട്ടുന്ന നീര് തേനുമായി ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും .

മോഹാലസ്യം.

കാട്ടുതുളസിയുടെ ഇലയും തണ്ടുമുൾപ്പടെ ചതച്ച് കിട്ടുന്ന നീര് നസ്യം ചെയ്‌താൽ മോഹാലസ്യം. മാറിക്കിട്ടും .

വയറിളക്കം .

കാട്ടുതുളസിയുടെ വിത്ത് കഷായമുണ്ടാക്കി കഴിച്ചാൽ വയറിളക്കം ക്ഷമിക്കും .

താരൻ ഇല്ലാതാക്കാൻ .

കാട്ടുതുളസിയുടെ ഇലയും തണ്ടുമുൾപ്പടെ ചതച്ച് കിട്ടുന്ന നീര് തലയിൽ തേച്ചുകുളിച്ചാൽ തലയിലെ താരൻ മാറിക്കിട്ടും .കൂടാതെ തലയിലുണ്ടാകുന്ന ചൊറിക്കും ഇത് ഫലപ്രദമാണ് .

തേൾവിഷം .

കാട്ടുതുളസിയുടെ ഇല അരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ തേൾവിഷം ശമിക്കും .കൂടാതെ പാമ്പിൻ വിഷത്തിനും കാട്ടുതുളസി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഔഷധമായി ഉപയോഗിക്കുന്നു .

ചർമ്മരോഗങ്ങൾ .

കാട്ടുതുളസിയുടെ ഇല അരച്ച് പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .

നീർവീഴ്ച്ച, പീനസം, തുമ്മൽ.

കാട്ടുതുളസിയുടെ ഇലയുടെ നീര് ,കുരുമുളക് ,കരിംജീരകം ,ജീരകം ഇവ ചേർത്ത് വെളിച്ചണ്ണ കാച്ചി തലയിൽ തേച്ചാൽ നീർവീഴ്ച്ച, പീനസം, തുമ്മൽ മുതലായവ ശമിക്കും .

പഴകിയ വ്രണങ്ങൾ .

കാട്ടുതുളസിയുടെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര  പഴകിയ വ്രണങ്ങളും പെട്ടന്ന് കരിയും .

കൊതുക് ശല്ല്യം ഇല്ലാതാക്കാൻ .

വീടിനുള്ളിൽ കാട്ടുതുളസി കെട്ടിത്തൂക്കിയിട്ടാൽ കൊതുകിൻറെ ശല്ല്യം ഉണ്ടാകില്ല .അതേപോലെ കുളിക്കുന്ന വെള്ളത്തിൽ കാട്ടുതുളസിയുടെ നീര് ചേർത്ത് കുളിച്ചാൽ നമ്മളെ കൊതുകുകൾ കുത്തുകയുമില്ല .

Previous Post Next Post