ഔഷധസസ്യങ്ങളിൽ കേമൻ അടയ്ക്കാമണിയൻ

 തലവേദന ,വേദന ,വീക്കം ,ചുമ ,അർശസ്സ് ,മന്ത് ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ പരാമർശിച്ചിട്ടുള്ള ഒരു ആയുർവേദ ഔഷധസസ്യമാണ് അടയ്ക്കാമണിയൻ. സംസ്‌കൃതത്തിൽ ഹപുഷാ ,മുണ്ഡഃ,മഹാമുണ്ഡി ,ഭിക്ഷു ,ശ്രാവണി ,തപോധന ,ശ്രവണശീർഷികാ തുടങ്ങിയ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു .

adakkamaniyan,adakkamaniyan chedi,adakkamaniyan plant,adakkamaniyan krishi,adakkamaniyan farming,adakkamaniyan chedi malayalam,adakkamaniyan krishi malayalam,adakkamaniyan farming malayalam,mudi karukkan malayalam,mukakuru maran,kadukka,nadan ottamooli,kasthoori manjal vayamb,mulakuru maran malayalam,malayalam,karalakam,ayyambana,chedikal malayalam,mulakuru malayalam,ayurveda marunnukal,oushadhasasyangal malayalam,mulakuru in malayalam


എവിടെ വളരുന്നു .

ഇന്ത്യയിലെമ്പാടുമുള്ള നെൽവയലുകളിലും ഈർപ്പമുള്ള സ്ഥലങ്ങളിലും അടയ്ക്കാമണിയൻ സ്വാഭാവികമായി വളരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മലേഷ്യ ,ആഫ്രിക്ക എന്നിവിടങ്ങളിലും അടയ്ക്കാമണിയൻ കാണപ്പെടുന്നു .

സസ്യവിവരണം .

ശരാശരി അര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഔഷധിയാണ് അടയ്ക്കാമണിയൻ.ഇലയ്ക്കും തണ്ടിനും നല്ല പച്ചനിറമാണ് .ഈ ചെടിക്ക് ആകമാനം ഒരു രൂക്ഷഗന്ധമുണ്ട് .
ഇലയും തണ്ടും രോമിലമാണ് .ഇലകൾ അവൃന്തങ്ങളും ദന്തുരസീമകളോടു കൂടിയതുമാണ് .ഇലകൾക്ക് 2 -4 സെ.മി നീളമുണ്ട്‌ .ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .നവംബർ മുതൽ ജനുവരി വരെയാണ്  അടയ്ക്കാമണിയൻ പൂക്കുന്ന സമയം. 

പൂക്കൾ സ്പോഞ്ചുപന്തുപോലെ ഉരുണ്ടിരിക്കും .ഇതിന്റെ പൂവിന് ഏതാണ്ട് വാടാമല്ലിയുടെ സാമ്യമാണ് .വെള്ളനിറത്തിലുള്ള പൂക്കളുള്ളതും ,പിങ്ക് നിറത്തിലുള്ള പൂക്കളുള്ളതുമായാ രണ്ടുതരത്തിലുള്ള അടയ്‌ക്കാമണിയനുണ്ട്. പൂക്കൾക്ക്  1 .25 -1 .5 സെ.മി വ്യാസം കാണും .പൂങ്കുലവൃന്തത്തിന്‌ ചിറകുകളുണ്ട് .പുഷ്‌പങ്ങൾ ദ്വിലിംഗികളാണ് .ഇവയുടെ ഫലങ്ങൾ ജീരകം പോലെ നേർത്തിരിക്കും .

സാധാരണ അടയ്ക്കാമണിയന്റെ പൂവ് പിങ്ക് നിറത്തിലുള്ളവയാണ്. ഇതിനെ സംസ്‌കൃതത്തിൽ "ശ്രാവണി" എന്ന് അറിയപ്പെടുന്നു .വെളുത്ത പൂക്കളുള്ള അടയ്ക്കാമണിയൻ "ശിവകരന്ത" അപൂർവ്വമായി മാത്രമേ കാണപ്പെടാറുള്ളു .ഇവയ്ക്ക് രണ്ടിനും ഔഷധഗുണങ്ങൾ സമാനമാണെങ്കിലും ചുവന്ന അടയ്ക്കാമണിയനാണ് ഔഷധങ്ങൾക്ക് കൂടുതലും ഉപയോഗിക്കുന്നത് .

രാസഘടകങ്ങൾ .

ഈ ചെടിയിൽ ഒരു മുഖ്യതൈലം അടങ്ങിയിരിക്കുന്നു .ഈ തൈലത്തിൽ യൂജിനോൾ ,ടാനിൻ ,ഗ്ലുക്കോസൈഡ് എന്നിവ അടങ്ങിയിരിക്കുന്നു .ചെടിയുടെ തണ്ടിലും ,ഇലയിലും ,പൂവിലും സ്‌ഫീറാന്തിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

കഫ വാത രോഗങ്ങൾ ,ഉദരരോഗങ്ങൾ ,കൃമി ,ശ്വാസം മുട്ടൽ ,വിഷം ,ചുമ ,ചൊറി ,മലബന്ധം ,സ്ത്രീരോഗങ്ങൾ .എന്നിവ ശമിപ്പിക്കുന്നു .ദഹനശക്തി വർധിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു ,നാഡികളുടെ ബലം വർധിപ്പിക്കുന്നു .

അടയ്ക്കാമണിയൻ ചേരുവയുള്ള ഔഷധങ്ങൾ .

  1. Sukumaram Kashayam.
  2. Sukumaram kashaya choornam.
  3. Dhanwantharam ghrutham.
  4. Mundi churna.
  5. Ark Mundi.
  6. Memocap Capsule.
  7. Vat Gajankush Ras.
  8. Maha Vishagarbha Tailam.

സുകുമാരം കഷായം ഉപയോഗങ്ങൾ .

ആയുർവേദത്തിൽ സ്ത്രീരോഗ ചികിൽത്സയിൽ വളരെ പ്രസ്തമായ ഒരു ഔഷധമാണ് സുകുമാരം കഷായം.സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യത ,ആർത്തവപ്രശ്നങ്ങൾ ,ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന ,നടുവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ ,ഗർഭാശയ മുഴകൾ തുടങ്ങിയ രോഗങ്ങൾക്ക് സുകുമാരം കഷായം വളരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .

ഇതിന് പുറമെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,മലബന്ധം,അൾസർ ,ഹെർണിയ ,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) തുടങ്ങിയ രോഗങ്ങൾക്കും സുകുമാരം കഷായം ഉപയോഗിച്ചുവരുന്നു .ഈ ഔഷധം ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട് .അതിനാൽ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഈ ഔഷധം കഴിക്കാൻ പാടില്ല .

ധന്വന്തര ഘൃതം ഉപയോഗങ്ങൾ .

ആയുർവേദത്തിലെ വളരെ പ്രശസ്‌തമായ നെയ്യ് രൂപത്തിലുള്ള  ഔഷധമാണ് ധന്വന്തര ഘൃതം .ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പ്രമേഹ രോഗികളിൽ ശരീരത്തിൽ കാണപ്പെടുന്ന കുരുക്കൾ ,പ്രമേഹം ,നീർവീക്കം ,അർശസ്സ് ,വിളർച്ച ,സന്ധിവാതം ,എന്നിവയുടെ ചികിൽത്സയ്ക്ക് ധന്വന്തര ഘൃതം വ്യാപകമായി ഉപയോഗിക്കുന്നു .ഇവയ്ക്ക് പുറമെ ചർമ്മരോഗങ്ങൾ ,മാനസികരോഗങ്ങൾ ,കേൾവിക്കുറവ് ,ന്യൂറോപ്പതി എന്നിവയിലും ഈ ഔഷധം ഉപയോഗപ്രദമാണ് .

സുകുമാര കഷായ ചൂർണം ഉപയോഗങ്ങൾ .

പ്രധാനമായും ഉദര-കുടൽ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് സുകുമാര കഷായ ചൂർണം.മലബന്ധം ,വിശപ്പില്ലായ്‌മ ,ഹെർണിയ ,പൈൽസ് എന്നിവയ്ക്കും സ്ത്രീകളിലെ ആർത്തവ ക്രമക്കേടുകൾക്കും ,വന്ധ്യതയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

മുണ്ടി ചൂർണ ഉപയോഗങ്ങൾ .

അടയ്ക്കാമണിയൻ പൂവും കായുമുൾപ്പടെ സമൂലം ഉണക്കിപ്പൊടിച്ച പൊടിയാണ് മുണ്ടി ചൂർണ്ണ എന്ന് അറിയപ്പെടുന്നത് .ഈ പൊടി ആസ്മ ,മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ . ,രക്തശുദ്ധി ,പൈൽസ് ,വൃക്കരോഗങ്ങൾ,ശരീരത്തിൽ യൂറിക് ആസിഡ് അധികമായി അടിഞ്ഞു കൂടുന്നതുമൂലമുള്ള സന്ധികളിലുണ്ടാകുന്ന വേദന ,ചൊറി ,ചിരങ്ങ് തുടങ്ങിയവയ്‌ക്കൊക്കെ മുണ്ടി ചൂർണ്ണ ഉപയോഗിക്കുന്നു .

ആർക്ക് മുണ്ടി ഉപയോഗങ്ങൾ.

അടയ്ക്കാമണിയൻ വാറ്റിയെടുക്കുന്ന തൈലമാണ് ആർക്ക് മുണ്ടി (Ark Mundi) എന്ന പേരിൽ അറിയപ്പെടുന്നത് .ഈ തൈലം രക്തശുദ്ധി ,ആസ്മ ,കൃമിശല്യം ,മുഖക്കുരു ,ചൊറി ,ചിരങ്ങ് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Memocap Capsule.
Vat Gajankush Ras.
Maha Vishagarbha Tailam - എന്നീ ഔഷധങ്ങൾ ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് പ്രധാനമായും ഉപയോഗിക്കുന്നത് .

Memocap Capsule-മനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .നല്ല ഉറക്കം കിട്ടാനും .മനസിനെ ശാന്തമാക്കാനും .ഓർമ്മശക്തി വർധിപ്പിക്കാനും ,ഉത്കണ്ട കുറയ്ക്കാനുമൊക്കെ ഈ ഔഷധം ഉപയോഗിക്കുന്നു .

Maha Vishagarbha Tailam - വാതരോഗങ്ങൾ ,ടെറ്റനസ്, സയാറ്റിക്ക,കൈകാൽ കഴപ്പ് ,മരവിപ്പ്‌  തുടങ്ങിയ രോഗാവസ്ഥയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Vat Gajankush Ras - വിവിധ നാഡി -പേശി രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .ശരീരവേദന ,വീക്കം ,സയാറ്റിക്ക,തളർവാതം ,കഴുത്തിലും തോളിലും അനുഭവപ്പെടുന്ന മരവിപ്പ് ,വേദന ,ടോർട്ടിക്കോളിസ്,ആമവാതം തുടങ്ങിയ രോഗാവസ്ഥകളിൽ ഈ ഔഷധം ഉപയോഗിക്കുന്നു .



  • Botanical name : Sphaeranthus indicus
  • Family : Asteraceae (Sunflower family)
  • Common name: East Indian Globe Thistle, Indian sphaeranthus
  • Hindi : Chhagul-nudi
  • Tamil : Sivakarantai, Kottai Karantai, Visnukkarantai
  • Malayalam : ,Adakkamaniyan
  • Marathi : Gorakhmundi
  • Telugu :Boddatarapu
  • Kannada :Bozhatara, Bolatara, Mundi
  • Gujarati : Gorakhmund
  • Bengali : Murmuriya

രസാദിഗുണങ്ങൾ 

  • രസം : കടു,തിക്തം
  • ഗുണം : രൂക്ഷം,ലഘു,തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം : കടു
ഔഷധയോഗ്യ ഭാഗം -സമൂലം 



ചില ഔഷധപ്രയോഗങ്ങൾ .

1 ,ചൊറി ,ചിരങ്ങ് ,രക്തദൂഷ്യം .

അടയ്ക്കാമണിയന്റെ പൂവ് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം വീതം എന്ന കണക്കിൽ പതിവായി കഴിച്ചാൽ ചൊറി ,ചിരങ്ങ് ,രക്തദൂഷ്യം എന്നിവ മാറും .കൂടാതെ എല്ലാ ചർമ്മരോഗങ്ങൾക്കും ശരീരശക്തി വർദ്ധിപ്പി ക്കുന്നതിനും സഹായകമാണ് .

2 .വിട്ടുമാറാത്ത ചുമ മാറാൻ .

അടയ്ക്കാമണിയന്റെ വേര് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ വിട്ടുമാറാത്ത ചുമ ശമിക്കും .

3 ,മൂത്രത്തിൽ കല്ല് മാറാൻ .

അടയ്ക്കാമണിയൻ കഷായം വച്ച് മലർപ്പൊടിയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .കൂടാതെ ഈ കഷായം തലകറക്കത്തിനും ഛർദ്ദിക്കും നല്ലതാണ് . അടയ്ക്കാമണിയൻ സമൂലം ഉണക്കി മൺകുടത്തിൽ നിറച്ച് ശേഷം ശീലമൺ ചെയ്‌ത്‌ കരിച്ചെടുക്കുന്ന ഭസ്‌മം ഒരു കുരുമുളകിന്റെ അളവിൽ തേൻ ചേർത്ത് ദിവസവും കഴിച്ചാൽ മൂത്രത്തിൽ കല്ല് പൂർണ്ണമായും മാറും 

4 ,രക്താർശസ്സ്.

അടയ്ക്കാമണിയന്റെ വേരിൻമേൽ തൊലി അരച്ച് മോരിൽ കലക്കി 3 ഗ്രാം വീതം ദിവസം രണ്ടുനേരം വച്ച് മൂന്നോ നാലോ ദിവസം കഴിച്ചാൽ രക്താർശസ്സ് ശമിക്കും.കൂടാതെ സ്ത്രീകളിലുണ്ടാകുന്ന അമിത രക്തസ്രാവത്തിനും നന്ന് . 

അടയ്ക്കാമണിയന്റെ വേര് അരച്ച് മലദ്വാരത്തിന് ചുറ്റുമായി പുരട്ടിയാൽ അർശസ്സ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലദ്വാരത്തിലെ ചൊറിച്ചിലും നീറ്റലും മാറിക്കിട്ടും .

5 ,ചർമ്മരോഗം.

അടയ്ക്കാമണിയന്റെ ഇല നിഴലിൽ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരുമാസം തുടർച്ചയായി  കഴിച്ചാൽ  ചർമ്മരോഗങ്ങൾ ,സിഫിലിസ് വന്നത് കൊണ്ടുള്ള നാഡിദൗർബല്യം, എന്നിവ മാറും .

6 .ലൈംഗീകതാല്പര്യം വർധിക്കാൻ .

അടയ്ക്കാമണിയൻ സമൂലം 240 ഗ്രാം. നായ്ക്കുരണ വേര് 60 ഗ്രാം. എന്നിവ ചതച്ച് നാല് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച്  500 മില്ലി പശുവിൻ നെയ്യ് ചേർത്ത് കാച്ചി അരിച്ചെടുത്ത് കാൽ ടീസ്പൂൺ വീതം രാത്രിയിൽ പതിവായി കഴിച്ചാൽ കാമവർധനയുണ്ടാകും .കൂടാതെ ബീജ വർധനയ്ക്കും നല്ലതാണ്.

7 ,ആന്ത്രവായു ,മലബന്ധം ,ഉദരകൃമി .

അടയ്ക്കാമണിയന്റെ വേര് 4 ഭാഗം ,കൊന്നയുടെ ഫല മജ്ജ 3 ഭാഗം ,താന്നിക്ക 2 ഭാഗം ,കാട്ടുജീരകം 1 ഭാഗം എന്നിവ പൊടിച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ആന്ത്രവായു ,മലബന്ധം ,ഉദരകൃമി  എന്നിവയ്ക്ക് ശമനമുണ്ടാകും .

8 ,ശരീരത്തിലുണ്ടാകുന്ന വീക്കം മാറാൻ .

അടയ്ക്കാമണിയൻ സമൂലമരച്ചു പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന വീക്കം മാറിക്കിട്ടും .കൂടാതെ മന്ത് രോഗത്തിനും ഇത് ഫലപ്രദമാണ് .

9 ,തലവേദന മാറാൻ .

അടയ്ക്കാമണിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ 10 മില്ലി നീരിൽ കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ മൈഗ്രെയ്ൻ ഉൾപ്പെടെയുള്ള തലവേദന മാറും .

10 ,വയറിളക്കം ,ഛർദ്ദി എന്നിവ മാറാൻ .

അടയ്ക്കാമണിയൻ സമൂലമിട്ട് കഷായമുണ്ടാക്കി 50 മില്ലി വീതം കഴിച്ചാൽ വയറിളക്കം ,ഛർദ്ദി എന്നിവ മാറും .

11 ,ആസ്മ മാറാൻ .

അടയ്ക്കാമണിയൻ വാറ്റിയെടുക്കുന്ന തൈലം Ark Mundi എന്ന് അറിയപ്പെടുന്നു .ഈ തൈലം 3 -4 തുള്ളി ചൂടുവെള്ളത്തിൽ കലർത്തി കഴിച്ചാൽ ആസ്മ ശമിക്കും .

12 ,മൂത്രചുടിച്ചിൽ മാറാൻ .

അടയ്ക്കാമണിയൻ സമൂലമിട്ട് കഷായമുണ്ടാക്കി 50 മില്ലി വീതം കഴിച്ചാൽ മൂത്രചുടിച്ചിൽ ,മൂത്രമൊഴിക്കുമ്പോൾ വേദന മുതലായ മാറിക്കിട്ടും .

13,മൃഗങ്ങളുടെ ശരീരത്തിലെ മൂട്ടയും ,ചെള്ളും കളയാൻ.

അടയ്ക്കാമണിയൻ ചതച്ച് നീരെടുത്ത് ജീവികളുടെ ശരീരത്തിൽ പുരട്ടി അല്പസമയത്തിന് ശേഷം കുളിപ്പിച്ചാൽ ജീവികളുടെ ശരീരത്തിലെ ചെള്ളും ,മൂട്ടയും ഇല്ലാതാകും .

14, ധാന്യങ്ങൾ കേടുകൂടാതെ ഇരിക്കാൻ .

അടയ്ക്കാമണിയന്റെ ഇല ധാന്യങ്ങൾക്ക് ഒപ്പമിട്ട് വച്ചാൽ ധാന്യങ്ങൾ വളരെ കാലം കേടുകൂടാതെ ഇരിക്കും .

Previous Post Next Post