അറിയാം കാട്ടുചെടിയായ മൂടില്ലാത്താളിയുടെ ഔഷധഗുണങ്ങൾ

അറിയാം പാഴ്ചെടിയായ ആകാശവല്ലി അഥവാ മൂടില്ലാത്താളിയുടെ ഔഷധഗുണങ്ങൾ .

ഇലകളില്ലാത്ത ഒരു വള്ളിച്ചെടിയാണ് ആകാശവല്ലി .ഇതിനെ മൂടില്ലാത്താളി ,സീതാർമുടി, വേരില്ലാത്താളി, മോതിരവള്ളി, സ്വർണ്ണലത , എരുമക്കൊട്ടൻ തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധ  ഭാഗങ്ങളിൽ അറിയപ്പെടും. സംസ്‌കൃതത്തിൽ അമരവല്ലി, ആകാശവല്ലി ,ഖവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

moodillathali,moodillathali malayalam,moodillathaali,moodilla thali,moodilla thali uses,moodilla thali plant,verillathaali,moodilla thali in malayalam,akashavalli,hairfall,akasavalli,herbal life,cassytha filiformis,aakasavalli,seetharmudi,tamil medical,natural hair oil making,#ayurvedic plants at home,kerala,health,latest,medicinal plants,gopu kodungallur,gopukodungallur,ayurvedic plants in marathi,hair oil,natural,#gopukodungallur

എവിടെ വളരുന്നു .

ഇന്ത്യയിലുടനീളം കണ്ടുവരുന്നു .പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും  ,പുഴ ,തോട് എന്നിവയുടെ തീരങ്ങളിലും . വനപ്രദേശങ്ങളിലും ആകാശവല്ലി വളരുന്നു .

 സസ്യവിവരണം .

മറ്റുസസ്യങ്ങളിൽ പടർന്നു വളരുന്ന ഇലകളില്ലാത്ത ഒരു പരാദ ഔഷധി.ഇതിന്റെ വേര് മറ്റ് വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ച് അവയ്ക്കു വേണ്ട ആഹാരം ആ വൃക്ഷങ്ങളിൽനിന്നും സംഭരിക്കുന്നു .ഇവയുടെ തണ്ടുകൾ പച്ചകലർന്ന മഞ്ഞ നിറമാണ് .തണ്ടുകൾ ഉരുണ്ടതും വളരെ നീളമുള്ളതും മിനുസമുള്ളതും ദുർബലവുമാണ് .

ഇവയുടെ പൂക്കൾ ചെറുതും അവൃന്തവുമാണ് .പൂക്കൾ വെള്ളനിറത്തിലോ ഇളം മഞ്ഞനിറത്തിലോ കാണപ്പെടുന്നു .സഹപത്രകങ്ങളെക്കാൾ ഇരട്ടി നീളമുള്ള പെരിയാൻഥ് ഉണ്ട് .പെരിയാൻഥിന് 6 ഖണ്ഡങ്ങൾ .ഇവ മൂന്നെണ്ണം വീതം രണ്ടു നിരകളിലായി കാണപ്പെടുന്നു .ഇവയുടെ ഫലം ചെറുതും ഉരുണ്ടതും വെളുത്ത നിറത്തിലുള്ളതുമാണ് .ഫലങ്ങൾക്ക് 0 .5 സെ.മി വ്യാസമുണ്ട് .

പ്രത്യുല്‍പാദനം. 


ആകാശവല്ലിയുടെ തണ്ടുവഴിയാണ് പ്രത്യുല്‍പാദനം. ഒരു ചെറിയ കഷണം തണ്ട് ഏത് സസ്യത്തിൽ കൊണ്ടുവച്ചാലും അവിടെ പടർന്ന് പന്തലിച്ച് വളരും . കാലക്രെമേണ ആ സസ്യത്തെ തന്നെ നശിപ്പിക്കും.


ഇനങ്ങൾ .


കൺവോൾവുലേസി കുടുംബത്തിൽപ്പെട്ട Cuscuta reflexa, Cuscuta chinensis എന്നീ രണ്ടു സസ്യങ്ങളെയും ആകാശവല്ലിയായി കണക്കാക്കുന്നു .

ഐതിഹ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

സീത ഭൂമി പിളർന്ന് എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറയുമ്പോൾ . ശ്രീരാമൻ സീതയെ പിടിക്കാൻ ശ്രമിച്ചപ്പോൾ തലമുടിയിലാണ് പിടുത്തം കിട്ടിയതെന്നും . സീതയുടെ കുറച്ചു മുടി പറിഞ്ഞ് ശ്രീരാമന്റെ കയ്യിലിരുന്നന്നും .ഈ പറിഞ്ഞുപോന്ന മുടി അടുത്തുനിന്ന മരത്തിന്റെ മുകളിൽ ശ്രീരാമൻ ഇട്ടുവെന്നും .ഈ മുടി മരത്തിന്റെ മുകളിൽ ചുറ്റിപ്പടർന്ന്  വളർന്നെതാണ്   മൂടില്ലാത്താളിയെന്നും അതിനാലാണ് ഈ സസ്യത്തിന് സീതാർമുടി എന്ന് പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു  .

രാസഘടകങ്ങൾ .

വിഷസ്വഭാവമുള്ള ലോറോടെറ്റാനിൻ എന്ന ആൽക്കലോയിഡ് ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു .ഇത് അധിക അളവിൽ ഉള്ളിൽ കഴിച്ചാൽ നാഡീരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് . ഈ സസ്യം ആൽക്കഹോളിൽ ലയിപ്പിച്ചെടുക്കുന്ന സത്തിൽ നിന്നും ഡൾസിറ്റോൾ എന്ന പദാർത്ഥം വേർതിരിച്ചെടുക്കുന്നു  .

ഔഷധഗുണങ്ങൾ .

നേത്രരോഗങ്ങൾ ,ചുമ ,ആസ്മ ,ദഹനക്കേട് ,വയറിളക്കം ,ഗൊണോറിയ എന്നീ രോഗങ്ങൾക്ക് ഔഷധമായി പരാമർശിച്ചിട്ടുള്ള ഒരു സസ്യമാണ് ആകാശവല്ലി .

രസാദിഗുണങ്ങൾ .

  • രസം : കഷായം, തിക്തം, മധുരം 
  • ഗുണം : പിശ്ചിലം 
  • വീര്യം : ശീതം  
  • വിപാകം : കടു

ഔഷധയോഗ്യഭാഗം -വള്ളി 

  • Binomial name - Cassytha filiformis
  • Family - Lauraceae
  • English name - Beggar weed,Lady's lace
  • Malayalam name - Moodillathali ,Akashavalli
  • Hindi name - Amarbel
  • Tamil name - Erumaikottan
  • Telugu name - Nulu tega
  • Kannada name - Akashaballi
  • Bengali name - Swarnalata
  • Marathi name - Nirmuli, Amarvela
  • Gujarathi name - Akasbel

ചില ഔഷധപ്രയോഗങ്ങൾ .


1 , ചെങ്കണ്ണ് മാറാൻ .


മൂടില്ലാത്താളിയുടെ  നീര്  ദിവസം പലപ്രാവശ്യം കണ്ണിൽ ഒഴിച്ചാൽ ചെങ്കണ്ണ് രോഗം ശമിക്കും .

2 ,ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് .


 മൂടില്ലാത്താളിയുടെ തണ്ട് അരച്ച് ശരീരത്തിൽ പുരട്ടിയാൽ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറിക്കിട്ടും .

3 ,കണ്ണിലെ ചൊറിച്ചിൽ ,പുകച്ചിൽ ,കണ്ണു ചുവപ്പ് .


മൂടില്ലാത്താളിയുടെ തണ്ട് അരച്ച് വെള്ളത്തിൽ കലക്കിയതിന് ശേഷം  നല്ലതുപോലെ അരിച്ചെടുത്ത് ആ വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ കണ്ണിലെ ചൊറിച്ചിലും ,പുകച്ചിലും ,നീർവാർച്ചയും ,കണ്ണിലെ ചുവപ്പും മാറിക്കിട്ടും  .

4 ,ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .


മൂടില്ലാത്താളിയുടെ തണ്ട് അരച്ച് നീരുള്ളള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് ശമിക്കും .


5 ,തലയിലെ താരനും മുടികൊഴിച്ചിലും മാറാൻ .


കുളിക്കുന്നതിന് 10 മിനിറ്റ് മുമ്പായി മൂടില്ലാത്താളിയുടെ തണ്ട് അരച്ചു തലയിൽ പുരട്ടി കുളിച്ചാൽ തലയിലെ താരനും ,താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും മാറിക്കിട്ടും .

6 ,മുടികൊഴിച്ചിൽ മാറാൻ .


മൂടില്ലാത്താളി അരച്ച്  എള്ളണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരും .ഇത് മുടി വട്ടത്തിൽ കൊഴിയുന്നതിനും നന്ന് .കൂടാതെ ഈ എണ്ണ പുരുഷന്മാർ തലയിൽ തേച്ചുകുളിച്ചാൽ കഷണ്ടിയിൽ മുടി കിളിർക്കുമെന്ന് പറയപ്പെടുന്നു .

7 ,കുട്ടികളുടെ ശരീരം വട്ടത്തിൽ ചൊറിഞ്ഞു തടിക്കുന്നതിന്.


ആകാശവല്ലിയുടെ തണ്ട് അരച്ച് പുറമെ പുരട്ടിയാൽ കുട്ടികളുടെ ശരീരത്തിൽ ചൊറിച്ചിലോട് കൂടി വട്ടത്തിൽ തടിച്ചു പൊങ്ങുന്നത് മാറിക്കിട്ടും .

8 ,ദഹനക്കേട് ,വിശപ്പില്ലായ്മ .


ആകാശവള്ളിയുടെ തണ്ട് 10 ഗ്രാം അരച്ച് മോരിൽ കലക്കി കുടിച്ചാൽ ദഹനക്കേട് , വിശപ്പില്ലായ്മ തുടങ്ങിയവ മാറിക്കിട്ടും . പനി വന്നതിനു ശേഷമുള്ള വിശപ്പില്ലായ്മയ്ക്കും ഇങ്ങനെ കഴിക്കാം .

9 ,മൂത്രതടസ്സം മാറാൻ .


ആകാശവല്ലിയുടെ തണ്ട് 10 ഗ്രാം അരച്ച് മോരിൽ കലക്കി കുടിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .ഗൊണോറിയാ രോഗത്തിൽ ഉണ്ടാകുന്ന മൂത്ര തടസ്സത്തിനും മൂത്രം പോകുമ്പോൾ ഉള്ള വേദനയ്ക്കും മൂടില്ലാത്താളി അരച്ച് 10 ഗ്രാം മോരിൽ കലക്കി കഴിക്കുന്നത് നല്ലതാണ്.

10 ,മുറിവുകൾ .


ശരീരത്തിൽ മുറിവുകളുണ്ടായാൽ ആകാശവല്ലിയുടെ തണ്ട് അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .

11 ,വയറിളക്കം മാറാൻ .


ആകാശവല്ലി കഷായമുണ്ടാക്കി കഴിച്ചാൽ വയറിളക്കം ശമിക്കും .


12 ,ചൊറി മാറാൻ .


ആകാശവല്ലിയുടെ തണ്ട് അരച്ച് ചൊറി ബാധിച്ച ഭാഗത്ത് പുരട്ടിയാൽ ചൊറി പെട്ടന്ന് ഭേദമാകും .

Previous Post Next Post