അറിയാം ഔഷധഗുണങ്ങളാൽ സമ്പന്നമായ അങ്കോലത്തിന്റെ ഗുണങ്ങളും ,ദോഷങ്ങളും ,ഉപയോഗരീതിയും .
പണ്ടുകാലം മുതലേ പേപ്പട്ടിവിഷ ചികിത്സയിൽ ഉപയോഗിച്ചുവരുന്ന ഒരു ആയുർവേദ സസ്യമാണ് അങ്കോലം. ഇതിന്റെ വടക്കോട്ടുപോയ വേര് കഷായം വച്ച് കഴിച്ചാൽ പേപ്പട്ടിവിഷം ശമിക്കുമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു .ഇംഗ്ലീഷിൽ സേജ് ലീവ്ഡ് അലാൻജിയം എന്ന പേരിലും സംസ്‌കൃതത്തിൽ അങ്കോലഃ, കോലകഃ, ദീർഘകീലകഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .അഴിഞ്ഞിൽ ,അങ്കോലിക ,കാരങ്കോലം എന്നീ പേരുകളിലും കേരളത്തിൽ ഈ വൃക്ഷം അറിയപ്പെടുന്നു .
എവിടെ വളരുന്നു .
ഇന്ത്യയിൽ ഗുജറാത്ത് ,കർണാടകം ,കേരളം എന്നിവിടങ്ങളിലാണ് അങ്കോലം സാധാരണ കാണപ്പെടുന്നത് .ഇന്ത്യയിൽ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ഈ വൃക്ഷം കാണപ്പെടുന്നത് .കേരളത്തിലെ നാട്ടിൻപുറങ്ങളിലും വനങ്ങളിലും ഈ വൃക്ഷം വളരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,ചൈന ,ഫിലിപ്പീൻസ് എന്നിവിടങ്ങളിലും അങ്കോലം കാണപ്പെടുന്നു .
സസ്യവിവരണം .
5 മുതൽ 10 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണ് അങ്കോലം .തടിക്ക് അധികം വണ്ണം വയ്ക്കാറില്ല .തടിയിലും ശിഖിരങ്ങളിലും നീളമുള്ള കൂർത്ത മുള്ളുകളുണ്ട് .മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം .ഇലകൾ ദീർഘവൃത്താകാരം .ലഘുപത്രങ്ങളായ ഇവയുടെ അഗ്രം കൂർത്തിരിക്കും .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .അനുപർണങ്ങളില്ലാത്ത ഇലകൾക്ക് 4 -15 സെ.മി നീളവും 1 .5 -5 സെ.മി വീതിയുമുണ്ടാകും .ഇലകളിലെ സിരകൾവെക്തമായി തെളിഞ്ഞുകാണാം .
ഡിസംബർ -ഏപ്രിൽ മാസങ്ങളിലാണ് പൂക്കാലം .പത്ര കക്ഷങ്ങളിലോ ചിലപ്പോൾ കാണ്ഡത്തിലോ കുലകളായി പൂക്കളുണ്ടാകുന്നു .ഇവയുടെ ഇളം പച്ചകലർന്ന വെള്ളനിറത്തിലുള്ള പൂക്കൾക്ക് സുഗന്ധമുണ്ടാകും .സമ്മിത ദ്വിലിംഗപുഷ്പ്പങ്ങൾ .ഇവയ്ക്ക് 2 .5 സെ.മി നീളമുണ്ടാകും .ദളങ്ങൾ 6 .ഇരുപതിലധികം കേസരങ്ങളും കടും ചുവപ്പുനിറത്തിലുള്ള ഒറ്റയറയുള്ള അണ്ഡാശയവും കാണും .
വേനൽക്കാലമാകുന്നതോടെ ഇവയുടെ ഫലങ്ങൾ പാകമാകും .ഫലങ്ങൾക്ക് 2 .5 സെ.മി വ്യാസമുണ്ടാകും .ഇവയുടെ കടും ചുവപ്പുനിറമുള്ള ഫലകുഞ്ഞകത്തിനു പുറത്ത് ധാരാളം മൃദുരോമങ്ങൾ ഉണ്ടാകും .ഫലത്തിനുള്ളിൽ മാംസളമായ പൾപ്പിനാൽ പൊതിഞ്ഞാണ് വിത്ത് കാണപ്പെടുന്നത് .ഒരു ഫലത്തിൽ ഒറ്റവിത്താണ് സാധാരണ കാണപ്പെടുക .ഇവയുടെ വിത്തുവിതരണം നടക്കുന്നത് പക്ഷികൾ ,അണ്ണാൻ ,കുരങ്ങ് എന്നിവ വഴിയാണ് .ഇവയുടെ ഇഷ്ടഭക്ഷണമാണ് അങ്കോലത്തിന്റെ ഫലങ്ങൾ .
ഉപയോഗങ്ങൾ .
പണ്ടുകാലം മുതലേ പേപ്പട്ടിവിഷ ചികത്സയിൽ ഉപയോഗിച്ചുവരുന്ന ഒരു ആയുർവേദ സസ്യമാണ് അങ്കോലം. ഇതിന്റെ വടക്കോട്ടുപോയ വേര് കഷായം വച്ച് കഴിച്ചാൽ പേപ്പട്ടിവിഷം ശമിക്കുമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു .ഇതിന്റെ കമ്പിന് പ്രേതങ്ങളെ അകറ്റിനിർത്താൻ കഴിവുണ്ടന്ന് പണ്ടുള്ളവർ വിശ്വസിച്ചിരുന്നു .ൠൃതുമതിയാകുന്ന പെൺകുട്ടികളുടെ കിടക്കയ്ക്ക് അരികിൽ ഇതിന്റെ കമ്പ് സൂക്ഷിക്കാറുണ്ടായിരുന്നു .
കാട്ടിലെ മാന്ത്രികൻ എന്ന പേരിലും അങ്കോലം അറിയപ്പെടുന്നു .വർഷത്തിൽ ഒരു പ്രാവിശ്യം ഈ വൃക്ഷത്തിലുണ്ടാകുന്ന കായകളിൽ ഒരു കായ ഭൂമിയിൽ പതിച്ചശേഷം വീണ്ടും മുകളിലേക്ക് ഉയർന്ന് ഞെട്ടിൽ ചേരും .ഈ കായ തിരിച്ചറിയാൻ വേണ്ടി മാന്ത്രികർ ഈ മരത്തിന്റെ ചുവട്ടിൽ ചാരം വിതറും .ഇങ്ങനെ തിരിച്ചറിഞ്ഞ കായ വാറ്റിയെടുക്കുന്ന തൈലം നെറ്റിയിൽ പുരട്ടിയാൽ ഇഷ്ട്ടാനുസരണം രൂപം മാറാൻ കഴിയുമെന്ന് മാന്ത്രിക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു .
രാസഘടകങ്ങൾ .
അങ്കോലത്തിന്റെ വേരിന്മേൽ തൊലിയിൽ അലാൻജിൻ ,മാർക്കിൻ ,മാർക്കിഡിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .കൂടാതെ അങ്കോലത്തിന്റെ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു (അങ്കോലാദി എണ്ണ).
ഔഷധഗുണങ്ങൾ .
പേപ്പട്ടിവിഷത്തിന് ഒരു പ്രധിരോധൗഷധമായി പ്രവർത്തിക്കുന്നു .രക്തസമ്മർദ്ദം കുറയ്ക്കുന്നു .രക്തശുദ്ധി ഉണ്ടാക്കുന്നു .അതിസാരം ,പനി എന്നിവ ശമിപ്പിക്കുന്നു .കൃമിശല്ല്യം കുറയ്ക്കാനും ഒരു ഉത്തമ ഔഷധമാണ് .കൂടാതെ മാനസിക രോഗങ്ങൾ ,അപസ്‌മാരം എന്നിവയ്ക്കും ഒരു ഉത്തമ പ്രധിവിധി .
അങ്കോലം ചേരുവയുള്ള ഔഷധങ്ങൾ .
- അങ്കോലാദി എണ്ണ (Ankol Oil )
- മഹാഭൂതരാവ ഘൃതം ( Mahaabhootaraava Ghrutam)
അങ്കോലാദി എണ്ണ ഉപയോഗങ്ങൾ .
അങ്കോലത്തിന്റെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ .ചർമ്മരോഗങ്ങൾ ,ചർമ്മസൗന്ദര്യം .രക്തദൂഷ്യം മൂലം ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,മുടിവളർച്ച ,രക്തശ്രാവം ,വാസ്‌കുലർ രോഗങ്ങൾ തുടങ്ങിയവയ്ക്ക് അങ്കോലാദി എണ്ണ ഉപയോഗിക്കുന്നു .
മഹാഭൂതരാവ ഘൃതം ഉപയോഗങ്ങൾ .
പ്രധാനമായും മാനസിക രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന ഒരു ആയുർവേദ ഔഷധമാണ് മഹാഭൂതരാവ ഘൃതം .അപസ്മാരം, ഹിസ്റ്റീരിയ, ഭ്രാന്ത് ,പൈശാചികരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
- Botanical name - Alangium salviifolium
- Family - Cornaceae (Dogwood family)
- English name - Sage leaved alar
- Malayalam name – Ankolam,Azhinjil
- Hindi name - Dhera, Ankol
- Telugu name - Uduga Chettu
- Gujarati name -Ankol
- Marathi name - Marathi
- Tamil name - Elangi,Alandi
- Kannada name – Ankola
- Bengali name - Aankod
രസാദിഗുണങ്ങൾ .
- രസം - കഷായം ,തിക്തം ,കടു
- ഗുണം - ലഘു ,സ്നിഗ്ധം,,തീക്ഷ്ണം ,സരം
- വീര്യം - ഉഷ്‌ണം
- വിപാകം - കടു
ഔഷധയോഗ്യഭാഗങ്ങൾ -വേര് ,ഇല ,കായ് ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ .
ചില ഔഷധപ്രയോഗങ്ങൾ .
1 ,പേപ്പട്ടിവിഷത്തിന് .
പേപ്പട്ടി വിഷബാധയുണ്ടായാൽ അങ്കോലത്തിന്റെ വേര് ഒരു നിശ്ചിത അളവിലെടുത്ത് കഷായമുണ്ടാക്കി 25 മില്ലി വീതമോ , അങ്കോലത്തിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീര് 5 മില്ലിവീതമോ ദിവസം രണ്ടുനേരം എന്ന കണക്കിൽ രാവിലെയും വൈകിട്ടും 15 ദിവസം തുടർച്ചയായി കഴിച്ചാൽ പേപ്പട്ടിവിഷം ശമിക്കുമെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു .ആധുനിക വൈദ്യശാസ്ത്രത്തിൽ പേപ്പട്ടിവിഷത്തിന് ഫലപ്രദമായ മരുന്നുകൾ ഉള്ളതുകൊണ്ട് ഇന്ന് ഈ മരുന്നാരും ഉപയോഗിക്കാറില്ല .
3 ,മോണയിൽ നിന്നുള്ള രക്തസ്രാവം .
അങ്കോലത്തിന്റെ ഫലത്തിനുള്ളിലെ മാംസളമായ ഭാഗം പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മോണയിൽ നിന്നുമുള്ള രക്തസ്രാവം ശമിക്കും .
4 ,അതിസാരം ,കുഷ്‌ഠം .
അങ്കോലത്തിന്റെ വേര് ,തൊലി ,ഇല ,കായ് എന്നിവ ഒരേ അളവിലെടുത്ത് അരച്ച് ഒരു ഗ്രാം വീതം അരിക്കാടിയിൽ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ അതിസാരം ,കുഷ്‌ഠം എന്നിവ ശമിക്കും .
5 ,കൃമിശല്ല്യം ഇല്ലാതാക്കാൻ .
അങ്കോലത്തിന്റെ വേരിന്മേൽ തൊലി കഷായം വച്ചോ ഉണക്കിപ്പൊടിച്ചോ കഴിച്ചാൽ ഉദരകൃമി ഇല്ലാതാകും .
6 ,പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവ ഇല്ലാതാക്കാൻ .
അങ്കോലാദി എണ്ണ നാഭിക്ക് കീഴിലും ലിംഗത്തിലുമായി പുരട്ടിയാൽ നല്ല ഉദ്ധാരണം കിട്ടുകയും സ്‌ഖലനം പെട്ടന്ന് സംഭവിക്കുകയുമില്ല .
7 ,മൂലക്കുരു മാറാൻ .
അങ്കോലത്തിന്റെ പാകമായ ഫലത്തിനുള്ളിലെ മാംസളമായ ഭാഗമെടുത്ത് കുറഞ്ഞ അളവിൽ കരിപ്പട്ടിയും ചേർത്ത് 30 ഗ്രാം വീതം ദിവസം ഒരുനേരം എന്ന കണക്കിൽ ഒരുമാസം തുടർച്ചയായി കഴിച്ചാൽ അർശസ് ,രക്താർശ്ശസ് എന്നിവ ശമിക്കും .
8 ,മൂത്രതടസ്സം മാറാൻ .
അങ്കോലത്തിന്റെ പുറംതൊലി ഉണക്കിപ്പൊടിച്ച് 2 -3 ഗ്രാം കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ മുതലായവ മാറിക്കിട്ടും .
9 ,വായ്പ്പുണ്ണ് മാറാൻ .
അങ്കോലാദി എണ്ണ വായ്പ്പുണ്ണുള്ള ഭാഗത്ത് കുറച്ചുദിവസം പുരട്ടിയാൽ വായ്പ്പുണ്ണ് മാറും .
10 ,വട്ടച്ചൊറി മാറാൻ .
അങ്കോലത്തിന്റെ വേരിന്മേൽ തൊലി അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് രോഗബാധിത പ്രദേശത്ത് ഒരാഴ്ച്ച പതിവായി പുരട്ടിയാൽ വട്ടച്ചൊറി പൂർണ്ണമായും മാറും .
11 ,വയറുവേദന മാറാൻ .
അങ്കോലത്തിന്റെ വേരിന്റെ കഷായത്തിൽ ജീരകം പൊടിച്ചുചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കും .
12 .ചുമ ,അതിസാരം ,ഗ്രഹണി .
അങ്കോലത്തിന്റെ വേരിന്റെ കഷായത്തിൽ തേൻ ചേർത്ത് കഴിച്ചാൽ ചുമ ,അതിസാരം ,ഗ്രഹണി എന്നിവയ്ക്ക് ശമനമുണ്ടാകും .
13 ,ആർത്തവ തകരാറുകൾ .
അങ്കോലത്തിന്റെ തൊലിയുടെ കഷായത്തിൽ എള്ളണ്ണ ചേർത്ത് കഴിച്ചാൽ ആർത്തവപ്രശ്നങ്ങൾ മാറിക്കിട്ടും .
അങ്കോലത്തിന്റെ പാർശ്വഫലങ്ങൾ .
സാധാരണ അങ്കോലം കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും അമിതമായ അളവിൽ കഴിച്ചാൽ വയറുവേദന ,വയറെരിച്ചിൽ ,വിശപ്പില്ലായ്‌മ ,മലബന്ധം തുടങ്ങിയവയ്ക്ക് കാരണമാകും
.Live Plant Ankolam - Alangium salviifolium