അശോകം സ്ത്രീരോഗങ്ങള്‍ അകറ്റുന്ന അത്ഭുതവൃക്ഷം

മനോഹരമായ പുഷ്പ്പങ്ങൾക്കുവേണ്ടി വീട്ടുമുറ്റത്ത് നട്ടുവളർത്തുന്ന ഒരു സസ്യമാണ് അശോകം മരം അഥവാ അശോകമരം .ഹിന്ദുക്കളും മുദ്ധമതക്കാരും അശോകം ഒരു പുണ്യവൃക്ഷമായി കണക്കാക്കുന്നു .ആയുർവേദ ആചാര്യന്മാർ ശോകമകറ്റുന്ന വൃക്ഷമായിട്ടാണ് അശോകവൃക്ഷത്തെ കണ്ടിരുന്നത് .ശോകം അഥവാ ദുഃഖം ഇല്ലാതാക്കുന്നതു കൊണ്ടാണ് ഈ വൃക്ഷത്തിന് അശോകം എന്ന് പേര് വരാൻ കാരണം  .

ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ഉപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ ഈ സസ്യത്തെ ഗർഭാശയബലൗഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സംസ്‌കൃതത്തിൽ അശോക ,ഹേമപുഷ്പം ,ഗന്ധപുഷ്‌പം ,മധുരപുഷ്‌പ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ അശോക ട്രീ എന്നും മലയാളത്തിൽ അശോകം ,ഹേമപുഷ്‌പം ,വഞ്ചുളം എന്നീ പേരുകളിലും .കാണാൻ തെറ്റിപ്പൂവുപോലെ ആയതിനാൽ അശോകതെറ്റി ,അശോകതെച്ചി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

അശോകം,അപശോകം,വിശോകം,#അശോകം,അശോകമരം,അശോകം ആർത്തവത്തിന്,ayurveda plant അശോകം,അശോക,അശോക മരം,#അശോകവൃക്ഷം,അശോക അരിഷ്ടം,ശോകനാശം,ശോകനാശിനി,ആർത്തവ രോകം,അശോകത്തിന്റെ ഗുണങ്ങൾ,പൈതൃകം,#വെള്ളപോക്ക്



അശോകം ശാസ്ത്രീയ നാമം -Saraca asoca , Saraca indica

Family : Caesalpiniaceae (Gulmohar family)

അശോകം കാണപ്പെടുന്ന സ്ഥലങ്ങൾ .

ദക്ഷിണേന്ത്യയിൽ അശോകം സ്വാഭാവികമായി വളരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മലേഷ്യ ,മ്യാന്മാർ എന്നിവിടങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു  .ഒരു കാലത്ത്  കേരളത്തിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് അശോകം .എന്നാൽ ഇന്ന് വംശനാശ ഭീക്ഷണി നേരിടുന്നു .

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻറ് നാച്ചുറൽ റസോഴ്സസ്സിന്റെ മാർഗനിർദേശങ്ങളനുസരിച്ച് .ബാംഗ്ലുരിലെ ഫൗണ്ടേഷൻ ഫോർ റീവൈറ്റലൈസേഷൻ ഓഫ് ലോക്കൽ ഹെൽത്ത് ട്രഡീഷൻസ് നടത്തിയ കണ്ടെത്തലിൽ. ദക്ഷിണേന്ത്യയിലെ വംശനാശഭീക്ഷണി നേരിടുന്ന  14 മരങ്ങളിൽ ഒന്നാണ് അശോകം .

സസ്യവിവരണം .


ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് അശോകം .ശരാശരി 6 -9 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് . ശാഖോപശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ മരപ്പട്ടയ്ക്ക് ചാരനിറമോ കടും തവിട്ടുനിറമോ ആയിരിക്കും .ഇലകൾ ഏകാന്തരവും. സമപിച്ഛകിയും ഏകദേശം 30 സെ.മി നീളമുള്ളവയുമാണ് .ഇതിൽ 4 -6 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഒരു പത്രകത്തിന് 10 -15 സെ.മി നീളവും 4 -7 സെ.മി വീതിയുമുണ്ട് .

അശോകത്തിന്റെ പൂക്കാലം ഡിസംബർ മുതൽ ആരംഭിക്കുന്നു .പൂക്കളുടെ നിറം കടും ഓറഞ്ചാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .തായ്ത്തടിയിലും ശാഖകളിലും ചിലപ്പോൾ പത്രകക്ഷങ്ങളിലും പൂക്കളുണ്ടാകുന്നു .ദളങ്ങൾ ഇല്ല .ബാഹ്യദളങ്ങൾ 4 .ഇവ ദളങ്ങളെപ്പോലെ ആകർഷകമാണ് .നല്ല ചുവപ്പ്‌നിറം .സാധാരണയായി 7 കേസരങ്ങളാണ് ഉള്ളത് .കേസരതന്തുക്കൾക്ക് ബാഹ്യദളപുട നാളിയെക്കാൾ നാലിരട്ടി നീളക്കൂടുതലുണ്ട് .

അശോകത്തിന്റെ ഫലം 15 -20 സെ.മി നീളമുള്ള പോഡാണ് .ഒരു ഫലത്തിനുള്ളിൽ ചാരനിറത്തിലുള്ള 4 -8 വിത്തുകൾ കാണുന്നു .പൂക്കൾ കൂടുതലായി കാണുന്നതുപോലെ ഇവയുടെ ഫലം കൂടുതലായി കാണാറില്ല .ഇവയുടെ സ്വാഭാവിക പുനരുത്ഭവം വിത്തിൽനിന്നാണ് .


അശോകമരം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .


ഹിന്ദുക്കളുടെയും  ബുദ്ധമതക്കാരുടെയും പുണ്യവൃക്ഷമാണ് അശോകം .ഹിന്ദുമത വിശ്വാസ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു മരമാണ് അശോകം.പുരാണങ്ങളിൽ അശോകവൃക്ഷത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു പറയുന്നു .

സുന്ദരികളായ സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പരാമർശിക്കുന്നു .ആയുർവേദ ഔഷധസസ്യ വർഗ്ഗീകരണ പ്രകാരം ശിംബികുലത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് അശോകം.കാന്താംഗ്രിദോഹദ, മധുപുഷ്പ,അംഗനപ്രിയ, ശുഭഗ തുടങ്ങിയ അശോകത്തിന്റെ പര്യായനാമങ്ങളിലെല്ലാം തന്നെ അശോകത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു. 

വാസ്തുശാസ്ത്രപ്രകാരം വീടിന്റെ വടക്കുവശത്ത് അശോകം നട്ടാൽ വീടിന് പോസിറ്റീവ് എനർജി കിട്ടുമെന്നാണ് വിശ്വാസം .അതേപോലെ അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻവാതിലിൽ മാലപോലെ കോർത്തിട്ടാൽ വീടിന് ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിക്കുന്നു .അശോകം വീട്ടുമുറ്റത്ത് നട്ടുവളർത്തി പരിപാലിച്ചാൽ ദുഖങ്ങളും വേദനകളും തുടച്ചുനീക്കുകയും സമൃദ്ധിയും പ്രശസ്‌തിയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നുമാണ് വിശ്വാസം .

വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടിയും ,അകന്നുപോയ  ദാമ്പത്യം വീണ്ടും പുനഃസ്ഥാപിക്കാനും ചെയ്യുന്ന ഒരു പരിഹാരമാണ് ബാണേശി ഹോമം. ഈ ഹോമത്തിൽ അശോകപുഷ്പ്പം ഉപയോഗിക്കുന്നു .അശോകപുഷ്പ്പം തൈരിൽ മുക്കിയാണ് ഹോമിക്കുന്നത് .അതെ പോലെ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി അശോകത്തിന്റെ ഇലകൾ  ഉപയോഗിക്കുന്നു .അശോകത്തിന്റെ ഏഴ് ഇലകൾ പൂജാമുറിയിൽ വച്ച് ദിവസവും തീർത്ഥം തളിക്കുന്നത് ഇതിനൊരു പരിഹാരമാണ് .

രാസഘടകങ്ങൾ .


അശോകത്തിന്റെ മരപ്പട്ടയിൽ 6% വരെ ടാനിൻ ,കാറ്റേക്കോൾ ,ലഘു തൈലം എന്നിവ അടങ്ങിയിരിക്കുന്നു .കൂടാതെ കീറ്റോസ്റ്റിറോൾ ,ഹീമറ്റോക്സിലിൻ  തുടങ്ങിയ ഗ്ലൈക്കോസൈഡുകളും സാപോണിൻ എന്ന ഘടകവും അടങ്ങിയിരിക്കുന്നു .

അശോകം ഉപയോഗം .


അശോകത്തിന്റെ തടിക്ക് ഈടും ബലവും കുറവാണ് ,അതിനാൽ തന്നെ തടികൊണ്ട് യാധൊരുവിധ ഉപയോഗവുമില്ല .ഔഷധ ആവിശ്യങ്ങൾക്കായിട്ടാണ് അശോകം ഉപയോഗിക്കുന്നത് .അശോകത്തിന്റെ തൊലി ,വേരിന്മേൽ തൊലി ,പൂവ് എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

 പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ സൗന്ദര്യം വർധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്നതിനും അശോകത്തിന്റെ പൂവ് അരിമാവിനൊപ്പം അരച്ച് അപ്പമുണ്ടാക്കി  കഴിക്കുന്ന പതിവുണ്ടായിരുന്നു .കൂടാതെ ഇത് കുട്ടികളിലുണ്ടാകുന്ന ചൊറി ,ചിരങ്ങ് ,കരപ്പൻ എന്നിവ വരാതിരിക്കാനും സഹായിക്കുമായിരുന്നു .

അശോകം  മായം ചേർക്കൽ .


അശോകത്തിന്റെ  ലഭ്യതക്കുറവ് കാരണം മിക്ക മരുന്ന് കമ്പിനിക്കാരും അശോകമരപ്പട്ടയ്ക്ക് പകരമായി  Polyalthia longifolia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അരണമരത്തിന്റെ തൊലി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു .

അശോകം ഗുണങ്ങൾ . 


മികച്ച ഒരു ഔഷധസസ്യമാണ് അശോകം .നൂറ്റാണ്ടുകക്ക് മുമ്പേ അശോകത്തിന്റെ ഔഷധഗുണം ആയുർവേദ ആചാര്യന്മാർ തിരിച്ചറിഞ്ഞിരുന്നു .ഉപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ ഈ സസ്യത്തെ ഗർഭാശയബലൗഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

അശോകമരത്തിന്റെ തൊലി സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഒരു പരിഹാരമാണ് .ഗർഭാശയ രോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ് അശോകമരത്തൊലി .സ്ത്രീകൾക്കുണ്ടാകുന്ന രക്തശ്രാവം ,വെള്ളപോക്ക് എന്നിവ ശമിപ്പിക്കാനുള്ള ഔഷധഗുണം അശോകത്തിന്റെ മരപ്പട്ടയിൽ അടങ്ങിയിരിക്കുന്നു .

കരപ്പൻ ,ചൊറി ,ചിരങ്ങ് ,വ്രണം തുടങ്ങിയ ഒട്ടുമിക്ക ചർമ്മരോഗങ്ങൾക്കും വിശേഷപ്പെട്ട ഔഷധമാണ് അശോകം .ഇത് രക്തദോഷം ശമിപ്പിക്കുന്നു .കൂടാതെ  വയറുവേദന ,അർശസ്സ് ,മൂത്രതടസ്സം തുടങ്ങിയ വിവിധതരം രോഗങ്ങൾക്കും അശോകം ഔഷധമായി ഉപയോഗിച്ചുവരുന്നു .അശോക മരത്തിന്റെ തൊലി ചാരായത്തിലിട്ട് വാറ്റിയെടുക്കുന്ന സത്തിന് അണുനാശക ശക്തിയുണ്ട് .

അശോകമരപ്പട്ട പ്രധാനമായി ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .


1.അശോകാരിഷ്ടം .


സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഒരു പരിഹാരമാണ് അശോകാരിഷ്ടം.ഗർഭാശയ രോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ്. സ്ത്രീകൾക്കുണ്ടാകുന്ന അമിത രക്തശ്രാവം ,വെള്ളപോക്ക് എന്നിവ ശമിപ്പിക്കാനുള്ള കഴിവ് അശോകാരിഷ്ടത്തിനുണ്ട് .അറിയാം അശോകാരിഷ്ടം ഗുണങ്ങൾ .

2 .അശോക ഘൃതം .

നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശോക ഘൃതം.സ്ത്രീകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അശോക ഘൃതം ഗുണകരമാണ് .കൂടാതെ അമിത രക്തശ്രാവം ,ആർത്തവ വേദന ,വെള്ളപോക്ക് ,യോനിവേദന ,ഗർഭാശയ രോഗങ്ങൾ ,നടുവേദന ,വിളർച്ച ,മഞ്ഞപ്പിത്തം ,വിശപ്പില്ലായ്മ ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അശോക ഘൃതംഉപയോഗിക്കുന്നു .

3 .ചന്ദനാദി തൈലം.

ഒരു ആയുർവേദ തൈലമാണ് ചന്ദനാദി തൈലം .തലകറക്കം ,തലപുകച്ചിൽ ,മൂക്കിലെ രക്തശ്രാവം ,മഞ്ഞപ്പിത്തം ,സന്ധിവാതം ,അമിത ആർത്തവം തുടങ്ങിയ അവസ്ഥകളിൽ നസ്യം ചെയ്യാനും തലയിലും ശരീരത്തിലും പുരട്ടുവാനും ചന്ദനാദി തൈലം ഉപയോഗിക്കുന്നു .

4 .ന്യഗ്രോദാദി കഷായം.

രക്തശ്രാവം ,അൾസർ ,പൊണ്ണത്തടി ,ഒടിവ് ,യോനിരോഗങ്ങൾ ,ശരീരം പുകച്ചിൽ തുടങ്ങിയ അവസ്ഥകളിൽ ന്യഗ്രോദാദി കഷായംഉപയോഗിക്കുന്നു .കൂടാതെ ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും ഈ ഔഷധം ഫലപ്രദമാണ് .

5 .മഹാകല്യാണകം ഘൃതം .


അശോകത്തിന്റെ പൂവാണ് ഈ ഔഷധത്തിൽ ചേരുവയുള്ളത് .വിളർച്ച ,പനി ,ചുമ ,അപസ്‌മാരം ,വിഭ്രാന്തി തുടങ്ങിയവയുടെ ചികിൽത്സയിൽ മഹാകല്യാണകം ഘൃതം ഉപയോഗിക്കുന്നു .കൂടാതെ രക്തശുദ്ധിക്കും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൈൽസിനും ഈ ഔഷധം ഉപയോഗിക്കുന്നു .

പ്രാദേശിക നാമങ്ങൾ .

  • Common name - Asoka tree, Ashok,Sorrowless tree
  • Malayalam -  Ashokam, Hemapushpam
  • Hindi -  Sita Ashok
  • Tamil - Ashokam
  • Kannada - Achange, Ashoka, Eliyaala 
  • Telugu - Asokamu, Vanjulamu
  • Bengali -  Ashoka 
  • Gujarati - Sita-Ashok
  • Punjabi - Ashoka
  • Rajasthani - Sita Asho

ashokan farewell,ashokan,ashoka,samrat ashoka,king ashoka,ashoka the great,the emperor ashoka,maniyarayile ashokan full movie,ashokan farewell (composition),ashoka samrat,asokam,ashoka tree,ashokan son,ashoka arishtam,ashoka halwa,sa ashokan family,dhammas of ashoka,ashoka story,ashoka flower,sa ashokan son,life of ashoka,ashoka empire,ashoka history,story of ashoka,maniyarayile ashokan trailer,real ashoka tree,s a ashokan death


അശോകത്തൊലി ,പൂവ് എന്നിവ ഉപയോഗിച്ചുള്ള ചില വീട്ടുവൈദ്യങ്ങൾ .

1 .ത്വക് രോഗങ്ങൾ മാറാൻ .

അശോകത്തൊലി അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്ന ചൊറി, ചിരങ്ങ് ,കരപ്പൻ മുതലായ ചർമ്മരോഗങ്ങൾ ശമിക്കും . 

അശോകത്തൊലി ,ചെമ്പരത്തി വേര് ,നറുനീണ്ടിക്കിഴങ്ങ് ,പച്ചമഞ്ഞൾ എന്നിവ അരച്ച് എണ്ണകാച്ചി പുറമെപുരട്ടിയാൽ കുട്ടികളുടെ കരപ്പൻ മാറാൻ വളരെ ഫലപ്രദമാണ് .

2 .സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് ,ആർത്തവപ്രശ്നങ്ങൾ .

അശോകത്തൊലി പാൽക്കഷായമുണ്ടാക്കി കഴിച്ചാൽ  സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് ,ആർത്തവ വേദന ,അമിതാർത്തവം ,അൽപാർത്തവം എന്നിവ മാറിക്കിട്ടും .അശോകത്തൊലി കഷായമുണ്ടാക്കി സമം പാലും ചേർത്ത് കുറുക്കി കഷായത്തിന്റെ അളവിലാക്കി പഞ്ചസാരയും ചേർത്ത് തുടർച്ചയായി 40 ദിവസം കഴിക്കണം .

3 .ഗർഭാശയരോഗങ്ങൾ .

അശോകത്തൊലി കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ സ്ത്രീകളിലെ ഗർഭാശയരോഗങ്ങൾ ശമിക്കും .

4 ചർമ്മത്തിന് നല്ല നിറം വയ്ക്കാൻ .

അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പതിവായി ശരീരത്തിൽ തേച്ചുകുളിച്ചാൽ ശരീരത്തിന് സ്വർണ്ണ വർണ്ണ നിറം കിട്ടുന്നതാണ് .

അശോകത്തിന്റെ പൂവ് അരച്ച് ശർക്കരയും അരിമാവും ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ പ്രതിരോധശേഷി വർധിക്കുകയും  രക്തശുദ്ധിയുണ്ടാകുകയും ത്വക് രോഗങ്ങൾ മാറുകയും കറുത്ത മേനി വെളുക്കുകയും ചെയ്യും .

അശോകത്തൊലി ഉണക്കിപ്പൊടിച്ച് ദിവസവും ഒരു ടീസ്പൂൺ ചായയിലോ പാലിലോ ചേർത്ത് പതിവായി കഴിച്ചാൽ ശരീരസൗന്ദര്യം വർധിക്കും .

5 .വായ്പ്പുണ്ണു മാറാൻ .

അശോകത്തൊലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ ദിവസം പലപ്രാവശ്യം കവിൾകൊണ്ടാൽ വായ്പ്പുണ്ണ് മാറും .ഈ വെള്ളത്തിൽ തേൻ ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും .

 6 .ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം മാറാൻ .

അശോകത്തൊലി വെള്ളവും ചേർത്തരച്ച് പുറമെ പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം ,കുരുക്കൾ ,വ്രണങ്ങൾ മുതലായവ മാറിക്കിട്ടും .

7 .രക്താര്‍ശ്ശസ് മാറാൻ .

അശോകത്തിന്റെ പൂവ് അരച്ച് അല്‌പം വെണ്ണയുമായി ചേർത്ത് പതിവായി കഴിച്ചാൽ രക്താർശസ്സ് ശമിക്കും .അശോകത്തിന്റെ ഉണങ്ങിയ പൂവ് അരച്ച് തൈരിൽ ചാലിച്ച് പതിവായി കഴിച്ചാല് എത്ര പഴകിയ അർശസും മാറും .

8 . വയര്‍ സ്തംഭനം, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍ എന്നിവ മാറാൻ. 


അശോകത്തിന്റെ പൂവ് ഉണക്കിപൊടിച്ച് സൂക്ഷിക്കാം .ഈ പൊടി ഒരു ടീസ്പൂൺ വീതം വെള്ളത്തിൽ കലർത്തി കഴിച്ചാൽ വയര്‍ സ്തംഭനം, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍ എന്നിവ മാറിക്കിട്ടും .

9 .ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .

അശോകത്തൊലി കല്ലുപ്പും ചേർത്ത് നന്നായി അരച്ച് നീരുള്ള ഭാഗങ്ങളിൽ പുറമെ പുരട്ടിയാൽ നീര് പെട്ടന്ന് മാറാൻ സഹായിക്കും .

10 .തേൾവിഷം ശമിക്കാൻ .

അശോകത്തൊലി ചതച്ച് കിട്ടുന്ന നീര് പഴുതാര കടിച്ച ഭാഗത്ത് പുരട്ടിയാൽ പഴുതാര വിഷം ശമിക്കും .

11 .മൂത്രരോഗങ്ങൾ മാറാൻ .

അശോകത്തൊലി ചതച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രതടസ്സം ,മൂത്രച്ചുടിച്ചിൽ ,മൂത്രമൊഴിക്കുമ്പോഴുള്ള വേദന മുതലായവ മാറിക്കിട്ടും .ഇത് വയറുവേദനയ്ക്കും ഫലപ്രദം .

Previous Post Next Post