സ്ത്രീ രോഗങ്ങൾക്ക് അശോകാരിഷ്ടം

അശോകാരിഷ്ടം ഗുണങ്ങൾ .

അശോകം എന്നാൽ  ശോകം അഥവാ ദുഃഖം ഇല്ലാതാക്കുന്നു എന്നാണ് .പല രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ദുഃഖങ്ങളെ ഇതിന്റെ ശെരിയായ ഉപയോഗം മൂലം ഇല്ലാതാക്കാൻ സാധിക്കും എന്നുള്ളതാണ് .സ്ത്രീകളുടെ ശാരീരികമായ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനും ഹോർമോൺ തകരാറുകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനാലും അശോകാരിഷ്ടം സ്ത്രീകളുടെ വിശേഷപ്പെട്ട ഒരു ഔഷധമാണ് .

അശോകാരിഷ്ടം,#അശോകാരിഷ്ടം,#അശോകാരിഷ്ടംഗുണങ്ങള്,അഭയാരിഷ്ടം,അശ്വഗന്ധാരിഷ്ടം,ദശമൂലാരിഷ്ടം,അശോക,അശോകം,ബാലാരിഷ്ടം ഉപയോഗങ്ങൾ,ദശമൂലാരിഷ്ടം ഗുണങ്ങള്‍,അശോക മരം,അശോകപൂവ്,ശോധന ഉണ്ടാകാന്‍,മുത്തശ്ശിമാരുടെ അശോകപൂവ്,ധാതുപുഷ്ടി,ശോധന കിട്ടാന്‍,അശ്വഗന്ധ,ശോധനക്ക്‌,പ്രമേഹം കുറക്കാൻ,ആർത്തവം പെട്ടെന്ന് വരാൻ,രണ്ടു ദിവസത്തിനുള്ളിൽ മാസമുറ പുറത്തു വരാൻ,ashokarishtam,dr visakh kadakkal,women health,ladies,ladies health,menstruation,menstrual pain,abdominal pain,youtube editor,#ashokarishtatonicforwomen,#ashokarishtabenefits,#pcosmalayalam,#ashokarishtabenefitsforpregnancy,#ashokarishtabenefitsforperiods,#ashokarishtabenefitsinmalayalm,#pcos,#pcodayurvedicmalayalam,#padmasutra,#draparna,#ayurvedachannel,#ayurvedavideo,#ayurvedadoctor,#malayalam,#allagegroup,#homeremedies,#homemade,#pcod,#അശോകാരിഷ്ടംഗുണങ്ങള്,#അശോകാരിഷ്ടം,#irregularperiods,#painfulmenstruation,#bleedingpiles,asokarishtam,അശോകാരിഷ്ടം


അശോകാരിഷ്ടത്തിൽ ചേരുവയുള്ള ഔഷധങ്ങൾ .

1 . അശോകം തൊലി - Saraca asoca .

അശോകമരത്തിന്റെ തൊലി സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഒരു പരിഹാരമാണ് .ഗർഭാശയ രോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ് അശോകമരപ്പട്ട . സ്ത്രീകൾക്കുണ്ടാകുന്ന അമിത രക്തശ്രാവം ,വെള്ളപോക്ക് എന്നിവ ശമിപ്പിക്കാനുള്ള കഴിവ് അശോകത്തിന്റെ പുറംതൊലിക്കുണ്ട് .

2 .കരിമ്പ്  - Saccharum officinarum .

കരിമ്പിൻ നീര് ശരീരം തടിപ്പിക്കുകയും രക്തപിത്തം ,മഞ്ഞപ്പിത്തം ,വിളർച്ച ,ക്ഷയരോഗം ,മൂക്കിൽകൂടിയുള്ള രക്തസ്രാവം ,മൂത്രതടസ്സം എന്നിവ ശമിപ്പിക്കുകയും ചെയ്യും .

3 .താതിരിപ്പൂവ് - Woodfordia fruticosa .

അരിഷ്ടം ,ആസവം എന്നിവ വേഗം പുളിപ്പിച്ച് വീര്യവും ലഹരിയും ഉണ്ടാക്കുന്നു .കഫ പിത്ത വികാരങ്ങൾ ശമിപ്പിക്കുന്നു .ശരീരതാപം നിയന്ത്രിക്കുന്നു .മൂത്രം വർധിപ്പിക്കുന്നു .കൂടാതെ എല്ലാത്തരം അതിസാരവും ശമിപ്പിക്കുന്നു .

4 .കരിംജീരകം - Nigella sativa .

മുലപ്പാൽ വർധിപ്പിക്കുന്നു .വയറ്റിലെ വീർപ്പ് ,ഉരുണ്ടുകയറ്റം ,ഉദരകൃമി ,അർശസ്സ് ,പനി ,നേത്രരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .

5 .മുത്തങ്ങ - Cyperus rotundus .

മുലപ്പാൽ വർധിപ്പിക്കുന്നു. മുലപ്പാൽ ശുദ്ധികരിക്കുന്നു .മൂത്രം വർധിപ്പിക്കുന്നു .പനി ശമിപ്പിക്കുന്നു .

6 .ചുക്ക്  - Cyperus rotundus .

ദഹനശക്തി വർധിപ്പിക്കുന്നു .പനി ,ചുമ എന്നിവ ശമിപ്പിക്കുന്നു .ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു .

7 .മരമഞ്ഞൾ ( ചെറുമരുന്ന്)- Berberis aristata .

മൂത്രാശയരോഗങ്ങൾ ,നേത്രരോഗങ്ങൾ ,പ്രമേഹം,കൊളസ്‌ട്രോൾ  എന്നിവ ശമിപ്പിക്കുന്നു .

8 .ചെങ്ങഴിനീർക്കിഴങ്ങ് - Kaempferia rotunda.

രക്തശുദ്ധി ഉണ്ടാക്കുന്നു ,ചൊറി ,ചിരങ്ങ് ,വ്രണം മുതലായ ചർമ്മരോഗങ്ങൾ ശമിപ്പിക്കുന്നു ,ശരീരത്തിലുണ്ടാകുന്ന മുഴകൾ വറ്റിക്കുന്നു .ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു .പ്രമേഹം ,ഉദരരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .

9 .കടുക്ക - Terminalia chebula .

ദഹനശക്തി വർധിപ്പിക്കുന്നു .ശരീരത്തിലെ കൊഴുപ്പ് അലിയിച്ചുകളയുന്നു .രുചിയുണ്ടാക്കുന്നു .കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു .

10 .നെല്ലിക്ക - Phyllanthus emblica .

രുചിയും ദഹനശക്തിയും വർധിപ്പിക്കുന്നു . നെഞ്ചെരിച്ചില്‍ പുളിച്ചുതികട്ടൽ എന്നിവ ഇല്ലാതാക്കുന്നു .രക്തം ശുദ്ധികരിക്കുന്നു .മുടികൊഴിച്ചിൽ തടയുകയും മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു .കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുകയും കണ്ണിന് കുളിർമ്മ നൽകുകയും ചെയ്യുന്നു .രക്തപിത്തം ,പനി ,പ്രമേഹം എന്നിവ ശമിപ്പിക്കുന്നു .നാഡികളുടെ ബലം വർധിപ്പിക്കുന്നു .

11 .താന്നിക്ക - Terminalia bellirica .

കഫ പിത്ത വാതരോഗങ്ങൾ ശമിപ്പിക്കുന്നു .നേത്രരോഗം ,ചുമ ,മലബന്ധം ,ഛർദ്ദി എന്നിവ ശമിപ്പിക്കും .തലമുടിക്ക് നിറവും ആരോഗ്യവും വർധിപ്പിക്കുന്നു .

12 .മാങ്ങയണ്ടി   - Mangifera indica .

ശരീരപുഷ്ടി വർധിപ്പിക്കുന്നു .പിത്തവും വാതവും കുറയ്ക്കുന്നു .വയറിളക്കവും വയറുകടിയും ശമിപ്പിക്കുന്നു .

13 .ജീരകം - Cuminum cyminum.

കഫം ,വാതം എന്നീ ദോഷങ്ങളെ ശമിപ്പിക്കും .ഛർദ്ദി ,അതിസാരം ,വായു ,പനി ,നേത്രരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .രുചി വർധിപ്പിക്കുന്നു .മുലപ്പാൽ വർധിപ്പിക്കും .

14 .ആടലോടകം - Justicia adhatoda .

ഛർദ്ദി ,ചുമ ,കഫക്കെട്ട് ,രക്തപിത്തം എന്നിവ ശമിപ്പിക്കും .ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കും .കനത്ത ആർത്തവ രക്തസ്രാവം ശമിപ്പിക്കും .

15 .ചന്ദനം - Santalum album.

രക്തം ശുദ്ധീകരിക്കുന്നു .മൂത്രതടസ്സം ഇല്ലാതാക്കുന്നു .അർശസ്സ് ,രക്താതിസാരം എന്നിവയിലെ രക്തവാർച്ച തടയുന്നു .ശരീരത്തിന് തണുപ്പും കുളിർമ്മയും ഉന്മേഷവും നൽകുന്നു .


അശോകാരിഷ്ടം തയാറാക്കുന്ന വിധം .

അശോകത്തൊലി കഷായം വച്ച് അരിച്ച് ആറിയ ശേഷം ശർക്കരയും ചേർത്ത് താതിരിപ്പൂവ്,മുത്തങ്ങാക്കിഴങ്ങ് ,ചുക്ക് ,മരമഞ്ഞൾത്തൊലി ,ചെങ്ങഴിനീർക്കിഴങ്ങ്,നെല്ലിക്ക ,താന്നിക്ക ,കടുക്ക ,മാങ്ങയണ്ടിപ്പരിപ്പ് ,ജീരകം ,ആടലോടകത്തിൻ വേര് ,ചന്ദനം ,എന്നിവയെല്ലാം കൂടി പൊടിച്ചുചേർത്ത് കെട്ടിവയ്ക്കുന്നു .ഒരു മാസത്തിന് ശേഷം ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുന്നു. 

അശോകാരിഷ്ടം ഉപയോഗം .

മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയെടുക്കുന്ന അശോകാരിഷ്ടം വെള്ളപോക്ക് ,പനി ,രക്തപിത്തം ,അർശസ്സ് ,ദഹനക്കേട് ,രുചിയില്ലായ്‌മ ,ശരീരത്തിലുണ്ടാകുന്ന നീര് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് .കൂടാതെ ഗർഭാശയം ,അണ്ഡാശയം മറ്റ് ലൈംഗിക പ്രത്യുൽപാദന അവയവങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടുകളെ ഇല്ലാതാക്കി ആരോഗ്യമുള്ള അവയവങ്ങളാക്കി മാറ്റുവാൻ അശോകാരിഷ്ടത്തിന്റെ ആൻറി-ഇൻഫ്ലമേറ്ററി  ഗുണങ്ങളാൽ സാധിക്കും .

കനത്ത ആർത്തവ രക്തസ്രാവം ഇല്ലാതാക്കാൻ .

അശോകാരിഷ്ടത്തിന് ആൻറി-ഇൻഫ്ലമേറ്ററി അനാൽജെസിക്ക് ഗുണങ്ങളുള്ളതിനാൽ ആർത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാൻ സഹായിക്കുന്നു .കൂടാതെ ആർത്തവ സമയത്തുണ്ടാകുന്ന അമിതരക്തശ്രാവം ഇല്ലാതാക്കുന്നതിനും .ശാരീരിക മുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും. ആർത്തവത്തിന് മുമ്പുണ്ടാകുന്ന തലവേദന,ഓക്കാനം ,ഛർദ്ദി ,ക്ഷീണം ,തളർച്ച തുടങ്ങിയവ ഇല്ലാതാക്കാനും അശോകാരിഷ്ടത്തിന്റെ ഉപയോഗം മൂലം സാധിക്കും.

വെള്ളപോക്ക് മാറാൻ .

സ്ത്രീകളിൽ മാനസികമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന വെള്ളപോക്ക് എന്ന രോഗം മാറ്റുന്നതിനും ശരീരത്തിന്റെ തളർച്ചയും ക്ഷീണവുമകറ്റി ശരീരത്തിന്റെ ഉന്മേഷം വർധിപ്പിക്കുന്നതിനും അശോകാരിഷ്ടം കഴിക്കുന്നത് ഗുണകരമാണ് . 

സ്ത്രീകളിലെ ആര്‍ത്തവവിരാമ കാലത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാൻ .

സ്ത്രീകളിലെ ആര്‍ത്തവവിരാമ കാലത്തെ ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ,കോപം ,വിഷാദം ,ശരീരക്ഷീണം ,ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടും വിയർപ്പും ,അസ്ഥികളുടെ ബലക്കുറവ് ,യോനിയിൽ അണുബാധ ,യോനിവരൾച്ച ,ലൈംഗീകബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന എന്നിവയ്ക്ക് പരിഹാരമായും അശോകാരിഷ്ടം ഉപയോഗിക്കാം .

രോഗപ്രതിരോധശേഷി വർധിക്കാൻ .

അശോകാരിഷ്ടത്തിൽ ചേർത്തിരിക്കുന്ന ത്രിഫല (കടുക്ക ,താന്നിക്ക ,നെല്ലിക്ക ) എന്നീ ഫലങ്ങളിൽ വളരെയധികം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുള്ളതുമാണ് .ഇത് ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു .

കാൽസ്യം ,ധാതുക്കൾ എന്നിവ അശോകാരിഷ്ടത്തിൽ ചേർത്തിരിക്കുന്ന മരുന്നുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ സ്ത്രീകളുടെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുവാനും എല്ലുകളുടെ തേയ്‌മാനം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു .

സ്ത്രീകളുടെ ശരീരശക്തി വർധിപ്പിക്കുന്നതിനും ഉണർവിനും ഉന്മേഷമുള്ള മനസ്സിനും അശോകാരിഷ്ടത്തിന്റെ ഉപയോഗം ഗുണകരമാണ് .ദഹനപ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും മലശോധന സുഗമമാക്കുന്നതിനും അശോകാരിഷ്ടം കഴിക്കുന്നത് നല്ലതാണ് .ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെ പുറംതള്ളുവാനും അശോകാരിഷ്ടം സഹായിക്കുന്നു .

അശോകാരിഷ്ടം ഉപയോഗക്രമം .

ദിവസം 20 -30 മില്ലി വരെയാണ് അശോകാരിഷ്ടത്തിന്റെ സാധാരണ ഉപയോഗം .തുല്ല്യ അളവിൽ തിളപ്പിച്ചാറിയ വെള്ളം ചേർത്തും അല്ലാതെയും വൈദ്യനിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ് .

Previous Post Next Post