അയമോദകം കാണാൻ കുഞ്ഞൻ ​ഗുണങ്ങളിൽ കേമൻ

അയമോദകം ഔഷധഗുണങ്ങൾ 

ഇലക്കറി വർഗ്ഗത്തിൽ ഉൾപ്പെടുന്നതും ക്യാരറ്റിന്റെ കുടുംബത്തിൽ പെട്ടതുമായ ഒരു സസ്യമാണ് അയമോദകം .ഇതിന്റെ ഇല ചീര പോലെ കറിക്കും തോരനും ഉപയോഗിക്കുന്നു .ഇതൊരു സുഗന്ധവ്യജ്ഞനം കൂടിയാണ് .ഇതിന്റെ ഇലയ്ക്കും വിത്തിനും ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ വിത്താണ് കമ്പോളത്തിൽ അയമോദകം എന്ന പേരിൽ കിട്ടുന്നത് .പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അയമോദകം ഔഷധമായി ഉപയോഗിക്കുന്നു .

അഗ്നിദീപ്‌തി (ദഹനശേഷി ) ഉണ്ടാക്കുന്ന ഔഷധമെന്ന നിലയിൽ അഗ്നിയുടെ പല പര്യായങ്ങളും അയമോദകത്തിന്റെ പേരുകളായി ആയുർവ്വേദം അംഗീകരിച്ചിരിക്കുന്നു . അയമോദകത്തെ സംസ്‌കൃതത്തിൽ അഗ്നി ,അഗ്നിക്കാ അജമോദാ ,യവനിക, ദീപ്യക ,ഖരാശ്വ എന്നീ പേരുകളിലും ഇംഗ്ലീഷിൽ ബിഷപ്സ് വീഡ് എന്നും അറിയപ്പെടുന്നു  .മലയാളത്തിൽ അയമോദകം ,ഓമം ,അയമോദകം ജീരകം, കേക്ക് ജീരകം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു .

അയമോദകം,അയമോദകം ഗുണങ്ങൾ,#അയമോദകം,അയമോദകം old,അയമോദകം ചെടി,അയമോദകം gta 5,അയമോദകം live,അയമോദകം uses,#അയമോദകം#,അയമോദകം ഗുളിക,അയമോദകം dance,അയമോദകം video,അയമോദകം വെള്ളം,അയമോദകം ഉപയോഗം,അയമോദകം cinema,അയമോദകം indian,അയമോദകം recipe,അയമോദകം കഴിച്ചൽ,അയമോദകം എന്താണ്,അയമോദകം channel,അയമോദകം english,അയമോദകം kannada,അയമോദകം picture,അയമോദകം കഴിച്ചാൽ,അയമോദകം ഗുണങ്ങള്,അയമോദകം ദോഷങ്ങള്,അയമോദകം original,അയമോദകം reaction,അയമോദകം malayalam


അയമോദകം കാണപ്പെടുന്ന സ്ഥലങ്ങൾ . 

മഴക്കുറവുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് അയമോദകം വളരുന്നത് .ഇന്ത്യയിൽ മഹാരാഷ്ട്ര ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അയമോദകം സ്വാഭാവികമായി വളരുന്നു .ഇവിടെ വൻതോതിൽ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും ചെയ്യുന്നു .ഇന്ത്യ കൂടാതെ അഫ്‍ഗാനിസ്ഥാൻ ,ഈജിപ്ത് ,ബലൂചിസ്ഥാൻ എന്നിവിടങ്ങളിലും അയമോദകം വൻതോതിൽ കൃഷി ചെയ്യുന്നു .

അയമോദകം ശാസ്ത്രനാമംTrachyspermum ammi
Family - Apiaceae (Carrot family)
Synonyms - Carum ajowan , Carum copticum, Ligusticum ajowan

സസ്യവിവരണം .

 ഒരു മീറ്റർ താഴെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണ് അയമോദകം . ഈ സസ്യത്തിൽ മുഴുവനായും സൂക്ഷ്‌മ രോമങ്ങൾ കാണപ്പെടുന്നു .ഇലകൾ ദ്വിപിച്ഛകമോ ത്രിപിച്ഛകമോ ആയിരിക്കും . ഇവയുടെ ഖണ്ഡങ്ങൾ നേർത്തതാണ് .

ഇവയുടെ പൂക്കൾ വെള്ളയോ മഞ്ഞനിറത്തിലോ കാണപ്പെടുന്നു .ഇവയുടെ ചെറിയ പൂക്കൾ കുലകളായി ഉണ്ടാകുന്നു .ഒരു കുലയിൽ 5 -20 പുഷ്പ്പങ്ങൾ വരെ കാണും .ഇവയുടെ ഫലത്തിൽ സൂക്ഷ്‌മ രോമങ്ങളും വരമ്പുകളും കാണാം .വിത്ത് ചെറുതും പരന്നതും സുഗന്ധമുള്ളതുമാണ് .


അയമോദകത്തിന് പകരം ഉപയോഗിക്കുന്ന ഔഷധം .

എപിയേസി കുടുബത്തിൽപ്പെട്ട Apium graveolens എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തിന്റെ വിത്തും അയമോദകമായി ഉപയോഗിച്ചുവരുന്നു .ഇതിനെ ഇംഗ്ലീഷിൽ സെലറി (Celery) എന്ന പേരിൽ അറിയപ്പെടുന്നു .സെലറിയും ചീര പോലെ ഇലക്കറിയായി ഉപയോഗിക്കുന്നു .കേരളത്തിലെ മിക്ക സൂപ്പർമാർക്കറ്റുകളിലും സെലറി വാങ്ങാൻ കിട്ടും .

രാസഘടകങ്ങൾ .

അയമോദകത്തിന്റെ വിത്തിൽ 3 %വരെ ബാഷ്പീകരണ സ്വഭാവമുള്ളതും സുഗന്ധമുള്ളതുമായ ഒരു തൈലം അടങ്ങിയിരിക്കുന്നു .Thymol(തൈമോൾ ) എന്ന കൃമിനാശക ഔഷധം ഇതിന്റെ വിത്തിൽനിന്നും വേർതിരിച്ചെടുക്കുന്നതാണ് .തൈമോള്‍ ലായനി ഒന്നാന്തരം മൗത്ത് വാഷ് കൂടിയാണ് .അതിനാൽ ഒട്ടുമിക്ക ടൂത്ത്പേസ്റ്റിലെ ഒരു ഘടകം കൂടിയാണ് .


അയമോദകം ഗുണങ്ങൾ .

അയമോദകം കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു .ദഹനശേഷി വർധിപ്പിക്കുന്നു .വയറുവേദന ,വായുസ്തംഭനം ,ദഹനക്കേട് എന്നിവ മാറ്റുന്നു .വിഷൂചിക (കോളറ ) ശമിപ്പിക്കുന്നു .ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു .മൂത്രം കൂടുതൽ പോകാൻ സഹായിക്കുന്നു .വേദന ശമിപ്പിക്കാനും കഴിവുണ്ട് .അയമോദകം വാറ്റിയെടുക്കുന്ന തൈലം കോളറ രോഗത്തിന് വളരെ ഫലപ്രദമാണ് .

അയമോദകം പ്രധാനമായും ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളൾ .

1.അജമോദാദി അർക്കം .


വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ദഹനക്കേട്‌ ,തുടങ്ങിയ അവസ്ഥകൾക്കും മൂത്രാശയ രോഗങ്ങളുടെ ചികിൽത്സയിലും അജമോദാദി അർക്കം ഉപയോഗിക്കുന്നു .

2 .അജമോദാദി ചൂർണം .

ആമവാതം ,സന്ധിവാതം ,ഓസ്റ്റിയോ ആർത്രൈറ്റിസ്,സന്ധികളിലുണ്ടാകുന്ന വേദന ,നീര് ,പുറംവേദന തുടങ്ങിയവയുടെ ചികിൽത്സയിൽ അജമോദാദി ചൂർണം ഉപയോഗിക്കുന്നു .കൂടാതെ ചില വൈറൽ പനിക്ക് ശേഷമുള്ള ശരീര -പേശി വേദനകൾക്കും അജമോദാദി ചൂർണം ഫലപ്രദമാണ് .

3 .ഹുതഭൂതാദി ചൂർണം .

വിളർച്ച ,പൈൽസ് ,ദഹനക്കേട് ,വീക്കം തുടങ്ങിയവയുടെ ചികിൽത്സയിൽ ഹുതഭൂതാദി ചൂർണം ഉപയോഗിക്കുന്നു .

4 .അഷ്ടചൂർണം.

ദഹനക്കുറവ്  ,വിശപ്പില്ലായ്‌മ ,രുചിക്കുറവ് എന്നീ അവസ്ഥകളിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഉപകാരപ്രദമായ ഒരു ഔഷധമാണ് അഷ്ടചൂർണം .കൂടാതെ മലബന്ധം ,വായുസ്തംഭനം ,വയറുവീർപ്പ് ,ഓക്കാനം ,ഗ്രഹണി ,ആഹാര ശേഷം ഉടൻതന്നെ ടോയ്‌ലെറ്റിൽ പോകുന്ന അവസ്ഥ ,വയറുവേദന ,കുട്ടികളിലെ കൃമിശല്യം ,അമിതവണ്ണം ,വാതരോഗങ്ങൾ ,വയറിളക്കം തുടങ്ങിയവയുടെ ചികിൽത്സയിൽ അഷ്ടചൂർണം ഉപയോഗിക്കുന്നു .

5 .അയമോദകം ഗുളിക (Ayamodaka Sathu Gulika)

പെട്ടെന്നുണ്ടാകുന്ന ഗ്യാസ്ട്രബിൾ ,നെഞ്ചെരിച്ചിൽ ,പുളിച്ചുതികട്ടൽ ,മനംപിരട്ടൽ തുടങ്ങിയ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അയമോദകം ഗുളിക ഫലപ്രദമാണ് .കൂടാതെ വായ്‌നാറ്റം പോലുള്ള അവസ്ഥകളിലും അയമോദകം ഗുളിക ഉപയോഗിക്കാം .

രസാദിഗുണങ്ങൾ .

  • രസം : കടു,തിക്തം
  • ഗുണം :ലഘു,രൂക്ഷം,തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം : കടു 

പ്രാദേശിക നാമങ്ങൾ .

  • English name : Bishop's weed, Ajwain,Carom seeds
  • Malayalam : Ayamodakam , Omam , Omum
  • Tamil : Amum, Omum
  • Telugu : Ajamoda , Omavu , Damana , Amathi
  • Kannada : Ajamoda
  • Hindi : Ajwain,Ajamaayan,Ajavan, Jabaayan,Ajavaam
  • Bengali : Yoyaan, Jovaan,Yamaarni, Yavuyaan
  • Gujarati : yavaan, Javaain, Ajamo, Ajamaa
  • Arabic : Kyunulmuluki

അയമോദകം കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

1 .ആമാവാതം മാറാൻ .

അയമോദകം ,കടുക്ക ,ചുക്ക് എന്നിവ ഒരേ അളവിൽ പൊടിച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ ആമവാതം ശമിക്കും .

അയമോദകം കഷായം വച്ച് ഇതിൽത്തന്നെ അയമോദകം അരച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ പുറമെ പുരട്ടുന്നത് ആമവാതം ,ശരീരത്തിലുണ്ടാകുന്ന വിവിധ തരത്തിലുള്ള വേദനകൾ എന്നിവയ്ക്ക് ഫലപ്രദമാണ് .

2 .ദഹനക്കേട് ,വയറുവേദന ,വയറ്റിൽ നീർവീഴ്ച്ച .

3 ഗ്രാം അയമോദകം പൊടിച്ച് ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ദഹനക്കേട് ,വയറുവേദന ,വയറ്റിൽ നീർവീഴ്ച്ച എന്നീവ മാറിക്കിട്ടും .

3 .പല്ലുവേദന മാറാൻ .

അയമോദകം ,വയമ്പ് എന്നിവ പൊടിച്ച് പല്ലിന്റെ പോടിൽ വയ്ക്കുന്നത് പല്ലുവേദനയും അതുമൂലമുണ്ടാകുന്ന നീരും മാറിക്കിട്ടും .

4 .ആർത്തവതടസ്സം മാറാൻ .

അയമോദകവും ,ചതകുപ്പയും ഒന്നിച്ചിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ ആർത്തവതടസ്സം മാറിക്കിട്ടും .


5 .ശീതപിത്തം മാറാൻ .

അയമോദകം പൊടിച്ച് ശർക്കരയിൽ ചേർത്ത് പതിവായി കഴിച്ചാൽ ശീതപിത്തം ശമിക്കും .(ശീതപിത്തം ഒരു അലർജി രോഗമാണ് ശരീരം തടിച്ചു പൊങ്ങുകയും അസഹ്യമായ ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ  )


6 കുട്ടികൾക്കുണ്ടാകുന്ന ദഹനക്കേടും വയറുവേദനയും മാറാൻ .


5 ഗ്രാം അയമോദകം 100 മില്ലി വെള്ളത്തിൽ തിളപ്പിച്ച് കുട്ടികൾക്ക് കൊടുത്താൽ അവർക്കുണ്ടാകുന്ന ദഹനക്കേടും വയറുവേദനയും മാറിക്കിട്ടും .

7 .കഫത്തോടു കൂടിയ പനി മാറാൻ .

അയമോദകവും ,ഇരട്ടിമധുരവും ഒരേ അളവിൽ കഷായമുണ്ടാക്കി കഴിച്ചാൽ കഫത്തോടു കൂടിയ പനി മാറിക്കിട്ടും .അയമോദകം പൊടിച്ച് വെണ്ണയിലോ ,മോരിലോ ചേർത്ത് കഴിച്ചാൽ ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം മുഴുവൻ ഇളകി പുറത്തുപോകും .

അയമോദകമിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിച്ചാൽ ആസ്മയ്ക്ക് ശമനമുണ്ടാകും .കൂടാതെ ജലദോഷം മൂലമുണ്ടാകുന്ന മൂക്കടപ്പ് മാറാനും ഇങ്ങനെ ആവി പിടിക്കുന്നത് നല്ലതാണ് .കുറച്ച് അയമോദകം ചതച്ച് തുണിയിൽ കിഴികെട്ടി ഉറങ്ങുന്നതിന് മുമ്പ്  തലയിണയുടെ അടിയിൽ വയ്ക്കുന്നതും മൂക്കടപ്പ് മാറാൻ നല്ലതാണ് .കൊച്ചു കുഞ്ഞുങ്ങളാണങ്കിൽ ഈ കിഴി അവരുടെ താടിക്കു താഴെയായി ഉടുപ്പിൽ പിൻ ചെയ്‌ത്‌ വച്ചാൽ മതിയാകും .


8 .ശരീരത്തിലുണ്ടാകുന്ന വീക്കം മാറാൻ .


അയമോദകം സുർക്കയിൽ (വിനാഗിരി) അരച്ച് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന വീക്കം മാറിക്കിട്ടും .

9 .വിശപ്പ് വർധിപ്പിക്കാൻ .

അയമോദകം ,ചുക്ക് ,കുരുമുളക് ,ജീരകം ,കരിംജീരകം ,തിപ്പലി ,കായം ,ഇന്തുപ്പ് എന്നിവ ഒരേ അളവിൽ പൊടിച്ച്  ഒരു നുള്ള് വീതം ഊണ് കഴിക്കുമ്പോൾ ആദ്യ ഉരുളയോടൊപ്പം കഴിച്ചാൽ വിശപ്പ് വർധിക്കും .


10 ,പഴകിയ ചുമ മാറാൻ .

മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി കരിച്ച് ഭസ്മമാക്കിയതിൽ അയമോദകവും ,പച്ചക്കർപ്പൂരവും ഒരേ അളവിൽ പൊടിച്ചുചേർത്ത് ഇതിൽ നിന്നും 5 ഗ്രാം വീതം തേൻ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ എത്ര പഴകിയ ചുമയും മാറും .

11 .മദ്യപാനം നിർത്താൻ .

അയമോദകം പൊടിച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ മദ്യപാനികൾക്ക് മദ്യം കഴിക്കണമെന്നുള്ള ആഗ്രഹം തോന്നുകയില്ല .

12 .വയറിളക്കം മാറാൻ .

അയമോദകം , ചുക്ക്, താതിരിപ്പൂവ് ഇവ സമം പൊടിച്ച് മോരിൽ കലക്കി കഴിച്ചാൽ എത്ര ശക്തമായ വയറിളക്കവും ശമിക്കും .

13 .കൃമിശല്ല്യം ഇല്ലാതാക്കാൻ .

അയമോദകത്തിന്റെ തളിരില അരച്ച് തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ കൃമിശല്ല്യം ഇല്ലാതാകും .

14 .പുഴുക്കടി മാറാൻ .


അയമോദകവും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ പുഴുക്കടി മാറും .കൂടാതെ ചൊറിക്കും ഇത് വളരെ നല്ലതാണ് .

15 .കോളറ രോഗത്തിന് .

കോളറയുടെ ഭാഗമായി ഉണ്ടാകുന്ന വയറിളക്കത്തിനും ചർദ്ദിക്കും അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ് .കൂടാതെ അയമോദകമിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് തൊണ്ടയടപ്പ് മാറാനും നല്ലതാണ് .


16 .വേദന മാറാൻ .

അയമോദകം വാറ്റിയെടുക്കുന്ന തൈലം വേദനയ്ക്ക് നല്ലതാണ് .ഈ തൈലം വേദനയുള്ള ഭാഗത്ത് പുറമെ പുരട്ടി തടവിയാൽ വേദന ശമിക്കുന്നതാണ് .സന്ധിവാതം മൂലമുണ്ടാകുന്ന നീരിനും വേദനയ്ക്കും ഈ തൈലം വളരെ ഫലപ്രദമാണ് .അയമോദകം  തൈലം ഒന്നോ രണ്ടോ തുള്ളി ചെവിയിലൊഴിച്ചാൽ ചെവിവേദനയ്‌ക് ശമനം കിട്ടും ,

ayamodakam,ayamodakam malayalam,#ayamodakam,ayamodhakam,ayamodakam benefits,ayamodakam upayogangal,ayamodakam for gas trouble,ayamodakam benefits in malayalam,ayamodakam for periods in malayalam,ayamodakam water,ayamodaka vellam,ayamodagam,ayamodaka sath,ayamodakam ottamooli,ayamodaka kashayam,benefits of ayamodakam,ayamodakam and ayurveda,ayamodhakam asthma,ayamodakam for weight lose,ayamodakam for weight loss,#ayamodakam homeremody


17 .മൈഗ്രെയ്ൻ തലവേദന മാറാൻ .

അയമോദകം ചതച്ച് ചൂടാക്കി തുണിയിൽ കിഴികെട്ടി സഹിക്കാൻ പറ്റാവുന്ന ചൂടിൽ ഇടയ്ക്കിടെ നെറ്റിയിൽ തടവിയാൽ മൈഗ്രെയ്ൻ മൂലമുള്ള അസ്വസ്ഥതകൾ മാറിക്കിട്ടും .

18 .അമിതവണ്ണം കുറയ്ക്കാൻ .

അമിതവണ്ണം കുറയ്ക്കാനും അയമോദക വെള്ളം വളരെ നല്ലതാണ് .ഒരു ടീസ്‌പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ തലേന്ന് രാത്രിയിൽ ഇട്ടുവച്ചിരുന്ന് രാവിലെ അരിച്ചെടുത്ത വെള്ളം വെറും വയറ്റിൽ പതിവായി കഴിച്ചാൽ പൊണ്ണത്തടി കുറയാൻ സഹായിക്കും .

19 .ആസ്മ ശമിക്കാൻ .

അയമോദകം പൊടിച്ച് ഇഞ്ചിനീരിൽ ചേർത്ത് കഴിക്കുകയും അയമോദകമിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുകയും ചെയ്താൽ ആസ്മയ്ക്ക് ശമനമുണ്ടാകും .

20 .വയറുവീർപ്പ് മാറാൻ .

ഗർഭിണികളിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ് മലബന്ധവും വയറുവീർക്കലും .ഇങ്ങനെയുള്ള അവസ്ഥയിൽ അയമോദകമിട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതിയാകും . 

21 .ചുമ ,ജലദോഷം ,കഫക്കെട്ട് .

ഒരു ടീസ്പൂൺ അയമോദകവും കുറച്ച് തുളസിയിലയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമയ്‌ക്കും ജലദോഷത്തിനും വളരെ നല്ലതാണ് .അയമോദകം ,കുരുമുളക് ,മഞ്ഞൾ എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് തേനും ചേർത്ത് കഴിച്ചാൽ ചുമ ,ജലദോഷം ,കഫക്കെട്ട് ,തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം കിട്ടും .


22 .വിഷജന്തുക്കളുടെ വിഷം ശമിക്കാൻ .

അയമോദകത്തിന്റെ ഇല അരച്ച് തേൾ ,പഴുതാര ,ചിലന്തി മുതലായ ജീവികൾ കടിച്ച ഭാഗത്ത് പുരട്ടിയാൽ ഇവ കടിച്ചത് മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കും .

അയമോദകം ദോഷങ്ങൾ .

വളരെ ഗുണമുള്ള ഒന്നാണ് അയമോദകം .എന്നാൽ അമിത അളവിൽ കഴിച്ചാൽ നെഞ്ചെരിച്ചിലിനും വയറ്റിൽ ഗ്യാസ് നിറയുന്നതിനും കാരണമാകുന്നു . 
Previous Post Next Post