എന്നും ചെറുപ്പമായിരിക്കാൻ ച്യവനപ്രാശം കഴിക്കാം

പുരാതന കാലം മുതലേ ആരോഗ്യത്തിനു വേണ്ടി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ച്യവനപ്രാശം. എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ച്യവനപ്രാശത്തെപ്പറ്റി . പരാമർശിക്കുന്നുണ്ട് . ഭൃഗുവിന്റെ പുത്രനായ ച്യവനമഹർഷിക്ക് അകാലത്തിൽ വാർദ്ധക്യം സംഭവിച്ചപ്പോൾ യൗവനം വീണ്ടെടുക്കാൻ അശ്വിനീ ദേവന്മാർ നിർദ്ദേശിച്ച രസായനൗഷധമാണ് ച്യവനപ്രാശം .

ച്യവനപ്രാശം,ച്യവനപ്രാശം ഗുണങ്ങള്,ചവനപ്രാശം ഗുണങ്ങള്,#ച്യവനപ്രാശം,ച്യവനപ്രാശം ഗുണങ്ങൾ,അമൃത ലൈഫ് ച്യവനപ്രാശം,ച്യവനപ്രാശം ചേർത്ത പാൽ,ചവനപ്രാശം,ച്യവനപ്രാശം നിർമ്മാണ രീതി,ചവ്യനപ്രാശം,ച്യവനപ്രാശം ഉണ്ടാക്കുന്ന വിധം,ച്യവനപ്രാശം ഉണ്ടാക്കുന്നത് എങ്ങനെ,ച്യവനപ്രാശം വീട്ടിൽ തന്നെ ഉണ്ടാക്കാം,ചവ്യനപ്രാശം ഉപയോഗങ്ങൾ,chyawanprash ചവനപ്രാശം chyawanprash,vydiars tv ച്യവനപ്രാശം  ജന സേവനത്തിന്  വില കുറച്ച് വൈദ്യർസ്,#ആര്യവൈദ്യശാലച്യവനപ്രാശം,ചവനപ്രശം


ച്യവനപ്രാശം ഗുണങ്ങൾ .

ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്.ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനുമായി പറഞ്ഞിരിക്കുന്ന ഒരു ചികിൽത്സാ രീതിയാണ് രസായന ചികിൽസ എന്നത് .ശരീരത്തിന്റെ യൗവനം നിലനിർത്തുന്നതെന്നും രസായനത്തിന് അർത്ഥമുണ്ട്.

മാതാവിന്റെയും പിതാവിന്റെയും ബീജങ്ങളുടെ ഗുണം മെച്ചപ്പെടുത്തുന്നതിലൂടെ പിറക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായും രസായനങ്ങൾ വിധിച്ചിരിക്കുന്നു .കൂടാതെ പലവിധ രോഗങ്ങൾ വന്നുപോയതിന് ശേഷമുള്ള ശരീരക്ഷീണം മാറ്റുവാനും രസായനങ്ങൾ വിധിച്ചിരിക്കുന്നു .

കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ പോലെ കഴിക്കാൻ പറ്റിയ ഒരു മരുന്നുകൂടിയാണ് .ആരോഗ്യമുള്ള ശരീരത്തിനും സ്വസ്ഥമായ മനസിനും ഏറെ ഗുണകരമാണ് ച്യവനപ്രാശം.എല്ലാ ശരീരപ്രകൃതക്കാർക്കും ദിവസവും ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ടോണിക്കാണ് ച്യവനപ്രാശം .

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു മരുന്നാണ് ച്യവനപ്രാശം.ദഹന വ്യവസ്ഥകളെ വേണ്ടവിധത്തിൽ മെച്ചപ്പെടുത്തുകയും ശ്വാസകോശങ്ങളെ ബലപ്പെടുത്തുകയും അതുവഴി ശ്വസനേന്ദ്രിയവ്യൂഹങ്ങളുടെ പ്രവർത്തനം വേണ്ടവിധത്തിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ശരീരാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനം കൂട്ടുന്നതിനും ച്യവനപ്രാശത്തിന്റെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കും .

സ്ത്രീ-പുരുഷന്മാരുടെ പ്രത്യുത്പാദനേന്ദ്രിയ വ്യൂഹത്തെ ശക്തിപ്പെടുത്താനും ലൈംഗീകപ്രശ്നങ്ങൾ പരിഹരിക്കുവാനും വളരെ ഫലപ്രദമാണ് ച്യവനപ്രാശം.ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ച്യവനപ്രാശത്തിന്റെ ഉപയോഗം മൂലം സാധിക്കും .ശാസ്ത്രീയമായി തയാറാക്കുന്ന ച്യവനപ്രാശം ബാലന്മാർക്കും വൃദ്ധന്മാർക്കും ഏറെ വിശേഷപ്പെട്ടതാണ് .

ഹൃദ്രോഗം ,രക്തവാതം ,ദാഹം ,ശുക്ലദോഷം എന്നിവയെ പരിഹരിക്കുന്നതിനും ബുദ്ധി ,കാന്തി ,ഇന്ദ്രിയബലം ,ധാതുവൃദ്ധി ,അഗ്നിദീപ്‌തി ,ഓജസ് എന്നിവയെ ഉണ്ടാക്കുന്നതിനും ഉത്തമമാണ് ച്യവനപ്രാശം .അഗ്നിബലത്തിന് അനുസരിച്ച അളവിൽ ച്യവനപ്രാശം കഴിച്ചാൽ വൃദ്ധനെയും യുവാവാക്കും എന്നാണ് ച്യവനപ്രാശത്തിന്റെ ഫലസിദ്ധി .

ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ വന്നു മാറിയാലും കുറെ നാളുകൾ നീണ്ടുനിൽക്കുന്ന ഒന്നാണ് ശരീരക്ഷീണം .ഇത്തരത്തിലുള്ള ശരീരക്ഷീണം വളരെ വേഗത്തിൽ മാറ്റുവാൻ ച്യവനപ്രാശത്തിന്റെ ഉപയോഗം മൂലം സാധിക്കും .ചർമ്മത്തിന്റെ ആരോഗ്യത്തിനും ശരീരകാന്തി വർധിപ്പിക്കുന്നതിനും ഇതിന്റെ ഉപയോഗം വളരെ ഗുണകരമാണ് .

കാലാവസ്ഥ മാറ്റങ്ങളിലുണ്ടാകുന്ന രോഗങ്ങൾ തടയുവാനും മഴക്കാലത്തുണ്ടാകുന്ന പനി ,ജലദോഷം ,ആസ്മ ,എന്നിവ വരാതിരിക്കുവാനും ചൂടുകാലത്തെ ശരീരക്ഷീണം ഇല്ലാതാക്കുന്നതിനും ച്യവനപ്രാശം വളരെ ഗുണകരമാണ് .മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ച്യവനപ്രാശം ഉപയോഗിക്കാം .ച്യവനപ്രാശത്തിന്റെ നിർമ്മാണം ക്ഷീണം മാറുവാനും രോഗങ്ങളെ തടയുവാനുമാണ് .

ച്യവനപ്രാശം കുട്ടികൾക്ക് .

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ് ച്യവനപ്രാശം.ബുദ്ധിയും ഓർമ്മയും മെച്ചപ്പെടുത്തുന്നതിനും നല്ല ഉന്മേഷത്തോടെ ഇരിക്കുവാനും വളരെ നല്ലതാണ് .

chyavanaprasam,chyavanaprasam benefits,benefits of chyavanaprasam,chyavanaprash,chyavanaprasam uses,chyavanaprasam recipe,chyavanaprasam malayalam,chyawanaprasam,chyavanaprasam ingredients,chyavanaprasam benefits malayalam,#chyavanaprasam #chyawanprash,best chyavanaprasam,varada chyavanaprasam,chyavanaprasam lehyam,making chyavanaprasam,chyavanaprasam dosage,sitaram chyavanaprasam,chyavanaprasam with milk,how to use chyavanaprasam


ച്യവനപ്രാശം ഉപയോഗരീതി .

ച്യവനപ്രാശം .കുട്ടികൾക്ക് ഒരു ടീസ്പൂൺ വീതം ദിവസം ഒന്നോ രണ്ടോ നേരം ഭക്ഷണത്തിനു ശേഷവും .മുതിർന്നവർക്ക് ഒന്നര ടീസ്പൂൺ മുതൽ രണ്ട് ടീസ്പൂൺ വരെ ഇത് കഴിക്കാവുന്നതാണ് .ഇതുകഴിച്ചതിന് ശേഷം പുറമെ ചൂടുള്ള പാൽ കുടിക്കുന്നതും വളരെ ഗുണകരമാണ് .തുടർച്ചയായി കഴിക്കുമ്പോൾ മൂന്നു മാസത്തെ ഉപയോഗത്തിന് ശേഷം ഒരു മാസം നിർത്തി പിന്നീട് വീണ്ടും ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണകരം .

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മറ്റേതെങ്കിലും മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നവരും ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ച്യവനപ്രാശം ഉപയോഗിക്കുക .

ച്യവനപ്രാശത്തിൽ ചേരുവയുള്ള ഔഷധങ്ങൾ .

1 ,നെല്ലിക്ക - Phyllanthus emblica.

ച്യവനപ്രാശത്തിലെ പ്രധാന ചേരുവ നെല്ലിക്കയാണ് .വിറ്റാമിൻ "സി" യുടെ സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക .ഇത് പ്രസിദ്ധമായ ഒരു രസായനൗഷധമാണ്.വാത പിത്ത കഫദോഷങ്ങൾ ശമിപ്പിക്കുന്നു .ധാതുപുഷ്ട്ടികരവും ശുക്ലവർദ്ധിനീയവുമാണ് .മേധാശക്തി വർധിപ്പിക്കും .നാഡികളുടെ ബലം വർധിപ്പിക്കും .രുചിയും ദഹനശക്തിയും വർധിപ്പിക്കുന്നു .അമ്ലപിത്തം ,രക്തദുഷ്ട്ടി ,രക്തപിത്തം ,പനി ,പ്രമേഹം ,മുടികൊഴിച്ചിൽ എന്നിവ ശമിപ്പിക്കുന്നു .

2 ,കൂവളത്തിൻ വേര് - Aegle marmelos.

കഫം ,വാതം ,വേദന, നീര് ,വിഷം,ജലദോഷം ,പനി ,ആസ്മ ,പ്രമേഹം ,ചൊറി ,ചിരങ്ങ് ,കൃമി ,വയറിളക്കം എന്നിവ ശമിപ്പിക്കും .

3 ,മുഞ്ഞ വേര് -Premna serratifolia.

കഫരോഗങ്ങൾ ,വാതം ,ആമവാതം ,ദഹനക്കേട് ,വെള്ളപ്പാണ്ട് ,പ്രമേഹം ,അർശസ്സ് എന്നിവ ശമിപ്പിക്കുന്നു .

4 ,പയ്യാഴാന്ത വേര് -Oroxylum indicum.

അതിസാരം ,വ്രണം ,വാതരോഗങ്ങൾ എന്നിവ ശമിപ്പിക്കും .

5 ,കുമിഴിൻ വേര് - Gmelina arborea.

വാത പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു .മൂത്രം വർധിപ്പിക്കുന്നു ,വേദന ,വിഷം എന്നിവ ശമിപ്പിക്കുന്നു .

6 ,പാതിരി വേര് - Stereospermum chelonoides.

നീരും ,വേദനയും ഇല്ലാതാക്കുന്നു .നാഡിയെ ബലപ്പെടുത്തുന്നു .പിത്തവികാരങ്ങൾ ,കഫം ,അരോചകം ,ഇക്കിൾ എന്നിവ ശമിപ്പിക്കുന്നു .

7 ,കുറുന്തോട്ടി വേര് - Sida retusa.

ധാതുപുഷ്ടിയും ,ലൈംഗീകശക്തിയും വർധിപ്പിക്കുന്നു ,വേദനയും ,പനിയും ശമിപ്പിക്കുന്നു .ഉറക്കം ഉണ്ടാക്കുന്നു .വാതരോഗങ്ങൾ ശമിപ്പിക്കുന്നു .ഹൃദയഗതി ത്വരിതപ്പെടുത്തുന്നു .

8 ,ഓരില വേര് - Desmodium gangeticum.

വാതം ,പിത്തം ,കഫം എന്നീ മൂന്നു ദോഷങ്ങളെയും ക്രമീകരിക്കുന്നു .ഹൃദയപേശികളെ ബലപ്പെടുത്തുന്നു .ഹൃദ്രോഗം തടയുന്നു ,വിഷം ശമിപ്പിക്കുന്നു .

9 ,മൂവില വേര് - Pseudarthria viscida.

വാതം ,പിത്തം ,കഫം എന്നീ മൂന്നു ദോഷങ്ങളെയും ക്രമീകരിക്കുന്നു.ചുമ ,പനി ,ശ്വാസകോശരോഗങ്ങൾ ,ഹൃദ്രോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .ഒടിഞ്ഞ അസ്ഥികളെ കൂട്ടിയോജിപ്പിക്കാൻ സഹായിക്കുന്നു .രക്താർശ്ശസ് ,രക്താതിസാരം ,രക്തവാതം എന്നിവ ശമിപ്പിക്കുന്നു .

10 ,കാട്ടുഴുന്നിൻ വേര് - Vigna vexillata .

രക്തം ശുദ്ധികരിക്കുന്നു .നീര് വറ്റിക്കുന്നു ,ശുക്ലം വർധിപ്പിക്കുന്നു .വാതപിത്തരോഗങ്ങൾ ശമിപ്പിക്കുന്നു .

11 ,കാട്ടുപയറിൻ വേര് - Vigna pilosa.

ചുമ ,പനി ,വയറിളക്കം ,ഓർമ്മക്കുറവ് ,ശരീരം ചുട്ടുനീറ്റൽ, നേത്രരോഗങ്ങൾ ,ക്ഷതം ശോഥം തുടങ്ങിയവ ശമിപ്പിക്കും .

12 ,കട്ടുതിപ്പലി വേര് -Piper longum.

ദഹനശക്തി വർധിപ്പിക്കും .രോഗാണുക്കളെ നശിപ്പിക്കും .വാതവും കഫവും കുറയ്ക്കും .ശോണാണുക്കളും ഹീമോഗ്ലോബിനും വർധിപ്പിക്കും .

13 ,നായ്ക്കുരണ വേര് - Mucuna pruriens.

ആയുർവേദത്തിൽ വാജീകരണ ഔഷധങ്ങളുടെകൂട്ടത്തിൽ  ഉൾപ്പെടുന്ന ഒരു ഔഷധമാണ് നായകുരുണ .ലൈംഗീകശക്തി വർധിപ്പിക്കും .ശുക്ലം വർധിപ്പിക്കും ,ശരീരബലം വർധിപ്പിക്കും .രക്തയോട്ടം വർധിപ്പിക്കും .ഉദരവിരകളെ നശിപ്പിക്കും .

14 ,ചെറുവഴുതിന വേര് - Solanum violaceum.

ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കുന്നു .ദന്തരോഗങ്ങൾ ശമിപ്പിക്കുന്നു .നാഡീരോഗങ്ങളും വാത കഫരോഗങ്ങളും ശമിപ്പിക്കുന്നു .ശരീരത്തിലെ നീര് വറ്റിക്കും .കഫം ഇളക്കിക്കളയും .

15 ,കര്‍ക്കിടകശൃംഗിPistacia chinensis.

വാതം ,കഫം ,ക്ഷയം ,പനി ,രക്തപിത്തം ,കൃമി ,അതിസാരം ,ഛർദ്ദി ,ഇക്കിൾ ,ചുമ ,തണ്ണീർദാഹം ,ശ്വാസംമുട്ടൽ എന്നിവ ശമിപ്പിക്കും .കൂടാതെ കുട്ടികളിലുണ്ടാകുന്ന ചുമ ,അതിസാരം ,വയറുകടി എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രധിവിധി .


16 ,കീഴാർനെല്ലി - Phyllanthus Amarus.

കഫ പിത്ത വികാരങ്ങൾ ശമിപ്പിക്കും .മൂത്രം വർധിപ്പിക്കും .യകൃത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു .വിഷം ശമിപ്പിക്കും .വയറുവേദന ,ദഹനക്കേട് ,രക്തശ്രാവം എന്നിവ ശമിപ്പിക്കും .

17 ,മുന്തിരിപ്പഴം - Vitis Vinifera.

ശരീരത്തിന് സ്നിഗ്ധതയും പുഷ്ടിയും നൽകുന്നു .ശ്വാസകോശത്തെ ശക്തിപ്പെടുത്തി ശ്വാസജന്യരോഗങ്ങൾ ശമിപ്പിക്കുന്നു .രക്തപിത്തം ,രക്തഷ്ഠീവനം എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു .രക്തശുദ്ധി ഉണ്ടാക്കുന്നു .വിളർച്ച ഇല്ലാതാക്കുന്നു .

18 ,അടപതിയൻ കിഴങ്ങ് Holostemma adakodien.

ശരീരത്തെ തണുപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു .വാത പിത്തങ്ങൾ ശമിപ്പിക്കുന്നു .നേത്രരോഗങ്ങൾ ,കർണ്ണരോഗങ്ങൾ ,പ്രമേഹം ,ഗൊണോറിയ ,ചുമ ,വയറുവേദന എന്നിവ ശമിപ്പിക്കുന്നു .

19 ,പുഷ്‌കരമൂലത്തിൻ വേര് - Inula racemosa.

കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു .വേദന ശമിപ്പിക്കുന്നു .ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നു .ലൈംഗീകശക്തി വർധിപ്പിക്കുന്നു .കൃമിനാശിനിയാണ് .

20 ,അകിൽ - Dysoxylum gotadhora.

രക്തവാതം ,വിഷം ,ചൊറി ,കുഷ്‌ഠം എന്നിവയെ ശമിപ്പിക്കുന്നു .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .

21 ,കടുക്കത്തോട് - Terminalia chebula.

ദഹനശക്തി വർധിപ്പിക്കുന്നു .രുചിയുണ്ടാക്കും .ശരീരത്തിലെ കൊഴുപ്പ് അലിയിച്ച് വിരേചിപ്പിച്ചുകളയുന്നു .അഗ്നിയേയും ശുക്ലത്തെയും വർധിപ്പിക്കും .കാഴ്ച്ചശക്തി വർധിപ്പിക്കും .

22 .ചിറ്റമൃത് - Tinospora cordifolia.

ശരീരതാപം ക്രമീകരിക്കുന്നു .രക്തശുദ്ധിയുണ്ടാക്കും ,ദഹനശക്തി വർധിപ്പിക്കും .ചർമ്മരോഗങ്ങൾ ,വൃക്കരോഗങ്ങൾ ,വാതരക്തം ,പ്രമേഹം എന്നിവ ശമിപ്പിക്കുന്നു .

23 ,കാട്ടുമുതിര വേര് - Cajanus scarabaeoides. 

ശരീരത്തിലുണ്ടാകുന്ന നീര് ,വേദന എന്നിവ ശമിപ്പിക്കുന്നു .മൂത്രത്തിൽ കല്ല് അലിയിച്ചുകളയുന്നു .നേത്രരോഗങ്ങൾ ശമിപ്പിക്കുന്നു .വിളർച്ച മാറ്റുന്നു .പൊള്ളൽ ശമിപ്പിക്കുന്നു .ശുക്ലം വർധിപ്പിക്കുന്നു .വസൂരി ,സിഫിലസ് ,ഗൊണോറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു .

24 ,ജീവകം - Malaxis acuminata.

ശരീരത്തിന് ബലം വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,രക്തക്കുറവ് പരിഹരിക്കും . രക്തവികാരം ,ക്ഷയം ,വാതം ,അമിത ദാഹം,ശരീരം മെലിച്ചിൽ എന്നിവ ശമിപ്പിക്കും .ശ്വാസകോശരോഗങ്ങൾ ,പൊള്ളൽ, പ്രാണികൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷം എന്നിവ ശമിപ്പിക്കും .

25 ,ഇടവകം - Microstylis muscifera.

ശരീരത്തിന് ബലം വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,രക്തക്കുറവ് പരിഹരിക്കും .രക്തവികാരം ,ക്ഷയം ,വാതം ,അമിത ദാഹം,ശരീരം മെലിച്ചിൽ എന്നിവ ശമിപ്പിക്കും .പനി ,ചുമ ,വയറിളക്കം എന്നിവ ശമിപ്പിക്കും ,കാമം വർദ്ധിപ്പിക്കും .


26 ,കച്ചോലക്കിഴങ്ങ് - Kaempferia galanga.

കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു .രക്തദോഷം ,വായുക്ഷോഭം ,നാസരോഗം ,മുഖരോഗം, ചൊറി ,വ്രണം എന്നിവ ശമിപ്പിക്കുന്നു .ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു .

27 ,മുത്തങ്ങാക്കിഴങ്ങ് - Cyperus rotundus.

മൂത്രം വർധിപ്പിക്കുന്നു .ഗ്രാഹി എന്ന ഗുണമുള്ളതുകൊണ്ട് മലത്തെ മുറുക്കുന്നു .അഗ്നിദീപ്തികരവും ആമദോഷത്തെ പചിപ്പിക്കുന്നതുമാണ് .വിയർപ്പിച്ച് പനി ശമിപ്പിക്കുന്നു .മുലപ്പാൽ വർധിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു .

28 ,തഴുതാമ വേര്  - Boerhavia diffusa.

മൂത്രവിസർജനം ത്വരിതപ്പെടുത്തുന്നു .മൂത്രത്തിലെ കല്ല് അലിയിച്ചുകളയുന്നു .മലത്തെ അധികം ഇളക്കിവിടുന്നു .ചുമ മാറ്റുന്നു .ശരീരത്തിലെ നീര് വറ്റിക്കുന്നു .ഹൃദ്രോഗങ്ങൾ ശമിപ്പിക്കുന്നു .

29 ,അമുക്കുരം - Withania somnifera.

ശരീരത്തിന് ബലവും ആരോഗ്യവും വർധിപ്പിക്കും .ലൈംഗീകശക്തി വർധിപ്പിക്കും .മുലപ്പാലും ,ശുക്ലവും വർധിപ്പിക്കും .ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കും .ഹൃദയ -നാഡി -തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കും ,ഉറക്കമുണ്ടാക്കും  .വാതരോഗം ,ചർമ്മരോഗം ,തലവേദന .ആമവാതം .ശ്വാസകോശരോഗങ്ങൾ ,ചുമ,വിഷാദരോഗം എന്നിവ ശമിപ്പിക്കും .

30 ,ചിറ്റേലം - Elettaria cardamomum.

വാത പിത്ത കഫരോഗങ്ങൾ ശമിപ്പിക്കുന്നു .ഛർദ്ദി ,ചുമ ,ആസ്മ എന്നിവ ശമിപ്പിക്കും ,രുചി വർധിപ്പിക്കും .ദഹനം മെച്ചപ്പെടുത്തുന്നു .ശരീരതാപം ക്രമീകരിക്കുന്നു .

31 ,ചെങ്ങഴിനീർക്കിഴങ്ങ് - Kaempferia rotund.

ഉറക്കമില്ലായ്‌മ പരിഹരിക്കും  ,മാനസികാസ്വാസ്ഥ്യം ഇല്ലാതാക്കുന്നു .ഉദരരോഗങ്ങൾ ,ഹൃദ്രോഗം ,പനി ,പ്രമേഹം എന്നിവ ശമിപ്പിക്കുന്നു .


32 ,ചന്ദനം - Santalum album.

ശരീരത്തിന് തണുപ്പും കുളിർമ്മയും ഉന്മേഷവും നൽകുന്നു .രക്തം ശുദ്ധീകരിക്കുന്നു .പൈത്തികവികാരങ്ങൾ ശമിപ്പിക്കുന്നു .മൂത്രതടസ്സം മാറ്റുകയും മൂത്രവിസർജനം സുഗമമാക്കുകയും ചെയ്യുന്നു .അർശസ്സ് ,രക്താതിസാരം എന്നിവയിലെ രക്തവാർച്ച തടയുന്നു .

33 ,പാല്‍മുതക്കിന്‍കിഴങ്ങ് - Ipomoea mauritiana.

വാതരോഗങ്ങൾ ശമിപ്പിക്കുന്നു .ശരീരശക്തി വർധിപ്പിക്കുകയും ശരീരം തടിപ്പിക്കുകയും ചെയ്യും .

34 ,ആടലോടകത്തിൻ വേര് - Justicia adhatoda.

ചുമ ,കഫക്കെട്ട് ,ഛർദ്ദി ,രക്തപിത്തം എന്നിവ ശമിപ്പിക്കും .ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കും .

35 ,ശതാവരിക്കിഴങ്ങ് - Asparagus racemosus.

ശരീരത്തിന് കുളിർമ്മ ഉണ്ടാക്കുന്നു .മുലപ്പാൽ വർധിപ്പിക്കുന്നു .ലൈംഗീകശക്തി വർധിപ്പിക്കുന്നു .വാതം ,പിത്തം ക്ഷയം ,രക്തവികാരം എന്നിവ ശമിപ്പിക്കുന്നു .

36 .കാക്കത്തൊണ്ടി വേര് - Capparis sepiaria.

ദഹനക്കേട് ,വിശപ്പില്ലായ്‌മ ,ആസ്മ ,ജലദോഷം ,നീർവീക്കം എന്നിവ ശമിപ്പിക്കുന്നു .

37 ,ഇലവംഗം - Cinnamomum zeylanicum.

രുചിയും ദഹനശക്തിയും വർധിപ്പിക്കുന്നു .വയറ്റിലെ വായു ഉരുണ്ടുകയറ്റം ,വയറുപെരുക്കം എന്നിവ ശമിപ്പിക്കുന്നു .

38 ,നാഗപ്പൂവ് - Mesua ferrea.

പനി ,തലവേദന,മൈഗ്രേൻ,ഛർദ്ദി ,മൂത്രാശയരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .

39 ,കാകോളിRoscoea procera.

ദേഹത്തെ തടിപ്പിക്കും,വാതപിത്തജ്വരം, രക്തദോഷം,ചുട്ടുനീറൽ, ക്ഷയം, തണ്ണീർദാഹം എന്നിവയെ  ശമിപ്പിക്കും, ശുക്ലവർദ്ധനമാണ് , പുരുഷൻമാരിലെ  ലൈംഗീകശേഷി വർദ്ധിപ്പിക്കും ,ആസ്മ ,ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകൾ എന്നിവ ശമിപ്പിക്കും .

ച്യവനപ്രാശം ഉണ്ടാക്കുന്ന വിധം.

ച്യവനപ്രാശത്തിന്റെ പ്രധാന ചേരുവ പച്ചനെല്ലിക്കയാണ് .കാട്ടിൽ നിന്നും ശേഖരിക്കുന്ന നാടൻ നെല്ലിക്കയാണ് ഉപയോഗിക്കുന്നത് .നെല്ലിക്ക നല്ലതുപോലെ കഴുകിയ ശേഷം വെള്ളത്തിൽ പുഴുങ്ങിയെടുക്കുന്നു .ശേഷം നെല്ലിക്കയിൽ നിന്നും കുരു മാറ്റി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുന്നു  .ഇതിനുശേഷം അരച്ച നെല്ലിക്ക നെയ്യും നല്ലെണ്ണയും ചേർത്ത് വഴറ്റിയെടുക്കുന്നു .

തിപ്പലി ,ഏലയ്ക്ക ,ഇലവംഗം,നാഗപ്പൂവ് എന്നീ മരുന്നുകൾ പൊടിച്ചെടുക്കുന്നു .ബാക്കിയുള്ള മരുന്നുകളെല്ലാം കഴുകി ചതച്ചെടുക്കുന്നു .ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കഷായമുണ്ടാക്കി വറ്റിച്ചെടുക്കുന്നു .ഈ കഷായം അരിച്ചെടുത്ത ശേഷം ശർക്കരയിലോ ,കൽക്കണ്ടത്തിലോ ചേർത്ത് നൂൽ പാകത്തിൽ കുറുക്കിയെടുക്കുന്നു  .ശേഷം ഇതിലേക്ക് നെല്ലിക്ക ചേർക്കുന്നു .നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ബാക്കി പൊടിമരുന്നുകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നു .പാകമായതിനുശേഷം അടുപ്പിൽനിന്നും ഇറക്കി  തണുത്തതിന് ശേഷം തേൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നു .ഇതോടെ ച്യവനപ്രാശം തയാറായിക്കഴിഞ്ഞു .

Previous Post Next Post