അത്തിപ്പഴത്തിന്റെ ഗുണം അറിയാതെ പോകരുത്

 അത്തിപ്പഴം കഴിക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

കേരളത്തിലെ നനവാർന്ന അർദ്ധനിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം ഫലവൃക്ഷമാണ് അത്തി .കേരളത്തിൽ അത്തിയാൽ എന്ന പേരിലും അറിയപ്പെടുന്നു .പ്രസിദ്ധമായ നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് അത്തി .ഇംഗ്ലീഷിൽ കൺട്രി ഫിഗ് ,ക്ലസ്റ്റർ ഫിഗ് എന്നീ പേരുകളിലും സംസ്‌കൃതത്തിൽ കൃമിഫല ,ഉദുംബര ,ജന്തുഫല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

അത്തിപ്പഴത്തിന്റെ ഗുണങ്ങൾ,അത്തിപ്പഴത്തിന്‍റെ ഗുണങ്ങൾ,അത്തിപ്പഴത്തിന്‍റെ ഗുണങ്ങള്‍,അത്തിപഴത്തിന്റെ കാലം,അത്തിപ്പഴം ഗുണങ്ങൾ,അത്തിപ്പഴം,അത്തിപ്പയം,ഉണങ്ങിയ അത്തിപ്പഴം,അത്തിപഴം ഗുണങ്ങള്‍,പ്രമേഹത്തിന്,അത്തി,ഷുഗർ രോഗത്തിന്,അത്തിമരം,അത്തി മരം,വൈറ്റമിന്‍ കെ,ഗുണങ്ങൾ,കോപ്പര്‍,figs ഗുണങ്ങൾ,പുണ്ണ്,മഹത്വം,മരുന്ന്,പ്രമേഹം,അമിതവണ്ണം,അസിഡിറ്റി,athipazham,athipalam,athipazham juice,athipazham health benefits,athipalam juice,athipazham uses,athipazham tree,athipazham song,athipazham benefits,but athipazham online,athipazham video song,athipazham audio song,health tips athipazham,athinandhom athipazham,athipazham for pregnancy,athipallam,athipazham price in kerala,athipazham uses in malayalam,athipalam tree,athipalam video,athipalam price,athipalam dry fruit,athipalam in english


എവിടെ വളരുന്നു .

ഇന്ത്യയിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും അത്തി കാണപ്പെടുന്നു .കേരളത്തിലെ നനവാർന്ന അർദ്ധനിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടുവരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക,മ്യാൻമാർ, നേപ്പാൾ, തായ്ലന്റ്, പാക്കിസ്ഥാൻ, ചൈന, വിയറ്റ്നാം, എന്നീ രാജ്യങ്ങളിലും അത്തി വളരുന്നുണ്ട്.

അത്തിമരം ഇപ്പോൾ ചുരുക്കം ചില വീടുകളിൽ ഫലങ്ങൾക്കു വേണ്ടി വളർത്താറുണ്ട് .ഇതിന്റെ പ്രാധാന്യ മറിയാത്തതിനാലാവും  നമ്മുടെ വീടുകളിലും ഉദ്യാനങ്ങളിലും അത്തി ഇനിയും കടന്നു വന്നിട്ടില്ല.

അത്തിയുടെ സവിശേഷതകൾ .

പ്രസിദ്ധമായ നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് അത്തി .നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ഘടകവുമാണ് .അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട എന്ന് അറിയപ്പെടുന്നത്.അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ അഞ്ചിന്റെയും തൊലിയാണ് പഞ്ചവൽക്കലങ്ങൾ എന്നറിയപ്പെടുന്നത് .

ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യം കൂടിയാണ് അത്തി . കാർത്തിക നാളുകാരുടെ ജന്മ നക്ഷത്ര വൃക്ഷമാണ് അത്തി .നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന വൃക്ഷങ്ങൾ എല്ലാം തന്നെ ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്നവയാണ് .

വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്കു ഭാഗത്ത് അത്തി നില്ക്കുന്നത് ശുഭലക്ഷണമായി കരുതുന്നു. എന്നാൽ വീടിന്റെ വടക്കു ഭാഗത്ത് ഈ മരം നില്ക്കുന്നത് അത്ര നല്ലതല്ല.

സസ്യവിവരണം .

ആൽമരങ്ങളിൽ ഉൾപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് അത്തി .മരത്തിൽ പാലുപോലെയുള്ള കറയുണ്ട് .എന്നാൽ ഇതിന് മറ്റ് ആൽ വൃക്ഷങ്ങൾക്കുള്ളതുപോലെ നീളം കൂടിയ വായവ വേരുകളില്ല .വായവ വേരുകൾ നീളം കുറഞ്ഞതും നേർത്തതുമാണ് .ഇവയുടെ പത്രവിന്യാസം ഏകാന്തരമാണ് .ലഘുപത്രം .അനുപർണങ്ങളുണ്ട് .മിനുസമുള്ള ഇലകൾക്ക് 7 -17സെ.മി  നീളവും 3 -7 വീതിയുമുണ്ട് .ഇലകൾക്ക് അണ്ഡാകൃതിയാണ് .അറ്റം കൂർത്തിരിക്കും .ഇലകൾക്ക് ഇളം പച്ചനിറം .പാർശ്വസിരകൾ 4 -7 ജോടിയുണ്ടാകും .പത്രസീമാന്തം അഖണ്ഡമാണ് .

മാർച്ച് -മെയ് മാസങ്ങളിലാണ് അത്തിയുടെ പൂക്കാലം .ഇവയുടെ പുഷ്പമഞ്ജരികൾ നീണ്ട കുലകളായി ഉണ്ടാകുന്നു .ഓരോ കുലയിലും ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം കാണാം .എന്നാൽ ചില പൂങ്കുലകളിൽ പെൺപൂക്കൾ മാത്രം കാണപ്പെടുന്നു .ഓരോ പുഷ്പത്തിനും മൂന്നോ നാലോ പെരിയാൻഥ് ഖണ്ഡങ്ങളുണ്ട് .ഒന്നോ രണ്ടോ കേസരങ്ങളും .

ഗോളാകൃതിയിലുള്ള അത്തിപ്പഴങ്ങൾ കുലകളായി ഉണ്ടാകുന്നു .ആദ്യം പച്ചനിറത്തിലും മൂപ്പെത്തുമ്പോൾ ചുവപ്പുനിറവുമാകുന്നു .കായകളിൽ മൃദുരോമങ്ങൾ ഉണ്ടാവും .നല്ല മധുരമുള്ള അത്തിപ്പഴം ഉണക്കി സൂക്ഷിക്കാവുന്നതാണ് .പഴത്തിന് നല്ല മധുരം ഉള്ളതുകൊണ്ട് പുഴുക്കളുടെ ശല്യം ഉണ്ടാകാറുണ്ട് .അതുകൊണ്ട്  എല്ലാ പഴങ്ങളും ഉപയോഗിക്കാൻ കഴിയില്ല.

മിതമായ രീതിയിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. പക്ഷികൾ വഴിയാണ് വിത്തുവിതരണം നടത്തുന്നത്.സ്വാഭാവിക പുനരുത്ഭവത്തെക്കാൾ കൃത്രിമമായി എടുക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുന്നത്.കമ്പു മുറിച്ച് വച്ചും മുളപ്പിക്കാവുന്നതാണ് .തൈ  നട്ട് 3-4 വർഷത്തിനുള്ളിൽ കായ്കൾ ഉണ്ടാവും. ഇന്ന് ചട്ടികളിൽ നട്ടുവളർത്താവുന്ന വിദേശ ഇനങ്ങൾ അത്തികളും നേഴ്സറികളിൽ ലഭ്യമാണ് .



രാസഘടകങ്ങൾ .

അത്തിപ്പഴത്തിൽ മാംസ്യം ,കൊഴുപ്പ് ,കാർബോഹൈട്രേറ്റുകൾ ,ഫോസ്‌ഫറസ്‌ ,കാൽസ്യം ,ഇരുമ്പ് ,ഭക്ഷ്യനാരുകൾ ,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

പിത്തം, കഫം, പ്രമേഹം, ജ്വരം, അതിസാരം, വ്രണം , ചുട്ടു നീറ്റൽ, രക്തദോഷം എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണ് അത്തി .ആസ്ത്മ, അമിതാർത്തവം, വയറിളക്കം, മോണവീക്കം, വിളർച്ച തുടങ്ങി പലതരം രോഗങ്ങൾക്കും ഔഷധമായി അത്തി ഉപയോഗിക്കുന്നുണ്ട്.കൂടാതെ നെഞ്ചുവേദന,വരട്ടുചുമ, മൂത്രാശയവേദന എന്നിവയ്ക്കും  അത്തി ഉപയോഗിക്കുന്നു.ഇതിന്റെ ഫലം നേത്രരോഗങ്ങൾക്ക് വളരെ ഉത്തമമാണ്.

അത്തിയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം ചെങ്കണ്ണും ഉഷ്‌ണപ്പുണ്ണും കഴുകാൻ ഉപയോഗിക്കുന്നു .അത്തിക്കറ നല്ലെണ്ണയും ചേർത്ത് അർബുദ വ്രണങ്ങളിൽ പുരട്ടുവാൻ ഉപയോഗിക്കുന്നു .അത്തിയുടെ തൊലി ചതച്ച് കിട്ടുന്ന നീര് പാലിലോ വെള്ളത്തിലോ ചേർത്താൽ പുണ്യാഹമായി .പശ്ചാത്യർ ഭക്ഷണശേഷം അത്തിപ്പഴം കഴിക്കുന്ന പതിവുണ്ട് .

അത്തി ചേരുവയുള്ള ഔഷധങ്ങൾ .

  1. Nalpamaradhi thailam
  2. Chandanasavam 
  3. Nyagrodhadi Churnam
  4. Marma gulika
  5. Hemnath ras 

നാല്‍പാമരാദി തൈലം ഉപയോഗം .

ആയുർവേദത്തിൽ ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നാല്‍പാമരാദി തൈലം.

നാല്‍പാമരാദി തൈലം തയാറാക്കുന്ന വിധം .

പച്ചമഞ്ഞൾ ,പർപ്പടകപ്പുല്ല് ഇവ 720 ഗ്രാം വീതം 3 .840 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 3 പ്രാവിശ്യം ഇടിച്ചുപിഴിഞ്ഞെടുത്ത്  നാല്പാമരത്തൊലി (അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലി) കടുക്കാത്തോട് ,നെല്ലിക്കാത്തോട് ,താന്നിക്കാത്തോട് ,മൈസൂർ ചന്ദനം ,രാമച്ചം ,ശീമക്കൊട്ടം ,മഞ്ചട്ടി ,കച്ചൂരക്കിഴങ്ങ് എന്നിവയെല്ലാം കൂടി  9 .231 ഗ്രാം അരച്ച് 960 ഗ്രാം വെളിച്ചെണ്ണയിൽ അരക്കുപാകത്തിൽ കാച്ചി അരിച്ചെടുക്കുന്നതാണ് നാല്‍പാമരാദി തൈലം. 

നാല്‍പാമരാദി തൈലം തിരഞ്ഞെടുക്കുന്നത് എങ്ങനെ. 

നാല്പാമരാദി തൈലവുമുണ്ട് നാല്പാമരാദി കേര തൈലവുമുണ്ട് .എള്ളണ്ണയിൽ തയാറാക്കുന്നതിനെ നാല്‍പാമരാദി തൈലമെന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നാല്പാമരാദി കേര തൈലമെന്നും അറിയപ്പെടുന്നു .ചൂടുള്ള കാലാവസ്ഥയിൽ നാല്പാമരാദി കേരമാണ് നല്ലത് .അതെ പോലെ ശരീരത്തിന് ചൂട് കൂടുതൽ അനുഭവപ്പെടുന്നവരും നാല്പാമരാദി കേരമാണ് ഉപയോഗിക്കേണ്ടത് .

ഈ എണ്ണ ചൊറി ,ചിരങ്ങ് ,കരപ്പൻ ,കുഷ്ടം എന്നിവയുൾപ്പടെ എല്ലാ ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കാം .കൂടാതെ ചർമ്മസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാം .മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ ,കരുവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറം വർധിപ്പിക്കാനും നാല്‍പാമരാദി തൈലം ഉപയോഗിക്കാം .എല്ലാ ദിവസവും രാത്രിയിൽ മുഖത്ത് പുരട്ടി രാവിലെ പയറുപൊടിയോ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷോ ഉപയോഗിച്ച് കഴുകിക്കളയാം .

വരണ്ട ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ ഒരു തൈലമാണ് നാല്‍പാമരാദി തൈലം.ഈ തൈലം തേച്ചുകുളിക്കുന്നതിലൂടെ സ്‌കിന്‍ മോയ്‌സ്ച്വറാക്കി നിലനിർത്തുകയും ഡ്രൈനസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു .കൂടാതെ ഡ്രൈ സ്‌കിന്‍ മൂലം കാലുകളിലുണ്ടാകുന്ന മൊരി ഇല്ലാതാക്കാനും ഈ തൈലം ഉപയോഗിക്കാം .പ്രസവത്തിനുശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകൾ ഇല്ലാതാക്കാനും നാല്‍പാമരാദി തൈലം പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും .

കുട്ടികളെ തേച്ചു കുളിപ്പിക്കുവാന്‍ നാല്‍പാമരാദി തൈലം.

കുട്ടികളെ തേച്ചുകുളിപ്പിക്കാൻ പറ്റിയ ഒരു എണ്ണകൂടിയാണ് നാല്‍പാമരാദി തൈലം.പതിവായി ഈ തൈലം തേച്ചു കുളിപ്പിച്ചാൽ കുട്ടികൾക്ക് ചർമ്മരോഗങ്ങൾ വരാതിരിക്കുകയും നല്ല നിറം വയ്ക്കുന്നതിനും സഹായിക്കും . 

ചന്ദനാസവം ഉപയോഗങ്ങൾ .

അമിത വിയർപ്പ് ,ദേഹമാസകലം അനുഭവപ്പെടുന്ന ചുട്ടുനീറ്റൽ, ശരീരത്തിൽ നിന്നും ചൂടുപോങ്ങുന്ന അവസ്ഥ തുടങ്ങിയവയ്ക്ക്  ചന്ദനാസവം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .മൂത്രമൊഴിക്കുമ്പോൾ വേദന ,ചൂട് അനുഭവപ്പെടുക ,മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ മൂത്രാശയരോഗങ്ങൾക്കും ചന്ദനാസവം ഉപയോഗിക്കുന്നു .കൂടാതെ മെലിഞ്ഞുണങ്ങിയവർക്ക് ശരീരപുഷ്ടിക്കും ബലത്തിനും ഫലപ്രദമാണ് ചന്ദനാസവം. ഹൃദയാരോഗ്യത്തിനും വളരെ മികച്ചൊരു ഔഷധമാണ്  ചന്ദനാസവം.

ന്യഗ്രോദാദി ചൂർണ്ണം ഉപയോഗങ്ങൾ .


പ്രധാനമായും മൂത്രാശയ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ന്യഗ്രോദാദി ചൂർണ്ണം.മൂത്രതടസ്സം ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ പ്രമേഹരോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ന്യഗ്രോദാദി ചൂർണ്ണം ഔഷധമായി ഉപയോഗിക്കുന്നു .

മർമ്മ ഗുളിക ഉപയോഗങ്ങൾ .


മസ്തിഷ്കം, ഹൃദയം,വൃക്ക തുടങ്ങിയ ശരീരത്തിലെ സുപ്രധാന അവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മർമ്മ ഗുളിക .



രസാദിഗുണങ്ങൾ .

  • രസം-കഷായം,മധുരം
  • വീര്യം-ശീതം
  • ഗുണം-ഗുരു,രുക്ഷം
  • വിപാകം-കടു
ഔഷധയോഗ്യ ഭാഗം -വേര് ,തൊലി ,തളിര് ,പൂവ് ,അത്തിപ്പഴം .

അത്തിയുടെ തൊലി പിത്തം ,വയറിളക്കം ,കഫദോഷം ,രക്തദോഷം,വ്രണം എന്നിവ ശമിപ്പിക്കും .

അത്തിയുടെ പഴുത്ത കായ കഫം ,പിത്തം ,രക്തദോഷം ,ചുട്ടുനീറ്റൽ ,പ്രമേഹം ,മെലിച്ചിൽ എന്നിവ ശമിപ്പിക്കും .

അത്തിയുടെ പച്ചക്കായ വയറിളക്കം ,പനി ,ഗ്രഹണി ,പ്രമേഹം എന്നിവ ശമിപ്പിക്കും .

അത്തിയുടെ തളിര് പിത്തം ,അതിസാരം ,എന്നിവ ശമിപ്പിക്കും .

അത്തിയുടെ വേര് ദാഹം ,ഉഷ്‌ണം എന്നിവ ശമിപ്പിക്കും .



  • Botanical name : Ficus racemosa     
  • Family: Moraceae (Mulberry family)
  • Synonyms: Ficus glomerata, Ficus racemosa ,Ficus lucescens
  • English Name - Cluster fig tree, Gular fig, redwood fig,Country fig
  • Hindi name - Gular
  • Kannada name - atti mara, atthi
  • Telugu name - Attimaram, athi
  • Tamil name -  atti, aththi maram, araththamaram
  • Malayalam name - aththi

ചില ഔഷധപ്രയോഗങ്ങൾ .

1 ,രക്തപിത്തം.

അത്തിപ്പഴം നല്ലവണ്ണം പിഴിഞ്ഞു ചാറെടുത്ത് പഞ്ചസാര ചേർത്ത് രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും.(നവദ്വാരങ്ങളിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം പോകുന്ന ഒരു രോഗം )

2 , ചുമ മാറാൻ .

അത്തി വേര്, പട്ട, തളിര്, പൂവ്, കായ് എന്നിവ കഷായം വച്ച് കഴിച്ചാൽ ചുമ ശമിക്കും .

3 ,രക്തസ്രാവം .

അത്തിപ്പഴം പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് രക്തസ്രാവമുണ്ടാകുമ്പോൾ അത് ശമിക്കുന്നതിന് വളരെയധികം നല്ലതാണ്.

4, വെള്ളപോക്ക് മാറാൻ .

അത്തി, ഇത്തി, അരയാൽ , കല്ലാൽ എന്നിവയുടെ തൊലി കഷായംവച്ച് കുടിക്കുകയും യോനി കഴുകുകയും ചെയ്താൽ വെള്ളപോക്കും ഫംഗസ് ബാധയും മറ്റും ശമിക്കും .കൂടാതെ ആർത്തവസംബന്ധമായ മറ്റ് എല്ലാ രോഗങ്ങളും ശമിക്കും .

5 ,വേദന .

അരക്കെട്ട്, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന ശമിക്കുന്നതിനായി അത്തിയുടെ കറ വേദനയുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ചാൽ മതിയാകും.

6 ,പിത്തം .

അത്തിയുടെ  ഇല ഉണക്കിപ്പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ പിത്തം ശമിക്കും.

7 ,പിത്തജ്വരം ,ദാഹം .

അത്തിയുടെ വേരിലെ തൊലി കഷായം വച്ച് കഴിച്ചാൽ ദാഹവും പിത്തജ്വരവും ശമിക്കും.(പിത്തജ്വരം-പിത്തം കൊണ്ടുണ്ടാകുന്ന പനി .ദാഹം-ശരീരത്തിൽ അനുഭവപ്പെടുന്ന ചുട്ടുനീറ്റൽ.)

8 , ചെങ്കണ്ണ് മാറാൻ. 

അത്തിയുടെ തൊലി കഷായം വച്ച് കണ്ണ് കഴുകിയാൽ ചെങ്കണ്ണ് മാറും.

9 ,ആമാതിസാരം.

അത്തിയുടെ വേര് ഉണക്കി പൊടിച്ച് കഴിച്ചാൽ  ആമാതിസാരം ശമിക്കും(ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ.)

 10 ,വസൂരി .

ദിവസവും രാവിലെയും, വൈകുന്നേരവും ഓരോ അത്തിപ്പഴം വീതം കഴിച്ചാൽ വസൂരി വരുമ്പോൾ ദേഹമാകമാനം അനുഭവപ്പെടുന്ന നീറ്റൽ ശമിക്കും  .

11 ,വ്രണങ്ങൾ .

അത്തി, അരയാൽ, പേരാൽ, കല്ലാൽ എന്നിവ കഷായം വച്ച് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങും.

12 ,അമിത ആർത്തവം ,രക്താർശസ്സ് .

അത്തിയുടെ പൂമൊട്ട് കഷായം വച്ച് അല്പം കാവിമണ്ണുംചേർത്ത് 60 മില്ലി വീതം ദിവസം  3 നേരം എന്ന കണക്കിൽ കഴിച്ചാൽ അമിത ആർത്തവം ,രക്താർശസ്സ് എന്നിവ ശമിക്കും .

13 ,മണ്ഡലി പാമ്പിൻ വിഷം ശമിക്കാൻ .

അത്തി ,ഇത്തി ,അരയാൽ, പേരാൽ, കല്ലാൽ ഇവയുടെ തൊലി കഷായമുണ്ടാക്കി കഴിക്കുകയും കടിയേറ്റ ഭാഗത്ത് ധാരകോരുകയുംചെയ്‌താൽ മണ്ഡലിപാമ്പ് കടിച്ച വിഷവും രോമകൂപങ്ങളിൽ കൂടിയും ,വായിൽ കൂടിയും ,മൂക്കിൽ കൂടിയും രക്തം വരുന്ന അവസ്ഥയും മാറിക്കിട്ടും .

14 ,കുട്ടികളിലെ ക്ഷീണം മാറാൻ. 

അത്തിപ്പഴം ദിവസവും കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ ശരീരക്ഷീണം മാറിക്കിട്ടും .

15 ,പ്രമേഹം ശമിക്കാൻ .

അത്തിപ്പാൽ (അത്തിയുടെ കറ ) തേൻ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .അത്തിപ്പഴത്തിന്റെ കുരു പൊടിച്ച് തേൻ ചേർത്ത് പതിവായി കഴിച്ചാലും പ്രമേഹം ശമിക്കും .

16 ,വയറിളക്കം മാറാൻ .

അത്തിയുടെ ഇളം കായ കഴിച്ചാൽ വയറിളക്കം ശമിക്കും .

17 ,മോണപഴുപ്പ് മാറാൻ .

അത്തിയുടെ ഇലയും തൊലിയുമിട്ട തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ മോണപഴുപ്പ് മാറും .

Previous Post Next Post