ഇന്ദുകാന്തം കഷായം രോഗപ്രതിരോധത്തിന്

ഇന്ദുകാന്തം എന്ന് പേര് സൂചിപ്പിക്കുന്നപോലെ ഈ മരുന്ന് കഴിക്കുന്നത് ചന്ദ്രനെപ്പോലെ സുന്ദരനാകുന്നു എന്നാണ് .പനി ,വയറുവേദന ,വയറുവീർപ്പ് ,ഛർദ്ദി ,വിട്ടുമാറാത്ത ഗ്യാസ്ട്രൈറ്റിസ്, അൾസർ,എന്നിവയുടെ ചികിൽത്സയിൽ ഇന്ദുകാന്തം കഷായം ഉപയോഗിക്കുന്നു .

kashayam,indukantham kashayam,indukantham kashayam benefits,benefits of indukantham kashayam,indukantham kashayam tablet,indukantham kashayam price,use of indukantham kashayam,indukantham kashayam online,indukantham kashayam dosage,how to use indukantham kashayam,how to make indukantham kashayam,indukantham,indukantham kashayam ingredients,vaidyaratnam indukantham kashayam,ingredients of indukantham kashayam,indukantham kashayam uses in malayalam


ഇന്ദുകാന്തം കഷായത്തിൽ ചേരുവയുള്ള ഔഷധങ്ങൾ .

1 .ആവൽ - Holoptelea integrifolia.

ആമവാതം ,സന്ധിവാതം ,തലമുടി വട്ടത്തിൽ കൊഴിച്ചിൽ ,അർശസ്സ് , ദുർമേദസ് , ചർമ്മരോഗങ്ങൾ , കുഷ്‌ഠം , രക്തശുദ്ധി തുടങ്ങിയവയ്ക്ക് ആവൽ ഔഷധമായി ഉപയോഗിക്കുന്നു.

2 .ദേവദാരു - Cedrus deodara .

ജലദോഷം ,പനി ,ചുമ ,ആസ്മ ,പീനസം ,ചൊറി ,കുരുക്കൾ മുതലായവയെ ശമിപ്പിക്കും .

3 .കുമ്പിൾ - Gmelina arborea.

വാത പിത്ത കഫരോഗങ്ങൾ ശമിപ്പിക്കുന്നു .ശരീരവേദന, തലവേദന എന്നിവ ശമിപ്പിക്കുന്നു .നീര് ശമിപ്പിക്കുന്നു .

4 .കൂവളം - Aegle marmelos.

കഫം ,വാതം ,നീര് ,വേദന ,വിഷം എന്നിവ ശമിപ്പിക്കുന്നു ,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനുള്ള കഴിവുണ്ട് .

5 .പാതിരി - Stereospermum colais.

കഫം ,ഛർദ്ദി ,പനി ,ആസ്മ ,വയറിളക്കം ,ശരീരക്ഷീണം ,നെഞ്ചെരിച്ചിൽ എന്നിവ ശമിപ്പിക്കുന്നു .നീരും വേദനയും കുറയ്ക്കാനും നാഡികളെ ബലപ്പെടുത്താനും കഫ പിത്ത രോഗങ്ങളെ അകറ്റാനും ഇവയുടെ ഔഷധഗുണങ്ങൾക്ക് സാധിക്കും .

6 .പലകപ്പയ്യാനി - Oroxylum indicum.

വാതം ,നീര് ,വയറിളക്കം ,ഛർദ്ദി ,വിരശല്ല്യം ,നെഞ്ചുവേദന ,ത്വക്ക് രോഗങ്ങൾ എന്നിവയെ ശമിപ്പിക്കാൻ ഇവയുടെ ഔഷധഗുണങ്ങൾക്ക് സാധിക്കും .

7 .മുഞ്ഞ - Premna corymbosa.

പനി കുറയ്ക്കാൻ സഹായിക്കുന്നു .ജലദോഷം ,മൂക്കൊലിപ്പ് ,തലക്കനം ,കുളിര് എന്നീ രോഗലക്ഷണങ്ങളുള്ള പ്രതിശ്യായം എന്ന രോഗം ശമിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .വിളർച്ച തടയും .

8 .ഓരില - Desmodium gangeticum.

വാതം ,പിത്തം ,കഫം എന്നീ മൂന്ന് ദോഷങ്ങളേയും ക്രമീകരിക്കുന്നു .ഹൃദയപേശികൾ ബലപ്പെടുത്തുന്നു .ഹൃദയ പേശിയിലേക്ക് വേണ്ടത്ര രക്തപ്രവാഹം നടക്കാൻ സഹായിക്കുന്നു .വിഷം ശമിപ്പിക്കുന്നു. ചുമയും മറ്റു ശ്വാസകോശ രോഗങ്ങളും ശമിപ്പിക്കുന്നു .ഒടിവ് ,ചതവ് എന്നിവ സുഖപ്പെടുത്തുന്നു .മലമൂത്ര വിസർജനം സുഗമമാക്കും .

9 .മൂവില - Pseudarthria viscida.

വാതം ,പിത്തം ,കഫം എന്നീ മൂന്നു ദോഷങ്ങളെയും ക്രമീകരിക്കുന്നു .ചുമ ,പനി ,ശ്വാസകോശരോഗങ്ങൾ ,ഹൃദ്രോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .ഒടിഞ്ഞ അസ്ഥികളെ കൂട്ടിയോജിപ്പിക്കാൻ സഹായിക്കുന്നു .രക്താർശ്ശസ് ,രക്താതിസാരം ,രക്തവാതം എന്നിവ ശമിപ്പിക്കുന്നു .

10 .ചെറുചുണ്ട - Solanum anguivi.

ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കുന്നു .നാഡീരോഗങ്ങളും വാത കഫരോഗങ്ങളും ശമിപ്പിക്കുന്നു .

11 .കണ്ടകാരിച്ചുണ്ട - Solanum virginianum.

വാതം ,കഫം ,ചുമ ,പനി ,പീനസം ,ഹൃദ്രോഗം ,ശ്വാസംമുട്ടൽ എന്നിവയെ ശമിപ്പിക്കും .നീരും വേദനയും ശമിപ്പിക്കും . മൂത്ര തടസ്സം ,മൂത്രത്തിൽ കല്ല് ,പല്ലുവേദന ,മൂലക്കുരു എന്നിവയ്ക്കും ഒരു ഉത്തമ പ്രധിവിധി .

12 .ചെറിയ ഞെരിഞ്ഞിൽ - Tribulus terrestris.

രക്തപിത്തം ,ആമവാതം ,മൂത്രത്തിൽ കല്ല് ,മുടിവട്ടത്തിൽ കൊഴിച്ചിൽ ,മൂത്രതടസ്സം , ഹൃദ്രോഗം , ചുമ ,പ്രമേഹം ,അസ്ഥിസ്രാവം എന്നിവ ശമിപ്പിക്കുന്നു ,ശരീരപുഷ്ടിയുണ്ടാക്കും .

13 .തിപ്പലി - Piper longum.

പനി,ജലദോഷം ,ശ്വാസകോശരോഗങ്ങള്‍, ഉദരപ്രശ്‌നങ്ങള്‍  ,മൂലക്കുരു , വിളർച്ച ,വയുറുവേദന,ഛർദി ,വയറിളക്കം,ശരീരത്തിൽ ഉണ്ടാകുന്ന നീര്,മൂത്രത്തിൽ കല്ല് തുടങ്ങിയവ ശമിപ്പിക്കുന്നു .

14 .കാട്ടുതിപ്പലി - Piper longum (wild var.) .

വനങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം തിപ്പലിയാണ് കാട്ടുതിപ്പലി.വേര് ശ്വാസകോശരോഗങ്ങൾ ,അർശസ്സ് എന്നിവ ശമിപ്പിക്കും .ഇല ദഹനക്കുറവിനും ,വയറുകടിക്കും ഉത്തമം .

15 . കാട്ടുകുരുമുളക് - Piper mullesua.

പനി ,ചുമ ,ജലദോഷം ,തലവേദന എന്നിവ ശമിപ്പിക്കുന്നു .ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു .

16 .വെള്ളക്കൊടുവേലി - Plumbago zeylanica.

വാതം ,കഫം ,ഗ്രഹണി ,അർശ്ശസ്, മഹോദരം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നു .

17 .ചുക്ക്  - Zingiber officinale.

ശ്വാസംമുട്ടൽ ,ഇക്കിൾ ,വയറുവേദന ,ചുമ ,വിശപ്പില്ലായ്‌മ ,ചൂടുകുരു മുതലായവ ശമിപ്പിക്കുന്നു .

ഇന്ദുകാന്തം കഷായം തയാറാക്കുന്ന വിധം .

മരുന്നുകളെല്ലാം ചതച്ച് നിശ്ചിത അളവിൽ വെള്ളം ചേർത്ത് തിളപ്പിച്ച് കുറുക്കിയാണ് ഇന്ദുകാന്തം കഷായം തയാറാക്കുന്നത് .

ഇന്ദുകാന്തം കഷായം ഗുണങ്ങൾ .

ഇന്ദുകാന്തം കഷായം ആയുർവേദത്തിലെ വളരെ പ്രശസ്‌തമായ ഒരു ഔഷധമാണ് . ഇന്ദുകാന്തം എന്ന് പേര് സൂചിപ്പിക്കുന്നപോലെ ഈ മരുന്ന് കഴിക്കുന്നത് ചന്ദ്രനെപ്പോലെ സുന്ദരനാകുന്നു എന്നാണ്.മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു ഉത്തമ ഔഷധമാണ് ഇന്ദുകാന്തം കഷായം.

വിട്ടുവിട്ടുണ്ടാകുന്ന പനി പ്രത്യേകിച്ച് കാരണം കണ്ടുപിടിക്കാതെ ഉണ്ടാകുന്ന പനിക്ക് ഈ ഔഷധം വളരെ ഫലപ്രദമാണ് .കൂടാതെ പനി ,വയറുവേദന ,വയറുവീർപ്പ് ,ഛർദ്ദി ,വിട്ടുമാറാത്ത ഗ്യാസ്ട്രൈറ്റിസ്, അൾസർ, അർശസ്സ്  എന്നിവയുടെ ചികിൽത്സയിൽ ഇന്ദുകാന്തം കഷായം ഉപയോഗിക്കുന്നു .ഇത് ദഹനശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നു .

വാത പിത്ത ദോഷങ്ങൾ സന്തുലിതമാക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന ദശമൂലങ്ങൾ (ഒരില ,കുമ്പിൾ ,കൂവളം , ചെറുവഴിതിന , കണ്ടകാരിചുണ്ട , ഞെരിഞ്ഞിൽ , പാതിരി ,മുഞ്ഞ ,മൂവില ) ഇന്‍ഫ്‌ളമേഷന്‍ കുറച്ച് വേദനയില്ലാതാക്കാൻ സഹായിക്കുന്നു .ഈ ചേരുവകൾ ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം കറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു .ഈ ഔഷധം ഗുളിക രൂപത്തിലും കഷായ രൂപത്തിലും ലഭ്യമാണ് .

ഇന്ദുകാന്തം കഷായം ഉപയോഗരീതി .

സാധാരണയായി ദിവസത്തിൽ 1 -2 തവണ ഭക്ഷണത്തിന് മുമ്പ് 5 -10 മി .ലി വീതം തുല്യ അളവിൽ വെള്ളം ചേർത്ത് കഴിക്കാം  .അല്ലെങ്കിൽ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക .ഈ മരുന്ന് ഇന്തുപ്പ് ചേർത്ത് കഴിക്കാൻ നിർദ്ദേശിക്കുന്നു  .

Previous Post Next Post