വളര്‍ത്താം കസ്തൂരിയുടെ മേന്മയുള്ള കസ്തൂരിവെണ്ട

കസ്തൂരി വെണ്ടയുടെ ഔഷധഗുണങ്ങൾ .

നാം കറികളിലും മറ്റും ഉപയോഗിക്കുന്ന വെണ്ടച്ചെടിയോട് ഏറെ രൂപസാദൃശ്യമുള്ളോരു സസ്യമാണ് കസ്തൂരിവെണ്ട.ഇംഗ്ലീഷിൽ മസ്ക്മാല്ലോ എന്ന പേരിലും സംസ്‌കൃതത്തിൽ ലതാകസ്‌തൂരി ,ഗന്ധപൂരഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .

kasthuri venda,kasthuri vendai,kasthuri vendai seeds,kasthuri venda uses,kasthuri venda krishi,venda,venda krishi,kasthoori venda,kasthuri venda seeds,kasthuri okra,kasthuri vendakkai,kasthuri venda flower,kasthoori venda krishi,kasthuri bhindi,puli venda saar,venda puli curry,mara venda krishi,puli venda,lata kasturi,venda krishi in malayalam,puli venda plant,kasthuri,puli venda recipe,lata kasturi uses,venda krishi tips in malayalam

എവിടെ വളരുന്നു .

ഇന്ത്യയിലെ ചതുപ്പുപ്രദേശങ്ങളിലും ഉഷ്‌ണമേഖല പ്രദേശങ്ങളിലും ധാരാളമായി കസ്തൂരിവെണ്ട കാണപ്പെടുന്നു .

സസ്യവിവരണം .

ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം നാം കറികൾക്കായി ഉപയോഗിക്കുന്ന വെണ്ടയുടെ മറ്റൊരു വകഭേദമാണ് .ഈ സസ്യത്തിന്റെ ഇലകൾ വലുതും ഹസ്താകരവുമാണ് .ഇവയുടെ മഞ്ഞനിറത്തിലുള്ള പൂക്കൾ ശാഖാഗ്രങ്ങളിലും ചിലപ്പോൾ പത്രകക്ഷങ്ങളിലും കാണപ്പെടുന്നു .4 -12 വരെ സഹപത്രങ്ങളും 5 ഖണ്ഡങ്ങളോട് കൂടിയ  ബാഹ്യദളപുടങ്ങളുമുണ്ട് .ദളങ്ങൾ 5 .അണ്ഡാശയം 5 അറകളോടും കൂടിയതാണ് .

ഇവയുടെ ഫലം നീണ്ടു കൂർത്ത് വരമ്പുകളോട് കൂടിയതാണ് .ഇവയുടെ ഫലം സാധാരണ വെണ്ടയ്ക്കയെക്കാൾ നീളം കുറവാണ് .ഇതിന്റെ ഉപരിതലം രോമിലമാണ് .പാകമായ കായകൾക്കുള്ളിൽ അനവധി കറുത്ത വിത്തുകൾ കാണാം .ഇവയുടെ കായകൾ വഴുവഴുപ്പോടുകൂടിയതും സുഗന്ധമുള്ളതുമാണ് .ഇതിന്റെ വിത്തുകൾ ഉണങ്ങിയാൽ കസ്‌തൂരിയുടെ മണമാണ് .അതിനാലാണ് കസ്തൂരിവെണ്ട എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .

ഒരു ചെടിയിൽ തന്നെ ധാരാളം കായകളുണ്ടാകും .യാതൊരു പരിചരണവുമില്ലാതെ വിത്ത് മുളപ്പിച്ച് പുതിയ തൈകൾ ഉണ്ടാക്കാം .കൂടാതെ ഇതിന്റെ വേരിൽനിന്നും പുതിയ തൈകൾ പൊട്ടിമുളയ്ക്കാറുണ്ട് .അതിനാൽ തന്നെ ഒരു തൈ നട്ടാൽ തനിയെ ഇഷ്ട്ടം പോലെ ഉണ്ടായിക്കൊള്ളും .സാധാരണ വെണ്ടപോലെ കസ്തൂരിവെണ്ടയിൽ കീടങ്ങളുടെ ശല്ല്യമുണ്ടാകില്ല എന്നതാണ് ഈ സസ്യത്തിന്റെ പ്രത്യേകത .


ഉപയോഗങ്ങൾ .

ഇതിന്റെ വിത്തിൽനിന്നും എടുക്കുന്ന എണ്ണ കസ്തൂരിക്ക് പകരം ഉപയോഗിക്കാറുണ്ട് .

എന്താണ് കസ്തൂരി .

ഒരു സുഗന്ധദ്രവ്യമാണ് കസ്തൂരി.ലോകത്തിൽ വച്ച് മൃഗങ്ങളുടെ ശരീരത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് കസ്‌തൂരി .ഏഷ്യയിലെ ഹിമാലയത്തിലും റഷ്യയുടെ കിഴക്കൻ ഭാഗങ്ങളിലും കാണപ്പെടുന്ന കൊമ്പില്ലാത്ത ഒരു ചെറിയ ഇനം മാനാണ് കസ്‌തൂരിമാൻ .പിത്താശയമുള്ള ഏക മാൻ വർഗമാണ് കസ്‌തൂരിമാൻ .ഇവയിലെ ആൺമാനുകൾ ഇണയെ ആകർഷിക്കാൻ പുറപ്പെടുവിക്കുന്ന സുഗന്ധ വസ്തുവാണ് കസ്‌തൂരി .പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന കോമ്പല്ലുകൾ ആൺ മാനിന്റെ പ്രത്യേകതയാണ് .


പ്രായപൂർത്തിയായ ആൻ മാനിന്റെ വയറിന്റെ ഭാഗത്തുള്ള ഗ്രന്ഥിയിൽ നിന്നാണ് കസ്‌തൂരി ലഭിക്കുന്നത് .കറുപ്പോ ചുവപ്പോ ,ഇളം തവിട്ടുനിറത്തിലോ ഇവ കാണപ്പെടുന്നു .പല സുഗന്ധ ലേപനങ്ങളുടെയും ഔഷധങ്ങളുടെയും അടിസ്ഥാന ഘടകമായി ഇവ വിസർജ്ജിക്കുന്ന ജൈവവസ്തുവായ കസ്‌തൂരി ഉപയോഗിക്കുന്നു .വിവിധ തരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതുപോലുള്ള സുഗന്ധങ്ങൾ പുറപ്പെടുവിക്കാറുണ്ട് .എന്നാൽ അവ ഓരോന്നും രാസഘടകങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു .

കസ്‌തൂരിവെണ്ടയുടെ  ഇളം കായകൾ സാമ്പാറിലും ,അവിയലിലും  ഉപയോഗിക്കാം .കൂടാതെ മെഴുക്കുപുരട്ടിയും ഉണ്ടാക്കാം .ഇതിന്റെ തളിരലകൾ കൊണ്ട് നാട്ടിൻപുറങ്ങളിൽ തോരനുണ്ടാക്കാറുണ്ട് .

 ഇതിന്റെ ഉണങ്ങിയ വിത്തുകൾ പൊടിച്ച് രുചിക്കും മണത്തിനും വേണ്ടി കാപ്പിപ്പൊടിക്കൊപ്പം ചേർക്കാറുണ്ട് .ഇതിന്റെ തൊലിയിൽ ബലമുള്ള നാരുകളുണ്ട് .ഈ നാരുകൾ പഴയ കാലങ്ങളിൽ എന്തെങ്കിലും കെട്ടുന്നതിനുമൊക്കെ ഉപയോഗിച്ചിരുന്നു .

പഴയ കാലങ്ങളിൽ കസ്തൂരിവെണ്ടയുടെ ഉണങ്ങിയ വിത്തുകൾ തുണിയിൽ പൊതിഞ്ഞു വസ്തങ്ങൾക്ക് സുഗന്ധം കിട്ടുന്നതിനുവേണ്ടി മറ്റ് വസ്ത്രങ്ങൾക്കൊപ്പം അലമാരയിൽ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു .അതേപോലെ പണ്ട് കാലത്ത്  പെർഫ്യൂമിന് പകരമായി ഇതിന്റെ ഉണങ്ങിയ വിത്തുകൾ പുരുഷന്മാർ പോക്കറ്റിലിട്ട് കൊണ്ടുനടക്കുന്ന പതിവുണ്ടായിരുന്നു .

കൂടാതെ ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ഇതിന്റെ  വിത്തില്‍ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. ഒരേപോലെ ഔഷധയോഗ്യവും ഭക്ഷ്യയോഗ്യവുമായ കസ്തൂരിവെണ്ട നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക്‌ പരിഹാരമാണ് . Buy Kasturi Venda Seeds

രാസഘടന .

കസ്തൂരിവെണ്ടയിൽ പശ ,ആൽബുമിൻ എന്നിവ അടങ്ങിയിരിക്കുന്നു .ഇതിന്റെ വിത്തിൽ സ്ഥിരതൈലം കറ ,ഗന്ധമുള്ള വസ്‌തു ,കട്ടിയുള്ള സ്പടികപാത്രം എന്നിവയും അടങ്ങിയിരിക്കുന്നു .കൂടാതെ സ്റ്റാർച്ച് ,പ്രോട്ടീൻ ,ഒലീക് ,പാൽമിറ്റിക് ,ലിനോലിക് ,സ്റ്റിയറിക് അമ്ലങ്ങളും അടങ്ങിയിരിക്കുന്നു .വിത്തിൽ അടങ്ങിയിരിക്കുന്ന സ്ഥിരതൈലം വായുവിൽ  തുറന്നുവച്ചാൽ കട്ടിയാകുന്ന സ്വഭാവമുള്ളതാണ് .

രോഗപ്രധിവിധികൾ .

മൂത്രച്ചൂടിച്ചിൽ ,വായ്‌നാറ്റം ,വായ്പ്പുണ്ണ് ,ചുമ ,ഗൊണോറിയ ,ശ്വാസതടസ്സം ,ലൈംഗീകശേഷിക്കുറവ് എന്നിവയ്ക്ക് ഒരു ഉത്തമ പ്രധിവിധി .

ഔഷധഗുണങ്ങൾ .

മൂത്രച്ചൂടിച്ചിൽ ,വായ്‌നാറ്റം ,വായ്പ്പുണ്ണ് ,ചുമ എന്നിവയെ ശമിപ്പിക്കുന്നു . നാഡികളെ ബലപ്പെടുത്തുന്നു  .കൂടാതെ മൂത്രം കൂടുതൽ വിസർജിക്കാൻ സഹായിക്കുന്നു .

  • Botanical name : Abelmoschus moschatus 
  • Family : Malvaceae (Mallow family)
  • Synonyms : Hibiscus abelmoschus
  • Common name : Musk Mallow, Musk okra, Annual hibiscus,Ornamental okra, Bamia moschata
  • Malayalam : Kasthuri Venda
  • Hindi : Kasturi-dana,  Jangli bhindi ,Mushkdana
  • Tamil : Kasturi vendaik kay
  • Telugu : karpoorabenda,kasturi benda vittulu
  • Kannada: Kasturi bende, Kaadu kastoori
  • Bengali : kalkasturi, latakasturi
  • Sanskrit :  Latakasturika
രസാദിഗുണങ്ങൾ.

  • രസം : മധുരം, തിക്തം, കടു
  • ഗുണം : ലഘു, സ്നിഗ്ധം, തീക്ഷ്ണം
  • വീര്യം : ശീതം
  • വിപാകം : കടു
ഔഷധയോഗ്യഭാഗം-വിത്ത്, വേര്, ഇല

ചില ഔഷധപ്രയോഗങ്ങൾ .

ഗൊണോറിയ ,സോമരോഗം ,മൂത്രത്തിൽ കല്ല് .

കസ്തൂരിവെണ്ടയുടെ വിത്തും ,ഇലയും ,വേരും ഒരേ അളവിൽ ഒന്നിച്ച്   കഷായമുണ്ടാക്കി കഴിച്ചാൽ  മൂത്രച്ചുടിച്ചിൽ ,മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,മൂത്രം അൽപാൽപമായി ദിവസം പലപ്രാവശ്യം പോകുക എന്നീ രോഗലക്ഷണങ്ങളുള്ള ഗൊണോറിയ ,സോമരോഗം എന്നിവ പെട്ടന്ന് ശമിക്കും .കൂടാതെ ഈ കഷായം മൂത്രത്തിൽ കല്ലിനും വളരെ ഫലപ്രദമാണ് .

സോമരോഗംഅസ്ഥിസ്രാവം , വെള്ളപോക്ക് , Leucorrhoea ,White discharge.

എന്താണ് ഗൊണോറിയ -ഗൊണോറിയ രോഗലക്ഷണങ്ങൾ, കാരണങ്ങൾ.


സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ മാത്രം പകരുന്ന ഒരു ലൈംഗിക രോഗമാണ് ഗൊണോറിയ .സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത് . നേസ്സെറിയ ഗൊണേറിയെ (Neisseria Gonorrhoeae) എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത് .ചൂടുള്ളതും ഈർപ്പമുള്ളതുമായ ശരീരഭാഗങ്ങളെയാണ് ഈ രോഗം പ്രധാനമായി  ബാധിക്കുന്നത് .

യോനി ,മൂത്രനാളം ,കണ്ണുകൾ ,മലദ്വാരം ,തൊണ്ട ,ഫാലോപിയൻ കുഴലുകൾ, സെർവിക്‌സ്, ഗർഭാശയം തുടങ്ങിയ ഭാഗങ്ങളിലാണ് ഈ രോഗം ബാധിക്കുന്നത് .ഈ രോഗം ബാധിച്ചുകഴിഞ്ഞാൽ മാസങ്ങൾ വേണ്ടിവരും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ .എങ്കിലും ചിലരിൽ രണ്ടാഴ്ച്ച കഴിയുമ്പോൾ രോഗലക്ഷണം കാണിച്ചുതുടങ്ങും .

സ്ത്രീകളിലെ രോഗലക്ഷണങ്ങൾ .

മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദന ,നീറ്റൽ ,പുകച്ചിൽ ,അടിക്കടി മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ .അടിവയറ്റിൽ അനുഭവപ്പെടുന്ന ശക്തിയായ വേദന ,ലൈഗീകബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുക ,യോനിയിൽ കൂടി വെളുത്തതോ അല്ലങ്കിൽ ഇളം പച്ചനിറത്തിലോ ഉള്ള സ്രവം പോകുക ,ആർത്തവ സമയത്ത് അമിതമായി രക്തം പോകുക ,തൊണ്ട ചൊറിച്ചിൽ ,പനി മുതലായവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് .

പുരുഷന്മാരിലെ രോഗലക്ഷണങ്ങൾ .

സ്ത്രീകളെ അപേക്ഷിച്ച് ആഴ്ച്ചകളോളം പുരുഷന്മാരിൽ യാതൊരുവിധ രോഗലക്ഷണങ്ങളും കാണിച്ചെന്ന് വരില്ല .ചിലരിൽ രോഗം പിടിപെട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണം കാണിച്ചുതുടങ്ങും .

ജനേന്ദ്രിയത്തിൽ നിന്നും പഴുപ്പുപോലെ തുള്ളി തുള്ളിയായി വരിക ,ഇതിന് വെളുപ്പോ ,ഇളം മഞ്ഞയോ ,പച്ചയോ നിറങ്ങളിലാവാം .ജനേന്ദ്രിയത്തിന്റെ അറ്റത്ത് തടിപ്പോ ,വീക്കമോ ഉണ്ടാകുക ,വൃക്ഷണങ്ങളിൽ തടിപ്പോ ,വീക്കമോ കാണപ്പെടുക ,എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ ,മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരിക ,തൊണ്ട ചൊറിച്ചിൽ ,പനി മുതലായവയാണ്‌ പുരുഷന്മാരിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ .

വായ്പ്പുണ്ണ് ,വായ്‌നാറ്റം ,ചുമ ,ശ്വാസതടസ്സം ,ലൈംഗീകശേഷിക്കുറവ് ,ശുക്ലക്ഷയം .

കസ്തൂരിവെണ്ടയുടെ വിത്ത് 6 ഗ്രാം വീതം പൊടിച്ച് വെള്ളത്തിലോ ,തേനിലോ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ വായ്പ്പുണ്ണ് ,വായ്‌നാറ്റം ,ചുമ ,ശ്വാസതടസ്സം ,ലൈംഗീകശേഷിക്കുറവ്, ശുക്ലക്ഷയം, നാഡീക്ഷയം എന്നിവ മാറിക്കിട്ടും .പാകമാകാത്ത കസ്‌തൂരി വെണ്ടയ്ക്ക പതിവായി കഴിച്ചാലും ഇതേ ഫലം കിട്ടുന്നതാണ് .

വിശപ്പില്ലായ്മ ,അരുചി .

 കസ്തൂരിവെണ്ടയുടെ വിത്ത്  വായിലിട്ടിരുന്നാൽ വിശപ്പില്ലായ്‌മ   ,ആഹാരത്തിന് രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .കൂടാതെ  വായ്‌നാറ്റം മാറുന്നതിനും നന്ന് .       

വിട്ടുമാറാത്ത തലവേദന .

കസ്തൂരിവെണ്ടയുടെ തളിരിലകൾ തോരൻ വച്ച് പതിവായി കഴിച്ചാൽ വിട്ടുമാറാത്ത തലവേദനയ്ക്ക് ശമനം കിട്ടും  .

രക്തദൂഷ്യം മാറാൻ .

 പാകമാകാത്ത കസ്തൂരിവെണ്ടയ്ക്ക ഒന്നു വീതം ദിവസവും രാവിലെ വെറുംവയറ്റിൽ തുടർച്ചായി രണ്ടുമാസത്തോളം കഴിച്ചാൽ രക്തദൂഷ്യം മൂലമുണ്ടാകുന്ന ശരീരത്തിലെ ചൊറിച്ചിൽ ,കുരുക്കൾ ,ചൊറി ,പാടുകൾ മുതലായ ചർമ്മ പ്രശ്നങ്ങൾ മാറിക്കിട്ടും .

കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ .

പാകമാകാത്ത കസ്തൂരിവെണ്ടയ്ക്ക പതിവായി കഴിച്ചാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ് .

Previous Post Next Post