വാൾനട്ട് ഔഷധഗുണങ്ങൾ
കശുവണ്ടി ,ബദാംപരിപ്പ് എന്നിവ പോലെ വളെരെയധികം പോഷകഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട് അഥവാ അക്രോട്ട്. ആയുർവേദത്തിൽ വിവിധ രോഗങ്ങൾക്ക് വാൾനട്ട് ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ വാൾനട്ട് എന്നും ഇന്ത്യയിൽ പൊതുവായി അക്രോട്ട് എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അക്ഷോടഃ,ഫലസ്നേഹഃ,രേഖാഫല ,വാത്ഘനി ,വൃദ്ധഫല ,പർവതീയ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
എവിടെ വളരുന്നു .
വാൾനട്ട് എന്ന വൃക്ഷത്തിന്റെ ജന്മദേശം ഇറാനാണ് .ഇന്ത്യയിൽ കശ്മീർ മുതൽ മണിപ്പൂർ വരെയുള്ള ഹിമാലയ സാനുക്കളിൽ വാൾനട്ട് കാണപ്പെടുന്നു .കശ്മീരിലും ,ഹിമാലയ പ്രദേശങ്ങളിലും വാൾനട്ട് വൻതോതിൽ കൃഷി ചെയ്യുന്നു .
സസ്യവിവരണം .
20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇലകൊഴിയും വൃക്ഷമാണ് വാൾനട്ട്.പ്രായമായ മരത്തിന്റെ തൊലിയിൽ ആഴത്തിലുള്ള വിള്ളലുകൾ കാണാം .മരത്തിന്റെ തൊലിക്കും ,ഇലയ്ക്കും സുഗന്ധമുണ് .ഇല അസമപിച്ഛക സംയുക്തം .15 -38 സെ.മി വരെ നീളമുണ്ടാകും .ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഒരു സംയുക്തപത്രത്തിൽ 3 മുതൽ 9 ജോഡി വരെ പത്രക്കങ്ങൾ ഉണ്ടായിരിക്കും .ഓരോ പത്രകത്തിനും 7 .5 -10 സെ.മി നീളവും 3 -8 സെ.മി വീതിയുമുണ്ടാകും .ആയതാകാരം .അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .
പൂക്കൾക്ക് ഇളം പച്ചനിറം .ആൺ പെൺ പൂക്കൾ ഒരേ ചെടിയിൽ തന്നെയുണ്ടാകുന്നു .പൂക്കൾ ഏകലിംഗങ്ങളാണ് .ആൺ പൂക്കൾ കാണ്ഡത്തിന്റെ കക്ഷ്യമുകുളങ്ങളിൽ ഉണ്ടാകുന്നു .പെൺപൂക്കൾ അതാതു വർഷത്തെ ശിഖിരത്തലപ്പിൽ 2 -3 എണ്ണമായി ഉണ്ടാകുന്നു .ആൺപൂവിലും പെൺപൂവിലും 3 -5 പെരിയാൻഥ് ഖണ്ഡങ്ങൾ സഹപത്രത്തോട് ചേർന്നിരിക്കുന്നു .കേസരങ്ങൾ 10 -20 .ഫലം ഡ്രുപ്പ് .ഫലത്തിന്റെ മാംസളഭാഗത്തിനകത്ത് കട്ടിയുള്ള കവചതിന്റെ ഉള്ളിലാണ് വിത്ത് കാണപ്പെടുന്നത് .വിത്ത് ആഴത്തിലുള്ള ചാലുകൊണ്ട് വിഭിക്തമാണ് .പുറംതോട് പൊട്ടിച്ചുനോക്കിയാൽ മനുഷ്യന്റെ തലച്ചോറുപോലെ ആഴത്തിൽ വിള്ളലുകൾ നിറഞ്ഞ പരിപ്പുണ്ട് .ഈ പരിപ്പാണ് വാൾനട്ടായി ഉപയോഗിക്കുന്നത് .ഇതിന്റെ വിത്ത് മുഖേനയാണ് വംശവർധന .
വാൾനട്ട് ഉപയോഗങ്ങൾ .
ഇതിന്റെ പരിപ്പ് പോഷകസമൃദ്ധമായ ഒരു ഭക്ഷ്യവസ്തുവാണ് .എന്നാൽ കശുവണ്ടി ,ബദാം പോലെ ഇവയ്ക്ക് രുചിയുണ്ടാകില്ല .വാൾനട്ടിന്റെ ഗുണങ്ങൾ അറിയാത്തവർ ഒരിക്കൽ വാങ്ങി കഴിച്ചാൽ പിന്നീട് ഇത് വാങ്ങാൻ ഇഷ്ട്ടപെടുകയുമില്ല .എന്നാൽ വാൾനട്ടിന് നിരവധി ഗുണങ്ങളുണ്ട് .ഇതിന്റെ പരിപ്പിൽ നിന്നും കിട്ടുന്ന എണ്ണ ഔഷധമായും ചായങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു .കൂടാതെ ഇതിന്റെ ഇല ,കായ് ,തൊലി ,പരിപ്പ് എന്നിവയും ആയുർവേദത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്നു .
രാസഘടകങ്ങൾ .
അക്രോട്ടിന്റെ ഇലയിലും തൊലിയിലും ടാനിൻ അധികമായി അടങ്ങിയിരിക്കുന്നു .ഇലയിൽ അസ്കോർബിക് അമ്ലം ധാരാളമായി അടങ്ങിയിരിക്കുന്നു .ഇതിന്റെ വിത്തിൽ 70 % എണ്ണ അടങ്ങിയിരിക്കുന്നു .ഈ എണ്ണ ഭക്ഷ്യയോഗ്യമാണ് .കൂടാതെ റിബോഫ്ളാവിൻ ,നിക്കോട്ടിനിക് അമ്ലം ,പാന്റോഥെനിക് അമ്ലം, കുറഞ്ഞ അളവിൽ വിറ്റാമിൻ "ബി " എന്നിവയും അടങ്ങിയിരിക്കുന്നു .
രോഗപ്രധിവിധികൾ .
വാതരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,വയറുകടി ,ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് എന്നിവയ്ക്ക് ഒരു ഉത്തമ പ്രധിവിധി .
ഔഷധഗുണങ്ങൾ .
വാതം ,ഹൃദ്രോഗം, പൈത്തികവികാരങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു .ശരീരപുഷ്ടി ഉണ്ടാക്കുകയും ശരീരം തടിപ്പിക്കുകയും ലൈംഗീകശക്‌തി വർധിപ്പിക്കുകയും ചെയ്യും .പച്ചിലയിൽ നിന്നും എടുക്കുന്ന അർക്കത്തിന് അണുനാശക ശക്തിയുണ്ട് .ഇത് ഗ്രാഹിയും കൃമിനാശകവുമാണ് .ചർമ്മരോഗങ്ങൾ ,വ്രണങ്ങൾ എന്നിവയ്ക്ക് ഇവ ഉപയോഗിക്കുന്നു .
വാൾനട്ട് ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .
- Balamritam
- Amrithaprasa Ghritam
ബാലാമൃതം ഉപയോഗങ്ങൾ .
കുട്ടികളുടെ ശരീരപുഷ്ടി ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് പ്രയോജനം ചെയ്യുന്ന ഒരു ഔഷധമാണ് ബാലാമൃതം.കുട്ടികളുടെ ശരീരപുഷ്ടിയും ,ആരോഗ്യവും ,രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ ബാലാമൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
ഇത് കുട്ടികളുടെ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് വർധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു .പ്രതിരോധശേഷി വർധിപ്പിക്കുന്നു .ഇടവിട്ടുണ്ടാകുന്ന പനി, ,ജലദോഷം ,ചുമ എന്നിവയെ തടയുന്നു .കുട്ടികൾക്കുണ്ടാകുന്ന ശരീരക്ഷീണം ,രക്തക്കുറവ് ,എപ്പോഴും രോഗാവസ്ഥ ,വിശപ്പില്ലായ്‌മ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഒരു മരുന്നായി ബാലാമൃതം ഉപയോഗിക്കാം .
5 വയസിന് മുകളിലുള്ള കുട്ടികൾക്ക് 10 -20 മില്ലി വീതം ദിവസം രണ്ടുനേരവും 5 വയസിന് താഴെയുള്ള കുട്ടികൾക്ക് 1 -5 മില്ലി വീതവും ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ് .
അമൃതപ്രാശ ഘൃതം ഉപയോഗങ്ങൾ .
പനി ,ചുമ ,ആസ്മ ,രക്തശ്രാവം .ലൈംഗീകപ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് അടിസ്ഥാനമാക്കിയുള്ള ഒരു ആയുർവേദ ഔഷധമാണ് അമൃതപ്രാശ ഘൃതം.
പുരുഷന്മാരിലെ ശരീരക്ഷീണം ,ലൈംഗീകശേഷിക്കുറവ് ,താല്പര്യമില്ലായ്മ ,ഉദ്ധാരണക്കുറവ് തുടങ്ങിയവ പരിഹരിക്കുകയും ശുക്ലം വർധിപ്പിക്കുകയും പ്രത്യുല്പാദനത്തിനെ സഹായിക്കുകയും ചെയ്യുന്നു .കൂടാതെ യോനി രോഗങ്ങൾ ശമിപ്പിക്കുന്നു .യോനിയിലുണ്ടാകുന്ന പുകച്ചിൽ ,വേദന, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന തുടങ്ങിയവയ്ക്കും ഫലപ്രദം .
- Botanical name : Juglans regia
- Family: Juglandaceae (Walnut family)
- Synonyms : Juglans orientis,Juglans kamaonia,Juglans fallax
- English name - Walnut
- Hindi name - Akroot, Akrot,akhrot
- Tamil name - Akrottu
- Malayalam name - Akrottu
- Kannada name - Akrotu
രസാദിഗുണങ്ങൾ.
- രസം : മധുരം
- ഗുണം : സ്നിഗ്ധം, ഗുരു
- വീര്യം : ഉഷ്ണം
- വിപാകം : മധുരം
ഔഷധയോഗ്യഭാഗങ്ങൾ - ഇല ,കായ് ,തൊലി ,പരിപ്പ് ,വിത്തിൽനിന്നും കിട്ടുന്ന എണ്ണ .
ചില ഔഷധപ്രയോഗങ്ങൾ .
1 ലൈംഗീകശേഷി വർധിപ്പിക്കാൻ .
ഇതിന് ലൈംഗീകശേഷി വർധിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ട് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് 10 ഗ്രാം വാൾനട്ട് അരച്ച് പാലിൽ കലക്കി കുടിക്കുന്നത് കൂടുതൽ കരുത്തും ഉന്മേഷവും കിട്ടാൻ സഹായിക്കും.
2 ചർമ്മരോഗങ്ങൾ .
അക്രോട്ടിന്റെ ഇലയും ,തൊലിയും അരച്ച് പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .അക്രോട്ടിന്റെ ഇലയുടെ കഷായം 30 മില്ലി വീതം ദിവസവും കഴിച്ചാൽ ചൊറി ,ചുണങ്ങ് എന്നിവയ്ക്ക് ശമനമുണ്ടാകും .ഈ കഷായം വിരശല്ല്യം ഇല്ലാതാക്കാനും നന്ന് .
3 ,വയറുകടി മാറാൻ .
അക്രോട്ട് പാലിൽ അരച്ച് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ് .
4, നീർക്കെട്ട്
10 മില്ലി അക്രൊട്ടെണ്ണ 200 മില്ലി ഗോമൂത്രത്തിൽ ചേർത്ത് ദിവസവും രാവിലെ കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന എല്ലാവിധ നീർക്കെട്ടുകളും പൂർണ്ണമായും മാറും .
5 ,മുറിവുകൾ .
അക്രോട്ടിന്റെ തൊലി അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .
6 ,മോണവീക്കം .
അക്രോട്ടിന്റെ തൊലി കഷായം വച്ച് ദിവസം പലപ്രാവിശ്യം കവിൾ കൊണ്ടാൽ മോണവീക്കം ,ദന്തക്ഷയം എന്നിവ മാറിക്കിട്ടും .
7 ,വാതരോഗങ്ങൾ .
അർദിതം എന്ന വാതരോഗത്തിന് ഉപയോഗിക്കുന്ന അരിഷ്ടം ,എണ്ണ ,നെയ്യ് എന്നിവയിൽ അക്രൊട്ടെണ്ണ 15 തുള്ളി വീതം ചേർത്ത് കഴിച്ചാൽ രോഗശമനത്തിന് വളരെ ഫലപ്രദമാണ് .(അർദിതം- മുഖം കോടിപ്പോകുന്ന വാതരോഗം )
8 ,ഹെർപ്പസ്.
അക്രോട്ടിന്റെ തൊലി ഉണക്കിപ്പൊടിച്ച് നെയ്യിൽ ചാലിച്ച് പുരട്ടിയാൽ ഹെർപ്പസ് രോഗം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കുരുക്കൾ ,കുമിളകൾ എന്നിവയ്ക്ക് ശമനമുണ്ടാകും .
9 ,ചർമ്മകാന്തി വർധിപ്പിക്കാൻ .
വാൾനട്ട് പതിവായി കഴിച്ചാൽ ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിക്കും .
10 , ഹൃദ്രോഗങ്ങൾ .
വാള്‍നട്ട് ദിവസേന കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനാകും.