ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ് .ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം വളരെ ഫലപ്രദമാണ് .
മോണകളിലുണ്ടാകുന്ന നീര് ,വേദന ,രക്തശ്രാവം എന്നിവ വരാതിരിക്കാനും വന്നാൽ തന്നെ അത് കുറയ്ക്കാനും ഈ തൈലം ഉപയോഗിക്കാവുന്നതാണ് .കൂടാതെ പല്ലുവേദന ,പല്ലിലുണ്ടാകുന്ന പോടുകൾ ,പല്ലിന്റെ നിറവ്യത്യാസം ,കറ ,പല്ലിലെ പ്ലാക്ക് ,പല്ലിലുണ്ടാകുന്ന പുളിപ്പ് എന്നിവ തടയുന്നതിനും പല്ലിന് നല്ല ബലവും നിറവും ഉണ്ടാകാൻ ദിവസവും ഈ തൈലം ഉപയോഗിക്കുന്നത് ഗുണകരമാണ് .
അരിമേദാദി തൈലം കവിൾ കൊള്ളാനും അകത്തേയ്ക്ക് കഴിക്കാനും ,വസ്‌തിയ്ക്കും,പുറമെ തേച്ചുകുളിക്കാനും ,നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .വായുടെ ഉള്ളിലെ അണുബാധയടക്കം വായ്‌നാറ്റമില്ലാതാക്കാനുള്ള കഴിവ് ഈ തൈലത്തിനുണ്ട് .
അരിമേദാദി തൈലത്തിൽ ചേരുവയുള്ള ഔഷധങ്ങൾ .
- വെള്ളവേലം-Acacia leucophloea
- പേരാൽ-Ficus benghalensis
- അത്തി-Ficus racemose
- അരയാൽ-Ficus religiosa
- കല്ലിത്തി-Ficus macrocarpa
- ഇരട്ടിമധുരം-Glycyrrhiza glabra
- കുമ്പിൾ-Gmelina arborea
- മുത്തങ്ങ-Cyperus rotundus
- ഏലം-Elettaria cardamomum
- കറുവ-Cinnamomum verum
- തമാലപത്രം-Cinnamomum tamala
- ചതകുപ്പ-Anethum graveolens
- പാച്ചോറ്റി-Symplocos cochinchinensis
- കരിങ്ങാലി-Acacia catechu
- മഞ്ചട്ടി-Rubia cordifolia
- മഞ്ഞള്‍-Curcuma longa
- മരമഞ്ഞൾ ( ചെറുമരുന്ന്) -Berberis aristata
- പ്ലാശ്-Butea monosperma
- കർപ്പൂരം-Cinnamomum camphora
- കുങ്കുമപ്പൂവ് -Crocus sativus
- താതിരി-Woodfordia fruticose
- കണ്ടകാരിച്ചുണ്ട-Solanum virginianum
- കാരച്ചുള്ളി-Catunaregum spinosa
- നെല്ലി-Phyllanthus emblica
- ചരളം-Pinus roxburghii
- പുഷ്കരമൂലം-Inula racemosa
- താന്നി-Terminalia bellirica
- കിളിതീനിപ്പഞ്ഞി-Celastrus paniculatus
- നീർമരുത്-Terminalia arjuna
- കടുക്ക-Terminalia chebula
- ഞാവൽ-Syzygium cumini
- കൂവളം-Aegle marmelos
- കരിമ്പാറപ്പൂവ്-Parmelia perlata
- ദേവദാരു-Cedrus deodara
- തൊട്ടാവാടി-Mimosa pudica
- ചെറുചുണ്ട-Solanum anguivi
- ചന്ദനം-Santalum album
- കോലരക്ക്-Laccifer lacca
- കാവിമണ്ണ്-Red orche
- ഇരുവേലി -Plectranthus vettiveroides
- തക്കോലം-Illicium verum
- രക്തചന്ദനം-Pterocarpus santalinus
- പതിമുഖം -Prunus cerasoides
- തിപ്പലി-Piper longum
- താമര-Nelumbo nucifera
- ജാതി-Myristica fragrans
- Schizachyrum exile
- എള്ളെണ്ണ-Sesamum indicum