കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ചെറുവൃക്ഷമാണ് അരിനെല്ലി അഥവാ നെല്ലിപ്പുളി .ഒരു നിത്യഹരിത സസ്യമാണിത് .ഇതിന്റെ ശാസ്ത്രീയനാമം ഫില്ലാന്തസ് ആസിഡസ് (Phyllanthus acidus) എന്നാണ് . ഇതിനെ അരുനെല്ലി ,അരിനെല്ലി ,നെല്ലിപ്പുളി ,ശീമനെല്ലി ,നക്ഷത്രനെല്ലി തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടും .ബ്രസീലാണ് ഈ സസ്യത്തിന്റെ ജന്മദേശം .
Botanical name-Phyllanthus acidus
Family-Phyllanthaceae (Amla family)
നെല്ലിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .ഗുണത്തിൽ നെല്ലിക്കയോട് അത്ര വരില്ലെങ്കിലും പുളിപ്പ് ലേശം കൂടുതലാണ് .ഇന്ത്യ കൂടാതെ ബ്രസീൽ .ജമൈക്ക ,ഫിലിപ്പൈൻസ് ,ഇൻഡോനേഷ്യ ,മഡഗാസ്കർ എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .
ഏകദേശം 9 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇതിന്റെ ഇല പൊഴിയുന്ന പാടുകൾ തടിയിലുണ്ടാകും .ഇതിന്റെ പുറംതൊലിക്ക് ചാരനിറമാണ് .ഇതിന്റെ കായ്കൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ് .ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിലാണ് ഇതിന്റെ കായ്കൾ വിളയുന്നത് .വിത്തുകൾ പാകിയും ,കമ്പുകൾ മുറിച്ചുനട്ടും പുളിനെല്ലിയുടെ പുതിയ ഇനങ്ങൾ ഉണ്ടാക്കാം .
നെല്ലിപ്പുളിയുമായി ബന്ധപ്പെട്ട് പുരാണകഥയും നിലവിലുണ്ട് .പാണ്ഡവൻമാരുടെ വനവാസകാലത്ത് 'അമ്മ കുന്തിദേവിയോടൊപ്പം കാട്ടിലൂടെ അലഞ്ഞു നടക്കുമ്പോൾ നെല്ലിമരത്തിൽ നിന്നും ഒരു കായ ലഭിച്ചെന്നും .ആ കായ ആറായി ഭാഗിച്ച് അവർ കഴിച്ചെന്നും . അതിനാലാണ് ഇതിന്റെ കായിൽ ആറ് വരിപ്പുകൾ കാണുന്നതുമെന്നാണ് പറയുന്നത് .
നെല്ലിപ്പുളിയുടെ ഉപയോഗം .
പുളിനെല്ലി രുചികരമായ ഒരു ഭക്ഷ്യവസ്തുവാണ് .പച്ചയ്ക്കും ,പാചകം ചെയ്തും ഉപയോഗിക്കാം .അച്ചാറുണ്ടാക്കാനാണ് ഇവയുടെ കായ്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് .കൂടാതെ ജാമുണ്ടാക്കാനും പുളിനെല്ലി ഉപയോഗിക്കുന്നുണ്ട് .
ഉത്തരേന്ത്യയിൽ നെല്ലിപ്പുളിയുടെ ഇല പാചകം ചെയ്യാൻ ഉപയോഗിക്കുന്നു .ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് .അതിനാൽ തടികൊണ്ട് മറ്റുപ്രയോചനങ്ങൾ ഒന്നും തന്നെയില്ല .
പ്രാദേശിക നാമങ്ങൾ .
Common name-Star Gooseberry,Country Gooseberry, Otaheite Gooseberry
Malayalam -Arinellikka ,Nellipuli
Hindi-Harfarauri , Harfaarevadi
Tamil-Aranelli , Arinelli , Arainellikai
Telugu-Rachyusarike
Kannada-Karinelli
Marati-Rayaval
Bengali -Noyal ,Harphal , Orboroi
Sanskrit -Lavali