ആര്യവേപ്പ് മുഖക്കുരുവും കറുത്ത പാടുകളും മാറാൻ

 ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ് .മഞ്ഞപ്പിത്തം ,വയറിളക്കം ,കൃമിശല്യം ,മുഖക്കുരു ,മുടികൊഴിച്ചിൽ ,വായ്പ്പുണ്ണ് തുടങ്ങിയ നിരവധി രോഗങ്ങൾക്ക്  ആയുർവേദത്തിൽ ആര്യവേപ്പ് ഔഷധമായി ഉപയോഗിക്കുന്നു .മലയാളത്തിൽ വേപ്പ് ,രാജവേപ്പ് ,കൈപ്പൻവേപ്പ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ നിംബ എന്ന പേരിലും അറിയപ്പെടുന്നു .

ആര്യവേപ്പ്,ആര്യവേപ്പില ഗുണങ്ങൾ,ആര്യവേപ്പില,#ആര്യവേപ്പ് എന്ന ഔഷധം/,ആര്യവേപ്പ് ഉണ്ടായ ഐതിഹ്യ കഥ,ആര്യവേപ്പില വെള്ളം,ആര്യവേപ്പ് എണ്ണ കാച്ചുന്ന വിധം,ആര്യവേപ്പില നീര് കുടിച്ചാൽ,സൗന്ദര്യത്തിന് ആര്യവേപ്പില,ആര്യവേപ്പില വെള്ളം കുടിച്ചാൽ,#വേപ്പ്,#ആര്യവേപ്പ്#ഗുണഗണങ്ങൾ,വേപ്പ് മരം,സോപ്പ്,# ആര്യവേപ്പിന്റെ ഗുണങ്ങൾ in malayalam,വേപ്പില ഗുണങ്ങൾ,വേപ്പിന്‍ പിണ്ണാക്ക്,മഞ്ഞപ്പിത്തം,സോപ്പ് വീട്ടിലുണ്ടാക്കാം,ആരോഗ്യമുള്ള മുടിക്ക്,ആയുർവേദ,പേൻ ശല്യം,ഐതിഹ്യകഥ,ആയുർവേദം


Botanical name : Azadirachta indica

Family : Meliaceae (Neem family)

Synonyms : Melia azadirachta, Antelaea azadirachta

ആര്യവേപ്പ് കാണപ്പെടുന്ന സ്ഥലങ്ങൾ .

ആര്യവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ് .ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും വഴിവക്കിലും വീട്ടുമുറ്റത്തും ആര്യവേപ്പ് വളരുന്നു .ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേപ്പ് വളരുന്നത് കർണ്ണാടകം ,ഡെക്കാൻ എന്നിവിടങ്ങളിലെ വരണ്ട ഇലകൊഴിയും വനങ്ങളിലാണ് .ഒരു തണൽ മരമായി തമിഴ്‌നാട്ടിൽ വഴിയോരങ്ങളിൽ ധാരാളമായി നട്ടുവളർത്തുന്നു .

ഇന്ത്യ കൂടാതെ ശ്രീലങ്ക ,പാകിസ്ഥാൻ ,ചൈന ,മ്യാന്മാർ ,തായ്‌ലൻഡ് ,ഇൻഡോനേഷ്യ ,മലേഷ്യ ,മലയ എന്നിവിടങ്ങളിലും ആര്യവേപ്പ് വളരുന്നു .

സസ്യവിവരണം .

12 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം നിത്യഹരിത വൃക്ഷം .ഇലകൾ അസമപിച്ഛക സംയുക്തമാണ് .9 -15 പത്രകങ്ങൾ കാണും .ഓരോ പത്രകത്തിനും 2 .5 -5 സെ.മി നീളമുണ്ട്‌ .ഇലകളുടെ അഗ്രം കൂർത്തതും അരികുകൾ ദന്തുരവുമാണ് .ഇലകൾക്ക് കയ്പ്പുരുചിയാണ് .ആര്യവേപ്പിന്റെ എല്ലാഭാഗവും തീക്ഷ്ണമായ കയ്പ്പുരുചിയാണ് .ഇതിന്റെ ഇലകൾ മൃഗങ്ങൾ ഒന്നും തന്നെ കഴിക്കാറില്ല .

മാർച്ച് -മെയ് മാസങ്ങളിലാണ് ആര്യവേപ്പിന്റെ പൂക്കാലം .പുഷ്പങ്ങൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് വെള്ളനിറമാണ് .അവ ദ്വിലിംഗികളും ചെറുതുമാണ് .5 ബാഹ്യദളങ്ങളും 5 ദളങ്ങളുമുണ്ട് .കേസരങ്ങൾ 10 .അണ്ഡാശയം 3 അറകളോടു കൂടിയതാണ് .വർത്തികാഗ്രം മൂന്നായി വിഭജിച്ചിരിക്കുന്നു .

ജൂലായ് -ആഗസ്ത് മാസത്തോടെ ആര്യവേപ്പിന്റെ ഫലങ്ങൾ പാകമാകും .ഫലം ഒറ്റവിത്തോടുകൂടിയ ആക്രമം .മൂത്ത ഫലത്തിന് പച്ചകലർന്ന മഞ്ഞനിറമാണ് .ചൂടുകൂടിയ കാലാവസ്ഥയിലും ആര്യവേപ്പ് നന്നായി വളരും .എന്നാൽ കഠിനമായ തണുപ്പ് ഇവയ്ക്ക് താങ്ങാൻ കഴയില്ല .വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ആര്യവേപ്പ് വളരാറില്ല .

വേപ്പ് ഇനങ്ങൾ .

ആയുർവേദ ഗ്രന്ഥങ്ങളിൽ മൂന്നിനം വേപ്പുകളെ കുറിച്ച് പറയുന്നുണ്ട് .നിംബ ,മഹാനിംബ , കൃഷ്ണനിംബ .ഇവ യെഥാക്രമം  ആര്യവേപ്പ് , മലവേപ്പ്‌ ,കറിവേപ്പ് എന്നിങ്ങനെ .

നിംബ - ആര്യവേപ്പ് - Azadirachta indica
മഹാനിംബ - മലവേപ്പ്‌ - Melia azedarach  
കൃഷ്ണനിംബ - കറിവേപ്പ് - Murraya koenigii

വേപ്പിന്റെ തരത്തിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ശീമവേപ്പ് അഥവാ മലവേപ്പ്‌. ഇംഗ്ലീഷിൽ ഇതിനെ പേർഷ്യൻ ലൈലക് എന്ന് അറിയപ്പെടുന്നു .ഈ വൃക്ഷത്തിന് കൂടുതൽ തണുപ്പ് സഹിക്കാൻ കഴിയും .ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും ഒരു അലങ്കാര വൃക്ഷമായി ഇതിനെ നട്ടുവളർത്തുന്നു .വേപ്പിന്റെ ഏകദേശഗുണം മലവേപ്പിനും ഉള്ളതായി സസ്യശാസ്ത്രജ്ഞർ പറയുന്നു .

ആര്യവേപ്പ് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ് ആര്യവേപ്പ് .അതിനാൽ മിക്ക വീടുകളിലും ദേവാലയങ്ങളിലും വേപ്പ് നട്ടുവളർത്താറുണ്ട്  .നീലഗിരിയിലെ ബഡഗ വർഗക്കാരും ഒറീസയിലെ ഭോണ്ടാരികളും വേപ്പിനെ ഒരു പുണ്യതരുവായി കണക്കാക്കി ആരാധിക്കുന്നു .ജന്മനക്ഷത്ര വൃഷങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആര്യവേപ്പ് .ഉത്രട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ആര്യവേപ്പ് . 

പുരാണങ്ങളിലും വേപ്പിനെപ്പറ്റി ധാരാളം പരാമർശങ്ങളുണ്ട് .അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃതുമായി ദേവലോകത്തേയ്ക്ക് പോയ ഇന്ദ്രനിലിൽ നിന്നും ഏതാനും തുള്ളി അമൃത് വേപ്പിൻമരത്തിൽ വീഴാൻ ഇടയായി അതോടെ വേപ്പ് എല്ലാ രോഗങ്ങളെയും അകറ്റാനുള്ള കഴിവുനേടിയത്രേ .സൂര്യദേവനെ അസുരന്മാർ ആക്രമിച്ചപ്പോൾ അദ്ദേഹം അഭയം തേടിയതും വേപ്പിൻ മരത്തിലാണ് എന്നും പുരാണങ്ങളിൽ പരാമർശിക്കുന്നു .

ആര്യവേപ്പ് ഉപയോഗങ്ങൾ .

ഇന്ത്യയിൽ മിക്ക സ്ഥലത്തും ആര്യവേപ്പ്  കൃഷി ചെയ്യന്നുണ്ട് .വേപ്പിന്റെ കുരുവിൽ നിന്നും ആട്ടിയെടുക്കുന്ന എണ്ണയാണ് വേപ്പെണ്ണ .എണ്ണ ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്ക് (വേപ്പിൻ പിണ്ണാക്ക് ) വളരെ ഉപയോഗപ്രദമായ ഒരു ജൈവവളമാണ് .കൂടാതെ ഒരു കീടനാശിനിയുമാണ് .ഇത് ചെടികളെ കീടങ്ങളിൽനിന്നും രക്ഷിക്കുകയും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു .

വേപ്പെണ്ണയ്ക്കും,വേപ്പിന്റെ ഇലയ്ക്കും അണുനാശക ശക്തിയുണ്ട് .വേപ്പില കഷായം നമ്മുടെ കർഷകർ കീടനാശിനിയായി മറ്റും ഉപയോഗിക്കുന്നു .തെങ്ങിനെ ബാധിക്കുന്ന മണ്ഡരിരോഗം തടയാൻ വേപ്പെണ്ണ അത്യാവശ്യമാണ് .വേപ്പെണ്ണയിൽ നിന്നും പല കീടനാശിനികളും നിർമ്മിക്കുന്നുണ്ട് .കൂടാതെ വിളക്ക് കത്തിക്കാനും സോപ്പുണ്ടാക്കാനും പെയിന്റ് നിർമ്മാണത്തിനും വേപ്പെണ്ണ ഉപയോഗിക്കുന്നു.

വേപ്പെണ്ണയ്ക്ക് മഞ്ഞനിറമാണ് .ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട് .മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ ഒട്ടുമിക്ക രോഗങ്ങളിലും വേപ്പെണ്ണ ഔഷധമായി ഉപയോഗിക്കുന്നു .പണ്ടുകാലത്ത് കുട്ടികൾക്ക് ആരോഗ്യമുണ്ടാകാൻ അവരെ വേപ്പെണ്ണ പുരട്ടി പോക്കുവെയിൽ കൊള്ളിക്കുന്ന പതിവുണ്ടായിരുന്നു .

വേപ്പില അരച്ച് ദിവസവും കഴിച്ചോണ്ടിരുന്നാൽ പാമ്പ് ,തേൾ മുതലായവയുടെ വിഷം ഏൽക്കുകയില്ല .പണ്ടുകാലത്ത് കാട്ടിൽ തപസ്സ്‌  അനുഷ്ഠിച്ചിരുന്ന സന്യാസിമാർ വേപ്പില പതിവായി കഴിച്ചിരുന്നു എന്ന് പറയപ്പെടുന്നു .

പണ്ടുകാലങ്ങളിൽ വസൂരി ബാധിച്ചവരെ വേപ്പില അരച്ച് തേയ്ക്കാറുണ്ട് .അതേപോലെ രോഗിയുടെ കിടക്കയിൽ വേപ്പിന്റെ ഇല വിരിക്കുകയും വേപ്പില കൊണ്ട് വിശറി നിർമ്മിച്ച് വീശുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു .

ത്വക് രോഗങ്ങൾക്ക് വേപ്പിന്റെ ഇലയും പച്ചമഞ്ഞളും കൂടി ചൂടുവെള്ളത്തിൽ അരച്ച് തേയ്ക്കുന്ന പതിവുണ്ടായിരുന്നു .ഇത് ത്വക്ക് രോഗശമനത്തിന് നല്ല ഫലം തരുന്നതുമാണ് .

രാസഘടകങ്ങൾ .

വേപ്പിന്റെ ഇലയിലും തൊലിയിലും മാർഗോസിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു .മാർഗോസാ എന്ന എണ്ണയാണ് വേപ്പെണ്ണയായി അറിയപ്പെടുന്നത് .കൂടാതെ നിംബിൻ ,നിംബിടിൻ , നിംബിനിൻ ,നിംബോസ്റ്റൈറോൾ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .വേപ്പിന്റെ പുഷ്പത്തിൽ ബാഷ്പശീല സ്വഭാവമുള്ള തൈലവും കയ്‌പേറിയ ഒരു പദാർത്ഥവും അടങ്ങിയിരിക്കുന്നു .

നിംബബീജ തൈലത്തിൽ ഒലീക് അമ്ലം ,ലിനോലിക് അമ്ലം ,പാമിറ്റിക് അമ്ലം ,ആരക്കിടിക് അമ്ലം ,സ്റ്റിയറിക് അമ്ലം .ലിഗ്നോസിറിക്   അമ്ലം എന്നിവയും അടങ്ങിയിരിക്കുന്നു .

രസാദി ഗുണങ്ങൾ .

രസം : തിക്തം
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : കടു

ആര്യവേപ്പ് ഗുണങ്ങൾ .

പ്രകൃതിയുടെ ഔഷധശാല എന്ന് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ഇലകൾക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് .പ്രഥമ വേദമായ ഋഗ്വോദത്തിലും ആര്യവേപ്പിനെ കുറിച്ച്  പ്രതിപാദിക്കുന്നുണ്ട് .എണ്ണമറ്റ ഗുണങ്ങളുള്ള വേപ്പിന്റെ ഔഷധ സമൃദ്ധി അതിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളുടെ സവിശേഷതയാണ് .ഇവയ്ക്ക് ബാക്ടീരിയകൾ ,വൈറസുകൾ, ഫംഗസുകൾ എന്നിവയെ തുരത്താനുള്ള കഴിവുണ്ട് .

ആര്യവേപ്പ് ഔഷധഗുണങ്ങൾ .

"നിംബ തിക്തരസശീതലഘുശ്ലേഷ്മാസ്രപിത്തനുത്കണ്ഡു കുഷ്ഠ വ്രണാൽ ഹന്തി ലേപഹാരാദിശീലിത അപക്വം പാചയേത് ഛോയം വ്രണം പക്വം വിശോധയേത് " (ധന്വന്തരി നിഘണ്ടു)

കുഷ്‌ഠം ,ചർമ്മരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു .കഫം ,പിത്തം എന്നിവ കുറയ്ക്കുന്നു .പ്രതിരോധശേഷി വർധിപ്പിക്കുന്നു .വിത്തിൽ നിന്നും എടുക്കുന്ന എണ്ണ കൃമിനാശിനിയാണ് .കൂടാതെ പ്രമേഹം ,ക്യാൻസർ .മഞ്ഞപിത്തം ,അഞ്ചാം പനി ,ചുമ ,ആസ്മ ,അലർജി തുടങ്ങിയ നിരവധി രോഗങ്ങൾക്കും വേപ്പ് ഔഷധമായി ഉപയോഗിക്കുന്നു .

aryavepp,aryaveppu for hair,aryaveppu for dandruff,aryavep soap,benefits od aryavepp or neem,tharan maran aryaveppu use cheyyunna vidham,arya,vepu,arivep,kariveppila,veppila,aarivep,aryaveppila for skin malayalam,veppenna,veppilai,veep,leaves,neem leaves,xavieryoga,neem leaves malayalam,preparation,eat neem leaves,neem leaves uses,neem leaves water,neem leaves juice,neem leaves benefits malayalam,eating neem leaves,uses of neem leaves


ആര്യവേപ്പ് പ്രധാനമായും ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .

1.നിംബരാജന്യാദി ഗുളിക 
2.നിംബഹരിദ്രാദി ചൂർണം
3.പഞ്ചനിംബ ചൂർണം
4.നിംബാദി കഷായം
5.നിംബാമൃതാദി എരണ്ട തൈലം 
6.ജാതിയാദി ഘൃതം 
7.നിംബാദി ചൂർണം 

1.നിംബരാജന്യാദി ഗുളിക ഉപയോഗങ്ങൾ .

ആസ്മ ,അലർജി ,മൂക്കൊലിപ്പ് ,തുമ്മൽ,വിട്ടുമാറാത്ത ജലദോഷം , മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ .ചർമ്മത്തിലെ ചൊറിച്ചിൽ ,ശരീരം ചൊറിഞ്ഞു തടിക്കുന്ന അലർജി (ആർട്ടികേറിയ) തുടങ്ങിയവയുടെ ചികിൽത്സയിൽ നിംബരാജന്യാദി ഗുളിക ഉപയോഗിക്കുന്നു .കൂടാതെ പ്രധിരോധശേഷിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

2.നിംബഹരിദ്രാദി ചൂർണം ഉപയോഗങ്ങൾ .

ചർമ്മരോഗങ്ങൾക്കും സൗന്ദര്യ സംരക്ഷണത്തിലും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിംബഹരിദ്രാദി ചൂർണം. എക്സിമ ,ചൊറി ,വട്ടച്ചൊറി ,ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചില് ,തടിപ്പ് ,ചുവപ്പ് ,സോറിയാസിസ് ,വ്രണങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് പുറമെ പുരട്ടുവാൻ നിംബഹരിദ്രാദി ചൂർണം ഉപയോഗിക്കുന്നു .

 മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ ,മുഖത്തെ കരിവാളിപ്പ് ,ചിക്കൻ പോക്‌സ് വന്നതു മൂലമുള്ള പാടുകൾ ,പ്രാണികൾ കടിച്ചത് മൂലമുള്ള പാടുകൾ,വീക്കം എന്നിവ ഇല്ലാതാക്കി  ചർമ്മത്തിന് നല്ല തിളക്കം കിട്ടാനും നിംബഹരിദ്രാദി ചൂർണം ഉപയോഗിക്കുന്നു .ഇത് തൈരിലോ ,മോരിലോ ചാലിച്ചാണ് ഉപയോഗിക്കേണ്ടത് .

3.പഞ്ചനിംബ ചൂർണം ഉപയോഗങ്ങൾ .

ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ ,വീക്കം ,നിറവ്യത്യാസം ,സോറിയാസിസ് ,തലവേദന ,പ്രമേഹം ,സന്ധിവാതം  ,മൂത്രാശയരോഗങ്ങൾ ,അസൈറ്റിസ്,ചിലതരം വൈറൽ പനികൾ വന്നതിനുശേഷമുള്ള ശരീരവേദന തുടങ്ങിയ അവസ്ഥകളിൽ പഞ്ചനിംബ ചൂർണം ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു .ഇതിനെ പഞ്ചനിംബാദി ചൂർണം എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവയില്ലാതാക്കി മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടാൻ ഈ ഔഷധം സഹായിക്കുന്നു .

4.നിംബാദി കഷായം ഉപയോഗങ്ങൾ .

ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് നിംബാദി കഷായം .ഇതിലെ പ്രധാന ഘടകം വേപ്പിലയാണ് .എല്ലാവിധ ചർമ്മരോഗങ്ങൾക്കും നിംബാദി കഷായം ഫലപ്രദമായി ഉപയോഗിക്കുന്നു .ശരീരത്തിലുണ്ടാകുന്ന പരുക്കൾ ,കുരു ,മുഖക്കുരു ,പ്രമേഹ രോഗികളിലുണ്ടാകുന്ന കുരുക്കൾ തുടങ്ങിയവയുടെ ചികിൽത്സയിലും ഉപയോഗിക്കുന്നു .രക്തത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും നിർവീര്യമാക്കാൻ ഈ ഔഷധം സഹായിക്കുന്നു .

5.നിംബാമൃതാദി എരണ്ട തൈലം ഉപയോഗങ്ങൾ .

ത്വക്ക് രോഗങ്ങളുടെയും വാതരോഗങ്ങളുടെയും ചികിൽത്സയിൽ  ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നിംബാമൃതാദി എരണ്ട തൈലം.ഇതിൽ ആര്യവേപ്പ് ഒരു ചേരുവയാണങ്കിലും ഇതിലെ പ്രധാന ഘടകം ആവണക്കെണ്ണയാണ് .എരണ്ട എന്നത് ആവണക്കിന്റെ സംസ്‌കൃത നാമമാണ് .

6.ജാതിയാദി ഘൃതം ഉപയോഗങ്ങൾ .

നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജാതിയാദി ഘൃതം .അൾസർ ,സ്രവങ്ങളോടു കൂടിയ ഉണങ്ങാത്ത വ്രണങ്ങൾ ,പ്രാണികൾ കടിച്ചതു മൂലം ശരീരത്തിലുണ്ടാകുന്ന തിണർപ്പുകളും നീരും വേദനയും  ,വട്ടച്ചൊറി ,സ്വകാര്യ ഭാഗങ്ങളിലെ അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിൽ എന്നീ അവസ്ഥകളിൽ പുറമെ പുരട്ടുവാൻ ജാതിയാദി ഘൃതം ഉപയോഗിക്കുന്നു .

7.നിംബാദി ചൂർണം ഉപയോഗങ്ങൾ .

ചർമ്മരോഗങ്ങൾ ,സന്ധിവാതം ,വെള്ളപ്പാണ്ട്, ,തൊലിപ്പുറത്തുണ്ടാകുന്ന അലർജി ,സോറിയാസിസ് ,ഉണങ്ങാത്ത മുറിവുകൾ ,പ്രമേഹ രോഗികളിലുണ്ടാകുന്ന കുരുക്കൾ ,പ്ലീഹ രോഗങ്ങൾ ,സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും തുടങ്ങിയ രോഗങ്ങളിൽ തേനിലോ ,വെള്ളത്തിലോ കലർത്തി ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു . .മുഖകുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കി മുഖത്തിന്റെ നിറം വർധിപ്പിക്കാൻ ഇത് പുറമെ പുരട്ടുവാനും ഉപയോഗിക്കാം .

പ്രാദേശിക നാമങ്ങൾ .

English-Indian Lilac, Margosa tree, Neem tree
Malayalam - Aryaveppu
Tamil-Vembu, Veppai
Telugu -Nimbamu, Taruka, Vepa
Marathi - Kadukhajur, Limba, Nimbay
Bengali- Nim, Nimgachh
Hindi-Balnimb, Nimb, Nim
Gujarati-Danujhada, Limbra, Limbadu
Punjabi-Bakam, Mahanim, Bukhain
Oriya-Limbo, Kakopholo, Nimo
Sanskrit-Pakvakrita, Nimba

ആര്യവേപ്പുകൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

മഞ്ഞപ്പിത്തം മാറാൻ ആര്യവേപ്പ് .

മഞ്ഞപ്പിത്തത്തിന് വേപ്പില ഔഷധമായി ഉപയോഗിക്കാം . വേപ്പില നീരും അതെ അളവിൽ തേനും കലർത്തി ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .ഈ പ്രയോഗം ഉദരകൃമി ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം .

കൃമിശല്യം ഇല്ലാതാക്കാൻ വേപ്പില .

കൃമിശല്യം ഇല്ലാതാക്കുന്നതിനും വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ കലർത്തിയാണ് കഴിക്കേണ്ടത് .ഇപ്രകാരം 7 ദിവസം തുടർച്ചയായി കഴിച്ചാൽ ഉദരകൃമി പാടെ നശിക്കും . 10 മി .ലി വേപ്പെണ്ണയിൽ അത്രയും തന്നെ വേപ്പില നീരും ചേർത്ത് 3 ദിവസം രാവിലെ വെറുംവയറ്റിൽ കഴിച്ചാലും ഉദരകൃമി പാടെ നശിക്കും .

വയറിളക്കം മാറാൻ വേപ്പിൻ തൊലി .

വയറിളക്കത്തിന് വേപ്പിൻ തൊലി ഔഷധമായി ഉപയോഗിക്കാം .അതിനായി വേപ്പിൻ തൊലി ചെറുതായി നുറുക്കിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത് .ജലശോധനമുണ്ടാകുന്ന അതെ അളവിലാണ് ഈ വെള്ളം കുടിക്കേണ്ടത് .ഇപ്രകാരം കഴിക്കുകയാണെങ്കിൽ വയറിളക്കം മാറുകയും അതുമൂലമുണ്ടായ ശരീരക്ഷീണം മാറിക്കിട്ടുകയും ചെയ്യും .

ചൊറി മാറാൻ വേപ്പില.

ശരീരത്തിലും തലയിലുമുണ്ടാകുന്ന ചൊറി മാറ്റാനും വേപ്പില ഔഷധമായി ഉപയോഗിക്കാം .ഇതിനായി വേപ്പിലയും പച്ചമഞ്ഞളും ഒരേ അളവിൽ ചേർത്തരച്ച് വേപ്പെണ്ണയിൽ ചാലിച്ച് ചൊറിയുള്ള ഭാഗങ്ങളിൽ പുറമെ പുരട്ടുകയാണ് വേണ്ടത് .വേപ്പിൻ തൊലി കത്തിച്ചുകിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് ചൊറിയുള്ള ഭാഗങ്ങളിൽ പുറമെ പുരട്ടിയാലും ഇതേ ഫലം കിട്ടുന്നതാണ് .

മുഖക്കുരു പൂർണ്ണമായും ഇല്ലാതാക്കാൻ വേപ്പില .

മുഖക്കുരു പൂർണ്ണമായും ഇല്ലാതാക്കാൻ വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി തലേദിവസം ഒരു പിടി വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് വയ്ക്കുക .പിറ്റേദിവസം രാവിലെ ഈ വെള്ളത്തിൽ മുഖം വൃത്തിയായി കഴുകുക .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ മുഖക്കുരു പൂർണ്ണമായും മാറുന്നതാണ് .ഈ വെള്ളം കൊണ്ട് ദിവസവും തല കഴുകിയാൽ മുടികൊഴിച്ചിലും മാറിക്കിട്ടും .

പൊള്ളൽ മാറാൻ വേപ്പില .

പൊള്ളൽ പെട്ടന്ന് സുഖപ്പെടുത്താനും വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി പൊള്ളലേറ്റാൽ ഉടൻതന്നെ വേപ്പില അരച്ച് കട്ടിക്ക് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുകയാണ് വേണ്ടത് .

ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടാൻ വേപ്പില .

ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടുത്താനും വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് മുറിവുകൾ കഴുകുകയും വേപ്പിലയും പച്ചമഞ്ഞളും ഒരേ അളവിലെടുത്ത് അരച്ച് മുറിവുകളിൽ പുരട്ടുകയാണ് വേണ്ടത് .ഇപ്രകാരം കുറച്ചുദിവസം ആവർത്തിച്ചാൽ ഉണങ്ങാത്ത മുറിവുകൾ  സുഖപ്പെടുന്നതാണ് .

വിഷജന്തുക്കൾ കടിച്ചാൽ ആര്യവേപ്പ്.

വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന വിഷം ഇല്ലാതാക്കുന്നതിനും വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി വേപ്പിലയും പച്ചമഞ്ഞളും ഒരേ അളവിൽ അരച്ച് വിഷജന്തുക്കൾ കടിച്ച മുറിവിൽ പുരട്ടുകയാണ് വേണ്ടത് .ഇപ്രകാരം ചെയ്താൽ വിഷജന്തുക്കൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവും, നീരും ,വേദനയും മാറിക്കിട്ടും .

താരനും മുടികൊഴിച്ചിലും മാറാൻ വേപ്പില .

താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാൻ വേപ്പില ഉപയോഗിക്കാം .അതിനായി ഒരു പിടി വേപ്പില ആവിശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കൊണ്ട് തല കഴുകുകയാണ് വേണ്ടത് .ഇപ്രകാരം പതിവായി ചെയ്‌താൽ എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .

വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍ വേപ്പില .

വായ്പ്പുണ്ണ് മാറാനും വേപ്പില ഔഷധമായി ഉപയോഗിക്കാം .അതിനായി ഒരു നുള്ള് വേപ്പില നന്നായി അരച്ച് ഒരു ഗ്ലാസ് പാലിൽ കലർത്തി ദിവസവും രാവിലെ കഴിക്കുകയാണ് വേണ്ടത് .ഇപ്രകാരം 3 -4 ദിവസം കഴിച്ചാൽ വായ്പ്പുണ്ണ് പൂർണ്ണമായും മാറും .

കാലിലെ വളംകടി മാറാൻ വേപ്പില .

കാലിലെ വളംകടി മാറ്റുന്നതിനും വേപ്പില ഫലപ്രദമായി ഉപയോഗിക്കാം .അതിനായി വേപ്പിലയും പച്ചമഞ്ഞളും ഒരേ അളവിൽ അരച്ച് കിടക്കുന്നതിനു മുമ്പ് കാൽ നന്നായി കഴുകി വളംകടിയേറ്റ ഭാഗത്ത് പുരട്ടുകയാണ് വേണ്ടത് .ഇപ്രകാരം രണ്ടുദിവസം ചെയ്യുമ്പോൾ തന്നെ വളംകടിക്ക് ആശ്വാസം കിട്ടും .

പല്ലുവേദന മാറാൻ ആര്യവേപ്പ് .

പല്ലുവേദന മാറാനും ആര്യവേപ്പ് ഉപയോഗിക്കാം .അതിനായി പല്ലുവേദനയുണ്ടാകുമ്പോൾ വേപ്പിൻ തണ്ടുകൊണ്ട് പല്ലുതേയ്ക്കുകയാണ് വേണ്ടത് .കൂടാതെ വേപ്പിൻ തണ്ടുകൊണ്ട് പതിവായി പല്ലുതേച്ചാൽ വായ്‌നാറ്റം ഉണ്ടാവുകയുമില്ല .

നര മാറി കറുത്ത മുടി വളരുന്നതിനും ആര്യവേപ്പ് .

നര മാറി കറുത്ത മുടി വളരാനും ആര്യവേപ്പ് ഉപയോഗിക്കാം .അതിനായി വേപ്പിൻ കുരു വേങ്ങാക്കാതൽ കഷായത്തിലും കയ്യോന്നി നീരിലും മൂടത്തക്കവണ്ണം ഇട്ട്  7 ദിവസം വെയിൽ കൊള്ളിക്കുക .അതിനുശേഷം വേപ്പിൻകുരു ആട്ടിയെടുക്കുന്ന എണ്ണകൊണ്ട് ദിവസവും നസ്യം ചെയ്‌താൽവെളുത്ത മുടി കറുക്കും .കൂടാതെ മുടിയില്ലാത്തവർക്ക് മുടി വളരുകയും ചെയ്യും .

തലയിലെ പേനും ഈരും ഇല്ലാതാക്കാൻ വേപ്പിൻ കുരു  .

തലയിലെ പേനും ഈരും ഇല്ലാതാക്കാൻ വേപ്പിൻ കുരു ഉപയോഗിക്കാം .അതിനായി വേപ്പിൻ കുരു നന്നായി പൊടിച്ച് കുളിക്കുന്നതിന്റെ 15 മിനിറ്റ് മുമ്പായി തലയിൽ തേയ്ക്കുകയാണ് വേണ്ടത് .ഇപ്രകാരം 3 -4 ദിവസം തലയിൽ പതിവായി പുരട്ടിയാൽ തലയിലെ പേനും ഈരും പരിപൂർണ്ണമായും മാറും .

സന്ധിവാതം  വേദനയും വീക്കവും കുറയ്ക്കാൻ വേപ്പിൻ തൊലി .

സന്ധിവാതം മൂലമുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ വേപ്പിൻതൊലി ഉപയോഗിക്കാം .അതിനായി വേപ്പിൻതൊലിയും വാൽമുളകും ചേർത്ത് കഷായം വച്ച് കഴിക്കുകയാണ് വേണ്ടത് .ഇപ്രകാരം കഷായമുണ്ടാക്കി കഴിച്ചാൽ സന്ധിവാതം മൂലമുണ്ടാകുന്ന വേദനയ്ക്കും നീരിനും ഉടനടി ആശ്വാസം ലഭിക്കും .

സോറിയാസിസ് മാറാൻ വേപ്പെണ്ണ .

സോറിയാസിസ് മാറാനും ഫലപ്രദമായി വേപ്പെണ്ണ ഉപയോഗിക്കാം .അതിനായി വേപ്പെണ്ണ 5 തുള്ളി വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് പതിവായി കഴിക്കുകയാണ് വേണ്ടത് .ഈ പ്രയോഗം എല്ലാത്തരം ചർമ്മരോഗങ്ങൾക്കും ഫലപ്രദമാണ് .

പ്രമേഹം  നിയന്ത്രിക്കാൻ വേപ്പെണ്ണ .

പ്രമേഹരോഗ ശമനത്തിനും വേപ്പെണ്ണ ഫലപ്രദമായി ഉപയോഗിക്കാം .അതിനായി 5 തുള്ളി വേപ്പെണ്ണ വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് പതിവായി കഴിക്കുകയാണ് വേണ്ടത് .വേപ്പിന്റെ ഇല അരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നതും പ്രമേഹം മാറുന്നതിന് ഉപകരിക്കും .

വിശ്വാചി (അപബാഹുകം) Frozen Shoulderഎന്ന വാതരോഗം മാറാൻ .

കൈയിൽ തോൾ മുതൽ വിരലഗ്രം വരെയുള്ള നാഡികളിലും പേശികളിലും ഉണ്ടാകുന്ന അസഹ്യമായ വേദനയും കൈ പൊക്കാൻ പറ്റാത്ത അവസ്ഥയ്ക്കുമാണ് വിശ്വാചി എന്ന് പറയുന്നത് .ഈ രോഗം മാറുന്നതിന് വേപ്പില നീര് 10 മി .ലി വീതം ദിവസവും കഴിച്ചാൽ രോഗത്തിന് ശമനമുണ്ടാകും .

വിശപ്പില്ലായ്മ മാറാൻ വേപ്പിൻതൊലി .

വിശപ്പില്ലായ്മ മാറാൻ വേപ്പിൻ തൊലി ഫലപ്രദമായി ഉപയോഗിക്കാം .അതിനായി വേപ്പിൻതൊലിയും കറുവാപ്പട്ടയും ചേർത്ത് വെള്ളം തിളപ്പിച്ച് ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചാൽ മതി .ഈ പ്രയോഗം ശരീരക്ഷീണം മാറ്റുന്നതിനും ഉപയോഗിക്കാം .

ചോരക്കുരു ,വാതപ്പരു (Abscess) മാറാൻ വേപ്പെണ്ണ .

വാതപ്പരു മാറ്റാനും വേപ്പെണ്ണ ഫലപ്രദമായി ഉപയോഗിക്കാം .അതിനായി താറാമുട്ട വേപ്പെണ്ണയിൽ പൊരിച്ച് കുറച്ചുദിവസം കഴിച്ചാൽ മതി .

വട്ടച്ചൊറി / പുഴുക്കടി മാറാൻ ആര്യവേപ്പ് .

പുഴുക്കടി മാറ്റാനും ആര്യവേപ്പ് ഫലപ്രദമായി ഉപയോഗിക്കാം .അതിനായി വേപ്പിൻ മരത്തിൽ നിന്നും ഊറി വരുന്ന കറ പുഴുക്കടിയുള്ള ഭാഗത്തു പുരട്ടിയാൽ മതിയാകും .

ഗ്രഹണി മാറാൻ വേപ്പിൻ തൊലി .

ഗ്രഹണി മാറാൻ വേപ്പിൻ തൊലി ഔഷധമായി ഉപയോഗിക്കാം .അതിനായി വേപ്പിൻതൊലി ഉണക്കി പൊടിച്ച് കുരുമുളകുപൊടിയുമായി ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മതിയാകും .

ചെവി വേദന ,ചെവി പഴുപ്പ് എന്നിവ മാറാൻ .

ചെവി വേദന ,ചെവി പഴുപ്പ് എന്നിവയ്ക്കും വേപ്പെണ്ണ ഫലപ്രദമാണ് .അതിനായി വേപ്പെണ്ണ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ മതിയാകും .

പനി മാറാൻ വേപ്പില കഷായം .

പനി മാറുന്നതിന് വേപ്പില കഷായം വളരെ ഫലപ്രദമാണ് .അതിനായി 10 ഗ്രാം വേപ്പിൻതൊലി ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 500 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം കുരുമുളകുപൊടിയും ചേർത്ത് ദിവസം  2 നേരം വീതം കഴിച്ചാൽ മതിയാകും .
Previous Post Next Post