ചണവിത്ത് പൊണ്ണത്തടിയും പ്രമേഹവും പമ്പകടക്കും

സന്ധിവാതം ,കൊളസ്‌ട്രോൾ, രക്തസമ്മർദം ,പൊണ്ണത്തടി ,മുറിവുകൾ, നേത്രരോഗങ്ങൾ ,പനി ,ചുമ ,ആസ്മ  എന്നിവയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ചെറുചണ. ഈ സസ്യത്തെ അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ലിൻസീഡ്,ഫ്ലാക് സീഡ്‌സ്  എന്നീ പേരുകളിലും ഹിന്ദിയിൽ അൽസി എന്നും സംസ്‌കൃതത്തിൽ രുദ്രപത്നീ,രത്നപത്രാ ,നീലപുഷ്പ .സുവർച്ചലാ എന്നീ പേരുകളിലും അറിയപ്പെടുന്നു .

ചണവിത്ത്,#ചണ വിത്തു#,ആര്‍ത്തവ,സ്ത്രീകള്‍,പൊണ്ണത്തടി,ടൈപ്പ് 2 പ്രമേഹം ശമിയ്ക്കും ഈ ചുവന്ന വിത്തില്‍,ഹൃദയാരോഗ്യത്തെ സഹായിക്കും,ഫ്‌ളാക്‌സ് സീഡു മതി പ്രമേഹത്തിന്,flax seeds malayalam,flax seeds health benefits,flax seeds weight loss malayalam,flax seeds fat belly drink,weight loss malayalam,zmile with zera,flax seeds,benefits of flax seeds,health benefits of flax seeds,flax seeds for quick weight loss


Botanical name : Linum usitatissimum 

Family : Linaceae (Linseed family)

ചെറുചണ കാണപ്പെടുന്ന സ്ഥലങ്ങൾ .

ഉത്തരേന്ത്യയിൽ സ്വാഭാവികമായി ചെറുചണ വളരുന്നു . കർണ്ണാടകത്തിൽ ചെറുചണ കൃഷി ചെയ്യപ്പെടുന്നു .ഇന്ത്യ കൂടാതെ ചൈന ,കാനഡ ,എത്യോപ്യ എന്നീ രാജ്യങ്ങളിലും ചെറുചണ വൻതോതിൽ കൃഷി ചെയ്യുന്നു .ഫ്ലാക് സീഡ്‌സ് ഉത്പാദനത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ് .

സസ്യവിവരണം .

ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷിസസ്യം ,ചെടിക്ക് ശിഖിരങ്ങൾ വളരെ കുറവാണ് .ചില ഇനങ്ങളിൽ തണ്ടുമാത്രമേ കാണുകയുള്ളു .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ നേർത്തതും അഗ്രം കൂർത്തതുമാണ് .ഇലകൾക്ക് 3 -8 സെ.മി നീളവും 0 .2 -0 .5 സെ.മി വീതിയുമുണ്ടാകും .

ചെറുചണയുടെ പൂക്കളുടെ നിറം നീലയാണ് .ഇവയുടെ ഫലം ക്യാപ്‌സൂൾ .ഇളം തവിട്ടുനിറത്തിലുള്ള ഫലം ഉരുണ്ട് കൂർത്തിരിക്കും .ബാഹ്യദളപുടം ഫലത്തെ ചുറ്റിയിരിക്കും .ഒരു ഫലത്തിൽ 10 വിത്തുകൾ വരെ കാണും (ചെറുചണ വിത്ത്) .വിത്തുകൾക്ക് നല്ല തിളക്കമുണ്ട് .അണ്ഡാകൃതിയിലുള്ള വിത്തുകൾക്ക് മഞ്ഞ നിറമോ തവിട്ടു നിറമോ ആണ് .ഈ വിത്തിനെ ലോകമെമ്പാടും ഫ്ലാക് സീഡ്‌സ്  എന്ന പേരിൽ അറിയപ്പെടുന്നു .

ചെറുചണ ഉപയോഗങ്ങൾ .

ഈ നൂറ്റാണ്ടിലെ സൂപ്പർ ഫുഡ് എന്ന പേരിലാണ് ഫ്ലാക് സീഡ്‌സ് അറിയപ്പെടുന്നത് .സുഖവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പോഷകസമൃദ്ധമായ ഏതൊരു ഫുഡിനെയും സൂപ്പർ ഫുഡ് എന്ന് വിളിക്കാം .ഇന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവം ആരോഗ്യദായകമായ വിത്തുകളിൽ ഒന്നാണ് ഫ്ലാക് സീഡ്‌സ്.

ഔഷധം എന്നതിലുപരി വസ്ത്രങ്ങൾ ഉണ്ടാക്കാനും ഈ ചെടിയുടെ നാരുകൾ വർഷങ്ങളായി ഉപയോഗിക്കുന്നു .ഒരു അലങ്കാര ചെടിയായും ഇതിനെ നട്ടുവളർത്താറുണ്ട് .ഈ സസ്യത്തിന്റെ നാരിൽ നിന്നും ഉണ്ടാക്കുന്ന ഒരു തരം തുണിയാണ് ലിനെൻ അഥവാ ചണവസ്ത്രം .

linen,how to style linen,linen fabric,linen sheets,how to wear linen,how linen is made,best linen sheets,irish linen,linen shirts for men,what is linen,linen for men,why wear linen,linen fashion,weaving linen,linen bedding,linens,linen production,linen shirt style,style linen shirt,linen set,linen sheets review,linen flax,mens linen,wash linen,linen care,linen suit,linen yarn,making linen from flax,linen shirt,linen moves


തുണിത്തരങ്ങളിൽ വച്ച് താരതമ്യേന കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുന്നതും വളരെ വിലയേറിയതുമായ ഒരു തുണിയാണ്  ലിനെൻ.മറ്റ് പരുത്തി തുണിയെക്കാൾ ശക്തവും ഈർപ്പം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നതും വളരെ പെട്ടന്ന് ഉണങ്ങുന്നതുമാണ് ഈ തുണിയുടെ പ്രത്യേകത .അതിനാൽ തന്നെ ചൂടുള്ള കാലാവസ്ഥയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു തുണിയാണ് ലിനെൻ.മറ്റ് തുണികളെ പോലെ ചുളിവുകൾ വീഴാനുള്ള സാധ്യതയും ലിനെൻ തുണികൾക്ക് വളരെ കുറവാണ്‌ .

ചരിത്രം നോക്കിയാൽ 30,000 വർഷങ്ങൾക്ക് മുമ്പേ ചെറുചണ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട് .എന്നാൽ ഏകദേശം രണ്ടു പതിറ്റാണ്ടുവരെ ചെറുചണ ഉപയോഗിച്ചിരുന്നത് വസ്ത്രങ്ങൾ ഉണ്ടാക്കാൻ മാത്രമായിരുന്നു . അതിനുശേഷം നടന്ന കുറെ പഠനങ്ങൾക്ക് ശേഷമാണ് ചണവിത്തിന്റെ ഗുണങ്ങൾ മനസിലായത് .അതിനു ശേഷമാണ് ചണവിത്ത് സൂപ്പർ ഫുഡ് എന്ന സ്ഥാനം നേടിയത് .

ചെറുചണ വിത്തിൽ എണ്ണ അടങ്ങിയിരിക്കുന്നു .എണ്ണ ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു .

പ്രാദേശിക നാമങ്ങൾ  .

English name : Linseed , Flaxseed
Malayalam : Cheruchana , Agasi
Hindi name :  Alasi, Alsi
Tamil : Ali vidai
Bengali  : Masina
Gujarathi : Alshi, Arasi
Marathi : Atshi
Kannada : Agasebeeja, Semeagare
Telugu : Alsi

ചെറുചണ വിത്ത് ഔഷധഗുണങ്ങൾ .

വാതരോഗങ്ങളെ ശമിപ്പിക്കുന്നു .വിരേചനം ഉണ്ടാക്കുന്നു .മൂത്രം കൂടുതൽ പോകാൻ സഹായിക്കുന്നു .കൂടാതെ നടുവേദന ,മലബന്ധം ,പൈൽസ് ,ഫിസ്റ്റുല ,ചുമ ,ന്യുമോണിയ ,ഗൊണോറിയ ,കൊളസ്‌ട്രോൾ ,അമിതവണ്ണം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഫ്ലാക് സീഡ്‌സ് ഔഷധമായി ഉപയോഗിക്കുന്നു .

ഫ്ലാക് സീഡ്‌സ്,ചിയാ സീഡ്‌സ്,ഫ്ലാക്സ് സീഡ്,സീഡ്‌സ് കഴിച്ചാലുള്ള ഗുണങ്ങൾ,ചിയ സീഡ്‌സ്,ഫ്ലാക്സ് സീഡിൻ്റെ ഗുണങ്ങൾ,എന്താണ് ചിയാ സീഡ്‌സ് ?,ഫ്ലാക്സ് സീഡിനു ഇത്രയും ഗുണങ്ങളോ,ചിയാ സീഡ്സ് ഗുണങ്ങള്,ഫ്ലാക്സീഡ്,ഫ്ലക്സ് സീഡ്,ഫ്ലാക്സീഡിന്റെ ഗുണങ്ങൾ,ഫ്ലക്സ് സീഡ് എങ്ങിനെ ഉപയോഗിക്കാം,ചണ സീഡ്,ചിയാ സീഡ്,ചിയാ സീഡ് കഴിക്കുന്ന വിധം,ചണ സീഡിന്റെ ഗുണങ്ങള്,വണ്ണം കുറയ്‌ക്കാൻ flax seed,flax seed കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം,flax seed ആരൊക്കെ കഴിക്കാൻ പാടില്ല,തടി കുറക്കാൻ


ഫ്ലാക് സീഡ്‌സ് ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .

1.കോലകുലത്ഥാദി ചൂർണ്ണം -വേദന ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധമാണ് കോലകുലത്ഥാദി ചൂർണ്ണം. വാതരോഗങ്ങൾ ,നടുവേദന ,സന്ധിവേദന ,തോൾ വേദന ,ഉളുക്ക് തുടങ്ങിയ  അവസ്ഥകളിൽ നീരും വേദനയും ഒഴിവാക്കാൻ കിഴി കുത്താൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കോലകുലത്ഥാദി ചൂർണ്ണം.കൂടാതെ പൊണ്ണത്തടി കുറയ്ക്കാനുള്ള ചികിൽത്സയിൽ പുറമെ മസാജിന് (Udwarthanam ,ഉദ്വർത്തനം) ഈ പൊടി ഉപയോഗിക്കുന്നു .

എന്താണ് ഉദ്വർത്തനം ? .

വ്യായാമമോ ഭക്ഷണനിയന്ത്രണമോ ഫലപ്രദമാകാത്ത അവസ്ഥയിൽ പൊണ്ണത്തടി കുറയ്ക്കാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു പൊടി ഉഴിച്ചിലാണ് ഉദ്വർത്തനം.

 രോഗിയുടെ ശരീരം രോമകൂപങ്ങളുടെ വിപരീത ദിശയിൽ കൂടുതൽ സമ്മർദ്ദത്തോടുകൂടി പൊടി ഉപയോഗിച്ച്  മസാജ് ചെയ്യുകയാണ് ചികിൽത്സാ രീതി .ഇത് ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യാൻ സഹായിക്കുന്നു .കൊഴുപ്പ് കുറയുന്നതിലൂടെ വലിയ തോതിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു .സ്ത്രീകളുടെ ശരീരത്തിൽ വയറിനു ചുറ്റും, തുടകൾ തുടങ്ങിയ ചില പ്രത്യേക ഭാഗങ്ങളിൽ കൊഴുപ്പടിയുന്നതിനും ഈ ചികിൽത്സ ഫലപ്രദമാണ് .

2.സർഷപാദി പ്രലേപ -നീർവീക്കം ,മുഴകൾ ,കഴല വീക്കം തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സർഷപാദി പ്രലേപ.

3.ഗോജിഹ്വാദി കഷായം - പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ മുതലായവയുടെ ചികിൽത്സയിൽ ഗോജിഹ്വാദി കഷായംഉപയോഗിക്കുന്നു .

ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ് കഴിക്കുയന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ .

ചെറുചണവിത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഒമേഗ -3 ഫാറ്റി ആസിഡാണ് .ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് .ഇത് പക്ഷാഘാതം അഥവാ സ്‌ട്രോക്കിന്റെ സാധ്യതകൾ വളരെയേറെ കുറയ്ക്കുന്നു .

ചെറുചണവിത്തിൽ ക്യാൻസർ വളർച്ചയെ തടയാനുള്ള ലിഗ്നാ എന്നൊരു ഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത്  മറ്റ് ഏതൊരു ഫുഡിലും അടങ്ങിയിട്ടുള്ളതിനേക്കാൾ 75 %മുതൽ 800 മടങ്ങ് വരെ ലിഗ്നാ ചെറുചണ വിത്തിൽ അടങ്ങിയിരിക്കുന്നു .ഇത് പ്രധാനമായും സ്ത്രീകളിലെ സ്തനാർബുദ സാധ്യതകൾ കുറയ്ക്കുന്നു . കൂടാതെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും ലിഗ്നാ എന്ന ഘടകം വളരെയേറെ സഹായിക്കുന്നു .

വെള്ളത്തിൽ ലയിക്കുന്ന ഫൈബർ വെള്ളത്തിൽ ലയിക്കാത്ത ഫൈബർ എന്നിങ്ങനെ രണ്ടുതരം ഫൈബർ ചെറുചണവിത്തിൽ അടങ്ങിയിരിക്കുന്നു .അതിനാൽ തന്നെ നമ്മൾ ചണവിത്ത് കഴിക്കുമ്പോൾ അതിലെ ലയിക്കുന്ന ഫൈബർ കുടലിൽ പോയിട്ട് ജലത്തിനെ ആഗിരണം ചെയ്യുന്നു .തൻമൂലം ദഹനപ്രക്രിയ സാവധാനത്തിലാകുകയും ചെയ്യുന്നു .ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു .കൂടാതെ ഇവ മലത്തിന് അയവ് വരുത്തുന്നു .ലയിക്കാത്ത ഫൈബർ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിച്ച് കുടലിലെ മാലിന്യങ്ങൾ നീക്കാനും മലശോധന സുഗമമാക്കാനും സഹായിക്കുന്നു .ഈ രണ്ടുതരം ഫൈബറും ഒരുമിച്ച് പ്രവർത്തിച്ച് മലബന്ധം പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്നു .

ഒരു ദിവസം 3 ടേബിൾ സ്പൂൺ വീതം ചണവിത്ത് പൊടിച്ചത് 3 മാസം തുടർച്ചായി കഴിച്ചാൽ ബ്ലഡ്‌ പ്രഷർ ലവലും കൊളസ്ട്രോളും ഗണ്യമായി കുറയുകയും ഹൃദ്രോഗങ്ങൾക്കും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .ചണവിത്തിൽ ലയിക്കുന്ന ഫൈബർ ധാരാളമുള്ളതുകൊണ്ട് ബ്ലഡ്‌ ഷുഗർ ലവൽ കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം കുറച്ച് ടൈപ്പ് 2 പ്രമേഹതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു .

ചണവിത്തിൽ ലയിക്കുന്ന ഫൈബർ ധാരാളമുള്ളതുകൊണ്ട് ഇത് കുടലിലെ ജലത്തിനെ ആഗിരണം ചെയ്‌ത്‌  വീർത്ത് ഒരു ജെൽ പോലെയാകുന്നു .ഇത് വയറു നിറഞ്ഞിരിക്കുന്നതായിട്ടുള്ള ഒരു തോന്നൽ അനുഭവപ്പെടുകയും ഇടയ്ക്ക്ക്കിടയ്ക്ക് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും .ഇതുമൂലം ക്രമേണ വണ്ണം കുറയാനും സഹായിക്കുന്നു .

ചണവിത്ത് സ്ത്രീകൾക്ക് .

ചണവിത്തിൽ ലിഗ്നാസ് എന്ന ഒരു ഘടകം അടങ്ങിയിരിക്കുന്നു .ഇതിനെ ഫൈറ്റോ ഈസ്ട്രജൻ എന്ന പേരിൽ അറിയപ്പെടുന്നു .ഈ ഈസ്ട്രജന് സ്ത്രീകളിൽ കാണുന്ന ഈസ്ട്രജന്‍ ഹോർമോണുമായി ഒരുപാട് സാമ്യതകളുണ്ട് .അതിനാൽ തന്നെ സ്ത്രീകൾ പതിവായി ചണവിത്ത് കഴിക്കുന്നതും നല്ലതാണ്.

 സ്ത്രീകൾക്ക് അത്യാവശ്യം വേണ്ട ഒരു ഹോർമോണാണ് ഈസ്ട്രജന്‍.ഇതിന്റെ അളവിലുണ്ടാകുന്ന കുറവ് സ്ത്രീകളിൽ ഒരുപാട് പ്രശ്നങ്ങൾക്കും  കാരണമാകും .സ്ത്രീകളുടെ പ്രത്യുല്‍പാദനപരമായ പല കർമ്മങ്ങളും നിർവഹിക്കുന്നത് ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണാണ്.ഇത് സ്ത്രീയിലെ ആർത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ് .

സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന രണ്ടു പ്രശ്നങ്ങളാണ്  PCOD, PCOS .ഇവ രണ്ടും കാണപ്പെടുന്ന സ്ത്രീകളിൽ സാധാരണ സ്ത്രീകളിൽ കാണപ്പെടുന്നതിനേക്കാൾ പുരുഷ ഹോർമോൺ അഥവാ ടെസ്റ്റോസ്റ്റിറോൺ കൂടുതലായി കാണപ്പെടുന്നു .അതിനാൽ തന്നെ ഇവരുടെ ആർത്തവം ക്രമം തെറ്റുകയും ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയും ചെയ്യും .കൂടാതെ ഇവരുടെ ശരീരത്തിലും മുഖത്തും പുരുഷന്മാർക്ക് ഉണ്ടാകുന്നപോലെ രോമം വളരാനുള്ള സാധ്യത വളരെ കൂടുതലാണ് .കൂടാതെ ഇവർക്ക് ഹൃദ്രോഗം ,പ്രമേഹം എന്നിവയും വരാനുള്ള സാധ്യത കൂടുതലാണ് .എന്നാൽ ഇങ്ങനെയുള്ളവർ ഫ്ളാക്സ് സീഡുകൾ പതിവായി കഴിക്കുന്നത് വളരെ ഗുണം ചെയ്യും .

ഫ്‌ളാക്‌സ് സീഡ്  കഴിക്കേണ്ട രീതി .

ഫ്‌ളാക്‌സ് സീഡ്  ഗുണങ്ങൾ നിരവധിയാണങ്കിലും നേരിട്ട് കഴിക്കാറില്ല .ഇത് പൊടിച്ചോ കുതിർത്തോ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാവുന്നതാണ് .ഇത് പൊടിക്കാതെ കഴിച്ചാൽ ഇതിന്റെ കട്ടിയുള്ള ആവരണം കാരണം ദഹിക്കാതെ അങ്ങനെ തന്നെ പുറത്തേക്ക് പോകും .അതിനാൽ ഫ്‌ളാക്‌സ് സീഡ് കഴിക്കുമ്പോൾ പൊടിച്ചുവേണം എപ്പോഴും കഴിക്കാൻ . ദിവസം 3  ടേബിൾ സ്പൂൺ പരമാവധി കഴിയ്ക്കുന്നതാണ് നല്ലത് .അമിതമായ അളവിൽ കഴിച്ചാൽ ദഹനസമ്പന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും .ഇത് കഴിക്കുമ്പോൾ വെള്ളവും നല്ലപോലെ കുടിക്കണം .

flaxseed,flaxseed benefits,benefits of flaxseed,health benefits of flaxseed,flaxseeds,flaxseed health benefits,flaxseed oil,flaxseed powder,flaxseed oil benefits,flaxseed for weight loss,flaxseeds benefits,flaxseeds health benefits,health benefits of flaxseeds,how to eat flaxseeds,flaxseed gel,365 flaxseed,flaxseed meal,best flaxseed,flaxseed health,ground flaxseed,milled flaxseed,chia vs flaxseed,flaxseed reviews,roast flaxseeds


രസാദിഗൂണങ്ങൾ

രസം-മധുരം, തിക്തം
ഗൂണം -സ്നിഗ്ദ്ധം, ലഘു
വീര്യം-ഉഷ്ണം
വിപാകം -കടു

ഔഷധയോഗ്യഭാഗം -വിത്ത് ,വിത്തിൽ നിന്നും എടുക്കുന്ന തൈലം ,പൂവ് .

ചെറുചണ വിത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .


1.ഒരു പിടി ചണവിത്ത് പുളിച്ച മോരിൽ കുതിർത്ത് നന്നായി അരച്ച് പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവാതം എന്നിവ കൊണ്ടുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

2.ചണവിത്ത് 2 സ്പൂൺ പാലിൽ കുതിർത്ത് അരച്ച് കഴിക്കാമെങ്കിൽ മലബന്ധം മാറിക്കിട്ടും .

3.ചണവിത്ത് വെള്ളത്തിൽ കുതിർത്ത് ആ വെള്ളംകൊണ്ട് കണ്ണു കഴുകിയാൽ ചെങ്കണ്ണ് ,കണ്ണിലെ ചൊറിച്ചിൽ ,ചുവപ്പ് മുതലായ മാറിക്കിട്ടും .

4.ഫ്‌ളാക്‌സ് സീഡ് ഓയിൽ 3 ml വീതം ചെറു ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ പൊണ്ണത്തടി ,കൊളസ്‌ട്രോൾ എന്നിവ കുറയും .

5.രണ്ടു സ്പൂൺ ചണവിത്ത് തലേന്ന് രാത്രിയിൽ ഒരു ഗ്ളാസ് വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ കുതിർത്ത വെള്ളത്തിൽ തന്നെ ചണവിത്ത് അരച്ച് കഴിച്ചാൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ ,വേദന മുതലായവ മാറിക്കിട്ടും .

6.ചണവിത്ത്,ഉലുവ ,ജീരകം എന്നിവ തുല്യ അളവിൽ പൊടിച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .

7.ചെറുചണയുടെ ഇലയുടെ നീര് കടന്നൽ കുത്തിയ ഭാഗത്ത് പുരട്ടുന്നത് കടന്നൽ കുത്തിയതുമൂലമുള്ള നീരും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു .

8.ചെറുചണയുടെ പൂവ് കല്ലുപ്പും ചേർത്തരച്ച് തൊണ്ടയ്ക്ക് ചുറ്റും പുറമെ പുരട്ടുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കുന്നു .

9.ചെറുചണവിത്ത് വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും .

10.ചെറുചണവിത്ത്  വറുത്ത് നന്നായി പൊടിച്ച്  5 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലർത്തി കുറച്ചു പഞ്ചസാരയും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ ജലദോഷം ശമിക്കും .

11.ചെറുചണവിത്ത് പൊടിച്ചത് 3 ഗ്രാം 250 മില്ലി വെള്ളത്തിൽ ചെറിയ തീയിൽ ഒരു മണിക്കൂർ തിളപ്പിച്ച് അതിൽ കുറച്ച് പഞ്ചസാരയും കലർത്തി ദിവസവും കഴിക്കുന്നത് ആസ്മ ,ചുമ എന്നിവ മാറാൻ സഹായിക്കും . ചെറുചണവിത്ത് വറുത്ത് പൊടിച്ചത് 3 ഗ്രാം വീതം തേൻ ചേർത്ത് ദിവസവും കഴിക്കുന്നതും ആസ്മ ,ചുമ എന്നിവ മാറാൻ സഹായിക്കുന്നു .

12.ഫ്‌ളാക്‌സ് സീഡ് ഓയിൽ ദിവസവും 5 തുള്ളി വീതം കഴിച്ചാൽ മൂലക്കുരു ശമിക്കും .

13.ഒരു സ്പൂൺ ചെറുചണവിത്ത് ദിവസവും ഉള്ളിൽ കഴിക്കുകയും ചെറുചണവിത്ത് പൊടിച്ച് മുഖം കഴുകുകയും ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

14.ചെറുചണവിത്ത് പൊടിച്ചതു കൊണ്ട് തല കഴുകിയാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .കൂടാതെ മുടിയുടെ അറ്റം പിളർന്ന് പൊട്ടിപോകുന്നതിനും വളരെ നല്ലതാണ് .

15.ചെറുചണവിത്ത്  പൊടിച്ച് തേനിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് ഉണങ്ങും .

16.ചെറുചണവിത്ത് 2 സ്പൂൺ വീതം കുതിർത്ത് ദിവസവും കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശേഷി വർദ്ധിക്കും .

Previous Post Next Post