ചന്ദ്രപ്രഭാ ഗുളിക ഗുണങ്ങളും ഉപയോഗ രീതിയും

ആയുർവേദത്തിൽ പരക്കെ അറിയപ്പെടുന്നതും നിരവധി രോഗങ്ങൾക് ഉപയോഗിക്കുന്നതുമായ ഒരു ഔഷധമാണ് ചന്ദ്രപ്രഭാവടിക അഥവാ ചന്ദ്രപ്രഭാഗുളിക .ചന്ദ്രനെപ്പോലെ പ്രഭ നൽകും എന്ന അർത്ഥത്തിലാണ് ഈ ഔഷധത്തിന് ചന്ദ്രപ്രഭാ ഗുളിക എന്ന പേര് ലഭിച്ചിരിക്കുന്നത് . 

ചന്ദ്രപ്രഭാ ഗുളിക,വില്വാദി ഗുളിക,ധന്വന്തരം ഗുളികയുടെ ഉപയോഗങ്ങൾ,#മൂത്രപ്പഴുപ്പ്,chandraprabha vati for prostate,chandraprabha vati for diabetes,chandraprabha gulika uses in malayalam,benefits of chandraprabha gulika,chandraprabha gulika benefits,benefits of chandraprabha vati,ayurvedasopanam,ayursopanam,dr k muralidharan pillai,online ayurveda consultation,chandraprabha gulika in malayalaam,chandraprabha gulika,diabetes,urinary tract infection,anti agieng

പ്രധാനമായും പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലാണ് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നത് . കിഡ്നി സ്റ്റോൺ,മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,അറിയാതെ മൂത്രം പോകുക .മലബന്ധം ,ഹെർണിയ ,മൂലക്കുരു ,തലവേദന ,പുരുഷന്മാരിലെ ലൈംഗീകശേഷിക്കുറവ് ,തുടങ്ങിയ രോഗങ്ങൾക്കും ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നു .

ഇത് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും ശരീരത്തിലുണ്ടാകുന്ന വിവിധതരം ടോക്‌സിനുകള്‍ മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു .ഇത് വൃക്കയിലെ കല്ലുകൾ പുറം തള്ളാനും സഹായിക്കും .മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ,പുകച്ചിൽ ,മൂത്രത്തിൽ പഴുപ്പ്,മൂത്രതടസ്സം  എന്നിവയ്ക്കും ചന്ദ്രപ്രഭാ ഗുളിക ഫലപ്രദമാണ് .

എല്ലാത്തരം പ്രമേഹ രോഗശമനത്തിനും ഈ ഔഷധം ഉപയോഗിക്കാം .ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു .ഇത് പ്രമേഹ രോഗികളിൽ മൂത്രമൊഴിക്കുന്ന ആവർത്തി കുറയ്ക്കുകയും ചെയ്യുന്നു .ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു .ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു .

വാജീകരണത്തിന് ഉപയോഗിക്കാൻ പറ്റിയ ഒരു ഔഷധം കൂടിയാണ് ചന്ദ്രപ്രഭാ ഗുളിക.ഇത് പുരുഷന്മാരിലെ  ഉദ്ധാരണക്കുറവ് പരിഹരിക്കുകയും ലൈംഗീകശേഷി വർധിപ്പിക്കുകയും ചെയ്യും .പ്രത്യേക കാരണങ്ങൾ കണ്ടുപിടിക്കാൻ പറ്റാത്ത  വന്ധ്യതാ പ്രശ്നങ്ങൾക്കും പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ചന്ദ്രപ്രഭാ ഗുളിക ഫലപ്രദമായി ഉപയോഗിക്കാം .

ശരീരത്തിൽ നിന്ന് യൂറിയ ,ക്രിയാറ്റിൻ തുടങ്ങിയ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു . ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അധിക യൂറിക് ആസിഡ് പുറം തള്ളാൻ സഹായിക്കുകയും സന്ധിവാതം പോലെയുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു .

വയറുവേദന ,നടുവേദന ,മലബന്ധം എന്നിവ ഇല്ലാതാക്കാനും ചന്ദ്രപ്രഭാ ഗുളിക ഫലപ്രദമായി ഉപയോഗിക്കാം .ചുമ ,ജലദോഷം ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ചന്ദ്രപ്രഭാ ഗുളിക ഫലപ്രദമായി ഉപയോഗിക്കാം .

എക്സിമ,ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ ,തടിപ്പ് ,കുരുക്കൾ ,സോറിയാസിസ് തുടങ്ങിയ ത്വക് രോഗങ്ങൾക്കും ചന്ദ്രപ്രഭാ ഗുളിക ഫലപ്രദമായി ഉപയോഗിക്കാം .മഞ്ഞപ്പിത്തം,ലിവർ സിറോസിസ് മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച ,ഫിസ്റ്റുല ,ഹെർണിയ ,പൈൽസ് എന്നിവയ്ക്കും ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കാം .

ആകാംഷ ,ഉത്കണ്ഠ ,വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കാം .ശരീരത്തിലുണ്ടാകുന്ന മുഴകൾ ,കാന്‍സര്‍ വളർച്ചകൾ എന്നിവ തടയാനും ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കാം .

സ്ത്രീകളിലെ ആർത്തവ പ്രശ്‌നങ്ങൾ ,അമിതമായ ആർത്തവവേദന , പോളിസിസ്റ്റിക് ഓവറി ഡിസീസ് (PCOD) വെള്ളപോക്ക് എന്നിവയ്ക്കും ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കാം .

ചന്ദ്രപ്രഭാ ഗുളിക ഉപയോഗരീതി .

1 -2 ഗുളികകൾ വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ ഭക്ഷണത്തിനു മുമ്പോ ഭക്ഷണ ശേഷമോവൈദ്യ നിർദേശപ്രകാരം  കഴിക്കാവുന്നതാണ് .

ചന്ദ്രപ്രഭാ ഗുളികയിൽ ചേരുവയുള്ള ഔഷധങ്ങൾ .

  1. വിഴാൽ-Vella-Embelia ribes
  2. ചുക്ക് -Nagara-Zingiber officinale
  3. കുരുമുളക് -Maricha-Piper nigrum
  4. തിപ്പലി -Pippali-Piper longum
  5. നെല്ലിക്ക  -Amalaki-Phyllanthus emblica
  6. താന്നിക്ക -Vibhitaki-Terminalia bellirica
  7. കടുക്ക -Haritaki-Terminalia chebula
  8. യവം (Barley) -Yavakshara-Hordeum vulgare
  9. കാട്ടുകുരുമുളക് -Cavya-Piper mullesua
  10. വെള്ളക്കൊടുവേലി-Anala-Plumbago zeylanica
  11. ത്രികോൽപ്പക്കൊന്ന-Syama-Merremia turpethumm
  12. നാഗകേസരം-Patra-Mesua ferrea
  13. ഏലയ്ക്ക -Ela-Elettaria cardamomum
  14. കട്ടുതിപ്പലി -Pippalimula-Piper longum (wild var.)
  15. മുത്തങ്ങ-Mustaka-Cyperus rotundus
  16.  കച്ചോലം -Sathi-Hedychium spicatum
  17. മഞ്ഞൾ - Nisa-Curcuma longa
  18. കറുവപ്പട്ട -Tvacha-Cinnamomum verum
  19. വയമ്പ് - Shatgrandha-Acorus calamus
  20. ദേവദാരു-Amaradaru-Cedrus deodara
  21. ആനത്തിപ്പലി -Varanakana-Scindapsus officinalis
  22. അതിവിടയം -Ativisha-Aconitum heterophyllum
  23. ചെറുചുണ്ട-Bhunimba-Solanum anguivi
  24. കൂവ-Tvakksiri-Maranta arundinacea
  25. നാഗദന്തി-Danti-Baliospermum montanum
  26. ഇരുമ്പ് -Loha-Iron
  27. ഗുൽഗുല-Pura-Commiphora mukul
  28. Sarjikaksharam-Sodii carbonas - ധന്വയാസം (Fagonia Cretica) എന്ന ചെടി കത്തിച്ചുകിട്ടുന്ന ചാരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന വസ്തു .
  29. ഇന്തുപ്പ്  -Saindhava-Rock salt
  30. Samudra-Sea salt-സമുദ്ര ജലത്തിന്റെ ബാഷ്പീകരണത്തിലൂടെ രൂപം കൊള്ളുന്ന ഉപ്പ് .
  31. Vida-Vid salt-പശു ,ആട് ,ഒട്ടകം തുടങ്ങിയ  മൃഗങ്ങളുടെ മൂത്രത്തിൽ നിന്നും കൃത്രിമമായി തയാറാക്കിയെടുക്കുന്ന ഉപ്പ് .ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട് .
  32. Makshika dhatu-Ferri sulphuratum- ചെമ്പും ,സൽഫറും അടങ്ങിയ ഒരു ധാതു ,രാജസ്ഥാൻ ,മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു .ഇതിന് നല്ല ഭാരമുള്ളതും ചൂടാക്കിയാൽ സ്വർണ്ണ നിറത്തിലാകുകയും ചെയ്യും .അപസ്‌മാരം ,പനി ,ഉറക്കമില്ലായ്‌മ ,ദഹനക്കേട് എന്നിവ പരിഹരിക്കും .
  33. കന്മദം ,അസ്ഫാൽറ്റം-Silajanma-Asphaltum-പ്രകൃതിയിൽ നിന്നും കിട്ടുന്ന ഒരു വസ്തു .ചെമ്പ്, വെള്ളി, സിങ്ക്, ഇരുമ്പ്, ലെഡ്  എന്നിവ ഉൾപ്പെടെ 84-ൽ അധികം ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് .ഹിമാലയം പാറകളിൽ ഇവ ധാരാളമായി കാണപ്പെടുന്നു .ഇതിന് പുരുഷന്മാരിൽ ലൈംഗീകശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട് .

Previous Post Next Post