വളർത്താം ഔഷധ​ഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത

പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് ,ആസ്മ ,വാതരോഗങ്ങൾ, വായ്‌നാറ്റം ,ഉദ്ധാരണക്കുറവ് എന്നിവയുടെ ചികിൽത്സയ്ക്കായി  ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ചിറ്റരത്ത.കേരളത്തിൽ ഇതിനെ ചിറ്റരത്ത ,ചുകന്നരത്ത , അരത്ത എന്നീ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ഇതിനെ ഗലാഗൽ ,തായ് ജിഞ്ചർ എന്നും സംസ്‌കൃതത്തിൽ രാസ്‌നാ എന്നും അറിയപ്പെടുന്നു .

ചിറ്റരത്ത,#ചിറ്റരത്ത,കഫദോഷ നിവാരണി ചിറ്റരത്ത,ചിറ്റരത്ത എന്ന വാത നിവാരണി,അരത്ത,ചിറ്റരത്ത/സുഗന്ധവാക /ഏലപ്പാര്ണി,ചിറ്റാരതയുടെ ഗുണങ്ങൾ,ചുകന്നരത്ത,മുത്തശ്ശി വൈദ്യം,ആൾപിനിയ കാൽകരാറ്റ,നീരിറക്കം,രാസ്‌നാദിപ്പൊടി,gopu kodungallur,chittaratha,malayalam,kerala,krishi,video,oushada gunangal,chittaratha#kolinji#thai ginger#foodchat#malayalam,drdineshks,ayurveda

Botanical name : Alpinia calcarata

Family : Zingiberaceae (Ginger family)

Syn : Alpinia bracteata Rosc, Renealmia calcarata Haw.

Common Name : Lesser Galangal, Snap Ginger

Malayalam Name : Chittaratta, Aratha

Hindi Name : Kulanjan 

Sanskrit Name : Rasna, Kulanjana,Sugandhamoola

Tamil Name : Perarathai

Telugu Name : Pedda-dumparashtram

Kannada Name : Chikkadumparaasm

ചിറ്റരത്ത കാണപ്പെടുന്ന സ്ഥലങ്ങൾ .

ചിറ്റരത്തയുടെ ജന്മദേശം മലേഷ്യ ആണെന്ന് കരുതപ്പെടുന്നു .ചതുപ്പുപ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായി വളരുന്നത് .കേരളം ,ബംഗാൾ ,ബീഹാർ ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചിറ്റരത്ത സുലഭമായി വളരുന്നു .കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ചിറ്റരത്ത വ്യാപകമായി കൃഷി ചെയ്യുന്നു .

കേരളത്തിൽ ഔഷധ ആവിശ്യങ്ങൾക്ക് മാത്രമാണ് ചിറ്റരത്ത കൃഷി ചെയ്യുന്നത്  .എന്നാൽ ഉത്തരേന്ത്യയിൽ ഇത് ഒരു സുഗന്ധ മസാല വിളയായി കൃഷി ചെയ്യുന്നു . ഇതേ ജനുസിൽപ്പെട്ട Greater Galangal,Siamese ginger എന്നീ പേരുകളിലറിയപ്പെടുന്ന Alpinia galanga എന്ന ശാസ്ത്രനാമത്തിലുള്ള  വലിയ അരത്തയാണ്  ഉത്തരേന്ത്യയിൽ ചിറ്റരത്തയ്ക്ക് പകരമായി ഉപയോഗിക്കുന്നത് .ഇതിന്റെ ഇലകൾക്കും കിഴങ്ങിനും ചിറ്റരത്തയേക്കാൾ വലിപ്പമുണ്ടായിരിക്കും .ഈ ഇനം പല നേഴ്‌സറികളും തായ് ജിഞ്ചർ,ഗലാഗൽ ഇഞ്ചി എന്ന പേരിൽ വിറ്റുവരുന്നു ,

ചിറ്റരത്തയ്ക്ക് പകരമായി ഉപയോഗിക്കുന്ന സസ്യങ്ങൾ .

Alpinia officinarum,Alpinia zerumbe,pluchea lanceolata,vanda roxburghii എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും ചിറ്റരത്തയായി വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗിച്ചുവരുന്നു  .

സസ്യവിവരണം .

ആൽപിനിയ കാൽകറേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചിറ്റരത്ത വർഷം മുഴുവനും പച്ചയായി നിൽക്കുന്ന ചിരസ്ഥായി സസ്യമാണ് .സിൻജിബെറേസീ കുടുംബത്തിൽ പെടുന്ന ഈ സസ്യം കുലിൻജം എന്ന് ഹിന്ദിയിലും രാസ്‌നാ എന്ന് സംസ്‌കൃതത്തിലും അറിയപ്പെടുന്നു .ചിറ്റരത്ത കാഴ്ചയിൽ ഏലച്ചെടി പോലെയിരിക്കുന്നു .അതിനാൽ ഏലാപർണി എന്ന പേരിലും ചിറ്റരത്ത സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .

ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞതും നീളം കൂടിയതുമാണ് .ഭൂമിക്ക് സമാന്തരമായി വളരുന്ന തടിച്ച വേരുപോലെയുള്ള പ്രകന്ദം ശാഖകളായി കാണപ്പെടുന്നു .ഇവയുടെ ഇലയ്ക്കും പ്രകന്ദത്തിനുമെല്ലാം രൂക്ഷ ഗന്ധമുണ്ട്  .അതിനാൽ തന്നെ ഈ സസ്യം നിൽക്കുന്ന ഭാഗത്ത് പാമ്പുപോലെയുള്ള ഇഴജന്തുക്കൾ വരാറില്ല .

ഇവയുടെ വെള്ളനിറമുള്ള പൂക്കളുടെ ദളങ്ങൾക്കുള്ളിൽ പിങ്കുനിറത്തിലുള്ള വരകൾ കാണാം .ഇവയുടെ കായകൾ ചെറുതും ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറമാണ് .ഇവയുടെ പ്രകന്ദമാണ് ഔഷധമായിട്ട് ഉപയോഗിക്കുന്നത് .

രാസഘടകങ്ങൾ .

ചിറ്റരത്തയുടെ ഭൂകാണ്ഡത്തിൽ പ്രധാനമായും കാംഫൈറെഡ്‌ ,ഗലാംഗിൻ ,ആൽപിനിൻ എന്നീ 3 ഘടകങ്ങളും മഞ്ഞ നിറത്തിലുള്ള ഒരു ബാഷ്പതൈലവും അടങ്ങിയിരിക്കുന്നു .ഈ തൈലമാണ് ചിറ്റരത്തയുടെ അത്ഭുത ഔഷധഗുണത്തിന് കാരണം .ഭൂകാണ്ഡം വാറ്റിയെടുക്കുന്ന തൈലത്തിൽ മീതൈൽ സിനമേറ്റ് ,സിൻകോൾ,കർപ്പൂരം, ഡി-പൈനീൻ തുടങ്ങിയ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

ചിറ്റരത്ത ഉപയോഗം .

കേരളത്തിൽ ഔഷധത്തിന് മാത്രമാണ് ചിറ്റരത്ത ഉപയോഗിക്കുന്നത് .കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ ഇഞ്ചി പോലെത്തന്നെ അച്ചാറിടാനും മറ്റ് കറികളിലൊക്കെ ചിറ്റരത്ത ചേർക്കാറുണ്ട് .ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പ്രത്യേക സുഗന്ധമുണ്ട് . ചിറ്റരത്തസമൂലം വാറ്റിയെടുക്കുന്ന തൈലം അത്തർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .

ചിറ്റരത്ത ഗുണങ്ങൾ .

തിക്തകടു രസത്തോടു കൂടിയതും തീക്ഷ്‌ണലഘു ഗുണങ്ങളുമുള്ള ചിറ്റരത്ത ദഹനശക്തി വർധിപ്പിക്കും .കഫവാതരോഗങ്ങളും വേദനയും ശമിപ്പിക്കും .ശ്വാസകോശരോഗങ്ങൾ ,വായിലെ ദുർഗന്ധം എന്നിവ ഇല്ലാതാക്കുന്നു .കൂടാതെ തൊണ്ടയടപ്പ് ,രക്തസമ്മർദം ,പ്രമേഹം എന്നിവയ്ക്കും ചിറ്റരത്ത ഫലപ്രദമാണ് .

ചിറ്റരത്ത പ്രധാനമായും ചേർത്തുണ്ടാക്കുന്ന ചുരുക്കം ചില ആയുർവേദ ഔഷധങ്ങൾ .

  1. രാസ്നാദിചൂർണ്ണം 
  2. രാസ്നാദി കഷായം
  3. മഹാരാസ്നാദി കഷായം
  4. രാസ സപ്തകം കഷായം 
  5. രാസ്നൈരണ്ഡാദി കഷായം
  6. രാസ്നാ ദശമൂല കഷായം 
  7. രാസ്ന പഞ്ചക കഷായം
  8.  P-KOF Syrup 

രാസ്നാദിചൂർണ്ണം  ഉപയോഗങ്ങൾ .

തലവേദന ,തലകറക്കം ,ചുമ ,ജലദോഷം ,മൂക്കടപ്പ് , കഫക്കെട്ട് ,സൈനസൈറ്റിസ് ,തലയ്ക്ക് ഭാരം എന്നീ അവസ്ഥകളിൽ തലയിൽ തിരുമ്മാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നാദിചൂർണ്ണം.കൂടാതെ സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും കുറയ്ക്കാൻ രാഗബാധിത പ്രദേശങ്ങളിൽ പുറമെ പുതുരട്ടുവാനും ഉപയോഗിക്കുന്നു .ഇത് ഉള്ളിലേയ്ക്ക് കഴിക്കാൻ ഉപയോഗിക്കുന്നില്ല .

രാസ്നാദി കഷായം ഉപയോഗങ്ങൾ .

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നാദി കഷായം.കൂടാതെ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാരാസ്നാദി കഷായം ഉപയോഗങ്ങൾ .

എല്ലാത്തരം വാതരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാരാസ്നാദി കഷായം.അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .

രാസ സപ്തകം കഷായം ഉപയോഗങ്ങൾ .

നടുവേദന ,വാതസംബന്ധമായ രോഗങ്ങൾ .പ്രത്യേകിച്ച് രക്തവാതത്തിന് വളരെ വിശേപ്പെട്ട ഒരു ഔഷധമാണ് രാസ സപ്തകം കഷായം. 

രാസ്നൈരണ്ഡാദി കഷായം ഉപയോഗങ്ങൾ .

പ്രധാനമായും വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നൈരണ്ഡാദി കഷായം.കൂടാതെ നടുവേദന ,പുറം വേദന ,മുട്ടുവേദന ,തോൾവേദന ,കഴുത്തു വേദന എന്നിവയ്ക്കും ഈ ഔഷധം ഫലപ്രദമാണ് .

രാസ്നാ ദശമൂല കഷായം  ഉപയോഗങ്ങൾ .

പ്രധാനമായും വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നാ ദശമൂല കഷായം.

രാസ്ന പഞ്ചക കഷായം ഉപയോഗം .

സന്ധിവേദന ,വീക്കം മുതലായവയുടെ ചികിൽത്സയിൽ രാസ്ന പഞ്ചക കഷായം ഉപയോഗിക്കുന്നു .

P-KOF Syrup -ചുമ ,ജലദോഷം ,അലർജി എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

chittaratha,chitharathai benefits in tamil,chitharathai,chittaratha uses,chittaratha plant,chittaratha medicinal plant,chittaratha uses in malayalam,chitharathai plant,#chittaratha,chitharathai kashayam,chttaratha,ayurveda plant chittaratha,chitharathai halwa,chitharathai legiyam,chitharathai usage in tamil,chittaratha medicinal plant/rasnathi,chitharathai maruthuvam,chitharathai powder uses in tamil,chitharathai medical usage in tamil

ചിറ്റരത്തയുടെ ചില ഔഷധപ്രയോഗങ്ങൾ .

1.ചിറ്റരത്ത ഉണങ്ങിയത് ഒരു ചെറിയ കഷണം ചതച്ച്‌ ആട്ടിൻപാലിൽ കാച്ചി പതിവായി കഴിച്ചാൽ ആസ്മരോഗം ശമിക്കുന്നു  .കൂടാതെ ഇങ്ങനെ കഴിച്ചാൽ എല്ലാത്തരം വാതരോഗങ്ങളും ശമിക്കും .

2.ചിറ്റരത്ത ഉണക്കി പൊടിച്ച് കുറേശ്ശെ തേനിൽ ചാലിച്ച് ദിവസേന 3 നേരം എന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ ചുമ, കഫക്കെട്ട് എന്നിവ മാറും .

3.ചിറ്റരത്തയുടെ ചൂർണം കുളികഴിഞ്ഞ് ഉടൻതന്നെ തലയിൽ തിരുമ്മിയാൽ കുളികഴിഞ്ഞുണ്ടാകുന്ന നീർക്കെട്ട് ,ജലദോഷം , ചുമ ,പനി എന്നിവയ്ക്ക് ശമനം കിട്ടും .

4.പീനസവും,ജലദോഷവും സ്ഥിരമായി കാണപ്പെടുന്ന കുഞ്ഞുങ്ങൾക്ക് അവരെ കുളിപ്പിച്ച ഉടൻ തന്നെ രാസ്നാദി പൊടി തലയിൽ തിരുമ്മിയാൽ മതിയാകും .

5.ചിറ്റരത്തയുടെ ചൂർണം 4  ഡെ .ഗ്രാം വീതം തേനിൽ ചാലിച്ച് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ കുട്ടികളിലെ ചുമ,കഫക്കെട്ട് എന്നിവ  മാറുന്നതാണ് .

6.ചിറ്റരത്തയുടെ കിഴങ്ങ് പച്ചയ്ക്ക് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് മാറിക്കിട്ടും .

7.ചിറ്റരത്ത പൊടി വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ശരീരവേദന മാറിക്കിട്ടും .

8.ചിറ്റരത്തയുടെ കിഴങ്ങും വെളുത്തുള്ളിയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ശരീരവേദന മാറിക്കിട്ടും .

9.ചിറ്റരത്ത പൊടി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ കഫക്കെട്ട് പൂർണ്ണമായുംമാറും .

10.ചിറ്റരത്ത ചതിച്ചിട്ട തിളപ്പിച്ച വെള്ളത്തിൽ ആവി പിടിച്ചാൽ മൂക്കടപ്പ് മാറിക്കിട്ടും .

11.ചിറ്റരത്ത ,കൊന്നത്തൊലി ,ചിറ്റമൃത് ,വയൽച്ചുള്ളി എന്നിവ ഒരേ അളവിൽ കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ രക്തവാതം മാറും .മാത്രമല്ല ഈ രോഗം പിന്നീട് വരികയുമില്ല .

12.ചിറ്റരത്തയുടെ കിഴങ്ങും ശുദ്ധിചെയ്ത ഗുഗ്ഗുലു എന്നിവ ഒരേ അളവിൽ എടുത്ത് നന്നായി അരച്ച് ഓരോ ഗ്രാം വീതമുള്ള ഗുളികകളാക്കി  2 ഗുളികകൾ വീതം ദിവസം രണ്ടുനേരംഎന്ന കണക്കിൽ കഴിച്ചാൽ ആമവാതം സന്ധിവാതം എന്നിവ മാറും .

13.പുരുഷന്മാരിലെ ഉദ്ധാരണ ശേഷിക്കുറവിന് ചിറ്റരത്ത പച്ചയ്ക്ക് ചതച്ചിട്ട് എണ്ണകാച്ചിയോ ചിറ്റരത്ത ഉണക്കിപ്പൊടിച്ചത് വെളിച്ചെണ്ണയിൽ കലർത്തിയോ ലിംഗത്തിൽ പതിവായി പുരട്ടിയാൽ മതിയാകും .ഇത്  ലിംഗത്തിലെയ്‌ക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും നല്ല ഉദ്ധാരണം കിട്ടുകയും ചെയ്യും .മാത്രമല്ല  ലിംഗത്തിന് വലുപ്പം കൂടുകയും ചെയ്യും .

14.ഹൈപ്പോഥര്‍മിയ എന്ന രോഗാവസ്ഥയിൽ ചിറ്റരത്ത പൊടി ശരീരത്തിലുടനീളം പുരട്ടുവാൻ ഉപയോഗിക്കുന്നു .ശരീരത്തിന്റെ താപനില സാധാരണ പരിധിയേക്കാൾ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഥര്‍മിയ.ഇത് മുതിർന്നവരിലും കുട്ടികളിലും ഉണ്ടാകാറുണ്ട് .ചിറ്റരത്ത പൊടി ശരീരത്തിൽ പുരട്ടുന്നതിലൂടെ രക്തയോട്ടം വർധിക്കുകയും ശരീര താപനില വർധിക്കുകയും ചെയ്യുന്നു .

15.ചിറ്റരത്തയുടെ ഇല പച്ചയ്ക്ക് അരച്ച് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ താരൻ മാറിക്കിട്ടുകയും മുടി നല്ല കറുത്ത നിറത്തിൽ സമൃദ്ധിയായി വളരുകയും ചെയ്യും .

16.ചിറ്റരത്ത പൊടി 2 ഗ്രാം വീതം മോരിൽ കലർത്തി കഴിച്ചാൽ ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവ മാറിക്കിട്ടും .

17.ചിറ്റരത്തയുടെ ഒരു ചെറിയ കഷണം വായിലിട്ട് അൽപാൽപമായി ചവച്ചിറക്കിയാൽ വായ്‌നാറ്റം ,തൊണ്ടയടപ്പ് എന്നിവ മാറിക്കിട്ടും .

ചിറ്റരത്ത കൃഷിരീതി .

ചതുപ്പുപ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായി വളരുന്നത്. എങ്കിലും മിക്ക മണ്ണിനങ്ങളിലും ചിറ്റരത്ത നന്നായി വളരും .തെങ്ങിൻ തോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ചിറ്റരത്ത ഇടവിളയായി കൃഷി ചെയ്യാം .ചിറ്റരത്ത ഒരു ചിരസ്ഥായി സസ്യമായതിനാൽ നടീൽ വസ്തുവായി ചിറ്റരത്തയുടെ ഭൂകാണ്ഡമാണ് ഉപയോഗിക്കുന്നത് .വിളവെടുത്ത ഭൂകാണ്ഡം സൂക്ഷിച്ചു വച്ചാൽ ഉണങ്ങിപ്പോകും .അതിനാൽ കൃഷി സ്ഥലത്തുനിന്ന് ആവശ്യാനുസരണം  മൂടോടെ പിഴുതെടുത്ത് ഭൂകാണ്ഡം ഓരോ മുളകൾ വീതമുള്ള ചെറിയ കഷണങ്ങളാക്കി നടാവുന്നതാണ് .

കാലവർഷ ആരംഭത്തോടെ ആവിശ്യാനുസരണം ജൈവവളം ചേർത്ത് കൃഷിസ്ഥലം നന്നായി ഉഴുതുനിരപ്പാക്കി വാരങ്ങളെടുക്കണം .വാരത്തിൽ 30 സെ.മി അകലത്തിൽ ചെറിയ കുഴികളെടുത്ത് ചെറുകഷണങ്ങളായി തയാറാക്കിയ ഭൂകാണ്ഡങ്ങൾ നടാവുന്നതാണ് .നട്ടതിനുശേഷം കരിയില കൊണ്ടോ കച്ചികൊണ്ടോ പുതയിടണം . 4 ആഴ്‌ചകൾ കൊണ്ട് ചെടി മുളച്ചു വളരാൻ തുടങ്ങും .

ഒരു മാസത്തിനു ശേഷം കളകൾ പറിച്ചുമാറ്റി വാരം കോരി വളമിട്ട്  മണ്ണിടണം .ഏക്കറൊന്നിന്  പ്രതിവർഷം 30 kg യൂറിയ ,100 kg രാജ്ഫോസ് ,30 kg പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണകളായി നൽകുന്നതാണ് നല്ലത് .ചെടികൾ നന്നായി വളർന്നു കഴിഞ്ഞാൽ പിന്നീട് കളകൾ വളരുകയില്ല .ചിറ്റരത്തയിൽ മറ്റു സസ്യങ്ങളെ അപേക്ഷിച്ച് രോഗകീടബാധ വളരെ കുറവാണ് .കുമിളിന്റെ ആക്രമണം മൂലമുള്ള ഇലകരിച്ചിൽ കാണുകയാണെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം .

ചിറ്റരത്ത വിളവെടുപ്പ് .

ചിറ്റരത്ത നട്ടുകഴിഞ്ഞ് ഒന്നര വർഷം മുതൽ വിളവെടുക്കാമെങ്കിലും മൂന്നാം വർഷമാണ് ഏറ്റവും ഉയർന്ന വിളവ് ലഭിക്കുക .ഇതിനാണ് കൂടുതൽ ഗുണമേന്മയുള്ളതും .ചിറ്റരത്തയ്ക്ക് ആഴത്തിലുള്ള വേരുകൾ ഉള്ളതിനാൽ പിഴുതെടുക്കുക ബുദ്ധിമുട്ടാണ് , അതിനാൽ മുകളിലുള്ള ഭാഗം വെട്ടിമാറ്റി കൂന്താലി കൊണ്ട് കിളച്ചെടുക്കണം .കിളച്ചെടുത്തതിനു ശേഷം വേരും തണ്ടും,മണ്ണും നീക്കം ചെയ്‌ത ശേഷം കിഴങ്ങ് 5 cm വലിപ്പമുള്ള കഷണങ്ങളാക്കി അഞ്ചോ ആറോ വെയിൽ കൊള്ളിച്ച് ഉണക്കി വിൽക്കാവുന്നതാണ് .













Previous Post Next Post