ഔഷധസസ്യം മുഞ്ഞയുടെ ഗുണങ്ങളറിയാം

 പനി ,വാതം ,ആമവാതം ,അർശസ്സ് ,വിശപ്പില്ലായ്‌മ ,വിളർച്ച തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് മുഞ്ഞ .ഇംഗ്ലീഷിൽ ഹെഡേക് ട്രീ എന്നും സംസ്‌കൃതത്തിൽ അഗ്നിമന്ഥഃ എന്ന പേരിലും അറിയപ്പെടുന്നു .

പ്രസിദ്ധമായ ദശമൂലത്തിലെ അഗ്നിമത്ഥം എന്ന ഔഷധസസ്യമാണ് മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്നത് .അഗ്നിയെ കടഞ്ഞെടുക്കുന്നത് അഥവാ ഈ സസ്യത്തിന്റെ രണ്ട് വിളഞ്ഞ ഉണങ്ങിയ കമ്പുകൾ തമ്മിൽ പരസ്‌പരം ഉരയ്ക്കുമ്പോൾ അഗ്നി ഉണ്ടാകുന്നു എന്ന അർത്ഥത്തിലാണ് സംസ്‌കൃതത്തിൽ അഗ്നിമന്ഥഃ എന്ന് പേര് വരാൻ കാരണം .പുരാതന കാലത്ത്  മനുഷ്യർ തീ ഉണ്ടാക്കിയിരുന്നത് മുഞ്ഞയുടെ രണ്ടുകമ്പുകൾ തമ്മിൽ ഉരസ്സിയായിരുന്നു .

മുഞ്ഞ ഉപയോഗം,മുഞ്ഞ മരം,മുഞ്ഞ ശല്യം,മുഞ്ഞ ഇല,പയറിലെ മുഞ്ഞ,മുഞ്ഞ രോഗം,മുഞ്ഞ ചെടി


മുഞ്ഞ കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം മുഞ്ഞ കാണപ്പെടുന്നു .

മുഞ്ഞ ഇനങ്ങൾ .

മുഞ്ഞ ,കോഴിമുഞ്ഞ എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു .കേരളത്തിൽ മുഞ്ഞയും മറ്റുചില സംസ്ഥാനങ്ങളിൽ കോഴിമുഞ്ഞയും മുഞ്ഞയായി ഉപയോഗിക്കുന്നു .

സസ്യവിവരണം .

മുഞ്ഞ -Botanical name-Premna serratifolia

Synonyms-Premna obtusifolia

Family-Lamiaceae (Mint family)

ശരാശരി 3 മീറ്റർ ഉയരത്തിൽ വരെ വളരുന്ന കുറ്റിച്ചെടി .ചുവട്ടിൽ നിന്നും വളഞ്ഞുപുളഞ്ഞാണ് മുഞ്ഞ ചെടി മുകളിലേയ്ക്ക് വളരുന്നത് .തൊലിക്ക് മഞ്ഞ കലർന്ന വെള്ളനിറമാണ് .മുഞ്ഞയിലകൾക്ക് 6 -10 .5 സെ.മി നീളവും 4 .7 സെ.മി വീതിയുമുണ്ട് .ഇലകളിലെ സിരകൾ നല്ലതുപോലെ തെളിഞ്ഞു കാണാം .ഇലകൾക്ക് സുഗന്ധമുണ്ട് .

പൂങ്കുല ശിഖിരാഗ്രങ്ങളിൽ ഉണ്ടാകുന്നു .പൂങ്കുലയിൽ നിരവധി പുഷ്പങ്ങളുണ്ട് .ജൂലായ് മുതൽ നവംബർ വരെയാണ് മുഞ്ഞയുടെ പൂക്കാലം .പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറം .ബാഹ്യദളങ്ങളും ദളങ്ങളും 4 വീതം .മുഞ്ഞയുടെ ഫലങ്ങൾക്ക് 0 .4 -0 .6 സെ.മി വ്യാസമുണ്ട് .ഇവ ഉണങ്ങുമ്പോൾ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ കാണപ്പെടുന്നു .

കോഴിമുഞ്ഞ - Botanical name-clerodendrum multiflorum 

Family-Verbenaceae (Verbena family)

Synonyms : Clerodendrum phlomidis, Clerodendrum phlomidis 

ശരാശരി 4 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി .തൊലിക്ക് വെള്ള കലർന്ന മഞ്ഞനിറം .ഇലകൾക്ക് 3 -9 സെ.മി നീളവും 0 .3 -6 .5 സെ.മി വീതിയുമുണ്ട് .ഇലകളുടെ രണ്ടഗ്രവും കൂർത്ത് ദീർഘ വൃത്താകാരത്തിലോ ആയതാകാരത്തിലോ കാണപ്പെടുന്നു .ഇലകളുടെ ഇരുവശവും രോമിലമായിരിക്കും .ഇലകൾക്ക് സുഗന്ധമുണ്ട് .

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് കോഴിമുഞ്ഞയുടെ പൂക്കാലം .പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറം .ഇതിൽ പിങ്ക് നിറത്തിലുള്ള രേഖകൾ കാണാം .പൂങ്കുലകൾ പത്രകക്ഷത്തിലും ശിഖിരാഗ്രങ്ങളിലും ഉണ്ടാകുന്നു .ഫലത്തിന് ൦ .4 -0 .6 സെ.മി വ്യാസമുണ്ട് .ഈ രണ്ടു സസ്യങ്ങളുടെയും കമ്പുകൾ ഓടിച്ചുനട്ട്‌ വംശവർധനവ് നടത്താവുന്നതാണ് .

മുഞ്ഞ ഉപയോഗം.

മുഞ്ഞ ഇല ഭക്ഷ്യയോഗ്യമാണ് .പണ്ട് കറിവേപ്പിലയ്ക്ക് പകരം മുഞ്ഞയില ഉപയോഗിച്ചിരുന്നു .പരുപ്പുകറി ഉണ്ടാക്കാൻ മുഞ്ഞയില ഉപയോഗിച്ചിരുന്നു .മോര് കാച്ചുമ്പോൾ കറിവേപ്പിലയ്ക്ക് പകരം മുഞ്ഞയില ഉപയോഗിച്ചിരുന്നു .കറിവേപ്പിനെക്കാൾ രുചികരമാണ് മുഞ്ഞയില .വീടിന്റെ പരിസരത്ത് മുഞ്ഞ നട്ടുവളർത്തിയാൽ കൊതുകിന്റെ ശല്യമുണ്ടാകുകയില്ല .

കോഴിക്കൾക്കുണ്ടാകുന്ന പേനിനെ കൊല്ലാൻ പണ്ട് മുഞ്ഞയില ഉപയോഗിച്ചിരുന്നു .അതിനാലാണ് ഈ സസ്യത്തിന് കോഴിമുഞ്ഞ എന്ന് പേര് വരാൻ കാരണം .പണ്ടുകാലങ്ങളിൽ കോഴിക്കൂടിലും മറ്റും മുഞ്ഞയില ഇടുന്ന പതിവുണ്ടായിരുന്നു .മുഞ്ഞ ചതച്ച് വെള്ളത്തിൽ കലക്കി വെയിൽ കൊള്ളിച്ച് നവജാതശിശുക്കളെ കുളിപ്പിക്കുന്ന പതിവുണ്ടായിരുന്നു .

രാസഘടകങ്ങൾ .

മുഞ്ഞയുടെ തൊലിയിൽ പ്രെമ്നൈൻ ,ഗനിയാറിൻ എന്നീ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട് .കോഴിമുഞ്ഞയുടെ ഇലയിൽ സ്‌കൂട്ടെല്ലാറിൻ ,പെക്റ്റോലിനാരിജെനിൻ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .മുഞ്ഞയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന പ്രെമ്നൈൻ എന്ന ആൽക്കലോയിഡ് ഹൃദയത്തിന്റെ സങ്കോചം കുറയ്ക്കുകയും വികാസം വർധിപ്പിക്കുകയും ചെയ്‌യും .

മുഞ്ഞയുടെ ഔഷധഗുണങ്ങൾ .

വാതം ,ആമവാതം ,വിളർച്ച ,വിശപ്പില്ലായ്‌മ ,പനി എന്നിവയെ ശമിപ്പിക്കുന്നു .ചുമ ,ജലദോഷം ,ആസ്മ ,മൂലക്കുരു എന്നിവയ്ക്കും ഗുണകരമാണ് .പനി വന്നുപോയതിനു ശേഷമുള്ള ആരോഗ്യവും പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും മുഞ്ഞയുടെ കഷായം ഗുണം ചെയ്യും .മുഞ്ഞവേര് മൂത്രസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങൾക്ക് ഫലപ്രദമാണ് .

മുഞ്ഞ ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .

  1. ദശമൂലാരിഷ്ടം 
  2. ധന്വന്തരകഷായം 
  3. ച്യവനപ്രാശം 
  4. അഗസ്ത്യരസായനം 
  5. സുകുമാരഘൃതം 
  6. അജമാംസ രസായനം
  7. നാളികേരാസവം 

ദശമൂലാരിഷ്ടം -അറിയാം ദശമൂലാരിഷ്ടം ഗുണങ്ങളും  ഉപയോഗങ്ങളും .

ധന്വന്തരം കഷായം ഉപയോഗങ്ങൾ  .

വാതരോഗങ്ങൾക്കാണ് പ്രധാനമായും ധന്വന്തരം കഷായം ഉപയോഗിക്കുന്നത് .പ്രത്യേകിച്ച് തളർവാത രോഗികൾക്ക് ഈ ഔഷധം വളരെ ഫലപ്രദമാണ് .കൂടാതെ പ്രസവാനന്തര സമയത്തും ഈ കഷായം ഉപയോഗിക്കാറുണ്ട് .പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക മാനസിക മുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും .ഗർഭപാത്രം പഴയ സ്ഥിതിയിലേക്ക് എത്തുവാനും ധന്വന്തരം കഷായം കഴിക്കുന്നതുകൊണ്ട് ഗുണം ചെയ്യും .

ഹെർണിയ ,പനി ,മൂത്രതടസ്സം ,പുറംവേദന ,പേശികളുടെ ബലഹീനത  ,വായ കോടിപോകുന്ന അവസ്ഥ ,നീര് ,നടുവേദന തുടങ്ങിയ അവസ്ഥകളിലും ധന്വന്തരം കഷായം ഉപയോഗിക്കാം .ഉദരസംബദ്ധമായ രോഗങ്ങളിലും ധന്വന്തരം കഷായം ഉപയോഗിക്കാം .ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും ആമാശയത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറംതള്ളുകയും ചെയ്യുന്നു .

ച്യവനപ്രാശം - അറിയാം ച്യവനപ്രാശം ഗുണങ്ങളും ഉപയോഗരീതിയും .

അഗസ്ത്യരസായനം ഗുണങ്ങൾ .

 ആസ്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഗസ്ത്യരസായനം.

സുകുമാരഘൃതം ഗുണങ്ങൾ .

സ്ത്രീ രോഗങ്ങൾക്കാണ് പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നത് . ഉദരരോഗങ്ങൾ ,മലബന്ധം ,നീര് ,വാതരോഗങ്ങൾ ,ആർത്തവവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ .പി.സി.ഒ.എസ്,ഓർമ്മക്കുറവ് ,വിഷാദം ,പൈൽസ് തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് സുകുമാരഘൃതം ഉപയോഗിച്ചുവരുന്നു.

 അജമാംസ രസായനം ഗുണങ്ങൾ .

പേരു സൂചിപ്പിക്കുന്നപോലെ ആടിന്റെ മാംസം അടങ്ങിയിരിക്കുന്ന രസായനമാണ് അജമാംസ രസായനം.പ്രധാനമായും ശരീരപുഷ്ടിക്ക് ഉപയോഗിക്കുന്ന ഒരു രസായനമാണ് അജമാംസ രസായനം.പെൺകുട്ടികളുടെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് പ്രസവരക്ഷയ്ക്കും ഉപയോഗിക്കാൻ പറ്റിയ ഒരു മരുന്ന് കൂടിയാണിത്  .വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ അവസ്ഥകളിലും അജമാംസ രസായനം ഉപയോഗിക്കാം .കൂടാതെ വാതരോഗങ്ങൾക്കും ,പലതരത്തിലുള്ള ശരീരവേദനകൾക്കും ,ചുമ എന്നീ അവസ്ഥകളിലും അജമാംസ രസായനം മറ്റ് മരുന്നുകളോടൊപ്പം ഡോക്ടർമാർ നിര്ദേശിക്കാറുണ്ട് .

നാളികേരാസവം ഗുണങ്ങൾ 

ലൈംഗീകസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നാളികേരാസവം,ശീഘ്രസ്‌ഖലനം. ഉദ്ധാരണക്കുറവ് തുടങ്ങിയ അവസ്ഥകളിൽ നാളികേരാസവം ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ

  • രസം-കടു,തിക്തം,തുവരം,മധുരം
  • ഗുണം-ലഘു
  • വീര്യം-ഉഷ്ണം
  • വിപാകം-മധുരം

പ്രാദേശിക നാമങ്ങൾ .

Englesh name - Headache Tree
Malayalam name - Munja,Kozhi munja
Tamil Name - Munnay, Munnai 
Hindi Name -Agathu, Ganiyari,Tekar, Arni
Telugu Name - Nelli,Gabbunelli, Gabbunulli
Kannada name - Arani,Taggi,Munnai
Bengali name - Ganibhari, Ganira, Ganiyari
Gujarati name - Arani,Airanamula
Oriya name - Ganiary
Marathi name – Eirani,Takalu, Chamari

ചില ഔഷധപ്രയോഗങ്ങൾ .

1. മുഞ്ഞയുടെ വേര് കഷായം വച്ച് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .
2.മുഞ്ഞയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ചെറിയ ചൂടോടെ അർശസ്സ് രോഗികളെ ഇരുത്തിയാൽ അർശസ്സ് ശമിക്കും .
3.മുഞ്ഞയുടെ ഇലയും ,തൊലിയും ,മഞ്ഞളും കൂട്ടിയരച്ച് ആവണക്കെണ്ണയിൽ കാച്ചി മുട്ടിൽ പുരട്ടിയാൽ മുട്ടുവേദന ശമിക്കും.
4.മുഞ്ഞ സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം രാവിലെയും വൈകിട്ടും പാലിൽ കലക്കി കുടിച്ചാൽ വാതരോഗങ്ങൾ ശമിക്കും .
5.മുഞ്ഞയിലയും ,തുളസിയിലയും ചതച്ച നീര് കഴിച്ചാൽ പനി ,വയറിളക്കം എന്നിവ ശമിക്കും .
6.കോഴിക്കൂട്ടിൽ കോഴിമുഞ്ഞയുടെ ഇല വെട്ടിയിട്ടാൽ കോഴിപ്പേൻ നശിക്കും .
7.മൃഗങ്ങൾക്കുണ്ടാകുന്ന വയറിളക്കത്തിനും ,വിരശല്യത്തിനും കോഴിമുഞ്ഞയുടെ ഇല കൊടുത്താൽ മതിയാകും .
8.മൂന്നോ ,നാലോ മുഞ്ഞയില രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കുടൽപ്പുണ്ണ് ശമിക്കും .(നാട്ടുവൈദ്യം )
9.മുഞ്ഞയുടെ വേരും , ഉങ്ങിൻവേരും കൂടി ഗോമൂത്രത്തിൽ അരച്ച് പൂച്ചിട്ടാൽ ഊരുസ്തംഭം എന്ന രോഗം ശമിക്കും .
10മുഞ്ഞയുടെ വേര് കഷായം വച്ച് കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് ,മൂത്രച്ചുടിച്ചിൽ തുടങ്ങിയവ മാറും .


Previous Post Next Post