നീലയമരി,ഡൈ ഇല്ലാതെ മുടി കറുക്കാന്‍

നീല അമരി ഔഷധഗുണങ്ങൾ .

പനി ,കരൾ ,പ്ലീഹ രോഗങ്ങൾ ,സന്ധിവാതം ,ആമവാതം ,കേശസംരക്ഷണം തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിട്ടുള്ള ഒരു ഔഷധസസ്യമാണ് നീലയമരി .സംസ്‌കൃതത്തിൽ നീലിനി എന്നും ഇംഗ്ലീഷിൽ ഇൻഡിഗോ പ്ലാന്റ് എന്നും ഈ സസ്യം അറിയപ്പെടുന്നു .

Botanical name -Indigofera tinctoria
Family-Fabaceae (Pea family)
Synonyms-Indigofera indica Lam., Indigofera sumatrana

നീലയമരി,നീലയമരി ചെടി,നീലയമരി എണ്ണ,നീലയമരി ഹെയർ ഡൈ,നീലാമരി,നീലഅമരി,നര മാറ്റാൻ നീലയമരി,നീലയമരി ചെടി jasmin's world,നീലയമരി എണ്ണ കാച്ചുന്ന വിധം,നീലയമരി ചെടി കുറിച്ച് അറിയേണ്ടതെല്ലാം,നീലയമരി എണ്ണ - മുടി വളര്ച്ചയ്ക്കും അകാല നരയ്ക്കും,നീല അമരി,നീലാമരി കൊണ്ട് മുടി കറുപ്പിക്കുന്ന വിധം,നീല അമേരി

വിതരണം .

ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും നീലയമരി കാണപ്പെടുന്നു .

സസ്യവിവരണം .

ഒന്നര മീറ്റർ ഉയരത്തിൽ വരെ ശാഖോപശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടി .ധാരാളം ശിഖിരങ്ങൾ നീലയമരി ചെടിയുടെ പ്രത്യേകതയാണ് .ഇലകൾ അസമപിച്ഛകസംയുക്തം .അവ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .പത്രകങ്ങൾ ഒൻപതെണ്ണം കാണും .ഇവ ചെറുതും നീലകലർന്ന പച്ചനിറവുമാണ് .

നീലയമരി പൂവ് വളരെ ചെറുതും ഇളം ചുവപ്പുനിറത്തിലോ മഞ്ഞകലർന്ന തവിട്ടുനിറത്തിലോ കാണപ്പെടുന്നു .പൂങ്കുല കക്ഷീയമായി ഉണ്ടാകുന്നു .പൂങ്കുലവൃന്തത്തിന് ഇലകളെക്കാൾ നീളം കുറവായിരിക്കും .ബാഹ്യദളപുടം വളരെ ചെറുതും സംയുക്തദളീയവും 5 ഖണ്ഡങ്ങളോട് കൂടിയതുമാണ് .

ഇവയുടെ ഫലം പോഡാണ് . 1 .5 -സെ.മി നീളം കാണും .പക്വഫലത്തിന് കടുംതവിട്ടുനിറമാണ് .10 -12 വിത്തുകൾ വരെ കാണും .നീലയമരി വിത്ത് സിലിണ്ടറാകരവും തവിട്ടുനിറവുമാണ് .

നീല അമരി എങ്ങനെ തിരിച്ചറിയാം.

നീലയമരിയുടെ രൂപസാദൃശ്യമുള്ള വേറെ സസ്യങ്ങളുമുണ്ട് . നീലയമരിയുടെ ഒരു തണ്ടിൽ 9 ഇലകൾ കാണും. അടുത്ത തണ്ടിൽ 11 ഇലകൾ കാണും. ഇങ്ങനെ ഇടവിട്ട് ആണ് ഇതിന്റെ തണ്ടുകൾ  . തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗവും ഇതിന്റെ ഇലകൾ നോക്കുന്നതാണ് .  

നീലയമരി ഉപയോഗങ്ങൾ .

കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ  പ്രധാനപ്പെട്ട ഘടകം നീലയമരിയാണ് . കൂടാതെ നീലം ഉൽപ്പാദിപ്പിക്കുന്നതിനും വസ്ത്രങ്ങൾക്ക് നിറം പിടിപ്പിക്കുന്നതിനു വേണ്ടിയും ഈ സസ്യം വ്യാപകമായി കൃഷി ചെയ്യുന്നു .രാസപദാർത്ഥങ്ങൾ ഒന്നും തന്നെയില്ലാതെ മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർഡൈ ആണ് നീലയമരിപ്പൊടി . ഇതിന്റെ ഇല ഉണക്കിപ്പൊടിച്ചാണ്  നീലയമരി ഡൈ തയാറാക്കുന്നത് .



രാസഘടകങ്ങൾ .

നീലയമരിയിൽ  ഇൻഡിഗോട്ടിൻ എന്ന വസ്തു 50 ശതമാനത്തോളം അടങ്ങിയിട്ടുണ്ട് .നീലയമരി സമൂലം ചതച്ച് വെള്ളത്തിൽ തിളപ്പിക്കുമ്പോൾ അടിയിൽ അടിഞ്ഞു കൂടുന്ന വസ്തു ഉണക്കിയതിൽ  സൾഫ്യൂറിക്കമ്ലം ചേർക്കുമ്പോൾ സൾഫ്യൂറിക്കമ്ലത്തിൽ  ലയിച്ചു കിട്ടുന്ന വസ്തുവാണ് ഇൻഡിഗോട്ടിൻ.ഇത് വെള്ളത്തിലോ സ്പിരിറ്റിലോ ലയിക്കുകയില്ല .

നീലയമരി ഗുണങ്ങൾ .

കേശസംരക്ഷണത്തിനായി സാധാരണ ഉപയോഗിക്കുന്ന നീല അമരി കരൾ രോഗങ്ങൾക്കും വാതരോഗങ്ങൾക്കും ഒരു ഉത്തമ ഔഷധമാണ് .കരളിന്റെയും പ്ലീഹയുടെയും പ്രവർത്തനത്തെ നീലയമരി ത്വരിതപ്പെടുത്തുന്നു .വാതരക്തം ,സന്ധിവാതം ,ആമവാതം എന്നിവയെ ശമിപ്പിക്കും .

നീലയമരി ഉദരരോഗങ്ങൾക്കും ഫലപ്രദമാണ് .ഇത് മലബന്ധം,വയറുവേദന എന്നിവ ഇല്ലാതാക്കുന്നു .തലയ്ക്ക് ഭാരം  തലചുറ്റൽ ഓർമ്മക്കുറവ് എന്നിവയ്ക്കും നീലയമരി ഫലപ്രദമാണ് .

വിഷഹരമാണ് .പ്രാണികളുടെ കടി ,തേൾവിഷം മുതലായവ ശമിപ്പിക്കും .കഫ വാത ദോഷങ്ങൾ സന്തുലിതമാക്കുന്നു .ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ എന്നിവയ്ക്കും നീല അമരി ഫലപ്രദമാണ് .

നീലയമരിയിൽ അടങ്ങിയിരിക്കുന്ന ഇൻഡിഗോട്ടിൻ എന്ന ഘടകം ജരാനരകളെ അകറ്റുന്നതും മുടിയഴക് വർധിപ്പിക്കുന്നതുമാണ് .നീല അമരി സമൂലമാണ് ഉപയോഗിക്കേണ്ടത് .

രസാദിഗുണങ്ങൾ .

രസം-തിക്തം
ഗുണം-രൂക്ഷം, ലഘു
വീര്യം-ഉഷ്ണം
വിപാകം-കടു 

നീലയമരി പ്രധാനമായും ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .

  1. നീലിഭൃംഗാദി എണ്ണ
  2. നീലിദളാദി ഘൃതം
  3. ചെമ്പരുത്യാദി കേര തൈലം
  4. അരവിന്ദാസവം
  5. നീലി മൂലാദി ഗുളിക 
  6. ഗോരോചനാദി ഗുളിക
  7. മഹാ പഞ്ചഗവ്യ ഘൃതം

നീലിഭൃംഗാദി എണ്ണ ഉപയോഗങ്ങൾ .

മുടിയുടെ സംരക്ഷണത്തിന് നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എണ്ണയാണ് നീലിഭൃംഗാദി എണ്ണ .മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,താരൻ ,തലയിലെ ചൊറിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി നല്ല കറുപ്പോടെ മുടി സമൃദ്ധമായി വളരാൻ നീലിഭൃംഗാദി എണ്ണ ഫലപ്രദമാണ് .

നിലയമരിയാണ് ഈ എണ്ണയിലെ പ്രധാന ഘടകം .കൂടാതെ കയ്യോന്നി ,ഉഴിഞ്ഞ ,നെല്ലിക്ക ,ഇരട്ടിമധുരം ,കുന്നിക്കുരു ,ആട്ടിൻ പാൽ ,എരുമപ്പാൽ ,പശുവിൻ പാൽ ,തേങ്ങാപ്പാൽ ,ആന്റിമണി എന്നിവയാണ് മറ്റ് ചേരുവകൾ .ഇവ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി കേരതൈലം എന്നും എള്ളെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി എണ്ണ എന്നും അറിയപ്പെടുന്നു . പ്രായം ,ശരീരഘടന എന്നിവ മനസിലാക്കി ഒരു ഡോക്ടറാണ് തീരുമാനിക്കേണ്ടത് ഇതിൽ ഏത് എണ്ണയാണ് നിങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ ഗുണം കിട്ടുന്നതെന്ന് .

നീലിദളാദി ഘൃതം ഉപയോഗങ്ങൽ .

വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ ,വിഷജന്തുക്കൾ ,പ്രാണികൾ മുതലായവ കടിച്ചതു മൂലമുണ്ടാകുന്ന ചർമ്മരോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ നീലിദളാദി ഘൃതം ഉപയോഗിക്കുന്നു .ഔഷധി എന്ന കമ്പിനിയാണ് ഈ മരുന്ന് നിർമ്മിക്കുന്നത് .

ചെമ്പരുത്യാദി കേര തൈലം ഉപയോഗങ്ങൾ .

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ചെമ്പരുത്യാദി കേര തൈലം. പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം വളരെ ഫലപ്രദമാണ് .പുറമെ ഉപയോഗിക്കാൻ മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .

മുടികൊഴിച്ചിൽ ,താരൻ ,തലയിലുണ്ടാകുന്ന കുരു ,ചൊറി ,സ്വകാര്യഭാഗത്തും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ചൊറിച്ചിൽ (സ്‌കാബീസ്‌ ) തുടങ്ങിയ അവസ്ഥകളിൽ മുതിർന്നവരിലും ചെമ്പരുത്യാദി കേര തൈലം ഉപയോഗിക്കാം .ഇത് തലയിലും ശരീരത്തും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് .നീലയമരി ഇതിൽ ഒരു ചേരുവയാണങ്കിലും ചെമ്പരത്തി ഇലയാണ്  ഇതിലെ മുഖ്യഘടകം .

അരവിന്ദാസവം ഉപയോഗങ്ങൾ .

കുട്ടികൾക്ക്  ശാരീരികവും മാനസികമായും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും വളരെ വിശേഷപ്പെട്ട ഒരു ഔഷധമാണ് അരവിന്ദാസവം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,കാരണമില്ലാതെ കരയുക തുടങ്ങിയ കുട്ടികൾക്കുണ്ടാകുന്ന എല്ലാ മാനസിക ആരോഗ്യപ്രശ്‌നങ്ങൾക്കും അരവിന്ദാസവം ഉപയോഗിക്കുന്നു .

നീലി മൂലാദി ഗുളിക ഉപയോഗങ്ങൾ .

പനിയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് നീലി മൂലാദി ഗുളിക.

ഗോരോചനാദി ഗുളിക ഉപയോഗങ്ങൾ .

പനി ,ചുമ ,ജലദോഷം ,ന്യുമോണിയ ,ആസ്മ ,ബ്രോങ്കൈറ്റിസ് 
തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ഗോരോചനാദി ഗുളിക.കൂടാതെ ,തൊണ്ടരോഗങ്ങൾ ,ടോൺസിലൈറ്റിസ്, കരൾ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ഓർമ്മക്കുറവ് ,കേൾവിക്കുറവ് ,കാഴ്ച്ചക്കുറവ് ,എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ഫലപ്രദമാണ് .വയറുവേദന ,ദഹനക്കുറവ് ,അസിഡിറ്റി ,ഗ്യാസ്ട്രൈറ്റിസ് ,തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഈ ഔഷധം ഡോക്ടർമാർ നിർദേശിക്കാറുണ്ട്‌ .

കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കാറുണ്ട് .പ്രത്യേകിച്ച് കുട്ടികൾക്കുണ്ടാകുന്ന പനിക്ക് അമൃതാരിഷ്ടം ,അമൃതോത്തര കഷായം എന്നിവയ്‌ക്കൊപ്പം ഗോരോചനാദി ഗുളിക ഡോക്ടർമാർ നിർദേശിക്കാറുണ്ട്‌ .

മഹാ പഞ്ചഗവ്യ ഘൃതം ഉപയോഗങ്ങൾ .

നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മഹാ പഞ്ചഗവ്യ ഘൃതം. പനി ,ചുമ ,അപസ്‌മാരം ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാ പഞ്ചഗവ്യ ഘൃതം ഉപയോഗിക്കുന്നു .പശുവിൻ നെയ്യ് ,പശുവിൻ പാൽ ,പശുവിൻ തൈര് ,ഗോമൂത്രം ,പശുവിൻ ചാണക നീര് എന്നീ അഞ്ചുതരം വസ്‌തുക്കൾ ഇതിൽ ഉപയോഗിക്കുന്നതു കൊണ്ടാണ് ഈ ഔഷധത്തിന് പഞ്ചഗവ്യ എന്ന് പേര് വരാൻ കാരണം. ഇതിനുപുറമെ നീലയമരി ഉൾപ്പടെ നിരവധി ഔഷധങ്ങളും ഇതിൽ ചേരുവയാണ് .

പ്രാദേശിക നാമങ്ങൾ .

Common name-True Indigo ,Diard Indgo , Indigo Plant
Malayalam-Amari ,Avari , Neelayamari
Hindi-Neel , Neelkaper , Neelika
Tamil -Avari , Neelamavari , Amuri
Telugu-Aviri, Neelichettu
Kannada-Anjoora, Neeli
Bengali-Neel , Neelagachi
Gujarati -Gali ,Neel
Marathi-Neeli , Guli
Sanskrit-Gandhapushpa, Maharasa, Nilaka, Nilini, Rangapushpi

നീലയമരി ഉപയോഗിക്കുന്ന വിധം.

വെള്ളത്തിലും ചാരായതിലും നീലയമരിയുടെ പ്രധാന ഘടകമായ ഇൻഡിഗോട്ടിൻ ലയിക്കാത്തതുകൊണ്ട് നീലയമരി കഷായമുണ്ടാക്കി കഴിക്കുന്നതുകൊണ്ട് പ്രയോജനമില്ല .അതിനാൽ ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുകയോ ഉണക്കി പൊടിച്ചോ കഴിക്കുന്നതാണ് നല്ലത് .
നീലയമരികൊണ്ടുള്ള ചില ഔഷധപ്രയോഗങ്ങൾ .

നീലയമരികൊണ്ടുള്ള ചില ഔഷധപ്രയോഗങ്ങൾ .

മഞ്ഞപിത്തം മാറാൻ നീലയമരി .

നീലയമരി ഇലയുടെ 10 ml നീര് അല്‌പം തേനുമായി ചേർത്ത്‌ ദിവസം 2 നേരം എന്ന കണക്കിൽ ദിവസവും കുറച്ചുനാൾ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കൂടാതെ യകൃത്തിനും പ്ലീഹയ്ക്കുമുള്ള വീക്കം ഷമിക്കുന്നതിനും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .

വിഷജന്തുക്കൾ കടിച്ചാൽ നീല അമരി .

നീലയമരിയുടെ ഇല ,തൊലി ,വേര് എന്നിവ അരച്ച് വിഷജന്തുക്കൾ കടിച്ച ഭാഗത്ത് പുരട്ടുകയും നീലയമരിയുടെ ഇല നീര് ഉള്ളിൽ കഴിക്കുകയും ചെയ്താൽ വിഷജന്തുക്കൾ കടിച്ചതുമൂലമുള്ള എല്ലാ വിഷവികാരങ്ങളും ശമിക്കും .

മുടികൊഴിച്ചിൽ മാറി മുടി തഴച്ചുവളരാൻ .

നീലയമരി,കയ്യോന്നി ,തുളസി ,നെല്ലിക്ക എന്നിവ തുല്യ അളവിൽ എടുത്ത് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരും .

കാഴ്ച്ചശക്തി വർധിക്കാൻ നീലയമരി.

നീലയമരി ഇല അരച്ച് പതിവായി നെറുകയിലിട്ടാൽ കണ്ണിന്റെ കാഴ്ച്ചശക്തി വർധിക്കും (നാട്ടുവൈദ്യം )

മുഖത്തെ കറുത്ത പാടില്ലാതാക്കാൻ നീലയമരി.

നീലയമരി സമൂലവും രക്തചന്ദനവും കൂട്ടി അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ പാടുകൾ മാറി മുഖത്തിന് നല്ല നിറം കിട്ടുകയും ചെയ്യും .

മൂത്ര തടസം മാറാൻ .

നീലയമരി വേര് അരച്ച് ചൂടാക്കി ചെറിയ ചൂടോടെ നാഭിക്ക് കീഴിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും .

വൃക്കരോഗങ്ങൾക്ക് .

വൃക്കസംബന്ധമായ രോഗങ്ങളിൽ ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ നീലയമരി സമൂലം ഇടിച്ചുപിഴുഞ്ഞ നീര് കഴിച്ചാൽ മതിയാകും .

അപസ്‌മാരം ശമിക്കാൻ .

നീലയമരി സമൂലം ഇടിച്ചുപിഴുഞ്ഞ നീര് പാലിൽ ചേർത്ത് കഴിച്ചാൽ അപസ്‌മാരം ശമിക്കും .

ആസ്മ മാറാൻ .

നീലയമരി നീര് കഴിക്കുന്നത് ആസ്മ ശമിക്കാൻ സഹായിക്കുന്നു .

neelayamari,neelayamari hair oil,neelayamari for hair growth,naracha mudi karuppikkan neelayamari,neelayamari and henna hair dye malayalam,neelamari hair dye malayalam,neelayamari oil for grey hair,akaalanarakk neelayamari oil,neelayamari enna kachunna vidham,neelayamari oil for fast hair growth,neelamari uses in malayalam,neelayamari plant,neelayamari hair dye for white hair to black permanently,neelayamari powder,neelayamari hair die,neelayamari hair dye


നീലയമരി ഡൈ എങ്ങനെ തയ്യാറാക്കാം.

ഒരു ഇരുമ്പ് പാത്രത്തിൽ നാല് ടീസ്പൂൺ മൈലാഞ്ചി പൊടിയും ,ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടിയും,  അരമുറി നാരങ്ങയുടെ നീരും തിളപ്പിച്ച തേയില വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് തലമുടി  ചെറുതായി നനച്ചശേഷം ഈ പേസ്റ്റ് തലയിൽ പുരട്ടണം.ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരു മണിക്കൂറിനുശേഷം തലയിൽ അതെ നനവോടെ 5 സ്പൂൺ നീലയമരി പൊടി ഇളം ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്തു തലയിൽ പുരട്ടണം .ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം ഇങ്ങനെ രണ്ടുദിവസം തുടർച്ചയായി ചെയ്യണം . ഇങ്ങനെ ചെയ്യുമ്പോൾ തലയിൽ എണ്ണമയം ഇല്ലാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം. 

നീലയമരി പൊടി എങ്ങനെ തയാറാക്കാം .

നീലയമരിയുടെ ഇല നിഴലിൽ ഉണക്കിപ്പൊടിച്ച് നീലയമരി പൊടി തയാറാക്കാം .

Previous Post Next Post