തിപ്പലി ഔഷധസസ്യങ്ങളിലെ രാജ്ഞി

ചുമ ,ജലദോഷം ,ആസ്മ ,ദഹനക്കേട് ,വയറുവേദന ,അർശസ്സ് മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് തിപ്പലി .കുരുമുളകു ചെടിയുമായി വളരെ സാമ്യമുള്ളൊരു വള്ളിച്ചെടിയാണ് ഈ സസ്യം .ഇതിന്റെ കായാണ് തിപ്പലി എന്ന് അറിയപ്പെടുന്നത് .സംസ്‌കൃതത്തിൽ ഈ സസ്യത്തെ പിപ്പലിഃ,ഉപകുല്യാ ,കൃഷണഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical name : Piper longum 

Family : Piperaceae (Pepper family)

തിപ്പലി,തിപ്പലി കൃഷി,പിപ്പലി,തിപ്പലി ഉപയോഗം,തിപ്പലി ഗുണങ്ങൾ,ജാവ തിപ്പലി,മധുര തിപ്പലി,ഉണ്ട തിപ്പലി,അസലി തിപ്പലി,ബഗ്ല തിപ്പലി,വൻതിപ്പലി,മരതിപ്പലി,ഗജതിപ്പലി,തിപ്പല്ലി,തിപ്പെലി,സുവാലി തിപ്പലി,തിപ്പലി രസായനം,വെറ്റില തിപ്പലി,നോൻ സോരി തിപ്പലി,ചുവന്ന തിപ്പലി വെള്ള തിപ്പലി,നീർതിപ്പലി,ശീമതിപ്പലി,ചെറുതിപ്പലി,കുഴിതിപ്പലി,അത്തിതിപ്പലി,ഹസ്തിതിപ്പലി,കാട്ടുതിപ്പലി,ലോങ്ങ്‌ പേപ്പർ,tippali,tippeli,pippali,pippeli,pippalyaysvam,tippalirasayanam


തിപ്പലി കാണപ്പെടുന്ന സ്ഥലങ്ങൾ .

കേരളം ,ബംഗാൾ ,അസ്സം എന്നിവിടങ്ങളിൽ തിപ്പലി വളരുന്നു .കേരളത്തിലെ വനങ്ങളിലും പറമ്പുകളിലും തിപ്പലി കാണപ്പെടുന്നു .

സസ്യവിവരണം .

കുരുമുളകു ചെടിയോട് സാദൃശ്യമുള്ള പടർന്നു വളരുന്ന ഒരു സസ്യം .എന്നാൽ കുരുമുളകു ചെടിയോളം ഉയരത്തിൽ വളരാറില്ല .ധാരാളം മുട്ടുകളോടു കൂടിയ തണ്ടുകളിൽ കുരുമുളകിന്റെ മാതിരി താങ്ങുചെടിയിൽ പറ്റിപ്പിടിക്കാനുള്ള വേരുകളില്ല .ഇവയുടെ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ അണ്ഡാകാരത്തിലുള്ളതും ചവച്ചുനോക്കിയാൽ എരിവ് രസവുമാണ് .ഇവയുടെ ഇലകൾക്ക് കുരുമുളകിന്റെ ഇലയുടെ അത്രയും കട്ടികാണില്ല .

പുഷ്പങ്ങൾ ഏകലിംഗങ്ങളാണ് .ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ സസ്യങ്ങളിൽ ഉണ്ടാകുന്നു .ഇതിൽ തിരിപോലെയുള്ള പെൺപൂക്കളാണ് കായായി മാറുന്നത് .ആൺപൂങ്കുലയിൽ സഹപത്രങ്ങൾ വീതികുറഞ്ഞതും പെൺകുലയിൽ വൃത്താകാരവുമാണ് .ബാഹ്യദളങ്ങളും ദളങ്ങളും ഇല്ല .കേസരങ്ങൾ 2 -4 .അണ്ഡാശയത്തിന് ഒരു അറയുണ്ട് .ഇവയുടെ കായ്‌ ബെറിയാണ് .അവ ചെറുതും 2 .5 സെമി വ്യാസമുള്ളതുമാണ് .വർഷകാലത്ത് പുഷ്പ്പിക്കുകയും ശരത്കാലത്ത് കായകൾ ഉണ്ടാകുകയും ചെയ്യുന്നു .തണ്ടുമുറിച്ചു നട്ട് പുതിയ തൈകൾ ഉത്പാദിപ്പിക്കാം .

തിപ്പലി ഇനങ്ങൾ .

തിപ്പലി ,ചെറുതിപ്പലി ,വൻതിപ്പലി, അത്തിത്തിപ്പലി ,നീർത്തിപ്പലി ,ആനത്തിപ്പലി ,കുഴിതിപ്പലി ,ഉണ്ടത്തിപ്പലി ,കാട്ടുതിപ്പലി എന്നിങ്ങനെ പലതരത്തിലുള്ള തിപ്പലികളുണ്ട് .എന്നാൽ ഇതിൽ ശെരിയായ തിപ്പലി ഏതെന്ന് ആയുർവേദ ആചാര്യന്മാർക്കിടയിൽ ഭിന്ന അഭിപ്രായങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു .എന്നാൽ തിപ്പലികൾ എല്ലാം തന്നെ ഏതാണ്ട് ഔഷധഗുണത്തിൽ സമാനമാണ് .ഇതിൽ കാട്ടുതിപ്പലി എന്ന ഇനത്തിന്റെ കായും വേരുമാണ് ദക്ഷിണേന്ത്യൻ ഔഷധസമ്പ്രദായത്തിൽ പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

ഇവ കാടുകളിൽ നിന്നും ശേഖരിച്ചാണ് വിപണിയിൽ എത്തുന്നത് .പച്ചനിറത്തിലുള്ള പഴുക്കാത്ത കായകളാണ് ചെടിയിൽ നിന്നും ശേഖരിക്കുന്നത് .ഇവ വെയിലിൽ നന്നായി ഉണക്കിയെടുത്താൽ കറുപ്പുനിറത്തിലാകുന്നു .ഇതിനാണ് കൂടുതൽ എരിവുള്ളത് .കേരളത്തിലെ വനങ്ങളിൽ തിപ്പലി വളരെ കുറവായതിനാൽ ഔഷധ ആവിശ്യങ്ങൾക്കായി കൂടുതലും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ് .

രാസഘടകങ്ങൾ .

തിപ്പലിയുടെ കായിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് പൈപ്പറിൻ എന്ന രാസപദാർത്ഥമാണ് .ഈ പൈപ്പറിനാണ് തിപ്പലിക്ക് എരിവ് പ്രദാനം ചെയ്യുന്നത് .കൂടാതെ ഇവയിൽ പൈപ്പർ ലോംഗുമിൻ ,പൈപ്പെർ ലോംഗുമിനിൻ ,പൈപ്പെർ നോനലിൻ ,ഡിഹൈഡ്രോ പൈപ്പെർ നോനലിൻ എന്നീ രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ .

  • രസം : കടു 
  • ഗുണം : ലഘു ,സ്നിഗ്ധം, തീഷ്‌ണം 
  • വീര്യം : അനുഷ്‌ണശീതം  
  • വിപാകം : കടു 

തിപ്പലിയുടെ ഔഷധഗുണങ്ങൾ .

രോഗങ്ങൾ അകറ്റി ശരീരശക്തി വീണ്ടെടുക്കാൻ പറ്റിയ ഒരു ഔഷധമായിട്ടാണ് തിപ്പലിയെ ആയുർവേദം കണക്കാക്കുന്നത് .ഇവ രോഗാണുക്കളെ നശിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .ശോണാണുക്കളും ഹീമോഗ്ലോബിനും വർധിപ്പിക്കും .ആസ്മ ,ചുമ ,ജലദോഷം എന്നിവ ശമിപ്പിക്കുന്നു .രക്തം ശുദ്ധികരിക്കുന്നു ,ചർമ്മരോഗങ്ങൾ തടയുന്നു , വാർദ്ധക്യം തടയുന്നു .

thippali,pippali,thippili,tippali,thippali uses,thippali krishi malayalam,thippali krishi,thippali benefits,thippali plant malayalam,thippali uses in malayalam,#thippali,thippal,thippili benefits in tamil,kaattu thippali,thippali powder,thippili uses in tamil,thippali for cough,#pippali,thippali for health,thippali rasayanam,thippali plant care,thippali malayalam,benefits of thippali,thippili payangal,thippali in malayalam


തിപ്പലി  അടങ്ങിയിട്ടുള്ള ചുരുക്കം ചില ആയുർവേദ ഔഷധങ്ങൾ .

  1. ത്രികടു ചൂർണ്ണം
  2. പഞ്ചകോല ചൂർണം
  3. പിപ്പലി രസായനം
  4. പിപ്പല്ല്യാസവം
  5. അവിപത്തി ചൂർണം 
  6. അഷ്ടചൂർണം 
  7. വലിയ കർപ്പൂരാദി ചൂർണം 
  8. ഗുഗ്ഗുലു പഞ്ചപലചൂർണ്ണം
  9. ദശമൂലകടുത്രയം കഷായം
  10. ച്യവനപ്രാശം 
  11. ചന്ദ്രപ്രഭാ ഗുളിക 
  12. ഇന്ദുകാന്തം കഷായം 
  13. ചിരുവില്വാദി കഷായം
  14. മഹാതിക്തകം കഷായം 
  15. വലിയ രാസ്നാദി കഷായം 
  16. കൈവിഷ പരിഹാരീ ഗുളിക
  17. കൈശോര ഗുഗ്ഗുലു വടിക 
  18. യോഗരാജ ഗുഗ്ഗുലു വടിക 
  19. വില്വാദി ഗുളിക 
  20. ഗോപി ചന്ദനാദി ഗുളിക 
  21. മഹാതിക്തക ഘൃതം
  22. ഇന്ദുകാന്ത ഘൃതം 
  23. ദാഡിമാദി ഘൃതം 
  24. തിക്തക ഘൃതം 
  25. ബ്രഹ്മി ഘൃതം
  26. സാരസ്വത ഘൃതം 
  27. സുകുമാര ഘൃതം 
  28. അഗസ്ത്യ രസായനം 
  29. ദശമൂല രസായനം 
  30. വിദാര്യാദി ലേഹം 
  31. വില്വാദി ലേഹം 
  32. വ്യോഷാദി വടകം 
  33. ശതാവരീ ഗുളം 
  34. കല്യാണ ഗുളം 
  35. കുശ്മാണ്ഡ രസായനം 

ത്രികടു ചൂർണ്ണം ഉപയോഗങ്ങൾ .

തിപ്പലി ,ചുക്ക് ,കുരുമുളക് ഇവ മൂന്നുംക്കൂടി ചേരുന്ന ഔഷധക്കൂട്ടാണ്‌ ത്രികടു എന്ന് അറിയപ്പെടുന്നത്.ഇത് തുല്യ അളവിൽ എടുത്ത് പൊടിച്ചെടുക്കുന്നതാണ് ത്രികടു ചൂർണ്ണം എന്ന് അറിയപ്പെടുന്നത് .ദഹനസംബന്ധമായി ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വളരെ വിശേഷപ്പെട്ട ഒരു ഔഷധമാണ് ത്രികടു ചൂർണ്ണം .കൂടാതെ ജലദോഷം ,മൂക്കൊലിപ്പ് ,പനി ,ചുമ ,ന്യൂമോണിയ എന്നീ രോഗങ്ങൾക്കും ത്രികടു ചൂർണ്ണം വളരെ ഫലപ്രദമാണ് .ഈ ഔഷധക്കൂട്ട് ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും ഒരു ചേരുവയാണ് .

ശരീരത്തിൽ അമിതമായിട്ടുള്ള കൊഴുപ്പ് അലിയിച്ചു കളയാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ചർമ്മരോഗങ്ങൾ പരിഹരിക്കുന്നതിനുമുള്ള കഴിവ് ത്രികടു ചൂർണ്ണത്തിനുണ്ട് .പ്രമേഹം ,തൊണ്ടയിലുണ്ടാകുന്ന അണുബാധ ,വയറിലെ ട്യൂമർ ,കരൾ രോഗങ്ങൾ എന്നിവയ്ക്കും ത്രികടു ചൂർണ്ണം വളരെ ഫലപ്രദമാണ് .

പഞ്ചകോല ചൂർണം ഉപയോഗങ്ങൾ .

തിപ്പലി ,തിപ്പലി വേര് ,കൊടുവേലിക്കിഴങ്ങ് ,ചുക്ക് ,കുരുമുളക് എന്നിവ അഞ്ചും കൂടി ചേരുന്നതാണ് പഞ്ചകോലം എന്ന് അറിയപ്പെടുന്നത് .ഇവയെല്ലാം സമാന അളവിൽ പൊടിച്ചെടുക്കുന്നതിനെ പഞ്ചകോല ചൂർണം എന്ന് പറയപ്പെടുന്നു .ഇത് വളരെ തീക്ഷണതയുള്ള ഒരു ഔഷധക്കൂട്ടാണ്‌ .ഇത് ദഹനശക്തി വർധിപ്പിക്കുന്നു വയറുവീർപ്പ് ,വയറുവേദന ,ദഹനക്കേട് ,രുചിയില്ലായ്‌മ എന്നിവയ്ക്ക് ഫലപ്രദമാണ് .

പഞ്ചകോലം എരിവുള്ളതും തീക്ഷണതയുള്ളതുമാണ് .ഇത് ദഹനശക്തി വർധിപ്പിക്കുന്നു .കഫവാത രോഗങ്ങളെ ശമിപ്പിക്കുന്നു .വയറിലെ മുഴ ,പ്ലീഹ രോഗങ്ങൾ ,മഹോദരം (അസൈറ്റിസ്) എന്നിവയ്ക്കും പ്രതിവിധിയായി പഞ്ചകോല ചൂർണം ഉപയോഗിക്കാം.പരമ്പരാഗതമായി ഈ ഔഷധം തേൻ ,മോര് ,ചൂടുവെള്ളം എന്നിവയ്‌ക്കൊപ്പം നൽകുന്നു .ഹൃദ്രോഗികൾ ,പ്രമേഹ രോഗികൾ ,അമിത രക്തസമ്മർദമുള്ളവർ ,ഗർഭിണികൾ, ,കുട്ടികൾ എന്നിവർ ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ  ഈ ഔഷധം കഴിക്കാൻ പാടില്ല .

പിപ്പലി രസായനം ഉപയോഗങ്ങൾ .

 ചുമ, ജലദോഷം,വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്,ബ്രോങ്കിയൽ ആസ്ത്മ തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ പിപ്പലി രസായനം വ്യാപകമായി ഉപയോഗിക്കുന്നു .കൂടാതെ യവ്വനം നിലനിർത്താനും ഈ ഔഷധം ഉപയോഗിക്കുന്നു ..

പിപ്പല്ല്യാസവം ഉപയോഗങ്ങൾ .

കുടൽ രോഗങ്ങൾ ,ദഹനക്കേട് ,വായുകോപം ,വിശപ്പില്ലായ്‌മ ,വയറുവേദന ,ഫാറ്റി ലിവർ ,മഞ്ഞപിത്തം തുടങ്ങിയവയ്ക്ക് പിപ്പല്ല്യാസവം ഉപയോഗിച്ചു വരുന്നു .

അവിപത്തി ചൂർണം ഉപയോഗങ്ങൾ .

ഔഷധത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ അവിപത്തി എന്നാൽ വിപത്ത് ഇല്ലാത്തത് എന്നാണ് .പിത്തരോഗങ്ങളെ ശമിപ്പിക്കുന്നതിന് നിർമ്മിച്ചിട്ടുള്ള ഒരു ഔഷധമാണ് അവിപത്തി ചൂർണം .ഈ ഔഷധം ഗുളിക രൂപത്തിലും ലഭ്യമാണ് .

ദഹനസംബന്ധമായ പ്രശ്ങ്ങൾ പരിഹരിക്കുന്നു .വയറ് ശുദ്ധിയാക്കുന്നു .അസിഡിറ്റി ,മഞ്ഞപിത്തം ,വീക്കം ,വിളർച്ച ,മലബന്ധം എന്നിവയിലും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ശരീരം പുകച്ചിൽ ,മൂത്രച്ചുടിച്ചിൽ ,തളർച്ച, ,ചുമ ,ഛർദ്ദി,ദഹനക്കേട് ,തലകറക്കം ,മൈഗ്രെയിൻ തുടങ്ങിയ അവസ്തയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

അഷ്ടചൂർണം ഉപയോഗങ്ങൾ .

വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ദഹനക്കുറവ് തുടങ്ങിയ അവസ്ഥകളിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഷ്ടചൂർണം .

വലിയ കർപ്പൂരാദി ചൂർണം ഉപയോഗങ്ങൾ .

ചുമ ,തുമ്മൽ ,ജലദോഷം ,ബ്രോങ്കൈറ്റിസ്, ആസ്ത്മ,തൊണ്ടയടപ്പ് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് വർധിപ്പിക്കുകയും ചെയ്യുന്നു .

ഗുഗ്ഗുലു പഞ്ചപല ചൂർണ്ണം ഉപയോഗങ്ങൾ .

ത്വക്ക് രോഗങ്ങൾ ,ഫിസ്റ്റുല ,വയറുവേദന ,വിരശല്യം തുടങ്ങിയവയുടെ ചികിൽത്സയിൽ പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നു .കൊളസ്‌ട്രോൾ ,അമിതവണ്ണം ,വെരിക്കോസ് വെയിൻ ,പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയവയുടെ ചികിൽത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കാറുണ്ട് .

ദശമൂലകടുത്രയം കഷായം ഉപയോഗങ്ങൾ .

വിട്ടുമാറാത്ത പനി ,ജലദോഷം ,ചുമ ,ആസ്മ ,തലവേദന ,സൈനസൈറ്റിസ് ,ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വേദനകൾ ,സന്ധിവാതം മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .

ച്യവനപ്രാശം ആരോഗ്യഗുണങ്ങൾ .

ചന്ദ്രപ്രഭാ ഗുളിക ഉപയോഗങ്ങൾ .

ഇന്ദുകാന്തം കഷായം  ഉപയോഗങ്ങൾ .

ചിരുവില്വാദി കഷായം ഉപയോഗങ്ങൾ .

പൈൽസ് ,ഫിസ്റ്റുല തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചിരുവില്വാദി കഷായം.കൂടാതെ മലബന്ധം ,വയറിളക്കം ,ദഹനക്കേട് എന്നിവയ്ക്കും ഫലപ്രദമാണ് .ഈ ഔഷധം കഷായ രൂപത്തിലും ഗുളിക രൂപത്തിലും ലഭ്യമാണ് .

മഹാതിക്തകം കഷായം ഉപയോഗങ്ങൾ .

ത്വക്ക് രോഗങ്ങൾ ,കുരുക്കൾ ,പഴുപ്പും വീക്കവുമുള്ള മുറിവുകൾ ,ചർമ്മത്തിലെ നിറവ്യത്യാസം ,സിഫിലിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ മാനസിക രോഗങ്ങൾ ,ഹൃദ്രോഗം ,നേത്രരോഗങ്ങൾ എന്നിവയിലും ഈ ഔഷധം ഫലപ്രദമാണ് .കഷായ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

വലിയ രാസ്നാദി കഷായം  ഉപയോഗങ്ങൾ .

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വലിയ രാസ്നാദി കഷായം .

കൈവിഷ പരിഹാരീ ഗുളിക ഉപയോഗങ്ങൾ .

പേരുപോലെ തന്നെ കൈവിഷദോഷ പരിഹാരത്തിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൈവിഷ പരിഹാരീ ഗുളിക.കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .എന്താണ് കൈവിഷം ?

കൈശോര ഗുഗ്ഗുലു വടിക  ഉപയോഗങ്ങൾ .

ത്വക് രോഗങ്ങൾ ,പ്രമേഹം ,രക്തശുദ്ധി തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൈശോര ഗുഗ്ഗുലു വടിക .ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തെ ശുദ്ധികരിക്കുകയും ചെയ്യുന്നു .


യോഗരാജ ഗുഗ്ഗുലു വടിക ഉപയോഗങ്ങൾ .

വിവിധ തരത്തിലുള്ള വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് യോഗരാജ ഗുഗ്ഗുലു വടിക.

വില്വാദി ഗുളിക ഉപയോഗങ്ങൾ .

പാമ്പ് ,തേൾ ,പഴുതാര ,ചിലന്തി ,എലി മുതലായവ ജീവികൾ കടിച്ചത് മൂലമുള്ള വിഷവികാരങ്ങൾ ശമിപ്പിക്കുന്നതിനു വേണ്ടിയാണ് വില്വാദി ഗുളിക പ്രധാനമായും ഉപയോഗിക്കുന്നത് .കൂടാതെ പനി ,ത്വക് രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .വിഷചികിൽത്സയിൽ പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കാനും വില്വാദി ഗുളിക ഉപയോഗിക്കുന്നു .


ഗോപി ചന്ദനാദി ഗുളിക ഉപയോഗങ്ങൾ .

കുട്ടികൾക്കുണ്ടാകുന്ന പനി ,ജലദോഷം ,കഫക്കെട്ട് ,ആസ്മ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപി ചന്ദനാദി ഗുളിക .കൂടാതെ അപസ്‌മാരത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാതിക്തക ഘൃതം ഉപയോഗങ്ങൾ .

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാതിക്തക ഘൃതം.കൂടാതെ മഞ്ഞപ്പിത്തം ,സന്ധിവാതം ,വിളർച്ച ,അൾസർ ,പനി തുടങ്ങിയ രോഗങ്ങൾക്കും ഈ ഔഷധം ഫലപ്രദമാണ് .

ഇന്ദുകാന്ത ഘൃതം ഉപയോഗങ്ങൾ .

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇന്ദുകാന്ത ഘൃതം .കൂടാതെ ദഹനപ്രശ്ങ്ങൾ ,മലബന്ധം ,വാതരോഗങ്ങൾ തുടങ്ങിയവയ്ക്കും ഈ ഔഷധം ഫലപ്രദമാണ് .

ദാഡിമാദി ഘൃതം ഉപയോഗങ്ങൾ .

വയറ്റിലെ വായു സംബന്ധമായ എല്ലാരോഗങ്ങൾക്കും ദാഡിമാദി ഘൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .കൂടാതെ പ്ലീഹ രോഗങ്ങൾ, ചുമ, ആസ്മ ,ഹൃദ്രോഗങ്ങൾ, വിളർച്ച, പൈൽസ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

തിക്തക ഘൃതം ഉപയോഗങ്ങൾ .

പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് തിക്തക ഘൃതം .എക്‌സിമ, സോറിയാസിസ്.മുഖക്കുരു ,കറുത്ത പാടുകൾ ,പ്രായം കൂടുന്നതുകൊണ്ടുള്ള ചർമ്മത്തിലെ ചുളിവുകൾ ,ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ആസ്മ , ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ്,മഞ്ഞപ്പിത്തം ,ഫിസ്റ്റുല ,പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

ബ്രഹ്മി ഘൃതം ഉപയോഗങ്ങൾ .

ഓർമ്മശക്തി വർധിപ്പിക്കുന്നതിനുള്ള ഒരു ഔഷധമാണ് ബ്രഹ്മി ഘൃതം.ഓർമ്മശക്തി ,സംസാരം,പഠനവൈകല്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ നല്ലൊരു ഔഷധമാണ് .കൂടാതെ ചർമ്മരോഗങ്ങൾ ,അപസ്‌മാരം ,വിഷാദം ,സ്ത്രീവന്ധ്യത ,ശരീരവേദന തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

സാരസ്വത ഘൃതം ഉപയോഗങ്ങൾ .

കുട്ടികളിലെ സംസാരവൈകല്യം ,സംസാരിക്കാൻ കാലതാമസം ,കുട്ടികളിലെ ബുദ്ധിക്കുറവ് ,ദഹനക്കുറവ് ,വളർച്ചക്കുറവ് എന്നിവയുടെ ചികിൽത്സയിൽ സാരസ്വത ഘൃതം ഉപയോഗിക്കുന്നു .

സുകുമാര ഘൃതം ഉപയോഗങ്ങൾ .

പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാര ഘൃതം .ആർത്തവവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ , പി.സി.ഒ.എസ്, ഓർമ്മക്കുറവ് , വിഷാദം , പൈൽസ്,ഉദരരോഗങ്ങൾ ,മലബന്ധം ,നീര് ,വാതരോഗങ്ങൾ , തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് സുകുമാരഘൃതം ഉപയോഗിച്ചുവരുന്നു.

അഗസ്ത്യ രസായനം ഉപയോഗങ്ങൾ .

ആസ്മയും മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും വളരെ ഫലപ്രദമായ ഒരു ഔഷധമാണ് അഗസ്ത്യ രസായനം. അഗസ്ത്യമുനിയാൽ നിർമ്മിക്കപ്പെട്ട ഈ ലേഹ്യം ജരാനരകൾ കുറയ്ക്കുന്നതിനും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാനും, ശരീരബലം വർദ്ധിപ്പിക്കുവാനും വളരെ ഫലപ്രദമാണ് .

ദശമൂല രസായനം ഉപയോഗങ്ങൾ .

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂല രസായനം .ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ ,ജലദോശം ,ആസ്മ ,ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .

വിദാര്യാദി ലേഹം ഉപയോഗങ്ങൾ .

ച്യവനപ്രാശം പോലെ വളരെ പോഷകഗുണമുള്ള ഒരു ഔഷധമാണ് വിദാര്യാദി ലേഹം.ശരീരവണ്ണം കൂട്ടുന്നതിന് ഫലപ്രദമായ ഒരു ഔഷധമാണിത് .കൂടാതെ ശരീര ക്ഷീണം ,ആസ്മ ,ശരീരവേദന ,ഗ്യാസ്ട്രബിൾ ,പൈൽസ് ,ലൈംഗീക ശേഷിക്കുറവ്, തുടങ്ങിയ നിരവധി രോഗങ്ങൾക്കും ഈ ഔഷധം ഫലപ്രദമാണ് .

വില്വാദി ലേഹം ഉപയോഗങ്ങൾ .

ദഹനക്കുറവ് ,ഓക്കാനം ,ഛർദ്ദി ,വിശപ്പില്ലായ്‌മ ഗ്രഹണി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വില്വാദി ലേഹം .

വ്യോഷാദി വടകം ഉപയോഗങ്ങൾ .

ചുമ ,പനി ,ജലദോഷം ,വിട്ടുമാറാത്ത മൂക്കൊലിപ്പ് ,തുമ്മൽ മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വ്യോഷാദി വടകം .

ശതാവരി  ഗുളം ഉപയോഗങ്ങൾ .

പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശതാവരി  ഗുളം.ആർത്തവ തകരാറുകൾ ,ആർത്തവ വേദന ,അമിത രക്തശ്രാവം ,മൂത്രാശയ അണുബാധ ,വെള്ളപോക് തുടങ്ങിയവയുടെ ചികിൽത്സയിൽ ശതാവരി  ഗുളം ഉപയോഗിക്കുന്നു .

കല്യാണ ഗുളം ഉപയോഗങ്ങൾ .

ചർമ്മരോഗങ്ങൾ ,മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ ,പ്രമേഹം മുതലായവയുടെ ചികിൽത്സയിൽ കല്യാണ ഗുളം ഉപയോഗിക്കുന്നു .

കുശ്മാണ്ഡ രസായനം ഉപയോഗങ്ങൾ .

ശരീരം പുഷ്ടിപ്പെടുത്തുന്നതിനും മെലിഞ്ഞ ശരീരം തടിപ്പിക്കുന്നതിനും കുശ്മാണ്ഡ രസായനം വളരെ ഫലപ്രദമാണ് .കൂടാതെ ശരീരം പുകച്ചിൽ ,അസിഡിറ്റി ,ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ ,നെഞ്ചെരിച്ചിൽ ,ചുമ ,ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും കുശ്മാണ്ഡ രസായനം ഉപയോഗിക്കുന്നു .

piper longum,piper longum use,piper longum herb,piper longum powder,piper longum extract,piper longum benefits,piper loagum,how to grow piper longum,benefits of piper longum,piper longum in ayurveda,piper longum cultivation,piper longum black pepper,tippili piper longum linn.,piper longum extract factory,piper longum extract supplier,piper longum benefits in hindi,piper longum extract suppliers,wholesale piper longum extract


പ്രാദേശിക നാമങ്ങൾ .

Hindi : Pipli , Peepal 
Malayalam : Tippali , Pippali
Tamil : Pippal,Thippali , Sirumoolam
Telugu : Pippall
Kannada : Hippali, Tippali
Marathi : Pimpli
Gujarati :  Pipari
Sanskrit : Pippali, Magadhi

തിപ്പലികൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

തിപ്പലി പൊടിച്ചത് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരു മാസം  കഴിച്ചാൽ മൂലക്കുരു .ചുമ ,ദഹനക്കേട് ,വിളർച്ച ,ജീർണ്ണജ്വരം (പഴകിയ പനി ) എന്നിവ മാറും .തിപ്പലി പൊടിച്ചത് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ തേനിൽ ചാലിച്ച് കുറച്ചുദിവസം കഴിച്ചാൽ കഫത്തോടു കൂടിയ പനി മാറും .

തിപ്പലി നെയ്യിൽ വറുത്ത് 2 ഗ്രാം വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടു നേരം വീതം കഴിച്ചാൽ ചുമ ശമിക്കും .

25 ഗ്രാം ചുക്ക് ,15 ഗ്രാം തിപ്പലി ,20 ഗ്രാം കുരുമുളക് ,5 ഗ്രാം ഏലയ്ക്ക ,10 ഗ്രാം ഗ്രാമ്പു എന്നിവ വറത്തുപൊടിച്ച് 50 ഗ്രാം കൽക്കണ്ടവും പൊടിച്ച് ചേർത്ത് ഇതിൽ നിന്നും 3 നുള്ള് വീതം മുതിർന്നവരും ഒരു നുള്ള് വീതം കുട്ടികളും ദിവസം മൂന്ന് നേരം എന്ന കണക്കിൽ  ഒരാഴ്ച്ച കഴിച്ചാൽ ചുമ ,കഫക്കെട്ട് ,ശ്വാസം മുട്ട് എന്നിവ മാറിക്കിട്ടും .

തിപ്പലി പൊടിച്ചത് 1 ഗ്രാം വീതം ഇളം ചൂടുപാലിൽ ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ജലദോഷം ,ചുമ ,സൈനസൈറ്റിസ് എന്നിവ മാറും .തിപ്പലി വെള്ളവും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും .

തിപ്പലി 2 ഗ്രാം വീതം ദശമൂലം കഷായത്തിലോ തേനിലോ ചേർത്ത് കഴിച്ചാൽ ഊരുസ്തംഭം എന്ന രോഗം ശമിക്കും .(കഫവും വാതവും കൂടി ഒന്നിച്ചു കോപിച്ചിട്ട് തുടയ്ക്ക് കനം, തണുപ്പ്, മരവിപ്പ്, വേദന, അനക്കാൻ പാടില്ലായ്മ എന്നിവ അനുഭവപ്പെടുന്ന അവസ്ത .)

തിപ്പലിയും കുരുമുളകും ഒരേ അളവിൽ പൊടിച്ച് ഒരു ഗ്രാം വീതം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കഴിച്ചാൽ അതിസാരം മാറും. (വെള്ളം പോലെ ദിവസം പല പ്രാവശ്യം മലം ഒഴിഞ്ഞു പോകുന്ന അവസ്ഥ.)

തിപ്പലി ,ഗ്രാമ്പു ,ചുക്ക് ,അയമോദകം ,മാങ്ങയണ്ടി പരിപ്പ് എന്നിവ ഒരേ അളവിൽ മോരിൽ അരച്ചുകലക്കി കഴിക്കുന്നതും അതിസാരം മാറാൻ നല്ലതാണ് .

3 -6 ഗ്രാം വരെ തിപ്പലി പൊടിച്ചത് 250 ml മോരിൽ കലക്കി കഴിച്ചാൽ ആമാതിസാരം മാറും .(ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ).

5 ഗ്രാം തിപ്പലി പൊടിച്ചത് പാലിലോ നെയ്യിലോ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആമവാതം ,സന്ധിവാതം എന്നിവ മാറിക്കിട്ടും .

തിപ്പലിയുടെ വേര് ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം തേൻ ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ കുറച്ചുനാൾ കഴിച്ചാൽ പൊണ്ണത്തടി മാറും .

തിപ്പലി ,കരിനൊച്ചി വേര് ഇവ സമമെടുത്ത് കരിക്കിൻ വെള്ളത്തിൽ അരച്ചു കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .തിപ്പലിയും കരിനൊച്ചി വേരും സമമായി അരച്ച് ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ ഉരുട്ടി നിഴലിൽ ഉണക്കി ഇതിൽ നിന്നും ഒരു ഗുളിക്ക വീതം രാവിലെ വെറുംവയറ്റിൽ 14 ദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പൂർണ്ണമായും ഭേദമാകും .

പ്രസവാനന്തരം 1 ഗ്രാം തിപ്പലി 3 ഗ്രാം ഉണക്ക മുന്തിരിയുമായി ഇടിച്ചുചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് ദഹനശക്തിയും ആരോഗ്യവും വർധിക്കാൻ സഹായിക്കും .

തിപ്പലിയും ,ചുക്കും സമമായി പൊടിച്ച് മോരിൽ കലർത്തി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും .

തിപ്പലി ,കുരുമുളക് ,ചുക്ക് എന്നിവ തുല്യമായി പൊടിച്ച് ചെറുനാരങ്ങാ നീരിൽ ചേർത്ത് ഒരു സ്പൂൺ വീതം ദിവസം 3 നേരം എന്ന കണക്കിൽ കുറച്ചുദിവസം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .

രണ്ടുഭാഗം തിപ്പലിയും മൂന്നുഭാഗം കുരുമുളകും ഒരുഭാഗം കല്ലുപ്പും കൂട്ടിപ്പൊടിച്ച് കഴിച്ചാൽ വയറുവേദന മാറും .

പേരാലിന്റെ മൊട്ടും തിപ്പലിയും ചേർത്തരച്ച് തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദി മാറും .തിപ്പലി പൊടിച്ചതും ,പഞ്ചസാരയും ,തേനും ,മാതളനാരങ്ങ നീരും ചേർത്ത് കഴിച്ചാൽ എല്ലാവിധ ഛർദ്ദിയും മാറും .

6 തിപ്പലി രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് പിറ്റേദിവസം രാവിലെ തിപ്പലി ആ വെള്ളത്തിൽ തന്നെ അരച്ചു കലക്കി കഴിക്കുകയും ചെയ്‌താൽ കൊളസ്‌ട്രോൾ കുറയും .

അര ടീസ്പൂൺ തിപ്പലി, അര ടീസ്പൂൺ വറുത്ത ജീരകം എന്നിവ പൊടിച്ചതിൽ കുറച്ച് ഇന്തുപ്പും ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുകയും തിപ്പലിയും ഇന്തുപ്പും സമമായി അരച്ച് ആട്ടിൻ പാലിൽ ചാലിച്ച് മലദ്വാരത്തിന് ചുറ്റുമായി പുരട്ടുകയും ചെയ്‌താൽ മൂലക്കുരു മാറും .

തിപ്പലിയുടെ പാർശ്വഫലങ്ങൾ .

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വൈദ്യനിർദേശ പ്രകാരം മാത്രം തിപ്പലി ഉപയോഗിക്കുക .തിപ്പലി ദീർഘകാലം പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല .

Previous Post Next Post