തൊട്ടാവാടി പൈൽസിനും പ്രമേഹത്തിനും പരിഹാരം

 തൊട്ടാവാടി ഔഷധഗുണങ്ങൾ .

ശ്വാസതടസ്സം ,മൂലക്കുരു ,ത്വക്ക് രോഗങ്ങൾ , ആസ്മ, ചർമ്മ അലർജി ,പ്രമേഹം ,രക്തശ്രാവം മുതലായ രോഗങ്ങൾക്ക് ആയുർവേദത്തിൽ പരാമർശിട്ടുള്ള ഒരു ഔഷധസസ്യമാണ് തൊട്ടാവാടി . സംസ്‌കൃതത്തിൽ ലജ്ജാലു എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .തൊട്ടാവാടി ചെടിയിൽ നമ്മൾ കമ്പുകൊണ്ടോ കൈ കൊണ്ടോ തൊട്ടാൽ അതിന്റെ ഇലകൾ കൂമ്പുന്നു .അതിനാലാവാം സംസ്‌കൃതത്തിൽ ലജ്ജാലു എന്ന പേര് വരാൻ കാരണം .

Botanical name : Mimosa pudica 

Family : Mimosaceae (Touch-me-not family)

തൊട്ടാവാടി,തൊട്ടാവാടി ഔഷധ ഗുണങ്ങൾ,തൊട്ടാവാടി കഞ്ഞി,തൊട്ടാവാടി ആരോഗ്യത്തിന് സഹായിക്കുന്നു,ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള തൊട്ടാവാടി,തൊട്ടാവാടിയുടെ ഔഷധഗുണം,തൊട്ടാവാടിയുടെ ആരോഗ്യ ഗുണങ്ങള്‍,രക്തവാടി,നാട്ടുവൈദ്യം,medicinal uses of thottavadi,thottavadi,mimosa plant uses,health benefits of thottavadi,health benefits of touch me not plant,shy plant ayurvedic uses,medicine for diabetes,medicine for bp,medicine for cholesterol,medicine for bleeding


എവിടെ വളരുന്നു .

കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും ചതുപ്പു പ്രദേശങ്ങളിലുമെല്ലാം തൊട്ടാവാടി ധാരാളമായി കാണപ്പെടുന്നു .

സസ്യവിവരണം .

തറയിലൂടെ പടർന്നു വളരുന്ന ഔഷധി .ഇവയുടെ കാണ്ഡം അനേകം ശാഖകളോടു കൂടിയതാണ് .ശാഖകൾ വളരെ നേർത്തതാണ് .ഇവയ്ക്ക് ഒരു മീറ്റർ വരെ നീളമുണ്ടാകാം .തണ്ടിൽ നിറയെ മുള്ളുകളുണ്ട്‌ .തൊട്ടാവാടി ചെടിയുടെ തണ്ടിനും ഇലയ്ക്കും പച്ചകലർന്ന തവിട്ടുനിറമാണ് .

ഇല പിച്ഛക സംയുക്തം .പത്രവൃന്തത്തിന് 2 .5 -4 സെ.മി നീളമുണ്ട്‌ .പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇവ 10 -30 ജോടിയുണ്ട് .വളരെ ചെറുതും അവൃന്തീയവുമായ ഇലകൾ തൊട്ടാൽ വാടി തളർന്നു കിടക്കും .കുറച്ചു സമയത്തിനകം പഴയ സ്ഥിതിയിലാകുകയും ചെയ്യും .

പൂങ്കുലവൃന്തം പത്രകക്ഷത്തിൽ ഉണ്ടാകുന്നു .പൂങ്കുലകൾ ഗോളാകൃതിയിലുള്ള മുണ്ഡമഞ്ജരി .തൊട്ടാവാടി പൂവ് ചെറുതും ആവൃന്തവും പാടലനിറത്തോടു കൂടിയതുമാണ് .ബാഹ്യദളപുടം അതിസൂക്ഷ്മമാണ് .ദളപുടത്തിന് 2 -2 .5 മി.മി നീളമുണ്ട്‌ .കേസരങ്ങൾ 4 .അവയ്ക്ക് റോസ് നിറമാണ് .അണ്ഡാശയം ഏകകോഷ്ഠകവും അനവധി ബീജാണ്ഡങ്ങൾ ഉള്ളതുമാണ് .

തൊട്ടാവാടിയുടെ ഫലം 2 -6 വിത്തുകളുള്ള പരന്ന ലൊമെന്റം .ഫലത്തിന് 0 .5 -2 സെ.മി നീളവും 2 .3 മി.മി വീതിയും കാണും ഏകദേശം 3 മി.മി നീളമുള്ള കട്ടിയുള്ള രോമങ്ങൾകൊണ്ട് വിത്തുകൾ ഫലം പൊതിഞ്ഞിരിക്കും .

രാസഘടകങ്ങൾ .

തൊട്ടാവാടിയുടെ വേരിൽ ടാനിൻ അടങ്ങിയിരിക്കുന്നു .വിത്തിൽ ഗാലക്ടോസ് ,മന്നോസ് എന്നീ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു .

തൊട്ടാവാടി ഗുണങ്ങൾ .

ആയുർവേദ ചികിൽത്സയിൽ മുറിവുകൾ ചികിൽത്സിക്കാൻ തൊട്ടാവാടി മരുന്നായി ഉപയോഗിക്കാറുണ്ട് .ഇത്  തണുപ്പുള്ളതും കയ്പ്പ് കഷായ രസത്തോടു കൂടിയതുമാണ് .കഫത്തെയും പിത്തത്തേയും ശമിപ്പിക്കുന്നു .രക്തശ്രാവം ,വയറിളക്കം ,ഗൈനക്കോളജിക്കൽപ്രശ്‌നങ്ങൾ ,മൂലക്കുരു ,ആസ്മ,അലർജി,  ശ്വാസതടസ്സം ,രക്തശുദ്ധി ,പ്രമേഹം ,ശരീരം പുകച്ചിൽ ,നീര് ,ത്വക്ക് രോഗങ്ങൾ എന്നിവയിലും തൊട്ടാവാടി ഉപയോഗപ്രദമാണ് .

തൊട്ടാവാടിയുടെ കയ്പ്പ് രുചി മുറിവിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കുകയും കഷായ രസം മുറിവുകൾ വേഗം ഉണങ്ങുവാൻ സഹായിക്കുകയും ചെയ്യുന്നു .തൊട്ടാവാടി അരച്ച് മുറിവുകളിൽ പുരട്ടുന്നത് രക്തശ്രാവം തടയാൻ ഏറെ സഹായിക്കുന്നു .ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ മുറിവുകൾ വേഗം സുഖപ്പെടുത്തുവാൻ സഹായിക്കുന്നു .

തൊട്ടാവാടി ചേരുവയുള്ള ഔഷധങ്ങൾ .

  1. Kutajavaleha 
  2. Samangadi Churna 
  3. Lakshadi Churnam (Kottakkal Arya Vaidya Sala)
  4. Ural BPH Capsule
  5. Pilocure Capsule
  6. Selip Syrup
  7. Palsinuron Capsule
  8. Arimedadi Tailam

Kutajavaleha - പൈൽസ് .കുടൽ പുണ്ണ് ,വയറിളക്കം ,രക്തശ്രാവം ,IBS (ഇറിറ്റബിൾ ബവൽ സിൻഡ്രോം),ഗ്യാസ്ട്രൈറ്റിസ്,തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Samangadi Churna -പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .രക്തശ്രാവം ഉള്ളതും അല്ലാത്തുതുമായ പൈൽസിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Lakshadi Churnam-ആർത്തവ തകരാറുകൾ ,അമിത ആർത്തവം ,ആര്‍ത്തവദിനങ്ങളില്‍ രക്തം കട്ടയായി പോകുക ,ന്യൂമോണിയ ,മൂക്കിലൂടെയുള്ള രക്തശ്രാവം ,ഹീമോഫീലിയ, നെഞ്ചിലുണ്ടാകുന്ന ക്ഷതം  തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Ural BPH Capsule - മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Pilocure Capsule-രക്തശ്രാവം ഉള്ളതും അല്ലാത്തുതുമായ പൈൽസിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്നു.കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

Selip Syrup - പൈൽസ് ,ഫിസ്റ്റുല ,മലബന്ധം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Palsinuron Capsule-ന്യൂറോളജിക്കല്‍  തകരാറുകൾ ,പക്ഷാഘാതം  ,മുഖത്തുണ്ടാകുന്ന വേദന ,മുഖം കോടിപോകുന്ന അവസ്ഥ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Arimedadi Tailam-ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ്.

രസാദിഗുണങ്ങൾ .

രസം : കഷായം, തിക്തം

ഗുണം : ലഘു, രൂക്ഷം     

വീര്യം : ശീതം    

വിപാകം : കടു

thottavadi,thottavadi plant,thottavadii,thottavaadi,thotavadi,oru thottavadi,thottavadi song,thottavadi album,thottavadi intro,thottavadi (film),#thottavado,thottavadi pennin (from ente thottavadi),how to use thottavadi,thottavaadi penne,tottavaadi,thottavadi lyric video,thottavadi thottavadi,thottavaadi love song,thottavadi malayalam song,thottavadi song malayalam,thottavadi medicinal plant,thottavadi health benefits,thottavadi vaazha movie song


പ്രാദേശിക നാമങ്ങൾ .

English name - Sensitive plant

Malayalam name - Thottavadi

Hindi name – lajalu, chui mui

Tamil name - Tottalavadi

Bengali name – Lajjavati

Gujarati name - Reesamani

തൊട്ടാവാടിയുടെ ചില ഔഷധപ്രയോഗങ്ങൾ .

പ്രമേഹരോഗ ശമനത്തിനും മൂലക്കുരുവിനും പാർശ്വഫലങ്ങളില്ലാത്ത ഒരു പ്രതിവിധിയാണ് തൊട്ടാവാടി .തൊട്ടാവാടി സമൂലം (വേരോടെ ) ഇടിച്ചു പിഴിഞ്ഞ നീര് 5 ml വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹത്തിനും മൂലക്കുരുവിനും ശമനമുണ്ടാകും .ഇതോടൊപ്പം അർശസ്സ് രോഗികൾ തൊട്ടാവാടി സമൂലം അരച്ച് മലദ്വാരത്തിന് ചുറ്റും പുരട്ടുകയും ചെയ്താൽ പെട്ടന്നു തന്നെ രോഗശമനമുണ്ടാകാൻ സഹായിക്കും .

തൊട്ടാവാടി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം .അതിനായി തൊട്ടാവാടി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം .ഇതിൽ നിന്നും ഒരു ടേബിൾ സ്പൂൺ പൊടി 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അരക്കപ്പാക്കി വറ്റിച്ച് ഉപയോഗിക്കാം .ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കാം  .

ശരീരത്തിൽ മുറിവുകളുണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് മുറിവിൽ വച്ചുകെട്ടുകയും ഈ കഷായം ഉള്ളിൽ കഴിക്കുകയും ചെയ്താൽ മുറിവുകൾ പെട്ടന്നുണങ്ങാൻ സഹായിക്കുന്നു .ഇങ്ങനെ തയാറാക്കുന്ന കഷായം എല്ലാ മൂത്രാശയ രോഗങ്ങൾക്കും ഫലപ്രദമാണ് .

തൊട്ടാവാടി സമൂലം അരച്ച് എള്ളെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണ ഉണങ്ങാത്ത മുറിവുകൾക്ക് വളരെ ഫലപ്രദമാണ് .ഈ എണ്ണ കുട്ടികളിലുണ്ടാകുന്ന ചൊറി, കരപ്പൻ തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .

തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 ml വീതം ഉള്ളിൽ കഴിക്കുകയും തൊട്ടാവാടി മുകളിൽ പറഞ്ഞ രീതിയിൽ എണ്ണ കാച്ചി പുറമെ പുരട്ടുകയും ചെയ്‌താൽ കുട്ടികളിലെയും മുതിർന്നവരിലേയും ചർമ്മ അലർജി ഉൾപ്പടെ എല്ലാ ചർമ്മരോഗങ്ങൾക്കും ശമനമുണ്ടാകും .

കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ശ്വാസതടസ്സത്തിന് (Bronchial asthma) തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 ml  വീതം കരിക്കിൻ വെള്ളത്തിൽ കൊടുത്താൽ പെട്ടന്നുതന്നെ രോഗശമനമുണ്ടാകും .ഇങ്ങനെ കുറച്ചുദിവസം പതിവായി കൊടുത്താൽ രോഗം പൂർണ്ണമായും മാറുകയും ചെയ്യും .

ആർത്തവ ദിനങ്ങളിൽ തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 ml വീതം ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ ആർത്തവ കാലത്തെ അമിത രക്തശ്രാവം കുറയും .ശരീരത്തിൽ പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന നീര് മാറാൻ തൊട്ടാവാടി സമൂലം അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

തൊട്ടാവാടി സമൂലം കൊത്തിയരിഞ്ഞ്  അരിക്കൊപ്പം ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിച്ചാൽ ഞരമ്പുകളുടെ ശക്തി വർധിക്കും .പുരുഷൻമാർ തൊട്ടാവാടി സമൂലം അരച്ച് കിടക്കാൻ നേരം കാൽവെള്ളയിൽ പുരട്ടുകയും തൊട്ടാവാടിയിട്ട് കാച്ചിയ എണ്ണ ലിംഗത്തിൽ ലേപനം ചെയ്യുകയും ചെയ്‌താൽ ഉദ്ധാരണക്കുറവ് ശീഘ്രസ്‌ഖലനം എന്നിവ മാറിക്കിട്ടും .

മാറിടത്തിന് വലിപ്പം കുറഞ്ഞ സ്ത്രീകൾ തൊട്ടാവാടി ,അമുക്കുരം ,ഞാവൽ പൂവ് ,കർക്കിടക ശൃംഗി ,വയൽച്ചുള്ളി എന്നിവ തുല്യ അളവിൽ അരച്ച് എരുമനെയ്യിൽ കാച്ചി ചളി പരുവമാകുമ്പോൾ എരുമനെയ്യുടെ അളവിൽ എരുമപ്പാലും ചേർത്ത് കാച്ചി ഒരു സ്പൂൺ വീതം പതിവായി കഴിച്ചാൽ മാറിടത്തിന് വലിപ്പം കൂടും.(നാട്ടുവൈദ്യം)

തൊട്ടാവാടി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ആട്ടിൻ പാലിൽ കലക്കി ഒരുമാസം തുടർച്ചയായി കഴിച്ചാൽ ആസ്മ ശമിക്കും .തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് രാവിലെ കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ആസ്മയ്ക്ക് ഫലപ്രദമാണ് . 50 ഗ്രാം തൊട്ടാവാടിയും 40 ഗ്രാം ജീരകവും ചേർത്ത് നന്നായി അരച്ച് ഉണക്കലരിയും ചേർത്ത് കഞ്ഞിയുണ്ടാക്കി പതിവായി രണ്ടു മാസത്തോളം കഴിച്ചാൽ ആസ്മ മാറും .

തൊട്ടാവാടി അരച്ച് നെറ്റിയിൽ പുരട്ടിയാൽ സാധാരണ ഉണ്ടാകുന്ന തലവേദനയ്ക്ക് ശമനം കിട്ടും .തൊട്ടാവാടി സമൂലം അരിക്കാടിയിൽ അരച്ച് പുരട്ടിയാൽ ഉളുക്ക് മൂലമുള്ള വേദനയും നീരും ശമിക്കും.

250 ഗ്രാം തൊട്ടാവാടി 24 ഔൺസ് വെള്ളത്തിൽ കഷായം വെച്ച് 3 ഔൺസ് ആക്കി വറ്റിച്ച് ഓരോ ഔൺസ് വീതം ദിവസവും മൂന്നു നേരം എന്ന കണക്കിൽ കുറച്ചുനാൾ തുടർച്ചയായി കഴിച്ചാൽ മൂത്രാശയക്കല്ല് മാറും.ഈ കഷായം വയറിളക്കം ,വയറുകടി എന്നിവയ്ക്കും ഫലപ്രദമാണ് .

മലദ്വാരം പുറത്തേക്ക്  തള്ളിവരുന്നതിനും ഗർഭപാത്രം താഴേയ്ക്ക് ഇറങ്ങി വരുന്ന അവസ്ഥയ്ക്കും തൊട്ടാവാടി ഫലപ്രദമാണ് .ഇതിനായി തൊട്ടാവാടി സമൂലം അരച്ച് മലദ്വാരത്തിലും യോനിയിലും പുരട്ടാവുന്നതാണ് .

കന്നുകാലികൾക്കുണ്ടാകുന്ന അകിടുവീക്കം മാറാൻ തൊട്ടാവാടി സമൂലം അരച്ച് അകിടിൽ പുരട്ടിയാൽ മതിയാകും .
 
Previous Post Next Post