അര്‍ബുദത്തെ പ്രതിരോധിക്കാന്‍ അലക്കുചേര്‌

 പൈൽസ് ,ത്വക്ക് രോഗങ്ങൾ,ആമവാതം ,കുഷ്‌ഠം എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് അലക്കുചേര്‌ .ഇതിനെ തേങ്കൊട്ട എന്ന പേരിലും അറിയപ്പെടുന്നു .ഇതിന്റെ കുരുവണ് (ചേർക്കുരു ) ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഔഷധഗുണമുണ്ടങ്കിലും ഇതൊരു വിഷസസ്യമാണ് .അതിനാൽ ഇതിന്റെ കുരു ശുദ്ധിചെയ്താണ് ഔഷധങ്ങൾക് ഉപയോഗിക്കുന്നത് .സംസ്‌കൃതത്തിൽ ഭല്ലാതക ,ആരുഷ്കരം എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു .

Botanical name : Semecarpus anacardium

Family : Anacardiaceae (Cashew family)

Synonyms : Anacardium orientale

cheru tree allergy,cheru tree allergy medicine,cheru tree allergy treatment,peter koikara,chathuramulla,chathuravalli,cheru tree allergy medicine malayalam,kerala ayurveda,sreechithra ayurveda kerala,landless labourers,authentic ayurveda,kerala,health,germany,natural,charu tree in malayalam,kouthuka chepu vishakh,children,ayurveda,cultural,ayurvedam,safflower,mysteries,chathuramulla plant benefits,health tips,technology,agriculture


അലക്കുചേര്‌ കാണപ്പെടുന്ന സ്ഥലങ്ങൾ .

സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ മരം സ്വാഭാവികമായി കാണപ്പെടുന്നു .പർവ്വത പ്രദേശങ്ങളിലും കൊടും കാടുകളിലുമാണ് ഈ വൃക്ഷം സാധാരണ കാണപ്പെടുന്നത് .അസ്സം ,മഹാരാഷട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .കേരളത്തിൽ കുറുവ ദ്വീപ് ,ആനപ്പാടി , അട്ടപ്പാടി ,മുക്കാളി ,ധോണി, പീച്ചി ,പത്തനംതിട്ട എന്നിവിടങ്ങളിലെ വനങ്ങളിൽ അലക്കുചേര്‌  കാണപ്പെടുന്നു .

സസ്യവിവരണം .

15മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഇടത്തരം വൃക്ഷം. അപാണ്ഡാകൃതിയുള്ള വലിയ ഇലകളാണ് ഇവയുടേത് . 17 -50 സെ.മി നീളവും 5 -25 സെ.മി വീതിയും ഉണ്ടാകും .ഇലകൾ ശാഖകളുടെ അഗ്രഭാഗത്ത് കൂട്ടമായി കാണപ്പെടുന്നു .ഇവയുടെ പൂക്കൾ വളരെ ചെറുതും പച്ചകലർന്ന മഞ്ഞ നിറത്തോടു കൂടിയതുമാണ് .ആൺ -പെൺ പുഷ്പങ്ങൾ വെവ്വേറെ വൃക്ഷങ്ങളിലാണ് കാണപ്പെടുക . 

ഇവയുടെ അണ്ഡാകൃതിയിലുള്ള കായകൾക്ക് നല്ല തിളക്കവും മിനുസവുമുണ്ട് . ഇവ വിളയുമ്പോൾ കറുത്ത നിറത്തിലാകുകയും ചെയ്യും .ഇവയുടെ കായകളുടെ ഉള്ളിൽ ബദാം പരിപ്പിനെപ്പോലെ രുചിയുള്ള പരിപ്പുണ്ട് .

കശുവണ്ടിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ വൃക്ഷം .ചില സമയങ്ങളിൽ ഈ മരത്തിന്റെ തൊലി പൊട്ടി കറുത്ത നിറത്തിലുള്ള ദ്രാവകം പുറത്തുവരാറുണ്ട്. ഈ സമയം ഈ മരത്തിന്റെ അടുത്തുകൂടി പോയാൽ ശരീരത്തിൽ പൊള്ളലും ചൊറിച്ചിലും ഉണ്ടാകും .ചേരിൻ പക എന്ന് പറയപ്പെടും .തൊട്ടാൽ ചൊറിഞ്ഞു തടിച്ച് വ്രണമുണ്ടാക്കുന്നത് എന്ന അർഥത്തിൽ അലക്കുചേരിന്  ആരുഷ്കരം എന്ന് സംസ്‌കൃതത്തിൽ പേരുണ്ട് .

ഇതിന്റെ വിത്തിന്റെ പുറമേയുള്ള എണ്ണമയമുള്ള ദ്രാവകം  ഇന്ത്യയിലെ അലക്കുകാർ തുണിയിൽ അടയാളമിടാനായി ഉപയോഗിച്ചിരുന്നു.ഇതാണ്‌ അലക്കുചേർ എന്ന പേർ ഇതിന്  വരാൻ കാരണം . ഓരോ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന തുണി മാറിപോകാതിരിക്കാനായി ഓരോ വീട്ടിലെ തുണികൾക്കും പലതരത്തിലുള്ള അടയാളങ്ങൾ അവർ തുണിയിൽ പതിപ്പിച്ചിരുന്നു. ഇതിന്റെ പ്രത്യേകത ഒരു തവണ അടയാളപ്പെടുത്തിയാൽ പിന്നെ എത്ര തവണ തുണി കഴുകിയാലും ഈ അടയാളം പോകില്ല എന്നതാണ് .

രാസഘടകങ്ങൾ .

അലക്കുചേരിന്റെ കറയിൽ ടാർ പോലെയുള്ള ഒരു തരം എണ്ണ അടങ്ങിയിരിക്കുന്നു .ഇതിൽ 90 % അനാകാർഡിക് അമ്ലവും 10 % കാർഡോൾ എന്ന് അറിയപ്പെടുന്ന ബാഷ്‌പീകൃതമാകാത്ത ആൽക്കഹോളും അടങ്ങിയിരിക്കുന്നു .ഇതിന്റെ വിത്തിനുള്ളിലെ പരുപ്പിൽ മധുരമുള്ള ഒരുതരം എണ്ണ അടങ്ങിയിരിക്കുന്നു .

കായുടെ പുറത്തെ ഭിത്തിയിൽ കയ്പ്പു രസമുള്ളതും തീഷ്ണവുമായ ഒരു കറയുണ്ട് .ഇത് ആദ്യമെടുക്കുമ്പോൾ തവിട്ടുനിറത്തിൽ എണ്ണപോലെയും അന്തരീക്ഷ വായു ഏൽക്കുമ്പോൾ കറുത്ത നിറത്തിലാകുകയും ചെയ്യുന്നു .ഇതിന് കശുവണ്ടിയുടെ തോടിലെ കറയോട് ഏറെ സാദൃശ്യമുണ്ട് .

അലക്കുചേരിന്റെ വിഷമയ ഭാഗങ്ങൾ - കറ ,കായ്‌ 

അലക്കുചേരിന്റെ  വിഷലക്ഷണങ്ങൾ .

അലക്കുചേരിന്റെ തടിയിൽ നിന്നും ഊറിവരുന്ന കറ ശരീരത്തിൽ പറ്റിയാൽ പൊള്ളലുണ്ടാകും .ഇതിന്റെ കായുടെ കറ ശരീരത്തിൽ വീണാൽ 12 മണിക്കൂറിനുള്ളിൽ പൊള്ളലുണ്ടായി പഴുത്ത് വ്രണമാകും .ഇത് ഗുഹ്യഭാഗത്ത് പറ്റാനിടയായാൽ മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുകയും മൂത്രം ചുവന്ന നിറത്തിലോ രക്തം കലർന്നോ പോകുകയും ചെയ്യും .ഈ കറ ശരീരത്തിൽ വ്രണങ്ങളുണ്ടാക്കാൻ ഭിക്ഷക്കാർ ഉപയോഗിക്കാറുണ്ട് . 

ചേർക്കുരുവിന്റെ കറ ഉള്ളിൽ കഴിക്കാനിടയായാൽ അന്നനാളത്തിലും ആമാശയത്തിലും പൊള്ളലും വീക്കവും ഉണ്ടാകും .ശ്വാസം മുട്ടൽ ,വർധിച്ച ഹൃദയമിടുപ്പ് ,ശരീരം കരുവാളിപ്പ് എന്നിവയും ഉണ്ടാകും .കൂടാതെ വെപ്രാളം, മോഹാലസ്യം എന്നിവ ഉണ്ടായി 12 -24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും .6 ഗ്രാമിൽ കൂടുതൽ ഉള്ളിൽ കഴിച്ചാൽ ഉറപ്പായും മരണം സംഭവിക്കും .

ചേരിൻ വിഷവും മറുമരുന്നും.

ചേരിൻവിഷത്തിന് ആയുർവേദത്തിൽ താന്നിക്കാത്തോടാണ് മറുമരുന്നായി ഉപയോഗിക്കുന്നത് .താന്നിക്കാത്തോട്  കഷായമുണ്ടാക്കി കഴിച്ചാൽ ചേരിൻവിഷം കഴിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കും .എള്ള് കഷായം വച്ച് വിഴാലരിപ്പൊടി മേമ്പടി ചേർത്ത് കഴിച്ചാലും ചേരിൻവിഷം ശമിക്കും .

പുറമെ ഉണ്ടാകുന്ന പൊള്ളലുകൾക്കും വ്രണങ്ങൾക്കും താന്നിക്കാത്തോടോ താന്നിയുടെ തൊലിയോ അരച്ച് പുറമെ പുരട്ടുകയോ ചെയ്താൽ മതിയാകും .അല്ലങ്കിൽ എള്ളെണ്ണ , വെളിച്ചെണ്ണ , നെയ്യ് എന്നിവ ഒരേ അളവിൽ കലർത്തി പുരട്ടിയാൽ മതിയാകും .ചെറുചീര അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ചേരിൻവിഷം കൊണ്ടുണ്ടായ കുരുക്കളും വീക്കവും മാറിക്കിട്ടും . 

ചേർക്കുരു ശുദ്ധി ചെയ്യേണ്ട വിധം .

ചേർക്കുരു ഇഷ്ടികപ്പൊടി കൂട്ടി തിരുമ്മി കഴുകിയെടുത്താൽ ശുദ്ധമാകും .അല്ലങ്കിൽ ചേർക്കുരു ഒരു രാത്രിയിൽ ഗോമൂത്രത്തിൽ ഇട്ടുവച്ചിരുന്നതിന് ശേഷം പകൽ വെയിലിൽ ഉണക്കണം .ഇപ്രകാരം 3 ദിവസം ആവർത്തിക്കണം .ശേഷം താന്നിവേരിന്റെ കഷായത്തിൽ പുഴുങ്ങി ഉണക്കണം .പിന്നീട് എരുമ ചാണകത്തിൽ പുഴുങ്ങി ഉണക്കിയ ശേഷം കാടി വെള്ളത്തിൽ കഴുകിയാൽ ചേർക്കുരു ശുദ്ധിയാകും .

ചേർക്കുരു ഔഷധഗുണങ്ങൾ .

ചേർക്കുരുവിന് ക്യാൻസറിനെ ശമിപ്പിക്കാനുള്ള കഴിവുണ്ടന്ന്  ചെന്നൈയിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് .

ചേർക്കുരു ചവർപ്പ് -എരിവ് -മധുര രസങ്ങളോടു കൂടിയതും തീഷ്‌ണ ഗുണമുള്ളതും ഉഷ്‌ണവീര്യവും ആമാശയപാകത്തിൽ മധുര രസമാകുന്നതുമാണ് .ഇതിന് അധികം തീഷ്‌ണ ഗുണമുള്ളതിനാൽ ക്യാൻസറിനെ ശമിപ്പിക്കാനുള്ള ശക്തിയുണ്ട് . ഇത് രക്താർബുദത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയ ഒരു ഔഷധമാണ് .

ആടലോടക വേര് ,വേപ്പിൻ തൊലി ,ചിറ്റമൃത് ,ചെറുവഴുതിന വേര് ,കാട്ടുപടവലം എന്നിവ ചേർത്ത് തയാറാക്കുന്ന പഞ്ചതിക്തകം കഷായത്തിൽ ചേർക്കുരു പരിപ്പ് പൊടിച്ചു ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ രക്താർബുദത്തിൽ കാണുന്ന വെളുത്ത രക്താണു വർധന നിയന്ത്രണ വിധേയമാകുന്നതാണ് .കൂടാതെ  പ്ലാറ്റ്ലെറ്റ്‌ കൗണ്ടിനെയും ഇത് നിയന്ത്രിക്കുന്നു .

പനിയും ,പ്ലീഹാവീക്കവും ,മോണയിൽ നിന്നുമുള്ള രക്തശ്രാവവും രക്താർബുദത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് .ഇതിനും ചേർക്കുരു ഫലപ്രദമാണ് .ഇതിനായി ചേർക്കുരു കറുകനീരിലും ചേർത്തുകൊടുക്കുന്ന പതിവുണ്ട് . 6 മാസം തുടർച്ചയായി ചേർക്കുരു  കഴിച്ചാൽ രക്താർബുദം മാറുന്നതായി അനുഭവമുണ്ട് .രക്താർബുദത്തിന് പുറമെ മറ്റുള്ള അർബുദങ്ങൾക്കും ചേർക്കുരു ഫലപ്രദമാണ് .

ചേർക്കുരുവിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ അർശ്ശസ് ശമിപ്പിക്കും .കൂടാതെ കുടൽ വിര ,കൊക്കപ്പുഴു എന്നിവയേയും നശിപ്പിക്കും .കുഷ്‌ഠം ,വെള്ളപ്പാണ്ട് എന്നിവയ്ക്ക് പുറമെ പുരട്ടുന്നതിനും ഫലപ്രദമാണ് .

 ചേർക്കുരു അഗ്നിയെ ബലപ്പടുത്തും .ദഹനക്ഷയത്തെ ശമിപ്പിക്കും .ഗ്രഹണി ,ഗുല്മം ,നീര് ,പനി ,വയറുവീർപ്പ് ,മലബന്ധം എന്നിവയെ ഇല്ലാതാക്കും . ആമവാതം ,സന്ധിവാതം ,ദുർമേദസ് എന്നിവയ്ക്കും ചേർക്കുരു ഫലപ്രദമാണ് .

പഴുത്ത കായുടെ മജ്ജ മധുരവും വൃഷ്യവും ശരീരത്തെ തടിപ്പിക്കുന്നതും കഫ പിത്തരോഗങ്ങൾ ശമിപ്പിക്കുന്നതുമാണ് .കായ ശുദ്ധി ചെയ്തിട്ടാണ് ഉപയോഗിക്കുന്നത് .ശുദ്ധി ചെയ്യാതെ ചേർക്കുരു ഉപയോഗിച്ചാൽ ശരീരം മുഴുവൻ നീര് വരികയും തൊലി പൊള്ളിയതുപോലെ മുഴുവൻ ഇളകി പോകുകയും ഭീകര രൂപത്തിലാകുകയും ചെയ്യും .എന്നാൽ ശുദ്ധി ചെയ്‌ത ചേർക്കുരു അണ്ടിപ്പരിപ്പു പോലെ കഴിക്കാവുന്നതാണ് .ചേർക്കുരുവിന്റെ അഭാവത്തിൽ പകരം കൊടുവേലി ഉപയോഗിക്കാം എന്ന് ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു .

ചേർക്കുരു പ്രധാന ചേരുവയുള്ള ഔഷധങ്ങൾ .

1. അമൃത ഭല്ലാത ലേഹ്യം - വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ ,ചർമ്മത്തിലെ ചുളിവുകൾ , മൂലക്കുരു ,അകാല നര ,മുടി കൊഴിച്ചിൽ എന്നിവയുടെ ചികിൽത്സയിൽ അമൃത ഭല്ലാതലേഹ്യം ഉപയോഗിച്ചുവരുന്നു .അർബുദരോഗത്തിനും ഈ ഔഷധം ഡോക്ടർമാർ നിർദേശിക്കാറുണ്ട് .

2. വരണാദി കഷായം -പ്രധാനമായും അമിതവണ്ണംകുറയ്ക്കാനുള്ള ചികിൽത്സയിൽ വരണാദി കഷായം ഉപയോഗിച്ചുവരുന്നു .കൂടാതെ തലവേദന ,മൈഗ്രെയ്ൻ,സൈനസൈറ്റിസ്, PCOS, ഫൈബ്രോയിഡ്, ഹൈപ്പോതൈറോയിഡിസം മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ബ്രെയിൻ ട്യൂമറിനും ഈ ഔഷധം ഡോക്ടർമാർ നിർദേശിക്കാറുണ്ട് .

3. നിംബാമൃതാസവം - ത്വക് രോഗങ്ങൾ ,ഉണങ്ങാത്ത മുറിവുകൾ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു .ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട് .സന്ധിവാതം,  സോറിയാസിസ്, ഉണങ്ങാത്ത മുറിവുകൾ, എക്സിമ,ചർമ്മ അലർജി ,കുരു,വിട്ടുമാറാത്ത മൂക്കൊലിപ്പ് ,തുമ്മൽ ,പനി ,സന്ധിവേദന ,ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര -പേശി വേദന തുടങ്ങിയവയ്‌ക്കൊക്കെ ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .

4. ഭല്ലാതക രസായനം - അസൈറ്റിസ്  (മഹോദരം) ,ത്വക്ക് രോഗങ്ങൾ ,അനീമിയ ,ആരോഗ്യമില്ലായ്‌മ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കാൻസർ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

5. സഞ്ജീവനി വടി - വിട്ടുമാറാത്ത പനി ,ചുമ ,ദഹനക്കേട് ,പാമ്പു കടി മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

6. ഡി-പൈൽ ടാബ്‌ലെറ്റ് - പൈൽസിന്റെ ചികിൽത്സയിൽ പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നു .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

avanakku plants,avanakkila,aavanakk ila,cheru is a dangerous tree,avanakk,cheru tree allergy medicine malayalam,avanakk enna,avanakkenna,interesting facts about the world,planting trees,dangerous trees,poisonous trees in the world,semecarpus anacardium,marking nut,semecarpus anacardium in hindi,semecarpus anacardium poisoning,marking nut tree,marking nut notes,dhobi nut,അലക്കുചേര്,തേങ്കൊട്ട,rare trees,#beddanuttree,ആവണക്കെണ്ണ,ആവണക്ക് ഓയിൽ


രസടിഗുണങ്ങൾ .

രസം-കടു, മധുരം, കഷായം

ഗുണം-തീക്ഷ്ണം, സ്നിഗ്ധം, ലഘു

വീര്യം-ഉഷ്ണം

വിപാകം-മധുരം

പ്രാദേശിക നാമങ്ങൾ .

Common name-Marking Nut , Dhobi nut tree , Oriental cashew nut , varnish tree , Marany nut , Marsh nut , Indian marking nut tree , Malacca bean

Malayalam-Alakkucheru , Cherkuru 

Hindi-Bhilawan , Billa

Tamil- Cen-kottai , Compalam, Kalakam , Kavaka

Telugu- Bhallatamu, Jidimamidichettu

Kannada- Geru, Gerannina mara

Marathi- Bhallataka, Bhillava, Bibba 

Bengali- Bhallata, Bhallataka

Gujarati- Bhilamo, Bhilamu

ചേർക്കുരുവിന്റെ ചില ഔഷധ പ്രയോഗങ്ങൾ .

ശുദ്ധി ചെയ്‌ത മൂന്നോ ,നാലോ ചേർക്കുരു ചതച്ച് 8 ഔൺസ് പാലിൽ വേവിച്ച് കുറച്ച് നെയ്യും,പഞ്ചസാരയും ചേർത്ത് ഒരു മാസം പതിവായി കഴിച്ചാൽ ശരീരശക്തി ,ലൈംഗീകശക്തി എന്നിവ വർദ്ധിക്കും . കൂടാതെ ആമവാതം ,രക്തവാതം ,കുഷ്‌ഠം  ,മറ്റ് ചർമ്മരോഗങ്ങൾ ,അർശസ് എന്നിവയ്ക്കും വളരെ നന്ന് .ഇത് കഴിക്കുമ്പോൾ ഉപ്പും ,പുളിയും ഉപേക്ഷിക്കണം .ചേർക്കുരു കഴിച്ച് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ പാച്ചോറ്റിത്തൊലി കഷായം വച്ച് കഴിക്കണം .

വിത്തിൽ നിന്നും എടുക്കുന്ന തൈലം 10 തുള്ളി ഉള്ളിൽ കഴിച്ചാൽ കൊക്കപ്പുഴു നശിക്കും .കൂടാതെ അർശസ് ശമിക്കുകയും ചെയ്യും .കുഷ്‌ഠം ,പാണ്ഡ് തുടങ്ങിയ രോഗങ്ങളിൽ പുറമെ പുരട്ടുവാൻ ഈ തൈലം വളരെ ഫലപ്രദമാണ് .

ചേർക്കുരുവിന്റെ കഷായം പാല് ചേർത്ത് കഴിച്ചാൽ നാഡിവീക്കം, രക്തവാതം എന്നിവ ശമിക്കും .

ശുദ്ധി ചെയ്‌ത ചേർക്കുരു ,കടുക്കാത്തോട് ,കരിംജീരകം എന്നിവ ഒരേ അളവിൽ ശർക്കരയും ചേർത്ത് പൊടിച്ച് 2 ഗ്രാം വീതമുള്ള ഗുളികകളാക്കി 2 ഗുളിക വീതം ദിവസം മൂന്ന് നേരം എന്ന കണക്കിൽ കഴിച്ചാൽ രക്താർബുദം ,പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്ക് ശമനമുണ്ടാകും .

ശുദ്ധി ചെയ്‌ത ചേർക്കുരു അരച്ച് വെണ്ണയുമായി കലർത്തി ചൂടാക്കി ചെറിയ ചൂടോടെ ചർമ്മത്തിൽ പുരട്ടിയാൽ വരണ്ട ചർമ്മം ,ചർമ്മത്തിലെ ചുളിവുകൾ എന്നിവ മാറികിട്ടും .

വൃദ്ധൻമാരും ,കുട്ടികളും ,ഗർഭിണികളും ചേർക്കുരു കഴിക്കാൻ പാടുള്ളതല്ല .

Previous Post Next Post