പ്രധാനമായും മാനസിക വൈകല്യങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രശസ്തമായ ഒരു ഔഷധ സസ്യമാണ് ജടാമാഞ്ചി.ഇംഗ്ലീഷിൽ ജടാമാൻസി ,സ്പൈക്നാർഡ് ,മസ്‌ക് റൂട്ട് പ്ളാൻറ് എന്നീ പേരുകളിലും .സംസ്‌കൃതത്തിൽ ജടാമാംസീ ,ഭൂതജടാ ,ജടിലാ ,തപസ്വിനീ ,സുലോമശ,നളികാ ,കൃഷ്ണജടാ ,മിഷികാ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Nardostachys jatamansi
Family: Caprifoliaceae (Honeysuckle family)
Synonyms : Nardostachys grandiflora, Nardostachys chinensis
ജടാമാഞ്ചി കാണപ്പെടുന്ന സ്ഥലങ്ങൾ .
നേപ്പാൾ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ 11,000 -15000 അടി ഉയരത്തിലുള്ള ഹിമാലയൻ പ്രദേശങ്ങളിലാണ് ജടാമാഞ്ചി സ്വാഭാവികമായി വളരുന്നത് .കേരളത്തിൽ ഈ സസ്യം സുലഭമല്ലങ്കിലും ഓൺലൈൻ വഴി വാങ്ങാൻ കിട്ടും .
സസ്യവിവരണം .
ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യം .ഇവയുടെ കിഴങ്ങിന് നല്ല സുഗന്ധമുള്ളതും നല്ല നീളമുള്ളതും കട്ടിയുള്ളതും കറപ്പുനിറവുമാണ് .ഇതിന്റെ കിഴങ്ങിൽ ജട പോലെ ധാരാളം ചെറിയ വേരുകൾ കാണപ്പെടുന്നു .അതിനാലാണ് ജടാമാഞ്ചി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .
ഈ സസ്യത്തിന്റെ ചുവടുഭാഗത്തെ ഇലകൾ നേർത്തതും നീളമുള്ളതുമാണ് .ഇലകൾക്ക് 10 സെ.മി നീളവും 2.5 സെ.മി വീതിയുമുണ്ട് .ഏറ്റവും മുകൾ ഭാഗത്തെ ഇലകൾ ചെറുതും അണ്ഡാകൃതിയുമാണ് .ഇവയുടെ പുഷ്പങ്ങൾ ചെറുതാണ് .ഇവ വെള്ളനിറത്തിലോ ഇളം ചുവപ്പുനിറത്തിലോ കാണപ്പെടുന്നു .ഇവയുടെ കായകൾ ചെറുതും സൂക്ഷ്‌മ രോമങ്ങളാൽ പൊതിഞ്ഞതുമാണ് .
ജടാമാഞ്ചിയുടെ വേരിൽ നിന്നും ഒരു തൈലം വേർതിരിച്ചെടുക്കുന്നു .ഈ തൈലത്തിന് നല്ല സുഗന്ധമുള്ളതാണ് .ഈ തൈലം ഔഷധനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു .സൗന്ദര്യവർധക ലേപനങ്ങളിൽ എല്ലാം തന്നെ ഈ തൈലം പ്രധാന ചേരുവയാണ് .ജടാമാഞ്ചിയുടെ വേര് ചില ഹോമങ്ങളിൽ ഉപയോഗിക്കുന്നുണ്ട് .
Cymbopogon schoenanthus , Nynphoids macrspermum എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളുടെ വേരും ജടാമാഞ്ചിക്ക് പകരമായി ഉപയോഗിക്കുന്നു .
രാസഘടകങ്ങൾ .
ജടാമാഞ്ചിയുടെ വേരിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിരിക്കുന്നു .ഇവ വായുവിൽ അതിവേഗം പ്രസരിക്കുന്നതാണ് .കൂടാതെ സുഗന്ധമുള്ള ഒരു അമ്ലദ്രവ്യം ,കർപ്പൂരത്തിന് തുല്യമായ ഒരു വസ്തു .ജടാമാംസോൺ എന്ന കർമതാരിഘടകം എന്നിവയും അടങ്ങിയിട്ടുണ്ട് .
ജടാമാഞ്ചി ഔഷധഗുണങ്ങൾ .
മസ്തിഷ്ക രോഗങ്ങൾ ശമിപ്പിക്കുന്നു ,മസ്തിഷ്കത്തിന് ബലം കൊടുക്കുന്നു .ഉറക്കം ഉണ്ടാക്കുന്നു .സ്കീസോഫ്രീനിയ, അപസ്മാരം, മാനസികസമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളെ ഇല്ലാതാക്കുന്നു .തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു .ഓർമ്മശക്തി വർധിപ്പിക്കുന്നു .
സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾളും മാനസിക വിഭ്രാന്തിയും ഇല്ലാതാക്കാൻ ഇതിന് കഴിവുണ്ട് .കൂടാതെ ആർത്തവവേദന ഇല്ലാതാക്കുന്നതിനും ഇത് ഫലപ്രദമാണ് . സ്ത്രീകളിൽ ഉണ്ടാകുന്ന ഹിസ്റ്റീരിയ ,എപ്പിലെപ്‌സി എന്നീ രോഗങ്ങൾക്ക് ജടാമാഞ്ചി ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട് .
മൂത്രം വർധിപ്പിക്കും ,ചെറിയ തോതിൽ വിരേചനം ഉണ്ടാക്കുന്നു .വാദവേദനകളെ കുറയ്ക്കും .കരൾ രോഗങ്ങൾ ശമിപ്പിക്കുന്നു .കരൾ വലുതാകുന്നത് തടയുന്നു .മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണ് .
ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .ശരീരത്തിന് കുളിർമ ഉണ്ടാക്കും .മുടിയുടെ വളർച്ചക്കുറവ് ,മുടികൊഴിച്ചിൽ ,താരൻ ,അകാലനര എന്നിവ ഇല്ലാതാക്കുന്നതിനും ജടാമാഞ്ചി ഫലപ്രദമാണ് .
ഇത് നല്ലൊരു ഹൃദയടോണിക്കാണ് .ഹൃദയപേശികളുടെ ബലം വർധിപ്പിക്കുന്നു .ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു .ഹൃദയമിടിപ്പ് നിയന്ത്രണത്തിലാക്കുന്നു .
നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു .ശരീരത്തിന് ഉന്മേഷവും ശക്തിയും നൽകുന്നു .രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു .
ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ആൻ്റിഫംഗൽ ഗുണങ്ങളുണ്ട് .അസ്പെർജില്ലസ് ഫ്യൂമിഗേറ്റസ്,ആസ്പർജില്ലസ് നൈഗർ തുടങ്ങിയ ഫംഗസുകളെ നശിപ്പിക്കാനുള്ള കഴിവുണ്ട് .
പ്രാദേശിക നാമങ്ങൾ .
Common Name – Jatamansi, Muskroot, Jatamashi
Malayalam Name –Jatamanchi
Tamil Name - Jatamamsi
Hindi Name – Jatamasi
Telugu Name – Jatamansi
English Name – Spikenard
Marathi Name – Jatamansi
Gujarati Name – Jatamansi
ജടാമാഞ്ചി ചേരുവയുള്ള ഔഷധങ്ങൾ .
1. Sarpagandha Ghan Vati - ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്മ ,തലവേദന,തലകറക്കം എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഈ മരുന്നിലെ പ്രധാന ഘടകം സർപ്പഗന്ധിയാണ് .ഇതിനോടൊപ്പം ജടാമാഞ്ചി ഉൾപ്പടെ മറ്റ് ആറോളം മരുന്നുകളും ചേർത്താണ് ഈ ഔഷധം നിർമ്മിക്കുന്നത് .ഒരു ഗുളിക വീതം രാത്രിയിൽ ഡൊക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ് .
2. Aravindasavam - പ്രധാനമായും കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരവിന്ദാസവം .കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ ഔഷധം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,കാരണമില്ലാതെ കരയുക, ഉന്മേഷമില്ലായ്‌മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു . 3 -10 വീതം മില്ലി വരെ തുല്യ അളവിൽ വെള്ളവും ചേർത്ത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഒരു ഡൊക്ടറുടെ നിർദേശപ്രകാരം കൊടുക്കാവുന്നതാണ് .
3. Dhanwanthararishtam - പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഫലപ്രദമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ തടയുന്നു .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നു .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും ഇല്ലാതാക്കുന്നു .വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു .വാതരോഗങ്ങളുടെ ചികിൽത്സയിലും .ചിലതരം വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര -പേശി വേദനകൾക്കും ഡോക്ടർമാർ ഈ ഔഷധം നിർദ്ദേശിക്കാറുണ്ട് .