കോലരക്ക് വെറുമൊരു പശയല്ല ഗുണങ്ങൾ നിരവധി

ആയുർവേദത്തിൽ അസ്ഥികളുടെ ഒടിവ് ശരിപ്പെടുത്തുന്നതിനും അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കോലരക്ക് .ലാസിഫർ ലാക്ക എന്ന ഒരു തരം സൂക്ഷ്‌മ പ്രാണികളുടെ ശ്രവമാണ് കോലരക്ക്.ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ പ്രാണികൾ കാണപ്പെടുന്നത് .സംസ്‌കൃതത്തിൽ "ലാക്ഷ " എന്ന പേരിൽ കോലരക്ക് അറിയപ്പെടുന്നു .

Botanical name - Laccifer lacca , Coccus lacca

Family - Lacciferidae

കോലരക്ക്,കോലരക്ക് ഓയിൽ,കോലരക്ക് ഗുണങ്ങൾ,എന്താണ് കോലരക്ക്,കോലരക്ക് ariyendathellam,മുഖം കണ്ണാടി പോലെ തിളങ്ങാൻ കോലരക്ക്,ഇതാ നിങ്ങൾ ചോദിച്ച കോലരക്ക് ഫേസ് പാക്ക് /skin whitening kolarakku face pack,ലാക്ഷാദികേരം,ഭംഗിയുള്ള കഴുത്തിന്‌/കഴുത്തുകള്‍ മനോഹരമാക്കാം,lakshadi thailam,lakshadi thylam,lac,kolaraku,baby massage oil,kolarakk,എണ്ണ,lakshathi keram,laksha gulgulu,https://youtu.be/tjwnuipmi4g,kolarakku for face,kolarakk uses malayalam,kolarakk uses tamil


മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന  (Laccifer lacca) എന്ന അതി സൂക്ഷ്മ പ്രാണികളാണ് കോലരക്ക് ഉല്പാദിപ്പിക്കുന്നത് . ഇതിൽ പെൺ പ്രാണികളാണ് കോലരക്ക് ഉല്പാദിപ്പിക്കുക . ഈ പ്രാണികൾക്ക് പറക്കാൻ കഴിയില്ല . വൃക്ഷങ്ങളിലെ ഇളം കമ്പുകളിലെ നീര് ഊറ്റിക്കുടിച്ചാണ് ഇവ ജീവിക്കുന്നത് .നീര് കുടിക്കാനായി മരത്തിൽ കുത്തിയാൽ പിന്നെ ആ കൊമ്പുകൾ ഈ ജീവികൾക്ക് ഊരിയെടുക്കാൻ കഴിയില്ല .അതിനാൽ തന്നെ മരണവും ആ കൊമ്പിൽ അവസാനിക്കും .

6 മാസം മാത്രമാണ് ഈ ജീവികളുടെ ആയുസ് .ഈ  ജീവികളുടെ കൊമ്പുകൾ മരത്തിൽ നിന്നും ഊരിയെടുക്കാൻ കഴയാത്തതിനാൽ അതിന് സ്വയരക്ഷയ്ക്കാണ് ഈ അരക്ക് ഉല്പാദിപ്പിക്കുന്നത് . 

6 മാസം ആകുമ്പോഴേയ്ക്കും ഇതിന്റെ കുഞ്ഞുങ്ങൾ വയറ്‌ തുളച്ച് പുറത്തുവരും .അതോടെ 'അമ്മ പ്രാണി ചാകുകയും ചെയ്യും . ഈ അരക്ക് പ്രാണികളുള്ള മരത്തിന്റെ കൊമ്പ് വേറൊരു മരത്തിൽ കെട്ടിവച്ചാണ് കൃഷി വ്യാപിപ്പിക്കുന്നത് .ഒരു പ്രാണി ഏകദേശം ഒന്നര ഗ്രാം കോലരക്ക് മാത്രമാണ് ഉല്പാദിപ്പിക്കുന്നത് .

ഈ പ്രാണികൾ ഉല്പാദിപ്പിക്കുന്ന ശ്രവം അവയുടെ ശരീരത്തിലും മരക്കൊമ്പിലുമായി പറ്റിപ്പിടിച്ചിരിക്കും .ഏകദേശം 12 മില്ലി മീറ്റർ കനത്തിൽ അരക്കുകൊണ്ട് ഈ ജീവികളുടെ ശരീരം മൂടിയിരിക്കും . എല്ലാ മരങ്ങളിലും ഈ ജീവികൾ പറ്റിപ്പിടിക്കാറില്ല .ഏതാണ്ട് 90 മരങ്ങളിലാണ് ഇവ പറ്റിപ്പിടിച്ചു വളരുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂവം, ഇലന്ത, പ്ലാശ് ,ആനെക്കാട്ടിമരം  എന്നീ മരങ്ങളാണ് .

കോലരക്ക് ശേഖരിച്ച് ചൂടുവെള്ളത്തിലോ കാർബണേറ്റ് ലായനിയിലോ ഇട്ട് കുതിർക്കുമ്പോൾ ചുവന്ന അരക്ക് വേർ തിരിയുന്നു . ഈ മിശ്രിതത്തിൽ നിന്നും മരങ്ങളുടെ കമ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത ശേഷം തീക്കനലിൽ ചൂടാക്കി ഉരുക്കി എടുക്കുന്നതാണ് കോലരക്ക് .

കോലരക്ക് ഉപയോഗം.

പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും നിർമ്മാണ വസ്തു കോലരക്കാണ് . തുണികൾക്ക് നിറം പിടിപ്പിക്കുന്നതിനും കോലരക്ക് പണ്ടുമുതലേ ഉപയോഗിച്ചിരുന്നു , വെട്ടുകത്തി ,കത്തി മുതലായവയുടെ പിടി ഉറപ്പിക്കുന്നതും കോലരക്കു കൊണ്ടാണ് .ഈ പശയെ സംസ്കരിച്ച്‌ ഷെല്ലാക്ക് നിർമിക്കുന്നു.കൂടാതെ ആയുർവേദ മരുന്ന് നിർമ്മാണത്തിനും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കോലരക്ക് .

ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും പീഠവും മറ്റും ഉറപ്പിക്കുന്നതിനു വേണ്ടി  ഉപയോഗിക്കുന്ന ശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. 8 ദ്രവ്യങ്ങൾ ചേർത്താണ് അഷ്ടബന്ധം നിർമ്മിക്കുന്നത് . ഈ 8 ദ്രവ്യങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് കോലരക്ക് . ശംഖ്, കടുക്ക, ചെഞ്ചല്യം,കോഴിപ്പരൽ,പേരാറ്റുമണൽ,വലിയ നെല്ലിക്ക, എള്ളെണ്ണ എന്നിവയാണ് മറ്റുള്ള ദ്രവ്യങ്ങൾ .

ഒരു ജലജീവിയുടെ പുറംതോടാണ് കോഴിപ്പരൽ.ഭാരതപ്പുഴയിലുള്ള കയങ്ങളിൽ നിന്നുമാണ് ഇത് ശേഖരിക്കുന്നത് .അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. കോഴിപ്പരൽ രസതന്ത്ര പ്രകാരം അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റാണ് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണ് .അഷ്ടം എന്നാൽ 8 എന്നും.ബന്ധം എന്നാൽ ബന്ധിപ്പിക്കുക എന്നുമാണ് .അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർത്ഥത്തിലാണ് .

കോലരക്ക് ഔഷധഗുണങ്ങൾ.

കടുത്ത ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ എന്നീ നിറങ്ങളിൽ കോലരക്ക് കാണപ്പെടുന്നു .ഇവയിൽ നിന്നും അഴുക്കുകൾ മാറ്റി ശുദ്ധികരിച്ച് എടുക്കുന്ന കോലരക്ക് ഔഷധയോഗ്യമാണ് .

ആയുർവേദത്തിൽ അസ്ഥികളുടെ ഒടിവുകൾ ശെരിപ്പെടുത്തുന്നതിനും ,അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ,മുറിവുകൾ ,വ്രണങ്ങൾ എന്നിവയ്ക്കും കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു .മൂക്കിലൂടെയുള്ള രക്തശ്രാവം ,അമിത ആർത്തവം , പനി , ചുമ , ശരീരത്തിലുണ്ടാകുന്ന ക്ഷതം , ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം  കോലരക്ക് ഔഷധമായി ഉപയോഗിക്കുന്നു.

കോലരക്ക് നന്നായി പൊടിച്ച് തേനിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കരുവാളിപ്പ്,മുഖത്തെ പാടുകൾ ,ചുളിവുകൾ എന്നിവ ഇല്ലാതാക്കി മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും . 

കോലരക്ക്  പാലിൽ നന്നായി അരച്ച് മുഖത്ത് പുരട്ടിയാൽ മുഖത്തെ കരുവാളിപ്പ് മാറ്റി നല്ല തിളക്കവും ആരോഗ്യമുള്ള ചർമ്മം ലഭിക്കുന്നതാണ് .

ശരീരത്തിന്റെ നിറം വർധിപ്പിക്കാൻ കോലരക്ക് എണ്ണ കാച്ചി ശരീരമാസകലം തേച്ചുകുളിക്കാം .അതിനായി 1 ലിറ്റർ  വെളിച്ചെണ്ണയിൽ കോലരക്ക് പൊടിച്ചത്  50 ഗ്രാം ,അതിവിടയം പൊടിച്ചത് 100 ഗ്രാം ,ത്രിഫല ചൂർണ്ണം 30 ഗ്രാം അഞ്ജനക്കല്ല് 15 ഗ്രാം എന്നിവ പൊടിച്ചു ചേർത്ത് ചെറുതീയിൽ കാച്ചി നല്ല വാസന വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി തണുത്തതിന് ശേഷം അരിച്ചു കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ എണ്ണ ശരീരത്തിലാകമാനം തേച്ച് കുറഞ്ഞത്  അര മണിക്കൂറിന് ശേഷം കുളിക്കുക .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ ചർമ്മത്തിന്റെ നിറം വർധിക്കും .

അസ്ഥിയുടെ ഒടിവ് സുഖപ്പെടുന്നതിന് കോലരക്കും വെളുത്തുള്ളിയും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ഗുണപ്രദമാണ് .

കോലരക്ക് ,ഇന്തുപ്പ്,കാവിമണ്ണ് എന്നിവ തുല്യ അളവിൽ പൊടിച്ച് വെള്ളത്തിൽ ചാലിച്ച് മോണയിൽ പുരട്ടിയാൽ ദന്തരോഗങ്ങൾ , മോണരോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വായ്‌നാറ്റം മാറിക്കിട്ടും .

പര്‍വ്വതങ്ങളില്‍ നിന്നുണ്ടാകുന്ന ഒരു ധാതുവണ് കാവിമണ്ണ് .ഇത് ചുവപ്പു കലര്‍ന്ന മഞ്ഞനിറത്തിലുള്ളവയും ,ചെമ്പിന്‍റെ നിറമുള്ളവയുമുണ്ട് .ഇത് അങ്ങാടിക്കടകളില്‍ വാങ്ങാൻ കിട്ടും.

പ്രാദേശിക നാമങ്ങൾ .

Common name - Shellac, Laccifer lacca, lac, resinous glaze, confectioner's glaze

Malayalam - Arakku , Kolarakku , Kombarakku

Hindi - lakh, lahi

Tamil - Arakku

Telugu - Lavaka, Lakka

Kannada  - Aragu

Bengali- Gala, Laha

Gujarati - Lakh

Sanskrit - Laksha

kolarakku,kolarakku face pack,kolarakku benefits in malayalam,kolarak,kolarakku uses in malayalam,kolarakku picture,kolarakku benefits,kolarakku benefits for skin,uses of kolarakku in malayalam,kolarakku face pack malayalam,kolaraku,kolarakk,kolarakku oil,kolarakku pics,kolarakku uses,with kolarakku,kolarakku online,kolarakku images,kolarak use,kolarakku for face,image of kolarakku,kolarakku oil uses,kolarak uses,images of kolarakku

കോലരക്ക് ചേരുവയുള്ള ഔഷധങ്ങൾ .

1. ലാക്ഷാദി ഗുഗ്ഗുലു

2. ചന്ദനബാല ലക്ഷാദി തൈലം

3. പ്രമേഹ മിഹിര തൈലം

4. ലക്ഷ ജി ടാബ്‌ലറ്റ് 

5. ലാക്ഷാദി ചൂർണം

6. ഗായത്ര്യാദി കഷായം

7. മാണിക്യ ഘൃതം

8. ബോൺ മീൽ ടാബ്‌ലെറ്റ്

9. ബലാശ്വഗന്ധാദി തൈലം

10. ഏലാകണാദി കഷായം 

11. കിംസുകാദി തൈലം

12. ലാക്ഷാദി തൈലം

13. ലക്ഷാദി കുഴമ്പ്

14. കുങ്കുമാദി തൈലം 

1. ലാക്ഷാദി ഗുഗ്ഗുലു  ഉപയോഗങ്ങൾ .

അസ്ഥിയുടെ ഒടിവ് ഭേതമാക്കുന്നതിനും ,അസ്ഥിയുടെ ബലം വർദ്ധിപ്പിക്കുന്നതിനും മറ്റ് അസ്ഥി സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് ലാക്ഷാദി ഗുഗ്ഗുലു.

2. ചന്ദനബാല ലക്ഷാദി തൈലം ഉപയോഗങ്ങൾ .

ശരീരവേദന ,പേശികളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിവ ഇല്ലാതാക്കാൻ പുറമെ പുരട്ടാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ചന്ദനബാല ലാക്ഷാദി തൈലം.

3. പ്രമേഹ മിഹിര തൈലം ഉപയോഗങ്ങൾ .

സന്ധിവാതം ,ന്യൂറൽജിയ,വിട്ടുമാറാത്ത പനി ,പ്രമേഹം ,അമിത ദാഹം ,ഛർദ്ദി ,വായ വരൾച്ച തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ കാഴ്ച്ചക്കുറവ്‌ ,കേൾവിക്കുറവ്‌ ,ഉദ്ധാരണക്കുറവ് എന്നിവയ്ക്കും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .ഈ ഔഷധം പുറമെ പുരട്ടുവാനും ഉള്ളിൽ കഴിക്കുവാനും ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുമ്പോൾ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല .എന്നാൽ ഉള്ളിൽ കഴിക്കുമ്പോൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാൻ പാടൊള്ളു .

ഈ തൈലം കഴുത്തിന് കീഴെ സര്‍വാംഗം തേച്ചാൽ പ്രമേഹവും പ്രമേഹജന്യമായ ഞരമ്പുകളിലെ ബലക്ഷയം ,കൈകാൽ തരിപ്പ് സന്ധിവേദന ,പ്രമേഹ രോഗികളിലെ ദാഹം, ശരീരദുര്‍ഗന്ധം, ശരീരം മെലിച്ചില്‍ എന്നിവ മാറുകയും ചെയ്യും .കൂടാതെ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും ,വേദനയും ,മരവിപ്പും മാറിക്കിട്ടും .

4. ലക്ഷ ജി ടാബ്‌ലറ്റ് ഉപയോഗങ്ങൾ .

കൊറോണറി ആർട്ടറി ഡിസീസ്, ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധസമ്പ്രദാ യത്തിലാണ് ഈ മരുന്ന് കൂടുതലായും ഉപയോഗിക്കുന്നത് .

5. ലാക്ഷാദി ചൂർണം ഉപയോഗങ്ങൾ .

രക്തം ചുമച്ച് തുപ്പുക ,മൂക്കിലൂടെയുള്ള രക്തശ്രാവം ,ഹീമോഫീലിയ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ നെഞ്ചിലെ ക്ഷതം ,കനത്ത ആർത്തവ രക്തസ്രാവം, ക്രമം തെറ്റിയ ആർത്തവം ,ആര്‍ത്തവ രക്തം കട്ടപിടിച്ചു പോകുന്ന അവസ്ഥ എന്നിവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

 6. ഗായത്ര്യാദി കഷായം ഉപയോഗങ്ങൾ .

പ്രമേഹവും, പ്രമേഹജന്യമായ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

7. മാണിക്യ ഘൃതം ഉപയോഗങ്ങൾ .

ഗ്യാസ്ട്രൈറ്റിസ്,പെപ്റ്റിക് അൾസർ ,മലബന്ധം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിച്ചുവരുന്നു .ഉത്തരേന്ത്യൻ ഔഷധസമ്പ്രദായത്തിലാണ് ഈ മരുന്ന് പ്രധാനമായും  ഉപയോഗിക്കുന്നത് .

8. ബോൺ മീൽ ടാബ്‌ലെറ്റ് ഉപയോഗങ്ങൾ .

അസ്ഥിയുടെ ഒടിവുകൾ സുഖപ്പെടുത്തുന്നതിന് ഈ ഔഷധം ഉപയോഗിക്കുന്നു . കൂടാതെ അസ്ഥിയുടെ ബലം വർധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബോൺ മീൽ ടാബ്‌ലെറ്റ് ഫലപ്രദമായി  ഉപയോഗിച്ചുവരുന്നു .

9. ബലാശ്വഗന്ധാദി തൈലം ഉപയോഗങ്ങൾ .

മാംസത്തിന്റെയും എല്ലിന്റെയും ബലം വർധിപ്പിക്കാനുള്ള ഒരു ഔഷധമാണ് ബലാശ്വഗന്ധാദി തൈലം.തളർവാതം ,പേശി സന്ധി എന്നിവയുടെ ബലക്ഷയം ,തലവേദന ,പനി ,വാതരോഗങ്ങൾ ,കൈ തളർച്ച ,കഴുത്തുവേദന ,ന്യൂറൽജിയ, പോളിയോ തുടങ്ങിയവയ്ക്ക് ബലാശ്വഗന്ധാദി തൈലം ഉപയോഗിച്ചു വരുന്നു .

ഇതിനു പുറമെ കായികരംഗത്ത്  പ്രവർത്തിക്കുന്നവർക്ക് ശരീരബലം സംരക്ഷിച്ച് നിർത്തുവാനും ഈ തൈലം സഹായിക്കുന്നു .വാർദ്ധക്ക്യം മൂലമുണ്ടാകുന്ന മാംസശോഷം ,തളർച്ച ,ക്ഷീണം ,ശരീരബലക്കുറവ് എന്നിവയ്ക്കും ഫലപ്രദമാണ് ഈ തൈലം .ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണം അകറ്റി ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ ഈ തൈലം സഹായിക്കുന്നു .

10. ഏലാകണാദി കഷായം ഉപയോഗങ്ങൾ .

ബ്രോങ്കൈറ്റിസ്,ആസ്മ ,വിട്ടുമാറാത്ത ചുമ ,ജലദോഷം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

11. കിംസുകാദി തൈലം ഉപയോഗങ്ങൾ .

മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,ചുളിവുകൾ എന്നിവ ഇല്ലാതാക്കി മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് കിംസുകാദി തൈലം.

12. ലാക്ഷാദി തൈലം ഉപയോഗങ്ങൾ .

പനി ,തലവേദന ,എന്നിവയുടെ ചികിൽത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .കൂടാതെ എല്ലുകളുടെയും പേശികളുടെയും ബലം വർധിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .ഒടിവ് ചതവുകൾ സംഭവിക്കുമ്പോൾ ലാക്ഷാദി തൈലം പുറമെ തടവുവാനും ഉപയോഗിക്കുന്നു .പേശികളുടെയും സന്ധികളുടെയും വേദന കുറയ്ക്കുവാനും ഈ തൈലം ഫലപ്രദമാണ് .

വെളിച്ചെണ്ണയിലും എള്ളെണ്ണയിലും ഈ തൈലം തയാറാക്കുന്നു .വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന തൈലം ലാക്ഷാദി കേരതൈലം എന്നും. എള്ളെണ്ണയിൽ തയാറാക്കുന്നതിന് ലാക്ഷാദി തൈലം എന്നും അറിയപ്പെടുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .ഇത് തലയിൽ ഉപയോഗിക്കാൻ അനുയോജ്യമല്ല .കാരണം ഇതിൽ മഞ്ഞൾ ചേരുവയുള്ളതിനാൽ മുടികൊഴിച്ചിലിന് കാരണമായേക്കാം .

 കുട്ടികളെ തേച്ചുകുളിപ്പിക്കാനും ഈ തൈലം ഉപയോഗിക്കാം .ഉപയോഗിക്കുന്നതിന് മുമ്പ് അലർജിയുണ്ടോ എന്ന് പരീക്ഷിക്കേണ്ടതാണ് .അതിനായി കൈകളിലോ മറ്റോ സ്വല്പം എണ്ണ പുരട്ടി അല്പനേരം ശ്രദ്ധിക്കണം .ചുവപ്പോ ചൊറിച്ചിലോ കാണപ്പെടുകയാണെങ്കിൽ ഇത് ഉപയോഗിക്കാൻ പാടില്ല .

പ്രദാനമായും കൊച്ചുകുട്ടികൾക്ക് നിറം വയ്ക്കാനും ശരീരബലം കിട്ടുന്നതിനും വേണ്ടിയാണ് ഈ തൈലം ഉപയോഗിക്കുന്നത്‌ .കൂടാതെ ശരീരം മെലിഞ്ഞ കുട്ടികൾ ,മാംസം കുറഞ്ഞ കുട്ടികൾ ,പലവിധ രോഗങ്ങൾ വന്ന് ശരീരം ക്ഷീണിച്ചുപോയ കുട്ടികളെയൊക്കെ ഈ തൈലം തേച്ചുകുളിപ്പിക്കാം .

13. ലാക്ഷാദി കുഴമ്പ് ഉപയോഗങ്ങൾ .

പേശികളുടെ ബലം വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു തൈലമാണ് ലാക്ഷാദി കുഴമ്പ് .മാംസപേശികളുടെ തളർച്ച,പേശീ ബലഹീനത ,തളർവാതം,ഓസ്റ്റിയോ ആർത്രൈറ്റിസ് ,ചിലതരം പനി വന്നുപോയതിനു ശേഷമുള്ള ശരീര-പേശി വേദന ,തോളിന്റെ കുഴ തെന്നൽ തുടങ്ങിയവയ്‌ക്കൊക്കെ ഈ കുഴമ്പ് ഉപയോഗിക്കുന്നു .

14. കുങ്കുമാദി തൈലം ഉപയോഗങ്ങൾ .

ചർമ്മസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് കുങ്കുമാദി തൈലം.ഇത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്നു .മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ ,കണ്ണിനുചുറ്റുമുള്ള കറുത്ത പാട് ,മുഖത്തെ വെളുത്ത നിറത്തിലുള്ള കലകൾ ,ചുളിവുകൾ എന്നിവയെല്ലാമകറ്റി മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കുന്നു . 

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
Previous Post Next Post