പാടക്കിഴങ്ങ് മൂലക്കുരുവിന് പ്രകൃതിദത്ത മരുന്ന്

ചർമ്മരോഗം ,വിഷം ,രക്തദുഷ്ട്ടി ,പനി ,ഉദരവിര ,മുറിവുകൾ, മൂലക്കുരു, മുതലായവയുടെ ചികിൽത്സയ്ക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് പാടക്കിഴങ്ങ്. ഇതിനെ പാടത്താളി, പാടവള്ളി, പുഴുക്കൊല്ലി, താളിവള്ളി തുടങ്ങിയ പല പേരുകളിലും ഈ സസ്യം കേരളത്തിൽ  അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ പാഠാ എന്ന പേരിലാണ് കൂടുതലായും ഈ സസ്യം അറിയപ്പെടുന്നത് .കൂടാതെ അംബഷ്ഠകീ ,വരതിക്തഃ, അവിന്ധകർണ്ണ , ടംഗണീ തുടങ്ങിയ സംസ്‌കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Cyclea peltata

Family : Menispermaceae (Moonseed family)

Synonyms : Cyclea burmanii,Cyclea versicolor,Cyclea discolor

പാടക്കിഴങ്ങ് കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം വനങ്ങളിലും , കുറ്റിക്കാടുകളിലും,പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് പാടക്കിഴങ്ങ് .കേരളത്തിൽ മലയോര പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്.

padakizhangu,padakkizhangu,how to identify padakizhangu,thoppa kizhang,nana kizhang,seppankizhangu,cheru kizhangu,seppankizhangu fry,seppankizhangu roast,cheru kizhang,cheppankizhangu roast,kizhang krishi,nana kizhang krishi,seppankizhangu varuval,paada thaali gunangal,seppankizhangu fry in tamil,cheppankizhangu fry in tamil,cultivate cheru kizhangu,cheru kizhang krishi,padathali,seppankizhangu varuval in tamil

സസ്യവിവരണം .

പടർന്നു വളരുന്ന ഒരു സസ്യം .ഇലയിലും തണ്ടിലും ചെറിയ രോമങ്ങൾ കാണപ്പെടുന്നു .തണ്ടുകൾ ദുർബലമാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ആധാരഭാഗം വീതി കൂടിയതാണ് .10 സെ.മി നീളം കാണും .പത്രവൃന്തം ഏകദേശം ഇലയുടെ മധ്യഭാഗത്ത് സന്ധിക്കുന്നു .

ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ ചെടികളിലുണ്ടാകുന്നു .4 -8 ബാഹ്യദളങ്ങളും 4 -6 ദളങ്ങളുമുണ്ട് .ദളങ്ങളുടെ അത്രതന്നെ കേസരങ്ങളുമുണ്ട് .ഇവയുടെ ഫലം ചെറുതും ഉരുണ്ടതുമാണ് .ഒരു കുലയിൽ തന്നെ മുന്തിരിക്കുല പോലെ അനേകം ഫലങ്ങളുണ്ട് .ഫലങ്ങൾ ആദ്യം പച്ചനിറത്തിലും പഴുത്തുകഴിയുമ്പോൾ നല്ല വെള്ള നിറത്തിലുമാകുന്നു .ഇവയുടെ വേരുകൾ തടിച്ചതും വളവുകളുള്ളതുമാണ് .

രാസഘടകങ്ങൾ .

പാടക്കിഴങ്ങിന്റെ വേരിൻമേൽ തൊലിയിൽ നിസാമിൻ ,ഹയാറ്റിൻ ,പരീരിൻ, ബർമാന്നലൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .

പാടക്കിഴങ്ങ് ഇനങ്ങൾ .

Cyclea peltata -രാജപാട 
Cissampelos pariera - ലഘുപാട 

രാജപാട ,ലഘുപാട എന്നിങ്ങനെ 2 തരം പാഠയെ കുറിച്ച് (പാടക്കിഴങ്ങ്) ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട് .ഇതിൽ രാജപാടയാണ് കേരളത്തിൽ സുലഭമായി കാണപ്പെടുന്നത് . ലഘുപാട ഉത്തരേന്ത്യയിലും സുലഭമായി കാണപ്പെടുന്നു .ഉത്തരേന്ത്യയിൽ ഔഷധങ്ങൾക്കായി ലഘുപാടയാണ് പാടക്കിഴങ്ങിന് പകരമായി ഉപയോഗിക്കുന്നത് .ഇതിനെ കേരളത്തിൽ മലതാങ്ങി, വട്ടവള്ളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഈ സസ്യവും കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്നു .

മലതാങ്ങി.

Botanical name : Cissampelos pareira
Family : Menispermaceae (Moonseed family)
Synonyms : Cissampelos hirsuta,Cissampelos cordifolia,Cissampelos nepalensis
Common name: Velvet Leaf,Pereira Root, Barbasco, False Pareira Brava, Abuta

പാടത്താളി,പാടതാളി,#പദത്താളി,#പാടതാളി മലയാളം,#താളി,#പദത്താളി മലയാളം,#പദതാളി,പാടവള്ളി,പാട,താളിവള്ളി,#ടിക്കറ്റോക് താളി,പാടക്കിഴങ്ങ്,പാഠ,മുത്തശ്ശി വൈദ്യം,പാഠാ,വള്ളി,നാട്ട്,കാട്ട്,മലതാങ്ങി,വട്ടവള്ളി,വട്ടുവള്ളി,നാട്ടുവൈദ്യം,ചെറിയമലതാങ്ങി,mudi valaraan,health tips,paada thaali gunangal,മുടി വളരാൻ,paadathali,#kuttanadankalavara#,#padathaali#,#hairgrowthchallenge#,#hairgrowthtips#


പാടത്താളിയുടെ നാടൻ പ്രയോഗങ്ങൾ .

നാട്ടിൻപുറത്തുകാർ വിറകിനും മറ്റും കാട്ടിലും പറമ്പിലുമൊക്കെ പോകുമ്പോൾ അട്ടയുടെ കടിയിൽ നിന്നും രക്ഷനേടാൻ(തോട്ടപ്പുഴു) പാടക്കിഴങ്ങിന്റെ വേരും ഇലയും ഉൾപ്പടെ എണ്ണ കാച്ചി കാലുകളിൽ തേയ്ക്കുന്ന പതിവുണ്ടായിരുന്നു  .

100 ഗ്രാം പാടക്കിഴങ്ങിന്റെ വേരും ഇലയും ഉൾപ്പടെ ഇരുമ്പുതൊടാതെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 200 ഗ്രാം വെളിച്ചെണ്ണയിൽ കാച്ചി കുപ്പിയിലാക്കി സൂക്ഷിക്കാം .മൂന്നോ ,നാലോ ദിവസത്തിന് ശേഷം ഈ എണ്ണ കാലുകളിൽ പുരട്ടിയ ശേഷം കാടുകളിലൂടെ നടന്നാൽ അട്ട (തോട്ടപ്പുഴു) കടിക്കുകയില്ല .ഈ എണ്ണ പഴകും തോറും ഗുണം കൂടുകയേ ഒള്ളു .എത്ര നാളു വേണമെങ്കിലും കേടുകൂടാതെ ഇരിക്കുകയും ചെയ്യും .

നാട്ടിൻപുറങ്ങളിൽ പശു പ്രസവിക്കുമ്പോൾ പശുക്കിടാവിന്‌ ആദ്യ തീറ്റയായി കൊടുക്കുന്നത് പാടക്കിഴങ്ങിന്റെ ഇലയാണ് .ഇതിന്റെ ഇല ചതച്ച് താളിയാക്കി നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ തല കഴുകാൻ ഉപയോഗിക്കുന്നു .ഇത് തലയിലെ അഴുക്ക് ഇളക്കി കളയുകയും  മുടിക്ക് നല്ല തിളക്കം കിട്ടുകയും തലയിലെ താരൻ ,കുരുക്കൾ ,ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു .

ഇതിന്റെ ഇല ചതച്ച് വെള്ളത്തിൽ കലക്കിയാൽ ആദ്യം വെള്ളം  കൊഴുത്ത രൂപത്തിലും കുറച്ചു സമയത്തിന് ശേഷം ഹൽവ പോലെ കട്ടിയാകുകയും ചെയ്യും .ആദിവാസികൾ പനി വരുമ്പോൾ ഇതിന്റെ ഇല തോരൻ ഉണ്ടാക്കി കഴിക്കാറുണ്ട് .

പാടക്കിഴങ്ങ് സമൂലം മോരിൽ പുഴുങ്ങി ഉണക്കിയ ശേഷം വീണ്ടും മോരിൽ അരച്ച് ഒരു കാപ്പിക്കുരുവിന്റെ വലുപ്പത്തിൽ ഉരുട്ടി നിഴലിൽ ഉണക്കിയെടുക്കുന്ന ഗുളിക നാട്ടിൻപുറങ്ങളിൽ മൂലക്കുരുവിന് വിശേഷപ്പെട്ട ഔഷധമായി ഉപയോഗിക്കുന്നു .ഈ ഗുളിക മോരിൽ ചാലിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ മൂന്നാഴ്ച്ച പതിവായി കഴിച്ചാല് മൂലക്കുരു പരിപൂർണ്ണമായും മാറുന്നു .

പാടക്കിഴങ്ങ് സമൂലവും അതെ അളവിൽ ഒരു വേരന്റെ വേരിന്റെ തൊലിയും (പെരിങ്ങലം ) സമമായി എടുത്ത്  മോരും അതെ അളവിൽ ആരിക്കാടിയും ചേർത്ത് അരച്ച് മുകളിൽ പറഞ്ഞപോലെ ഗുളികകളാക്കി ഒരു ഗുളിക വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ 4 ആഴ്ച്ച തുടർച്ചയായി കഴിച്ചാൽ ഫിസ്റ്റുല മാറും .

പാടക്കിഴങ്ങ് ഔഷധഗുണങ്ങൾ .

ചർമ്മരോഗം ,വിഷം ,പനി ,ഉദരവിര ,മുറിവുകൾ,വെള്ളപ്പാണ്ട് ,സോറിയാസിസ്,ചൊറി ,മൂത്രതടസ്സം ,വിഷം ,രക്തശുദ്ധി ,അശ്മരി ,കഫരോഗങ്ങൾ ,ആന്തരിക അവയവങ്ങള്‍ക്കുണ്ടാകുന്ന വീക്കം.വയറിളക്കം ,നേത്ര രോഗങ്ങൾ ,വൃക്കരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ,ആർത്തവ പ്രശ്‌നങ്ങൾ ,വെള്ളപോക്ക് എന്നിവയ്ക്ക് പാടക്കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു .ഇത് മുലപ്പാൽ വർധിപ്പിക്കുകയും  മുലപ്പാൽ ശുദ്ധീകരിക്കുകയും ചെയ്യുന്നു .

ശരീരത്തിലെ മാംസപേശിയെ അയയ്ക്കുന്ന ഒരു രാസപതാർത്ഥം പാടക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു .അതിനാൽ വേദന ഇല്ലാതാക്കാനുമുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . 

പാടക്കിഴങ്ങ് ചേരുവയുള്ള ചില ഔഷധങ്ങൾ .

1. പുഷ്യാനുഗം ചൂര്‍ണ്ണം - അമിത ആർത്തവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽത്സയ്ക്ക് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .ഇതുകൂടാതെ മൂലക്കുരു ,വയറിളക്കം ,യോനിയിലെ യീസ്റ്റ് അണുബാധ,ഗ്രഹണി ,രക്തപിത്തം എന്നിവയുടെ ചികിൽത്സയിലും ഇത് ഉപയോഗിക്കുന്നു .

2. ഉശിരാസവം - അരിഷ്ടം പോലെയുള്ള ഒരു ഔഷധമാണ് ഉശിരാസവം.മൂക്കിലൂടെയുള്ള രക്തശ്രാവം ,കനത്ത ആർത്തവ രക്തശ്രാവം ,ചർമ്മരോഗങ്ങൾ ,കുടൽ വിരകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

3. ഷഡ്ധരണം ഗുളിക -പൈൽസ്, കുഷ്ഠം, പ്രമേഹം, വായുക്ഷോഭം, സന്ധിവാതം, ഗ്രഹണി ,അസ്സൈറ്റ്സ്, എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

4. ചന്ദനാസവം -അമിത വിയർപ്പ് ,ശരീരം ചുട്ടുനീറ്റൽ തുടങ്ങിയ ഉഷ്ണരോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ശരീരക്ഷീണം , ആരോഗ്യമില്ലായ്മ , ശരീരപുഷ്ടി ,മൂത്രച്ചുടിച്ചിൽ ,മൂത്രത്തിൽ പഴുപ്പ് എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം വ്യാപകമായി ഉപയോഗിക്കുന്നു .

5. പാടാദി ഗുളിക- കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്കും ദഹന വൈകല്യങ്ങൾക്കും ,പനിക്കും ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് പാടാദി ഗുളിക.സോറിയാസിസ് ,ചർമ്മത്തിലെ ചൊറിച്ചിൽ ,വീക്കം ,തുടയിടുക്കിലെ ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിൽ ,മലബന്ധം ,IBS,വയറിളക്കം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

6 . ഫലസർപ്പിസ് - വന്ധ്യതാ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ഫലസർപ്പിസ്.ഇതിനെ ഫലഘൃതം എന്ന പേരിലും അറിയപ്പെടുന്നു .ആവർത്തിച്ചുള്ള അബോർഷൻ ,മുള്ളേറിയൻ ഹോർമോണിന്റെ അളവിലുള്ള കുറവ് ,ഒവേറിയൻ സിസ്റ്റ്,ചോക്ലേറ്റ് സിസ്റ്റ്, PCOS, കാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയാത്ത വന്ധ്യത മുതലായ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിച്ചുവരുന്നു .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

ഔഷധയോഗ്യഭാഗം - വേര് ,ഇല 

പ്രാദേശിക നാമങ്ങൾ .

English name-Indian moon-seed
Hindi name-Patha
Malayalam name-Padakizhagu
Tamil name-Pon mucuttai
Kannada name-Padaavala
Telugu name-Patha
Marathi name- pakar

രസാദിഗുണങ്ങൾ.

രസം-തിക്തം
ഗുണം-ലഘു, സ്നിഗ്ധം
വീര്യം-ഉഷ്ണം
വിപാകം-കടു

പാടക്കിഴങ്ങിന്റെ ചില ഔഷധപ്രയോഗങ്ങൾ .

1. പാടക്കിഴങ്ങിന്റെ വേര് 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ ,മൂത്രതടസ്സം ,വിഷം ,ചർമ്മരോഗങ്ങൾ ,വ്രണം തുടങ്ങിയവ ശമിക്കും .

2. പാടക്കിഴങ്ങ് ,നിലവേപ്പ് ,ചന്ദനം ,പെരുങ്കുരുമ്പ  എന്നിവ തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ ചൊറി ,ചിരങ്ങ് ,കഫരോഗങ്ങൾ, പൈത്തിക രോഗങ്ങൾ എന്നിവ ശമിക്കും .

3. പാടക്കിഴങ്ങ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ കുട്ടികളിലെ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും മാറും .

4. പാടക്കിഴങ്ങിന്റെ ഇല അരച്ച് ഗുദ ഭാഗത്ത് പതിവായി പുരട്ടിയാൽ മൂലക്കുരു പരിപൂർണ്ണമായും മാറും  .

5. കൊടിത്തൂവ വേരും പാടക്കിഴങ്ങും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും .

6. പാടക്കിഴങ്ങ് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം, പനി എന്നിവ മാറും .

7. പാടക്കിഴങ്ങ് അരച്ച് നെറുകയിൽ വച്ചാൽ മാനസിക അസ്വാസ്ഥ്യമുള്ളവർ ശാന്തരാകും . 

8.പാടക്കിഴങ്ങിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ കുടൽപ്പുണ്ണ് ശമിക്കും .

9.പാടക്കിഴങ്ങ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതമെടുത്ത് 5 മില്ലി നെയ്യും അര സ്പൂൺ കൽക്കണ്ടവും പൊടിച്ചു ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മുലപ്പാൽ വർധിക്കും .

10.പാടക്കിഴങ്ങ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ സമമെടുത്ത് പാലിലരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പ്രസവിച്ച സ്ത്രീകളിലെ സ്തനങ്ങളിലെ നീരും മുലപ്പാലിലെ പഴുപ്പും മാറി മുലപ്പാൽ ശുദ്ധിയാകുന്നതാണ് .

11.പാടക്കിഴങ്ങും ,മുരിങ്ങയുടെ തൊലിയും ,പച്ചമഞ്ഞളും ,നിലം പരണ്ടയുടെ വേരും തുല്ല്യ അളവിൽ അരച്ച് 2 ഗ്രാം വീതം അരിക്കാടിയിൽ ചേർത്ത് ദിവസം 2 നേരം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ പാന്‍ക്രിയാസിന്റെ വീക്കം,നീര് ,പഴുപ്പ് എന്നിവ  മാറി പാന്‍ക്രിയാസ് പൂര്‍വ്വ സ്ഥിതിയിലാകും .
Previous Post Next Post