രക്തസമ്മർദ്ദം കുറയ്ക്കാൻ സർപ്പഗന്ധി

രക്തസമ്മർദ്ദം ,അപസ്മാരം, ഉറക്കക്കുറവ് , മാനസിക വിഭ്രാന്തി,ചുഴലിരോഗം എന്നി രോഗങ്ങൾക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. ഇംഗ്ലീഷിൽ ഇന്ത്യൻ സ്നേക്ക് റൂട്ട് എന്ന പേരിലും സംസ്‌കൃതത്തിൽ സർപ്പഗന്ധ ,നാകുലി ,സർപ്പാദനീ ,കുക്കുടീ എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Rauvolfia serpentina

 Family : Apocynaceae (Oleander family)

സർപ്പഗന്ധി,സർപ്പഗന്ധി വിവരണം,ഔഷധ സസ്യങ്ങൾ സർപ്പഗന്ധി,സർപ്പ ഗന്ധി ഗുണങ്ങൾ,സര്‍പ്പഗന്ധിപ്പൂവ്‌,അമൽപ്പൊരി,ബ്ലഡ് പ്രഷർ,അപ്പോസൈനേസീ,നാഗലിംഗപ്പൂ മരം,പാമ്പ് ശല്യം മാറാൻ,പാമ്പ് വരാതെ ഇരിക്കാൻ,മരുന്ന്,ഈ ചെടി വീട്ടിൽ വെച്ചാൽ പാമ്പ് വരുമോ,അമൽ പൊരി,rauvolfia serpentina,blood pressure,sarppa ghandi poovu,paravoor,chillikkodu temple,paravur chillikkodam temple,surya vinoj

സർപ്പഗന്ധി കാണപ്പെടുന്ന സ്ഥലങ്ങൾ . 

ഹിമാലയം ,സിക്കിം ,അസ്സം ,കേരളം എന്നിവിടങ്ങളിൽ സർപ്പഗന്ധി ഒരു കാട്ടുചെടിയായി വളരുന്നു .ഇന്ത്യയിലെ എല്ലാ ഔഷധത്തോട്ടങ്ങളിലും ഇപ്പോൾ ഈ സസ്യം നട്ടുവളർത്തുന്നുണ്ട് . ഇന്ത്യ കൂടാതെ ശ്രീലങ്ക ,മലേഷ്യ ,ബർമ്മ ,ഇന്തോനേഷ്യ ,ആൻഡമാൻ ദ്വീപുകൾ,അമേരിക്ക ,ആഫ്രിക്ക എന്നിവിടങ്ങളിലും സർപ്പഗന്ധി കാണപ്പെടുന്നു .

സസ്യവിവരണം .

ശരാശരി ഒരു മീറ്റർ ഉയരത്തിൽ താഴെ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടി .ഇതിന്റെ തൊലി പച്ചകലർന്ന ചാരനിറത്തോടു കൂടിയതാണ് .ഇലകൾ വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു .ഇലകൾക്ക് 10 -15 സെ.മി നീളവും 2 .5 -5 സെ.മി വീതിയുള്ളതും അറ്റം കൂർത്തതുമാണ് .

ഇവയുടെ പുഷ്‌പങ്ങൾ വെള്ളയോ നേരിയ വയലറ്റു കലർന്ന വെള്ളനിറത്തിലോ കാണപ്പെടുന്നു .ഒരു പൂങ്കുലയിൽ അനേകം പുഷ്പങ്ങളുണ്ട് .പൂങ്കുലവൃന്തത്തിന് 5 -10 സെ.മി നീളമുണ്ടാകും .പുഷ്പവൃന്തവും ബാഹ്യദളപുടവും ചുവന്നിരിക്കും .പൂങ്കുലകൾ പത്രകക്ഷത്തിൽ ഉണ്ടാകുന്നു .ബാഗ്യദളപുടങ്ങൾ 5 .ദളപുടനാളി നേർത്തതും ചെറിയ 5 ദളങ്ങളോടു കൂടിയതുമാണ് .കേസരങ്ങൾ 5 .

മൺസൂൺ കാലത്തിന് ശേഷമാണ് ചെടി പൂക്കുന്നത് . പരാഗണശേഷം പൂക്കൾ കൊഴിയുന്നു . ഏതാനും ദിവസങ്ങൾക്ക് ശേഷം ആ സ്ഥാനത്ത് പച്ച നിറത്തിലുള്ള കായ്കൾ ഉണ്ടാകുന്നു . ഇതിന്റെ കായ്കൾ ചെറുതും ഉരുണ്ടതുമാണ് .ഒരു മാസം കൊണ്ട് ഇതിന്റെ കായ്കൾ പഴുക്കുന്നു. പഴുക്കുന്ന കായ്കൾക്ക് കടുത്ത പിങ്ക് നിറമായിരിക്കും .ഒരു ഫലത്തിൽ ഒരു വിത്ത് മാത്രമേ കാണുകയൊള്ളു .

ഇതിന്റെ വേര് പാമ്പിന്റെ ആകൃതിയിൽ വളഞ്ഞിരിക്കുന്നു .ഈ ചെടിയുടെ പരിസരത്ത് പാമ്പുകൾ വരികയില്ല .ഈ ചെടിയിട്ട് തിളപ്പിച്ചാൽ സർപ്പങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നു .അതുകൊണ്ടു തന്നെയാണ് ഈ ചെടിക്ക് സർപ്പഗന്ധി എന്ന് പേര് വരാൻ കാരണം .ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധസസ്യമാണ് സർപ്പഗന്ധി .ഔഷധയോഗ്യമായ ഭാഗം ഇതിന്റെ വേരാണ് . 3 -4 വർഷം പ്രായമായ ചെടിയുടെ വേരാണ് ഔഷധങ്ങൾക്ക് ശേഖരിക്കുന്നത് .

സർപ്പഗന്ധിയെ കുറിച്ച് ഒരു ഐതീഹ്യം പറയുന്നുണ്ട് . ഒരിക്കൽ സർപ്പവും കീരിയും തമ്മിൽ പോര് നടത്തുകയുണ്ടായി . അവസാനം കീരി തോൽക്കുമെന്ന അവസ്ഥ വന്നപ്പോൾ കീരി അടുത്തുനിന്ന സർപ്പഗന്ധി ഭക്ഷിച്ചത്രേ . പിന്നീട് നടന്ന പോരാട്ടത്തിൽ കീരിക്ക് കുറേ പാമ്പുകടി ഏറ്റെങ്കിലും മരണം സംഭവിച്ചില്ല . ഇതോടെ സർപ്പവിഷത്തിനുള്ള മറുമരുന്നാണ് സർപ്പഗന്ധി എന്ന് നാട്ടുകാർ തീരുമാനിക്കുകയും അത് പ്രചാരത്തിലാകുകയും ചെയ്തു .

രാസഘടകങ്ങൾ .

സർപ്പഗന്ധിയുടെ വേരിൽ Ajmalimine, Ajmalicidine, Rouhimbine, Indobinine, Reserpiline, Reserpine, Serpinine ,Serpentine, Serpentinine, Yohimbine എന്നീ  ആൽക്കലോയിഡുകൾ പ്രധാനമായും അടങ്ങിയിരിക്കുന്നു  .

സർപ്പഗന്ധിയുടെ പകരക്കാരൻ .

Rauvolfia tetraphylla   എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തിന്റെ വേരും സർപ്പഗന്ധിയായി ഉപയോഗിച്ചു വരുന്നു .Family : Apocynaceae (Oleander family). Synonyms : Rauvolfia canescens, Rauvolfia heterophylla, Rauvolfia hirsuta. മലയാളത്തിൽ ഇതിനെ പാമ്പുംകൊല്ലി,വലിയ അമൽപ്പൊരി, കാട്ടമൽപ്പൊരി, കറുത്ത അമൽപ്പൊരി എന്നെല്ലാം അറിയപ്പെടുന്നു .

സർപ്പഗന്ധി ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പൗരാണിക കാലം മുതൽ സർപ്പഗന്ധിയെ ഒരു നിദ്രാജനകൗഷധമായി ഉപയോഗിച്ചുവരുന്നു .മാനസികരോഗ ഗണത്തിലാണ് ശുശ്രുതൻ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഇന്ത്യൻ വൈദ്യശാസ്ത്രജ്ഞനായ "റസ്റ്റം ജല്‍ വക്കില്‍"1943 -ൽ സർപ്പഗന്ധിയുടെ ഔഷധഗുണങ്ങളെ കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി .അതോടെയാണ് ഈ സസ്യത്തെ ലോകം അറിയപ്പെടുന്നത് .അതിന് മുമ്പുവരെ ഭ്രാന്ത് ,വിഷാദം ,ഉത്‌കണ്ഠ തുടങ്ങിയ മാനസിക രോഗങ്ങൾക്കാണ് സർപ്പഗന്ധി ഉപയോഗിച്ചിരുന്നത് .രക്‌ത സമ്മർദ്ദത്തിന് ഫലപ്രദമായ വീര്യം സർപ്പഗന്ധിയിൽ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടുപിടിക്കപ്പെട്ടതോടെ ഇന്ത്യയ്ക്ക് അകത്തും പുറത്തും സർപ്പഗന്ധി ഒരു അമൂല്യ ഔഷധമായി മാറി.

മിക്ക മരുന്നു കമ്പിനികളും രക്തസമ്മർദ്ദത്തിനും മാനസിക രോഗങ്ങൾക്കുമുള്ള മരുന്ന് നിർമ്മിക്കുന്നത് സർപ്പഗന്ധിയുടെ വേരിൽ നിന്നുമാണ് .ഇതിന്റെ വേരിൽ നിന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ മുമ്പ് രക്ത സമ്മർദ്ദത്തിനുള്ള സെർപ്പാസിൽ (Serpasil tablet) എന്ന മരുന്ന് ഉണ്ടാക്കിയിരുന്നത് .രക്ത സമ്മർദ്ദം കുറയ്ക്കുന്നതിന് സെർപ്പാസിനുള്ള കഴിവ് വളരെ വലുതാണ് .

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും , കടുത്ത വയറുവേദന,അപസ്മാരം, ഉറക്കക്കുറവ് , മാനസിക വിഭ്രാന്തി,ചുഴലിരോഗം എന്നിവയ്ക്ക്  സർപ്പഗന്ധി ഔഷധമായി ഉപയോഗിക്കുന്നു . കൂടാതെ പാമ്പുകടി, പ്രാണികള്‍ കുത്തി യുണ്ടാകുന്ന മുറിവുകള്‍ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു .

അതി കഠിനമായ വിഷാദരോഗങ്ങൾക്ക് വൈദ്യന്മാർ സർപ്പഗന്ധി ഉപയോഗിച്ചിരുന്നു .പണ്ട് സന്ന്യാസിമാർ അവരുടെ തപഃശക്തി വർദ്ധിപ്പിക്കുന്നതിനായി സർപ്പഗന്ധിവായിലിട്ട് ചവയ്ക്കുമായിരുന്നു.

സർപ്പഗന്ധി ചികിൽത്സ ഉപയോഗങ്ങൾ .

ഉത്കണ്ഠ ,വിഭ്രാന്തി ,വിഷാദം,അപസ്‌മാരം ,ഭ്രാന്ത്  തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് .

മുറിവ് വേഗം സുഖപ്പെടുത്താൻ ഉപയോഗപ്രദമാണ് .

വിരശല്യം ഇല്ലാതാക്കാൻ ഉപയോഗപ്രദമാണ് .

വിട്ടുമാറാത്ത പനിക്ക് ഉപയോഗപ്രദമാണ് .

ഉറക്കക്കുറവ് ,രക്തസമ്മർദ്ദം എന്നിവയ്ക്ക് ഉപയോഗപ്രദമാണ് .

പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേൾ ,പഴുതാര മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടകുന്ന വിഷവികാരങ്ങൾ ശമിപ്പിക്കാൻ ഉപയോഗപ്രദമാണ് .

പുരുഷന്മാരിലെ ശീഘ്രസ്‌ഖലനത്തിന് ഉപയോഗപ്രദമാണ് .

sarpagandha,sarpagandhi,sarpagandha plant,sarpagandha benefits,sarpagandha tree,sarpagandha flower,sarpgandha,sarpagandha cultivation,sarpagandha ghan vati ke fayde,sarpagandha vati,sarpagandha powder,sarpagandha plants,sarpagandha ki kheti,sarpagandha farming,sarpagandha for sleep,sarpagandha benifits,sarpagandhi uses in malayalam,sarpagandha tamil name,sarpagandha plant cost,sarpagandha farming in hindi,sarpagandha in malayalam


സർപ്പഗന്ധി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങൾ .

1. Sarpagandha Ghan Vati Tablet - അമിത രക്‌തസമ്മർദ്ദം ,ഉറക്കക്കുറവ് ,തലകറക്കം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

2. Cardo Stab Tabletനാഗാർജുന ആയുർവേദിക് ഗ്രൂപ്പ്  നിർമ്മിക്കുന്ന ഒരു ഔഷധമാണിത് .അമിത രക്‌തസമ്മർദ്ദം.ഉറക്കക്കുറവ് .തലവേദന എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

3. Norbeepee Tablets - ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ചികിൽത്സയിൽ ഉപയോഗിക്കുന്നു .

4. Sarpagandha Mishran Tablet-ശ്രീ ധന്വന്തരി ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ഒരു ഔഷധമാണിത് .ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ചികിൽത്സയിൽ ഉപയോഗിക്കുന്നു .

5. Sarpagandha Capsules | Sarpagandha Mathirai-സിദ്ധ ഔഷധമാണ്.സർപ്പഗന്ധി വേരിനോപ്പം മറ്റ് ചില മരുന്നുകളും ചേർത്താണ് ഈ ഔഷധം നിർമ്മിക്കുന്നത് .അമിത രക്‌തസമ്മർദ്ദം, പ്രമേഹം ,ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ, കോളറ, മലബന്ധം,പ്രാണിവിഷം തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു 

6. Sarpagandha Powder-സർപ്പഗന്ധിയുടെ വേരിന്റെ പൊടിയാണ് .ഓൺലൈൻ ഇത് വാങ്ങാൻ കിട്ടും .മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങളുടെയും ചികിൽത്സയിൽ ഇത് ഉപയോഗിക്കുന്നു .

7. Rauwolfia Serpentina Drop-ഇത്  ഹോമിയോ മരുന്നാണ് .ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്‌മ ,ഉത്ക്കണ്ഠ ,തലവേദന ,ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

8. Rauwolfia Serpentina Mother Tincture - ഇത്  ഹോമിയോ മരുന്നാണ് .ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്‌മ ,ഉത്ക്കണ്ഠ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

9. Serpentina Dilution 200 CH -ഹോമിയോ മരുന്നാണ് .ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്‌മ ,ഉത്ക്കണ്ഠ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

10. Dr. Reckeweg Rauvolfia Serpentina 1X -ഹോമിയോ മരുന്നാണ് .ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്‌മ ,ഉത്ക്കണ്ഠ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ വയറിളക്കം .ആർത്തവ സമയത്തെ അമിത രക്തശ്രാവം ,വേദന തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

8. Himalaya Serpina Tablet - ഹിമാലയ മരുന്ന് കമ്പിനി നിർമ്മിക്കുന്ന ഒരു ഔഷധമാണിത് .ഉയർന്ന രക്തസമ്മർദ്ദം ,ഉറക്കമില്ലായ്‌മ ,ഉത്ക്കണ്ഠ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു

പ്രാദേശിക നാമങ്ങൾ .

  • English name - Indian snakeroot,Serpentine Wood, Snakewood, Devilpepper
  • Malayalam name - Amalpori, Sarpa Gandhi
  • Hindi names - chota chand, dhaval barua, nayi, nakulikand, nkulkanda, rasna, rarnabheda, herkai chandra
  • Tamil name - Sarpagaanthi, Sivan amalpodi
  • Kannada name -Sarpagandhi, Chandrika, Sutranabhi,Patala Garuda
  • Telugu names - patala garuda, patalagani, patalagaruda, patalagandhi, padagpuchahv
  • Bengali name - Chandra, Nakuli, Sugandhanakuli, Chotachand, Gandrasana, Chandra Nolbel
  • Gujarati name - Amelpodee , Nolbel
ഔഷധയോഗ്യഭാഗങ്ങൾ -വേര് ,ഇല 

രസാദി ഗുണങ്ങൾ .

രസം-കഷായം
ഗുണം -രൂക്ഷം
വീര്യം-ഉഷ്ണം
വിപാകം -കടു

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.


സർപ്പഗന്ധിയുടെ ചില ഔഷധപ്രയോഗങ്ങൾ .

രക്തസമ്മർദ്ദം പരിശോധിച്ച് 140 / 90 mm Hg യിൽ കൂടുതലാണെങ്കിൽ സർപ്പഗന്ധിയുടെ ഉണങ്ങിയ വേരിന്റെ പൊടി ഒരു ഗ്രാം വീതം ചെറു ചൂടുവെള്ളത്തിലോ ,പാലിലോ ചേർത്ത് ദിവസം 3 നേരം വീതം കഴിച്ചാൽ രക്തസമ്മർദ്ദം കുറയുകയും അതുമൂലമുണ്ടാകുന്ന തലവേദന ,തലചുറ്റൽ എന്നിവ മാറിക്കിട്ടുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും .സർപ്പഗന്ധി ഉപയോഗിക്കുമ്പോൾ ഇടവിട്ട് വൈദ്യ പരിശോധനയിൽ രക്തസമ്മർദ്ദം പരിശോധിച്ചുകൊണ്ടിരിക്കണം .

സർപ്പഗന്ധിയുടെ ഉണങ്ങിയ വേരിന്റെ പൊടി ഒരു ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലർത്തി ദിവസം 3 നേരം വീതം കഴിച്ചാൽ അപസ്‌മാര രോഗലക്ഷണങ്ങൾ മാറിക്കിട്ടും .

സർപ്പഗന്ധിയുടെ വേരും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ ഉണങ്ങാത്ത മുറിവുകൾ വേഗം സുഖപ്പെടുന്നു . കൂടാതെ പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേൾ ,പഴുതാര മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കുന്നതിന്  ഇത് മുറിപ്പാടിൽ പുരട്ടുകയും കൂറച്ച് വേര് അരച്ച് ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് നല്ലതാണ്  .സർപ്പഗന്ധിയുടെ ഇല അരച്ച് പാമ്പുകടിയേറ്റ ഭാഗത്ത് പുരട്ടുന്നത് പാമ്പിൻ വിഷത്തിന് മറുമരുന്നാണ് .

സർപ്പഗന്ധിയുടെ ഉണങ്ങിയ വേരിന്റെ 1 ഗ്രാം പൊടിയും  ഒരു ടീസ്പൂൺ അമുക്കുരം പൊടിയും നെയ്യിലോ ,തേനിലോ ചേർത്ത് വൈകിട്ട് കിടക്കാൻ നേരം കഴിച്ചാൽ പുരുഷന്മാരിലെ ശീഘ്രസ്‌ഖലനം മാറിക്കിട്ടും .

സർപ്പഗന്ധിയുടെ ഉണങ്ങിയ വേരിന്റെ പൊടി 150 മില്ലിഗ്രാം നാരങ്ങാനീരിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ പൊണ്ണത്തടി കുറയാൻ സഹായിക്കുന്നു .

സർപ്പഗന്ധിയുടെ ഇലയുടെ നീര് ഓരോ തുള്ളി വീതം രണ്ടുകണ്ണിലും ഒഴിക്കുന്നത് ചെങ്കണ്ണ് മാറാൻ സഹായിക്കുന്നു .

ഉത്തരേന്ത്യയിൽ സർപ്പഗന്ധിയുടെ പൂവ് തലവേദനയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു ,ഇതിന്റെ പൂവ് അരച്ച് കട്ടിക്ക് നെറ്റിയിൽ പുരട്ടിയാൽ തലവേദന, തലയ്ക്ക്  അനുഭവപ്പെടുന്ന  ഭാരം എന്നിവ മാറും .

സർപ്പഗന്ധിയുടെ ചൂർണ്ണം 250 മില്ലി ഗ്രാം വീതം രണ്ടു നേരം കഴിച്ചാൽ നല്ല ഉറക്കം കിട്ടുന്നതാണ്.

സർപ്പഗന്ധിയുടെ വേര് അരച്ച് കുഴിനഖത്തിൽ പതിവായി കുറച്ചുദിവസം പുരട്ടിയാൽ കുഴിനഖം പാടെ മാറുന്നതാണ്.

സർപ്പഗന്ധിയുടെ വേര് മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചവയ്ക്കുന്നത് ഭ്രാന്ത് ശമിക്കാൻ ഫലപ്രദമാണ് .ഭ്രാന്തിനുള്ള മരുന്ന്  എന്ന് അർത്ഥത്തിൽ "പാഗൽ കി ദവാ "എന്ന പൊതുവായ പേരിൽ ഉത്തരേന്ത്യയിൽ സർപ്പഗന്ധി അറിയുൾപ്പെടുന്നു .

സർപ്പഗന്ധിയുടെ പാർശ്വഫലങ്ങൾ .

സർപ്പഗന്ധി വളരെ പാർശ്വഫലമുള്ള ഔഷധമാണ്. അതുകൊണ്ടുതന്നെ ഗർഭിണികളും, കുട്ടികളും, ക്യാൻസറിന് മരുന്ന് കഴിക്കുന്നവരും, ഉദരരോഗമുള്ളവരും സർപ്പഗന്ധി കഴിക്കരുത്.ദീർഘകാലം തുടര്ച്ചയായി സർപ്പഗന്ധി കഴിക്കാനും പാടില്ല . 
Previous Post Next Post