ചർമ്മരോഗങ്ങൾ ,നേത്രരോഗങ്ങൾ ,മൂലക്കുരു ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അപ്പ അഥവാ നായ്‌തുളസി ഇതിനെ കാട്ടപ്പ, നീലപ്പീലി, വേനപ്പച്ച, മുറിപ്പച്ച, മുറിയൻ പച്ച ,നാറ്റപ്പച്ച എന്നീ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ വിഷമഷ്ടി എന്ന പേരിലും ഇംഗ്ലീഷിൽ ഗോട്ട് വീഡ് എന്ന പേരിലും അറിയപ്പെടുന്നു .
Botanical name - Ageratum conyzoides
Family - Asteraceae (Sunflower family)
വിതരണം .
ഇന്ത്യയിലുടനീളം പറമ്പുകളിലും വഴിയോരങ്ങളിലും അപ്പ വളരുന്നു .
പ്രാദേശിക നാമങ്ങൾ.
Common name-Goat weed, Billy goat weed, Tropical whiteweed
Malayalam-Appa , Kattappa ,Naithulasi ,Venappacha , Nattappacha , Muripacha
Hindi-Jangli pudina , Visadodi, Semandulu
Tamil-Pumppillu, Appakkoti
Sanskrit-Vishamushti
Marathi-Ghanera osaadi
Bengali-Uchunti
Kannada-Oorala gida, Helukasa
അപ്പയുടെ ഔഷധഗുണങ്ങൾ .
അപ്പയുടെ വേരും ഇലയുമാണ് ഔഷധമായി ഉപയോഗിക്കുന്നത് .പകർച്ചവ്യാധികളെ തടയും .വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും .നേത്രരോഗങ്ങൾ ,കഫം ,വാതം എന്നിവയ്ക്കും നല്ലതാണ് .രക്തശ്രാവം ,മുറിവുകൾ, വ്രണങ്ങൾ ,ക്ഷതം ,പൊള്ളൽ ,മൂലക്കുരു ,വയറിളക്കം എന്നിവയ്ക്കും നല്ലതാണ് .
അപ്പയുടെ ഇല നല്ലൊരു അണുനാശിനി കൂടിയാണ് . പണ്ടുകാലത്ത് ചിക്കൻപോക്സ് വന്നു മാറിയയാൽ രോഗി കിടന്നിരുന്ന മുറി അപ്പയുടെ ഇല ചതച്ചിട്ട വെള്ളം കൊണ്ട് കഴുകാറുണ്ടായിരുന്നു.
ALSO READ : കുമ്പളങ്ങയിൽ മാറാത്ത രോഗങ്ങളില്ല .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
അപ്പ ചേർത്തുണ്ടാക്കുന്ന ഔഷധം .
Pilocid Gel (പൈലോസിഡ് ജെൽ).
മൂലക്കുരുവിന്റെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ജെൽ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പൈലോസിഡ് ജെൽ.ഇത് പുറമെ പുരട്ടുവാനാണ് ഉപയോഗിക്കുന്നത് .മൂലക്കുരുവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്തശ്രാവത്തിനും ഈ ഔഷധം ഫലപ്രദമാണ് .കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് ഈ മരുന്ന് നിർമ്മിക്കുന്നത് .ഈ ഔഷധത്തിലെ പ്രധാന ചേരുവ നായ്തുളസി അഥവാ അപ്പയാണ് .ഇവ കൂടാതെ തൊട്ടാവാടി ,ചുവന്നുള്ളി ,ഇരട്ടിമധുരം എന്നിവയും ഈ ഔഷധത്തിൽ ചേരുവയാണ് .വെളിച്ചണ്ണയിലാണ് ഈ മരുന്ന് തയാറാക്കുന്നത് .
അപ്പയുടെ ചില ഔഷധപ്രയോഗങ്ങൾ .
അപ്പയുടെ ഇലയുടെ നീര് എണ്ണകാച്ചി പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ ശമിക്കും , അപ്പ സമൂലും ഇടിച്ചുപിഴിഞ്ഞ നീര് പൈൽസിന്റെ കുരുവിൽ തുടർച്ചായി പുരട്ടിയാൽ പൈൽസ് പൂർണ്ണമായും ഭേദമാകും.അപ്പ സമൂലും ഇടിച്ചുപിഴിഞ്ഞ നീര് എണ്ണ കാച്ചി പുറമെ പുരട്ടുന്നതും മൂലക്കുരുവിന് ഫലപ്രദമാണ് . അപ്പ ,തുമ്പ ,കുപ്പമഞ്ഞൾ എന്നിവ ഒരേ അളവിൽ അരിക്കാടിയിൽ അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുന്നതും മൂലക്കുരു മാറാൻ നല്ലതാണ് .അപ്പയും മഞ്ഞളും ചേർത്ത് അരച്ച് മുറിവിൽ പുരട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവ് പെട്ടന്ന് കരിയുകയും ചെയ്യും .പൊള്ളലുണ്ടായാൽ അപ്പയുടെ ഇലയുടെ നീര് പുറമെ പുരട്ടിയാൽ പൊള്ളിയ ഭാഗത്ത് കുമിള പൊങ്ങില്ല.
അപ്പയുടെ ഇലയുടെ നീര് മുറിവിൽ പുരട്ടിയാൽ മുറിവുകൾ വേഗം ഭേതമാകുന്നു .അപ്പയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ഒരു ഗ്ലാസ് പശുവിൻ പാലിൽ ( കറന്ന ഉടനെയുള്ള പാൽ ) ചേർത്ത് കുറച്ചുദിവസം രാവിലെ പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞു പോകാൻ സഹായിക്കും . ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അമിതമായ അളവിൽ ഉപയോഗിക്കരുത്. ഇത് അമിതമായി ഉള്ളിൽ ചെന്നാൽ പല പാർശ്വഫലങ്ങൾക്കും കാരണമാകും.