ഓർമ്മശക്തി, ശരീരശക്തി ,ലൈംഗീകശക്തി എന്നിവ വർധിപ്പിക്കുന്നതിനായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ബദാം .ആയുർവേദത്തിൽ പൊതുവെ "വാതാദ "എന്ന പേരിൽ ബദാം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ വാതാദഃ, വാതാരിഃ, നേത്രോപമഫലഃ ,ബാദാമ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Prunus amygdalus
Family : Combretaceae (Rangoon creeper family)
Synonyms : Prunus dulcis, Prunus communis
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യ ,ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ബദാം കണ്ടുവരുന്നു . തണുപ്പുള്ള പ്രദേശങ്ങളിലാണ് ബദാം നന്നായി വളരുന്നത് .ഇന്ത്യയിൽ പഞ്ചാബിലും കശ്‍മീരിലും ബദാം വൻതോതിൽ കൃഷി ചെയ്യുന്നുണ്ട് .എങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന ബദാമിന്റെ നല്ലൊരു ഭാഗവും അഫ്ഗാനിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു .
സസ്യവിവരണം .
5 മീറ്റർ ഉയരത്തിൽ വരെ വളരുന്നഒരു ഇടത്തരം വൃക്ഷമാണ് ബദാം. ഇതിന്റെ മൂത്ത ഇലകൾക്ക് ഇളം ചാരനിറമാണ് . ഒരു ഇലപൊഴിയും മരമാണ് ബദാം . ഇല പൊഴിച്ച ശേഷമാണ് പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾ കുലകളായി കാണപ്പെടുന്നു . ഇതിന്റെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് . ഇതിന്റെ വിത്താണ് ബദാം പരുപ്പായി ഉപയോഗിക്കുന്നത് .
കട്ടിയുള്ള ഒരു കവചത്തിനുള്ളിലാണ് ഇവയുടെ വിത്തുകൾ കാണപ്പെടുക .ഇതിന്റെ ഫലം പച്ചയായിരിക്കുമ്പോൾ പുളിപ്പുണ്ട് .പഴുത്തുകഴിയുമ്പോൾ പുളിയും മധുരവുമുള്ളതാകുന്നു .ഇതിന്റെ വിത്തിലെ വെളുത്ത പരുപ്പ് രുചികരമായ ഒരു ഭോജ്യ വസ്തുവാണെന്ന് പറയേണ്ടതില്ലല്ലോ .
ബദാം ഇനങ്ങൾ .
Prunus amygdalus - മധുരമുള്ളത്
prunus amygdalus var amara - കയ്പ്പുള്ളത്
ബദാം രണ്ടിനങ്ങളുണ്ട് . മധുരമുള്ളത് . കയ്പ്പുള്ളത് എന്നിങ്ങനെ . ഇതിൽ മധുരമുള്ളതാണ് ആഹാരത്തിനും ഔഷധത്തിനും നമ്മൾ ഉപയോഗിക്കുന്നത് . കയ്പ്പുള്ള ബദാമിൽ അമിഗ്ഡലിൻ എന്ന വിഷഘടകം അടങ്ങിയിരിക്കുന്നു .അതിനാൽ തന്നെ ആഹാരത്തിനും ഔഷധത്തിനും കയ്പ്പുള്ള ബദാം ഉപയോഗിക്കാറില്ല . എങ്കിലും ഇതിന്റെ വിത്തിൽ നിന്നും എടുക്കന്ന എണ്ണ ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ മധുരമുള്ള ബദാമിന്റെ കൂടെ കയ്പ്പുള്ള ബദാമും ചിലയിടങ്ങളിൽ മായം ചേർക്കാറുണ്ട് . ബദാം പരിപ്പ് കഴിക്കുമ്പോൾ കയ്പ്പ് രുചിയാണങ്കിൽ അത് കഴിക്കാൻ പാടില്ല .
ബദാമിന്റെ പകരക്കാരൻ തല്ലിമരം.
Botanical name : Terminalia catappa
Family: Combretaceae (Rangoon creeper family
30 മീറ്റർ ഉയരത്തിൽ വരെ ലംബമായി വളരുന്ന ഒരു മരമാണ് തല്ലിമരം. തണൽ മരമായി ഉദ്യാനങ്ങളിലും പാതയോരങ്ങളിലും നട്ടുവളർത്തുന്ന ഒരു മരമാണ് തല്ലിമരം.ഇതിനെ ഇന്ത്യൻ ബദാം, അടമരം, ബദാം, കടപ്പ, കോട്ടക്കുരു, നാട്ടുബദാം, ഓഡൽ, തല്ലിത്തേങ്ങ തുടങ്ങിയ പല പേരുകളിലും കേരളത്തിൽ ഈ വൃക്ഷത്തിനെ അറിയപ്പെടുന്നു.കേരളത്തിൽ ഇതാണ് ബദാം എന്നൊരു തെറ്റിദ്ധാരണയുണ്ട് .
രാസഘടകങ്ങൾ :
ബദാമിന്റെ വിത്തിൽ 56 % എണ്ണ അടങ്ങിയിരിക്കുന്നു (Almond oil). ആൽമണ്ട് ക്കോബൊണന്റ് ആസിഡ് എന്ന രാസഘടകവും അടങ്ങിയിരിക്കുന്നു .കൂടാതെ ആൽബുമിസ് ഘടകം , പഞ്ചസാര , പ്രോട്ടീൻ , ടാനിൻ ,പൊട്ടാസ്യം ,കാൽസ്യം ,മഗ്നീഷ്യം ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു .
ബദാമിന്റെ ഔഷധഗുണങ്ങൾ.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബദാം അഥവാ ആൽമണ്ട് .ഇത് ആരോഗ്യപരമായ കൊളസ്‌ട്രോളിന്‍റെ ഉറവിടമാണ് .ഇത് നല്ല കൊളസ്‌ട്രോളിനെ വർധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ പുറംതള്ളാനും സഹായിക്കുന്നു .
ബദാം തലേന്ന് രാത്രയിൽ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ വെറുംവയറ്റിലാണ് കഴിക്കേണ്ടത് .അതിനു കാരണം ബദാമിന്റെ തൊലിക്ക് നല്ല കട്ടിയുള്ളതാണ് .ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ് ബദാമിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭ്യമാക്കുന്നത് തടയുന്നു .ഇത് കുതിർത്ത് കഴിയുമ്പോൾ ഈ എൻസൈം പുറം തള്ളപ്പെടുകയും ബദാമിന്റെ ഗുണങ്ങൾ ശരീരത്തിന് കിട്ടുകയും ചെയ്യും .പ്രമേഹ രോഗികൾക്കും കഴിക്കാൻ പറ്റിയ ഒന്നാണ് ബദാം പരിപ്പ് .
ഒരു ദിവസം പരമാവധി 8 മുതൽ 10 വരെ ബദാം പരിപ്പാണ് കഴിക്കാവുന്നത് .അതിൽ കൂടുതൽ കഴിച്ചാൽ മലബന്ധം ,അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകും .സ്ഥിരമായി കഴിക്കുകയാണെങ്കിൽ ദിവസം 5 എണ്ണം വീതം കഴിക്കുന്നതാണ് നല്ലത് .
ബദാം പരിപ്പ് ശരീരശക്തി വർദ്ധിപ്പിക്കുന്നു , ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . ശരീരം തടിപ്പിക്കുന്നു .ശുക്ലം വർദ്ധിപ്പിക്കുന്നു , മുലപ്പാൽ വർദ്ധിപ്പിക്കുന്നു . ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു . വാതരോഗങ്ങൾ ശമിപ്പിക്കുന്നു .കൂടാതെ പ്രമേഹം ,ചൊറി ,ചിരങ്ങ് എന്നിവയ്ക്കും ബദാം നല്ലതാണ് .
ബദാം ഓയിൽ എക്സിമ പോലുള്ള ചർമ്മരോഗങ്ങളെ ചെറുക്കുന്നു .ഇത് ചർമ്മത്തിന്റെയും മുടിയുടെയും തിളക്കവും ആരോഗ്യവും വർധിപ്പിക്കുന്നു .മുടിക്കും ചർമ്മത്തിനും വേണ്ടിയുള്ള നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ബദാം ഓയിൽ ഒരു പ്രധാന ചേരുവയാണ് .
ബദാം ചേരുവയുള്ള ചില ഔഷധങ്ങൾ .
Park Royal Capsule-സ്പാർക്ക് റോയൽ കാപ്സ്യൂൾ.
പുരുഷന്മാരിലെ ലൈംഗീകപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഔഷധമാണ് സ്പാർക്ക് റോയൽ കാപ്സ്യൂൾ.താൽപര്യമില്ലായ്മ ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവ പരിഹരിക്കുന്നതിന് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ലിംഗത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു .മാനസിക സമ്മർദവും ഉത്ക്കണ്ഠയും കുറയ്ക്കുന്നു .ലൈംഗീക ഹോർമോണുകളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ലൈംഗീക താൽപര്യം വർധിപ്പിക്കുകയും ചെയ്യുന്നു .
Amritaprasha Ghrita-അമൃതപ്രാശ ഘൃതം.
പനി ,ചുമ ,ആസ്മ ,രക്തശ്രാവം ,ലൈംഗീക പ്രശ്‌നങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ അമൃതപ്രാശ ഘൃതം ഉപയോഗിക്കുന്നു .ആരോഗ്യക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ യോനി പുകച്ചിൽ ,മറ്റു യോനി മൂത്രസംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
Ella Herbal Hair Oil .
മുടികൊഴിച്ചിൽ താരൻ എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു .മുടിക്ക് നല്ല തിളക്കവും കറുപ്പുനിറവും കിട്ടുകയും ചെയ്യും .കൂടാതെ തലവേദനയ്ക്കും ഈ ഓയിൽ ഫലപ്രദമാണ് . 36 ഔഷധങ്ങൾ ചേർത്താണ് ഈ ഹെയർ ഓയിൽ നിർമ്മിച്ചിരിക്കുന്നത് .
പ്രാദേശിക നാമങ്ങൾ .
English name - Almond
Malayalam name - Badam
Tamil name - Vaadumai
Kannada name - Badami
Hindi name- Badaam
രസാദിഗുണങ്ങൾ :
രസം : മധുരം
ഗുണം : ഗുരു , സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : മധുരം
ഔഷധയോഗ്യഭാഗങ്ങൾ . ഫലം .വിത്ത് ,എണ്ണ .
ബദാം ചില ഔഷധപ്രയോഗങ്ങൾ .
ദിവസവും 5 ബദാം അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ ലൈംഗീകശക്തി വർധിപ്പിക്കുകയു ,ശരീരം തടുപ്പിക്കുകയും, ഓർമ്മശക്തി വർധിപ്പിക്കുകയും ,വാതരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യും .ഇങ്ങനെ കഴിക്കുന്നത് പ്രസവാനന്തരം സ്ത്രീകളിൽ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .കൂടാതെ തലവേദന ,മൈഗ്രെയ്ൻ .ക്രമം തെറ്റിയ ആർത്തവം എന്നിവയ്ക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .