ആവിൽ ഇല മുടി വട്ടിത്തിൽ കൊഴിച്ചിലിന് മരുന്ന്

ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,ദഹനക്കേട് ,ഛർദ്ദി ,രക്തശുദ്ധി മുതലായവയുടെ ചികിൽത്സയിൽ  ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ആവിൽ അഥവാ ആവൽ . മലയാളത്തിൽ ഞെട്ടാവൽ ,ഞെട്ടാവിൽ ,ചിരിവില്വം  തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഇന്ത്യൻ എൽമ് , ജംഗിൾ കോർക്ക് ട്രീ എന്നീ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ചിരിബില്വഃ, പൂതികരഞ്ജഃ, കരഞ്ജഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Holoptelea integrifolia .

Synonyms : Ulmus integrifolia 

Family: Ulmaceae (Elm family)

ആവിൽ,ആവി മരം |,ആവൽ,ആവല്‍,ചിരുവില്വം,holoptelea integrifolia,പുതികരഞ്ജ,കരഞ്ജ,അയ,indian elm,jungle cork tree,medicine,natural,ayurveda,dr.,peter koikara,p k media,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,mysteries,religion,spirituality,agriculture,pets,science,technology,plants,aaval tree,cork tree,health tips,herbal medicine


ആവിൽ കാണപ്പെടുന്ന സ്ഥലങ്ങൾ .

ദക്ഷിണേന്ത്യൻ മലകളിലും ,വനങ്ങളിലും ആവൽ മരം സാധാരണയായി കാണപ്പെടുന്നു .കേരളത്തിലെ മിക്ക വനങ്ങളിലും ആവൽ മരം കാണപ്പെടുന്നു . ഇന്ത്യ കൂടാതെ മലേഷ്യ ,നേപ്പാൾ ,വിയറ്റ്നാം , മ്യാന്മാർ എന്നിവിടങ്ങളിലും ആവൽ മരം കാണപ്പെടുന്നു . 

സസ്യവിവരണം .

ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആവൽ . ചെറിയ ശൽക്കങ്ങളായി അടർന്നു വീഴുന്ന പരുപരുത്ത  മരപ്പട്ടയും ഞെരുടിയാൽ ദുർഗന്ധമുള്ള ഇലകളും ഈ വൃക്ഷത്തിന്റെ പ്രത്യേകതകളാണ് .

ആവിലിന്റെ ഇലകൾ ലഘു പത്രങ്ങളാണ് .ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ഇവയ്ക്ക് ദീർഘവൃത്താകൃതി .അഗ്രം കൂർത്തിരിക്കും .ഇലകൾക്ക് 9 -12 സെ.മി നീളവും 4 സെ.മി വീതിയുമുണ്ടാകും .

ജനുവരി -ഫെബ്രുവരിയാണ് പൂക്കാലം .പുഷ്പങ്ങൾ കുലകളായി ഉണ്ടാകുന്നു  .ഏകലിംഗ പുഷ്പങ്ങളും ദ്വിലിംഗ പുഷ്പങ്ങളും ഒരേ മരത്തിൽ ഉണ്ടാകുന്നു .പരിദളപുടത്തിൽ 5 -8 ഇതളുകൾ കാണും .ആൺപൂവിൽ 8 കേസരങ്ങളും ദ്വിലിംഗ പുഷ്പത്തിൽ 5 കേസരങ്ങളും ഉണ്ട് .ഇവ രോമാവ്രിതം ആയിരിക്കും .

അണ്ഡാശയം ഒറ്റ അറയുള്ള ഊർധ്വവർത്തി .രണ്ടു ബീജാണ്ഡപർണ്ണങ്ങൾ .ഫലങ്ങൾ ശുഷ്ക്ക സ്വഭാവത്തോടു കൂടിയതും പരന്നതുമായ സമാരയാണ് .ഇവയ്ക്ക് പച്ചകലർന്ന ചുവപ്പു നിറം .വിത്ത് പരന്നിട്ടാണിരിക്കുന്നത് .രണ്ടര സെ.മിയോളം വ്യാസമുള്ള ഒറ്റ വിത്താണ് ഇതിനുള്ളത് .ഏപ്രിൽ -മെയ് മാസങ്ങളിലാണ് വിത്ത് വിളയുന്നത് .കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് .

രാസഘടകങ്ങൾ .

ആവൽ മരത്തിന്റെ തൊലിയിൽ ലിഗ്നിൻ, പെന്റോസാൻ , ഫ്രീഡെലിൻ  ,ഫ്രീഡെലാൻ , ഗ്ലുട്ടാമിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിൽ മഞ്ഞ നിറത്തിലുള്ള എണ്ണയും ഗ്ലുട്ടാമിക് അമ്ലവും അടങ്ങിയിരിക്കുന്നു .ഇലയിൽ പ്രോട്ടീൻ ,കാർബോഹൈഡ്രേറ്റ്‌ ,ഫോസ്ഫറസ് ,ജീവകം എന്നിവയും അടങ്ങിയിരിക്കുന്നു .

ആവൽ ഔഷധഗുണങ്ങൾ .

ഔഷധോപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ ഇതിനെ കഫഹരൗഷധമായി കണക്കാക്കുന്നു .കഫവാത രോഗങ്ങൾ ശമിപ്പിക്കുന്നു .രക്തശുദ്ധി ഉണ്ടാക്കും ,ചർമ്മരോഗങ്ങൾ ,കുഷ്‌ഠം എന്നിവ ശമിപ്പിക്കും .സന്ധികളിലെ നീരും വേദനയും ശമിപ്പിക്കും .

രോഗപ്രതിവിധികൾ .

അലർജി ശമിപ്പിക്കാൻ ഈ സസ്യത്തിന് കഴിവുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .കൂടാതെ പൈൽസ് ,പനി ,വിരശല്യം ,വേദന ,വീക്കം ,വിഷം ,ചർമ്മത്തിലെ ചൊറിച്ചിൽ ,മുടി വട്ടത്തിൽ കൊഴിച്ചിൽ ,മറ്റ് ത്വക്ക് രോഗങ്ങൾ ,മുറിവുകൾ ,വിഷം,പ്രമേഹം,ആമവാതം ,സന്ധിവാതം എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധി .

ആവൽ ചേരുവയുള്ള ഔഷധങ്ങൾ .

1. Chiruvilvadi Kashayam - പൈൽസ് ,ഫിസ്റ്റുല എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചിരുവില്വാദി കഷായം.ഇത്  കഷായ രൂപത്തിലും ഗുളിക രൂപത്തിലും ലഭ്യമാണ് .ഇത് ദഹനശക്തി വർധിപ്പിക്കുകയും മലബന്ധം ,വയറുവേദന എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു .

2. Indukantha Gritham - പ്രധാനമായും ഉദരരോഗങ്ങൾക്ക് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയൂർവേദ മരുന്നാണ് ഇന്ദുകാന്ത ഘൃതം.ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും വിശപ്പില്ലായ്‌മ ,വായുകോപം ,മലബന്ധം എന്നിവ ഇല്ലാതാക്കാനും ഈ ഔഷധം ഫലപ്രദമാണ് .ഇതോടൊപ്പം രോഗപ്രതിരോധശേഷിക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉത്തമമാണ് .കൂടാതെ ചുമ ,അലർജി ,വരണ്ട ചർമ്മം എന്നിവയ്ക്കും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കാറുണ്ട് .

3. Indukantam Kashayam - ഉദരസംബന്ധമായ രോഗങ്ങൾ ,പനി എന്നിവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇന്ദുകാന്തം കഷായം .ഇത് ദഹനക്കേട് ,ഓക്കാനം ,ഛർദ്ദി, വയറുവേദന എന്നിവ ഇല്ലാതാക്കുന്നു .വിട്ടുമാറാത്ത ഗ്യാസ്ട്രൈറ്റിസ്,വയറ്റിലെ അൾസർ എന്നിവയ്ക്കും ഫലപ്രദമാണ് .ഇത് പനിക്കും വിശേഷപ്പെട്ട ഒരു ഔഷധമാണ് .പ്രധിരോധ ശേഷി വർധിക്കുന്നതിനും ഗുണപ്രദമാണ് .ഒരാളെ ചന്ദ്രനെപ്പോലെ സുന്ദരനാക്കും എന്ന അർത്ഥത്തിലാണ് ഇന്ദുകാന്തം എന്ന പേര് .ഈ ഔഷധം സിറപ്പ് രൂപത്തിലും ലഭ്യമാണ് .

4. Ayaskrithi - ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട്, വിളർച്ച ,അമിതവണ്ണം ,മൂത്രരോഗാണുബാധ, മൂലക്കുരു ,വിശപ്പില്ലായ്മ ,വിരശല്യം , മാലാബ്സോർപ്ഷൻ സിൻഡ്രോം ,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം മുതലായവയുടെ ചികിൽത്സയിൽ അയസ്കൃതിഉപയോഗിക്കുന്നു .

5. Gandharvahastadi Kashayam - വാതരോഗങ്ങൾ ,നടുവേദന , ദഹനക്കേട് ,വയറ് വീർപ്പ് , മലബന്ധം ,വിശപ്പില്ലായ്മ , വയറുവേദന തുടങ്ങിയവയ്‌ക്കൊക്കെ ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്നു .

6. Poothikasavam - മൂലക്കുരു ,വിളർച്ച ,ആമവാതം ,മൂത്രക്കടച്ചിൽ മുതലായവയുടെ ചികിൽത്സയിൽ പൂതികാസവം ഉപയോഗിക്കുന്നു .കൂടാതെ മികച്ചൊരു വേദനസംഹാരി കൂടിയാണ് ഈ ഔഷധം .ഉപ്പൂറ്റി വേദന,ഡിസ്‌ക് തെറ്റൽ മൂലമുണ്ടാകുന്ന നടുവേദന ,ഉളുക്ക് ,പുറം വേദന ,പേശി വേദന ,പ്രസവശേഷമുള്ള നടുവേദന തുടങ്ങിയവയ്ക്കും ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .

7. Piyush Valli Ras - ദഹനസംബന്ധമായ രോഗങ്ങൾ ,കരൾ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണിത് .ദഹനക്കേട് ,വയർവീർപ്പ്  ,കരൾ  രോഗങ്ങൾ ,വയറിളക്കം ,പനി ,മലത്തിലൂടെ രക്തം പോകുക ,അമിത ആർത്തവം ,സ്ത്രീ വന്ധ്യത,മൂത്രാശയരോഗങ്ങൾ തുടങ്ങിയവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം ഉപയോഗിക്കുന്നത് .

8. Gorochanadi Gulika - പനി ,ചുമ ,ജലദോഷം ,ബ്രോങ്കൈറ്റിസ്,ആസ്മ ,ടോൺസിലൈറ്റിസ് ,കരൾ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ  ഗോരോചനാദി ഗുളിക ഉപയോഗിക്കുന്നു .കൂടാതെ ദഹനക്കുറവ് ,വയറുവേദന ,ഹൈപ്പർ അസിഡിറ്റി,ഗ്യാസ്ട്രൈറ്റിസ്,തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .ഇവയ്ക്ക് പുറമെ ഓർമ്മക്കുറവ് ,കേൾവിക്കുറവ് ,കാഴ്ച്ചക്കുറവ് എന്നിവയുടെ ചികിൽസയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കുന്നു .കോട്ടയ്ക്കൽ ആര്യവൈദ്യശാല ,നാഗാർജുന തുടങ്ങിയ നിരവധി ആയുർവേദ കമ്പിനികൾ ഈ ഔഷധം നിർമ്മിക്കുന്നു .

9 . Laxinol-H Capsule - വിട്ടുമാറാത്ത മലബന്ധത്തിന് ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ലാക്‌സിനോൾ - എച്ച് കാപ്സ്യൂൾ. നെഞ്ചെരിച്ചിൽ, ഗ്യാസ്, വയറുവേദന തുടങ്ങിയവയ്ക്കും ഫലപ്രദമാണ് .  ആലുവയിലുള്ള കേരളാ ആയുർവേദ കമ്പിനിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .

11. Pilorid Ointment - മൂലക്കുരുവിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .ഇത് മലദ്വാരത്തിൽ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .നാഗാർജുന മരുന്നു കമ്പിനിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

പ്രാദേശിക നാമങ്ങൾ .

Common name : Indian Elm , Entire-leaved elm tree , Jungle cork tree , South Indian elm tree .

Malayalam : Aavel , Aavil , Avelkurunnu , Njettaval , Njetavil  , Cherivilvam , Chiruvlvam 

Hindi : Chilbil, Kanju , Papri 

Tamil : Tambachi , Tapasi mara , Aavimaram 

Telugu ; Nemali nara, Nali  

Kannada : Tapasi, Tapasi Mara, Tavasi, Nilavahi, Raahubeeja  

Bengali : Nata karanja 

Gujarati : Charal ,  Charel  

Sanskrit : Chirivilva  

aaval tree,aaval,jungle cork tree,tree,avali,cork tree,how to grow aamla tree,tree life time,aavel,aavil,green ahalia,types of trees,how to grow gooseberry tree,aval,sweet aval,sweet aval recipe,aval recipes,aval vel,nettaval,healthy aval recipes,njettaval,health,thavasi,avil thol,njettava,thavasai,cultural,aavi maram,healthy poha recipe,aayee maram,health tips,sanjeevani,agriculture,avaram senna,dr saleem zaidi,avil


രസാദിഗുണങ്ങൾ :
രസം : തിക്തം ,കഷായം 
ഗുണം : ലഘു , രൂക്ഷം 
വീര്യം : ഉഷ്ണം 
വിപാകം : കടു 

ആവിൽ ചില ഔഷധപ്രയോഗങ്ങൾ .

1. മുടി വട്ടത്തിൽ കൊഴിച്ചിൽ (ഇന്ദ്രലുപ്തം) :  ആവലിന്റെ തളിരില അരച്ച് മുടി വട്ടത്തിൽ കൊഴിയുന്ന ഭാഗത്ത് കുറച്ചുദിവസം  പതിവായി പുരട്ടിയാൽ ആ ഭാഗത്തെ തൊലി താൽക്കാലികമായി പൊള്ളി ഇളകുകയും .തുടർന്ന് ഏതെങ്കിലും കേശതൈലങ്ങൾ തലയിൽ പുരട്ടിയാൽ മുടി കൊഴിഞ്ഞ ഭാഗത്ത് മുടി പെട്ടന്നുതന്നെ കിളിർക്കുകയും ചെയ്യും .

2. ആമവാതം ,സന്ധിവാതം : ആവലിന്റെ തൊലി പച്ചയ്ക്ക് അരച്ച് ചൂടാക്കി പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവാതം എന്നിവ മൂലം സന്ധികളിലുണ്ടാകുന്ന നീരും ,വേദനയും ശമിക്കും .

3. പാദഹർഷം : ആവലിന്റെ തടികൊണ്ട് മെതിയടി (ചെരുപ്പ് ) ഉണ്ടാക്കി ധരിച്ചാൽ പാദഹർഷം എന്ന രോഗം ശമിക്കും . ഉപ്പൂറ്റി വേദന , ഉപ്പൂറ്റി തറയിൽ കുത്താൻ പറ്റാതെ വരിക , കാൽ തരിപ്പ് , കാൽ മരവിപ്പ് ,കുതികാൽ വേദന തുടങ്ങിയ അവസ്ഥകൾക്ക് പാദഹർഷം എന്ന് പറയുന്നു. ഇത് ഒരു വാതരോഗമാണ് .

4. രക്തശുദ്ധിക്ക് : ആവലിന്റെ പുറം തൊലി കഷായം വച്ച് 30 -40 മില്ലി അളവിൽ പതിവായി കഴിച്ചാൽ രക്തശുദ്ധിയുണ്ടാകും .ഈ കഷായം വിശപ്പ് വർധിപ്പിക്കുന്നതിനും വിരശല്യത്തിനും ഉപയോഗിക്കാം .ആവലിന്റെ പുറം തൊലിയുടെ നീര് തേനിൽ ചേർത്ത് കഴിച്ചാലും വിരശല്യം മാറിക്കിട്ടും .

5, പൈൽസ് : ആവലിന്റെ പുറം തൊലി അരച്ച് പതിവായി മലദ്വാരത്തിൽ പുരട്ടിയാൽ മൂലക്കുരു (External piles) ശമിക്കും .

6. മുറിവുകൾ : ആവലിന്റെ പുറം തൊലി അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .ഇത് ചർമ്മത്തിലെ ചൊറിച്ചിൽ ,കുരുക്കൾ എന്നിവ ഇല്ലാതാക്കാനും ഫലപ്രദമാണ് .

7. പ്രമേഹം : ആവലിന്റെ പുറം തൊലി കഷായം വച്ച്  50 -60 മില്ലി അളവിൽ കഴിച്ചാൽ പ്രമേഹം നിയന്ത്രണ വിധേയമാകും. 

8. ഫിസ്റ്റുല : ആവലിന്റെ പുറം തൊലി കഷായം വച്ച് അതിൽ ആവലിന്റെ വിത്ത് പൊടിച്ചു ചേർത്തു കഴിച്ചാൽ ഫിസ്റ്റുല ശമിക്കും .

9. കൃമിശല്യം : ആവലിന്റെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കൃമിശല്യം ഇല്ലാതാകും .

10. എലിവിഷം : ആവലിന്റെ തൊലിയും ,പച്ചമഞ്ഞളും ചേർത്തരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ എലിവിഷം ശമിക്കും .

Previous Post Next Post