എന്നും ചെറുപ്പമായിരിക്കാൻ ആരോഗ്യപ്പച്ച

1987 -ൽ കുട്ടിമാത്തൻ എന്ന ഒരു ആദിവാസി ലോകത്തിന് കാട്ടികൊടുത്ത ഒരു അത്ഭുത ഔഷധസസ്യമാണ് ആരോഗ്യപ്പച്ച .മലയാളത്തിൽ ഇതിനെ സാസ്താൻ കിഴങ്ങ്  എന്ന പേരിലും അറിയപ്പെടുന്നു .  പണ്ട്  മുനിമാർ ഈ സസ്യത്തെ ഭക്ഷണ ആവിശ്യത്തിന് ഉപയോഗിച്ചിരുന്നു . അതിനാൽ സംസ്‌കൃതത്തിൽ ഇതിനെ ഋഷിഭോജ്യം , ജീവനി എന്നീ പേരുകളിൽ അറിയപ്പെടുന്നു .

Botanical name : Trichopus zeylanicus 

Family : Dioscoreaceae (Yam family) 

Synonyms : Trichopodium zeylanicum , Trichopodium travancoricum , Trichopus malayanus

ആരോഗ്യപ്പച്ച,ആരോഗ്യപച്ച,# ആരോഗ്യപ്പച്ച,ജീവനേകാൻ ആരോഗ്യപച്ച,//അഴകിനും ആരോഗ്യത്തിനും ആരോഗ്യപച്ച //,ആരോഗ്യ പച്ച,#ആരോഗ്യ പച്ച,//ആരോഗ്യപച്ച /ചാത്തൻ കള //,രോഗ പ്രതിരോധശേഷി കൂട്ടാൻ,വിശപ്പും ദാഹവും,വിശപ്പ് അകറ്റാൻ,വൈദ്യം,# പഴുതാര കടിച്ച വിഷത്തിന്,ട്രൈക്കോപ്പസ് സൈലനിക്കസ്,വന്ധ്യത,ഋഷിഭോജ്യം,ഗൃഹവൈദ്യം,അമ്മ വൈദ്യം,അത്ഭുത സസ്യം,ഔഷധ സസ്യങ്ങൾ,നാട്ടുവൈദ്യം,വന്ധ്യത ചികിത്സ,മുത്തശ്ശി വൈദ്യം,കാസ്റ്റർ പ്ലാനറ്റ്,kaumudynews,malayalamnews,malayalamlivenews

കാണപ്പെടുന്ന സ്ഥലങ്ങൾ .

പശ്ചിമഘട്ടങ്ങളിലെ ഉൾവനങ്ങളിൽ ആരോഗ്യപ്പച്ച വളരുന്നു .അഗസ്ത്യ വനത്തിൽ ആരോഗ്യപ്പച്ച വന്യമായി വളരുന്നു .കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ ഒരു പര്‍വ്വത ശിഖരമാണ് അഗസ്ത്യ വനം .ഇതിനെ അഗസ്ത്യാര്‍കൂടം എന്നും അറിയപ്പെടുന്നു .സഹ്യപർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്നും  1890 മീറ്റർ ഉയർന്നു നിൽക്കുന്ന കൊടുമുടിയാണ് അഗസ്ത്യാർകൂടം.ഇവിടെ അപൂർവ ഇനം ഔഷധസസ്യങ്ങൾ ധാരാളമായി വളരുന്നു .

കൊല്ലം,തിരുവനന്തപുരം എന്നീ  ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുമായി വ്യാപിച്ച്  ഈ പര്‍വ്വതം സ്ഥിതി ചെയ്യുന്നു .ഇവിടെ താമസിക്കുന്ന  ഗോത്രവർഗ്ഗമാണ് കാണിക്കാർ.ഏകദേശം 25000 കാണിക്കാർ ഇവിടെ താമസിക്കുന്നുണ്ടന്നാണ് കണക്ക് .ഇവരിൽ പെടുന്ന കുട്ടിമാത്തനാണ്  ആരോഗ്യപ്പച്ച ലോകത്തിന് കാട്ടികൊടുത്തത് .

സസ്യവിവരണം.

30 സെ.മി ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ആരോഗ്യപ്പച്ച . സ്കന്ദത്തിൽ നിന്നാണ് ഈ ചെടിയുടെ തണ്ടുകൾ പൊട്ടിമുളയ്ക്കുന്നത് .കടും പച്ചനിറത്തിലുള്ള ഇലകളാണ് ഇവയുടേത് . വെറ്റിലയോട് സാമ്യമുള്ള ഇവയുടെ ഇലകളിൽ നരമ്പുകൾ തെളിഞ്ഞു കാണാം . ഇവയുടെ ഇല ഞെട്ടുകൾ പച്ചകലർന്ന തവിട്ടുനിറത്തിലാണ് . പൂക്കൾക്ക് നക്ഷത്രത്തിന്റെ ആകൃതിയാണ് . ഒരു ഞെട്ടിൽ 1 -2 പൂക്കൾ മാത്രമേ ഉണ്ടാകാറുള്ളൂ . 5 ഇതുളുകളുള്ള ഇവയുടെ പൂക്കൾ ചുവപ്പുകലർന്ന വെള്ളനിറത്തിൽ കാണപ്പെടുന്നു .ഇവയുടെ കായ്‌കൾ ഏലക്കയുടെ ആകൃതിയിലാണ് . ഈ കായ ഭക്ഷ്യയോഗ്യമാണ് . 

ആദിവാസികൾ ആരോഗ്യപ്പച്ചയെ ചാത്താൻകളഞ്ഞ എന്ന പേരിലാണ് വിളിച്ചിരുന്നത് . 1987ൽ ആണ് പാലോട്  ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാർക്ക് ആദിവാസികൾ ചാത്താൻകളഞ്ഞ എന്ന സസ്യത്തെ കാണിച്ചുകൊടുത്തത് .ശാസ്ത്രലോകത്തിന് മുഴുവൻ കൗതുകമായ ഈ സസ്യത്തെ ലോകത്തെ അറിയിച്ചത്  പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാരാണ്. പിന്നീട് ഇതിന്റെ ഗുണങ്ങൾ മനസിലാക്കി ശാസ്ത്രജ്ഞന്മാരാണ് ഈ സസ്യത്തിന് ആരോഗ്യപ്പച്ച എന്ന പേര് നൽകിയത് .

കാട്ടിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വന്ന  ശാസ്ത്രജ്ഞന്മാർ കാട്ടിലൂടെ നടന്നപ്പോൾ . വിശ്രമിക്കാനായി ഒരു സ്ഥലത്ത് ഇരുന്നപ്പോഴാണ് . ശാസ്ത്രജ്ഞന്മാരെ വഴികാണിക്കാൻ കൊണ്ടുവന്ന കുട്ടിമാത്തൻ അവിടെ  നിന്ന ഈ ചെടിയുടെ ഇലയും ,കായും കഴിക്കുന്നത് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ പെട്ടത് . ഇത് എന്ത് ചെടിയാണെന്ന് ശാസ്ത്രജ്ഞന്മാർ കുട്ടിമാത്തനോട്  ചോദിച്ചപ്പോഴാണ്  ഇതിന് വിശപ്പും ,തളർച്ചയും ,ദാഹവും അകറ്റാനുള്ള കഴിവുണ്ടന്ന് കുട്ടിമാത്തൻ പറഞ്ഞത് . 

കാട്ടിൽനിന്നും തേൻ ,കുന്തിരിക്കം എന്നിവ ശേഖരിക്കുന്ന പണിയാണ് ആദിവാസികളുടേത് . കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ വിശപ്പും ദാഹവുമകറ്റാൻ അവർ ആരോഗ്യപ്പച്ചയുടെ ഇലയാണ് കഴിച്ചിരുന്നത് . എത്ര വലിയ ക്ഷീണത്തെയും ഇല്ലാതാക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ടന്ന് സ്വന്ധം അനുഭവത്തിൽ നിന്നും കുട്ടിമാത്തന് അറിയാമായിരുന്നു . ഇവരുടെ കഥ കേട്ട ശാസ്ത്രജ്ഞന്മാർ അത് പരീക്ഷിക്കുകയും അവർക്ക് ബോധ്യപ്പെടുകയും ചെയ്തു . അതോടെ ചാത്താൻകളഞ്ഞ എന്ന ആരോഗ്യപ്പച്ചയുടെ അത്ഭുത ഔഷധഗുണങ്ങളെക്കുറിച്ച്  ലോകം അറിയുന്നത് .

പ്രാദേശിക നാമങ്ങൾ .

Common name : Arogya Pacha 

Malayalam : Arogyapacha , Saasthankizhangu 

Tamil : Arogyapachai 

arogyapacha,arogyapacha malayalam,arogyapacha plant,arogyapacha part 1,arogyapacha krishi,arogyapacha fruit,arogyapacha medicine,arogyapacha ayurveda,arogyapacha uses in malayalam,@arogyapacha,arogyapacha sami,arogyapacha seeds,arogyapacha madicane,arogyapacha medicinal use,arogyapacha ayurloka traveling,arogyapacha malayalam explanation,arogyapacha medicinal uses in malayalam,#arogyapacha #trichopus zeylanicus,arogya pacha,aarogya pacha

ആരോഗ്യപ്പച്ചയുടെ ഔഷധഗുണങ്ങൾ .

ആരോഗ്യപ്പച്ചയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾക്ക് ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെ മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു .ഇതിന്റെ കായിൽ ഗ്ലൈക്കോലിപ്പിഡും നോൺ സ്റ്റിറോയിഡൽ സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു . കൂടാതെ യൗവനം നിലനിർത്താൻ സഹായിക്കുന്നു .ശരീരക്ഷീണം അകറ്റും .ആരോഗ്യം വർധിപ്പിക്കും ,ലൈംഗീകശേഷി വർധിപ്പിക്കും .

ആരോഗ്യപ്പച്ചയുടെ ഇലയോ , കായോ, ഇളം കായോ ഭക്ഷിച്ചാൽ വിശപ്പും ക്ഷീണവും അനുഭവപ്പെടില്ലന്ന് അഗസ്‌ത്യമലയിലെ ആദിവാസികൾ പറയുന്നത് .വിശപ്പും ക്ഷീണവും അകറ്റാൻ ആരോഗ്യപ്പച്ച ആദിവാസികൾ വ്യാപകമായി ഉപയോഗിക്കുന്നു .ആരോഗ്യപ്പച്ച ഉപയോഗിച്ച് ഇപ്പോൾ ഔഷധങ്ങൾ നിർമ്മിക്കുന്നു . 

ആരോഗ്യപ്പച്ച ചേരുവയുള്ള ഔഷധങ്ങൾ .

jeevani granules - ജീവനി ഗ്രാന്യൂള്‍സ് .

രോഗപ്രതിരോധ ശേഷിക്കുറവ് , ശരീരക്ഷീണം ,ആരോഗ്യക്കുറവ് ,മാനസിക പിരിമുറുക്കം ,ലൈംഗികബലഹീനത എന്നിവയ്ക്ക് ജീവനി ഗ്രാന്യൂള്‍സ് ഉപയോഗിക്കുന്നു .കൂടാതെ പലതരം രോഗങ്ങൾ വന്നുപോയതിനു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കാനും ഈ ഔഷധം ഉപയോഗിക്കുന്നു .കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി കമ്പനിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .

ഔഷധയോഗ്യഭാഗം -തണ്ട് ,ഇല ,കായ്‌ ,കിഴങ്ങ് എന്നിവയെല്ലാം ഔഷധയോഗ്യമാണങ്കിലും കുരുന്നിലയ്ക്കും ,കായകൾക്കുമാണ് കൂടുതൽ ഗുണങ്ങൾ ഉള്ളത് .

രസാദിഗുണങ്ങൾ .

രസം -കഷായം ,തിക്തം 

ഗുണം - ലഘു ,രൂക്ഷം 

വീര്യം -ഉഷ്‌ണം 

ചില ഔഷധ പ്രയോഗങ്ങൾ .

ആരോഗ്യപ്പച്ചയുടെ ,ഇല ,കായ എന്നിവ ഉൾപ്പടെ അരച്ച് 10 -20 ഗ്രാം വീതം പാലിൽ കലക്കി പതിവായി കഴിച്ചാൽ രോഗപ്രതിരോധ ശേഷിക്കും ,ശരീരബലം വർധിപ്പിക്കുന്നതിനും, യൗവനം നില നിർത്തുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ഉത്തമമാണ് . ഇത് സ്ത്രീകൾക്കും , പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാമെന്ന് വൈദ്യന്മാർ പറയുന്നു .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
Previous Post Next Post