പേക്കുമ്മട്ടി എല്ലാ ചർമ്മരോഗങ്ങളും മാറ്റുന്ന ഔഷധം

ചുമ ,ജലദോഷം ,ആസ്മ ,മഞ്ഞപ്പിത്തം ,ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,വയറ്റിലെ മുഴകൾ ,വ്രണം ,മൂത്രാശയ രോഗങ്ങൾ ,വാതരോഗങ്ങൾ ,വിഷം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ്  ആട്ടക്കായ്.മലയാളത്തിൽ ആനകോമ്പൻ വെള്ളരി , പേക്കുമ്മട്ടി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ കൊളോസിന്ത് ,ബിറ്റർ കുക്കുബെർ പ്ലാന്റ് എന്നീ പേരുകളിലും .സംസ്‌കൃതത്തിൽ ഇന്ദ്രവാരുണി ,ഇന്ദ്രാഹ്വാ ,മൃഗാദനീ ,ഗവാദനീ ,ക്ഷുദ്രഫലഃ, ഗവാക്ഷീ ,ചിത്രഫല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Citrullus colocynthis 

Family : Cucurbitaceae (Pumpkin family)

Synonyms : Colocynthis vulgaris

cucumber,cucumbers,cucumber plant,how to grow cucumbers,cucumber plants,growing cucumbers,cucumber tips,grow cucumbers,plant cucumbers,cucumber bitter,wild cucumber plants,fix bitter cucumber,growing cucumber plants,why cucumber is bitter,cucumbers are bitter,cucumber tastes bitter,how to prune cucumber plants,tips for growing cucumbers,why cucumbers are bitter,why my cucumber is bitter?,help with bitter cucumbers,wild bitter gourd plant

കാണപ്പെടുന്ന സ്ഥലങ്ങൾ .

1500 മീറ്റർ വരെ ഉയരമുള്ള കാട്ടുപ്രദേശങ്ങളിലും ചൂടുള്ളതും വരണ്ടതുമായ മണൽ പ്രദേശങ്ങളിലുമാണ്  ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .കേരളത്തിലെ മിക്കവാറും എല്ലാ വനങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .

സസ്യവിവരണം .

തറയിലൂടെ പടർന്നു വളരുന്ന ഒരു ഏകവർഷി സസ്യമാണ് ആട്ടക്കായ്. ഇതിന്റെ തണ്ടുകൾ മുഴുവൻ രോമാവൃതമാണ് .ഇവയുടെ ഇലകൾക്ക് കൈപ്പത്തിയുടെ ആകൃതിയാണ് . ഇലകൾ കൈവിരൽ പോലെ വിഭജിച്ചിരിക്കുന്നു.ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .

ഒരു സസ്യത്തിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ ഉണ്ടാകുന്നു .പൂക്കൾക്ക് ഇളം മഞ്ഞനിറം.ബാഹ്യദളങ്ങൾ 5 .ദളങ്ങൾ 5 .ആൺപൂക്കളിൽ കേസരങ്ങൾ 3 . പെൺപൂക്കളിൽ അധസ്ഥിത അണ്ഡാശയവും ത്രിപാളിത വർത്തികാഗ്രവും ഉണ്ട് .ഇവയുടെ ഫലത്തിന് ഗോളാകൃതി . ഇവയ്ക്ക് 5 -8 സെ.മി വ്യാസം കാണും .പുറമെ വെളുത്ത വരകൾ കാണാം .ഫലത്തിന് നല്ല കയ്പ്പു രുചിയാണ് .ഇവയുടെ ഫലം അരച്ച് കാൽവെള്ളയിൽ പുരട്ടിയാൽ വായിൽ കയ്പ്പു രുചി അനുഭവപ്പെടും .ഫലത്തിനുള്ളിലെ വിത്തുകൾക്ക് ഇളം തവിട്ടുനിറം .

പേക്കുമ്മട്ടി ഇനങ്ങൾ .

Citrullus colocynthis  - ചെറിയ പേക്കുമ്മട്ടി -ഇന്ദ്രവാരുണി

Trichosanthes palmata - വലിയ പേക്കുമ്മട്ടി -മഹേന്ദ്രവാരുണി 

ഇവയെ  സംസ്‌കൃതത്തിൽ മഹേന്ദ്രവാരുണി, ഇന്ദ്രവാരുണി എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഇതേ  കുടുംബത്തിൽപ്പെട്ട മറ്റിനങ്ങൾ .

Cucumis callosus

Cucumis pseudocolocynthis

Cucumis hardwickii

Cucumis prophetarum

ഇവിടെ വിവരിക്കുന്നത് Citrullus colocynthis  എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന  ഇന്ദ്രവാരുണി അഥവാ ചെറിയ പേക്കുമ്മട്ടിയെ കുറിച്ചാണ് .

രാസഘടകങ്ങൾ .

ഇതിന്റെ ഫലത്തിൽ കയ്‌പ്പു പദാർത്ഥങ്ങളായ കൊളോസിൻഥിൻ , കൊളോസിൻഥിറ്റിൻ എന്നിവ അടങ്ങിയിരിക്കുന്നു . വിത്തിൽ ഒരു സ്ഥിര തൈലം ,ഗ്ലൂക്കോസൈഡ് , ടാനിൻ , പ്രൊട്ടോസ്റ്റിറോലിൻ ,ഹൈഡ്രോകാർബണുകൾ , ആൽക്കലോയിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു . വേരിൽ സാപോണിൻ , എലാറ്റെറിൻ , ഹെൻട്രിയാകൊൺടേൻ എന്നിവ അടങ്ങിയിരിക്കുന്നു .

പേക്കുമ്മട്ടി ഔഷധഗുണങ്ങൾ .

ശക്തമായ ഒരു വിഷഹരൗഷധമാണ് പേക്കുമ്മട്ടി .ചരകൻ ഈ സസ്യത്തെ വിരേചനൗഷധമായിട്ടാണ് കണക്കാക്കിയിരിക്കുന്നത് .ഇതിന് ശക്തമായ വിരേചനമുണ്ടാക്കാനുള്ള കഴിവുണ്ട് .കഫവാത രോഗങ്ങൾ ,കൃമിശല്യം ,മഹോദരം എന്നിവ ശമിപ്പിക്കുന്നു .ഈ സസ്യത്തിൽ നിന്നുമെടുക്കുന്ന  ടിങ്ചർ സന്ധിവാതം ,ആമവാതം എന്നിവയെ ശമിപ്പിക്കുന്നു .

ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു .ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം,മൂലക്കുരു എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു .കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു .മുഖക്കുരു, സോറിയാസിസ്, കരപ്പൻ മുതലായ ചർമ്മരോഗങ്ങളെ ശമിപ്പിയ്ക്കുന്നു .വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നതു കൊണ്ട് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു .

ആസ്മയും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നു .ഇത് രക്തം ശുദ്ധികരിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളുകയും ചെയ്യുന്നു .പാമ്പിൻ വിഷം ശമിപ്പിക്കുന്നു .ശരീരത്തിലുണ്ടാകുന്ന വീക്കം ,വേദന മുതലായവ ശമിപ്പിക്കുന്നു .ഇതിന് ഗർഭാശയത്തെ ശുദ്ധികരിക്കാനുള്ള  കഴിവുണ്ട്  .

പേക്കുമ്മട്ടി ചേരുവയുള്ള ഔഷധങ്ങൾ .

1, Maha Manjishtadi kashayam - പ്രധാനമായും ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാമഞ്ചിഷ്ഠാദി കഷായം .ഇത് രക്തം ശുദ്ധീകരിക്കുകയും വിവിധ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും . ഉണങ്ങാത്ത മുറിവുകൾ ,സോറിയാസിസ് ,സിഫിലിസ് ,കരപ്പൻ ,ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,തുടങ്ങിയവയ്ക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഇവയ്ക്ക് പുറമെ സന്ധിവാതം ,നേത്രരോഗങ്ങൾ ,പൊണ്ണത്തടി ,ഉയർന്ന കൊളസ്ട്രോള്‍ എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .പേക്കുമ്മട്ടി ഉൾപ്പടെ മറ്റ് 47 മരുന്നുകളും ചേർത്താണ് ഈ ഔഷധം നിർമിച്ചിരിക്കുന്നത് .

2. Abhayarishtam - ദഹനക്കേട് ,മലബന്ധം ,മൂലക്കുരു മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  അഭയാരിഷ്ടം.പേക്കുമ്മട്ടിയുടെ വേരും മറ്റ് 16 ഔഷധങ്ങളും ചേർത്താണ് ഈ അരിഷ്ടം നിർമ്മിച്ചിരിക്കുന്നത്  .ഈ ഔഷധത്തിലെ പ്രധാന ചേരുവ കടുക്കയാണ് .കടുക്കയുടെ സംസ്‌കൃത നാമമാണ് അഭയാ .അതിനാലാണ് ഈ ഔഷധത്തിന് അഭയാരിഷ്ടം എന്ന പേര് .

3. Maha Vishagarbha Tailam - പ്രധാനമായും വാതരോഗങ്ങളുടെ  ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാ വിഷഗർഭ തൈലം. സന്ധിവാതം  ,വേദന  .നടുവേദന ,സയാറ്റിക്ക ,കോച്ചിപ്പിടുത്തം ,സ്പർശന ശേഷിക്കുറവ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .പേക്കുമ്മട്ടി ഉൾപ്പടെ മറ്റ് 69 മരുന്നുകളും ചേർത്താണ് ഈ ഔഷധം നിർമ്മിച്ചിരിക്കുന്നത് .

4.  Mrit Sanjivani Sura - അമിത വണ്ണം ,വിട്ടുമാറാത്ത പനി ,പ്രധിരോധ ശേഷിക്കുറവ് ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

6. Rheumallin tablet - സന്ധിവാതം ,അസ്ഥിവേദന, സന്ധിവേദന, മാംസ- പേശികളുടെ വേദന, വീക്കം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

7. Astapatra Tailam - തലവേദനയുടെ ചികിൽത്സയിൽ തലയിൽ പുരട്ടുവാനും നെറ്റിയിൽ പുരട്ടുവാനും അഷ്ടപത്ര തൈലം ഉപയോഗിക്കുന്നു .കൂടാതെ കേശസംരക്ഷണത്തിനും ഈ തൈലം ഫലപ്രദമാണ് .ഇത് തലയിലെ താരൻ ഇല്ലാതാക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മുടിക്ക് നല്ല തിളക്കവും കറുപ്പു നിറവും കിട്ടാൻ സഹായിക്കുന്നു .തലയോട്ടിയിൽ ഉണ്ടാകുന്ന  അണുബാധകൾ ഇല്ലാതാക്കുന്നു .

പേക്കുമ്മട്ടി ഉൾപ്പടെ 8 സസ്യങ്ങളുടെ ഇലകൾ ചേർത്താണ് ഈ തൈലം നിർമ്മിച്ചിരിക്കുന്നത് . അതിനാലാണ് അഷ്ടപത്ര തൈലം എന്ന പേര് വരാൻ കാരണം . കൂവളത്തില , കാഞ്ഞിരത്തില ,കയ്യോന്നി ,കാട്ടുപടവലം ,ചിറ്റമൃത് ,വെറ്റില ,നെല്ലിയില എന്നിവയാണ് മറ്റ് ചേരുവകൾ .

8.Keshamrith Tailam - കേശസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു തൈലമാണ് കേശമൃത തൈലം..ഇത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുന്നു ,താരൻ ,മുടികൊഴിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുവാൻ സഹായിക്കുന്നു .

9. Chavikasavam - പ്രധാനമായും ഉദരരോഗങ്ങളുടെയും മൂത്ര സംബന്ധമായ രോഗങ്ങളുടെയും ചികിൽത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചവികാസവം .വയറുവേദന ,വയറുവീർപ്പ് ,ഹെർണിയ ,വയറ്റിലെ മുഴകൾ ,മൂത്രനാളിയിലെ തകരാറുകൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഇവയ്ക്കു പുറമെ ദഹനക്കേട് ,വിളർച്ച ,സന്ധിവാതം എന്നിവയുടെ ചികിൽത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കാറുണ്ട് .

10. Lodhrasavam - രക്താർബുദം ,വിളർച്ച ,അമിതവണ്ണം എന്നിവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  ലോധ്രാസവം.ഇവയ്ക്ക് പുറമെ അമിത ആർത്തവം ,ആർത്തവ വേദന ,ഗർഭാശയ രക്തശ്രാവം ,പൈൽസ് മൂലമുള്ള രക്തശ്രാവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽസയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഇവയ്ക്കു പുറമെ ദഹനക്കേട് , വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും ലോധ്രാസവം ഉപയോഗിക്കുന്നു .ത്വക്ക് രോഗങ്ങൾ .കുടൽ വിരകൾ ,പ്രമേഹം ,മൂത്രസംബധമായ തകരാറുകൾ ,മൂലക്കുരു ,ഗ്രഹണി തുടങ്ങിയവയുടെ ചികിൽത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കുന്നു .

11. Shatavaryadi Ghritam - പ്രധാനമായും മൂത്ര സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശതാവര്യാദി ഘൃതം.മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേദന ,പുകച്ചിൽ ,മൂത്രത്തിൽ കല്ല് തുടങ്ങിയവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ആർത്തവ ക്രമക്കേടുകൾ ,കൈകാൽ വേദന ,വയറ്റിലെ എരിച്ചിൽ .ലൈംഗീക ശേഷിക്കുറവ് ,ഉത്ക്കണ്ഠ, വിഷാദം ,അമിത കോപം മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

ഔഷധയോഗ്യഭാഗം : വേര് , വിത്ത് . സമൂലം .

രസാദിഗുണങ്ങൾ .

രസം  : തിക്തം ,കടു 

ഗുണം  : രൂക്ഷം , തീക്ഷ്ണം 

വീര്യം : ഉഷ്ണം 

വിപാകം  : കടു

പ്രാദേശിക നാമങ്ങൾ .

Common name : Bitter Apple , Colocynth , Bitter cucumber 

Malayalam name  : Attakai , Pekummatty , Anakomban vellari .

Tamil name : Petikari 

Hindi name : Indrayan .

Kannada name : Hamekkae , Hara-mekki-kayi 

Telugu name : Paparabudam , Kuturu budama 

Bengali name : Makhal 

Marathi name : Kadu-Indravani 

Sanskrit Name Indravaruni 

ആട്ടക്കായ ചില ഔഷധപ്രയോഗങ്ങൾ .

ആട്ടക്കായ്ക്ക് ചില പാർശ്വഫലങ്ങൾ ഉള്ളതിനാൽ അറിയാവുന്ന വൈദ്യന്മാരുടെ നിർദേശപ്രകാരം വേണം ആട്ടക്കായ് ഔഷധമായി ഉപയോഗിക്കാൻ.ഗർഭിണികൾ ഒരു കാരണവശാലും ആട്ടക്കായോ ആട്ടക്കായ ചേർന്ന ഔഷധങ്ങളോ കഴിക്കാൻ പാടില്ല .

കഫദോഷം ,തലവേദന ,സന്ധിവേദന ,പുറം വേദന ,രക്തവാതം ,വയറുവേദന എന്നിവയ്‌ക്കെല്ലാം ആട്ടക്കായ പുറത്തും അകത്തും ഔഷധമായി ഉപയോഗിക്കാം .ആട്ടക്കായ ശക്തമായ ഒരു വിരേചനൗഷധമാണ് .അതിനാൽ കുറഞ്ഞ അളവിൽ വൈദ്യ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടൊള്ളു .

സർപ്പവിഷം : ആട്ടക്കായുടെ വേര് 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 60 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം 2 നേരം വീതം ഒരാഴ്ച്ച കഴിച്ചാൽ സർപ്പവിഷം ശമിക്കും .

ആമവാതം : ആട്ടക്കായുടെ വേരും സമം തിപ്പലിയും ചേർത്തരച്ച് ഒരു ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ആമവാതം, സയാറ്റിക്ക എന്നിവ ശമിക്കും .

മഞ്ഞപ്പിത്തം : ആട്ടക്കായുടെ വേരും ,ഫലവും കൂടി അരച്ച് കഴിച്ച് വയറിളക്കിയാൽ മഞ്ഞപ്പിത്തം ,മഹോദരം എന്നിവ ശമിക്കും .(പെരിറ്റോണിയൽ സ്തരത്തിനുള്ളിൽ വെള്ളം കെട്ടി നിന്ന് ഉദരം അധികമായി വീർക്കുകയും . കൈകാലുകൾ ശോഷിച്ചും വീർത്ത വയറിനു മുകളിൽ സിരകൾ നീലനിറത്തിൽ പൊങ്ങിയും കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മഹോദരം. ഇതിനെ ജലോദരം എന്നും പറയുന്നു ) .

താരൻ : ആട്ടക്കായുടെ ഫലം അരച്ച് തലയിൽ പുരട്ടിയാൽ താരൻ മാറിക്കിട്ടും .കൂടാതെ തലയ്ക്ക് നല്ല തണുപ്പു കിട്ടുകയും നല്ല ഉറക്കം ഉണ്ടാകുകയും ചെയ്യും .

മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാൻ : ആട്ടക്കായുടെ ഫലം അരച്ച് എണ്ണ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടിക്ക് നല്ല കറുപ്പുനിറം കിട്ടും .

നീർക്കെട്ട് ; ആട്ടക്കായുടെ ഫലത്തിന്റെ നീരും തേനും ചേർത്ത് കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് മാറും .

Previous Post Next Post