ചിത്തിരപ്പാല ഔഷധഗുണങ്ങളുടെ കലവറ

ആസ്മ ,ബ്രോങ്കൈറ്റിസ് ,വയറിളക്കം ,ഛർദ്ദി ,അരിമ്പാറ ,വട്ടച്ചൊറി ,വെള്ളപോക്ക് ,മുലപ്പാൽ വർധന തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ചിത്തിരപ്പാല, കേരളത്തിൽ ഇതിനെ നിലപ്പാല, കുഴിനഖപ്പാല, പാലൂറിപ്പച്ച, ആട്ടുവട്ടപ്പാല, ആട്ടുമുട്ടപ്പാല, മുറികൂട്ടിപ്പാല,പാൽപാല ,ആസ്ത്മചെടി, കിണികിണിപാല തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഇതിനെ ദുഗ്ധികാ ,ക്ഷീരിണീ ,സ്വാദുപർണീ ,ക്ഷീരാവി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical name : Euphorbia hirta 

Family: Euphorbiaceae (Castor family)

Synonyms : Euphorbia pilulifera

ചിത്തിരപ്പാല,euphorbia hirta ചിത്തിരപ്പാല,ചിത്തിര പാല,ചിത്തിരപാലാ ഔഷധ ഗുണങ്ങൾ,മഞ്ഞപ്പിത്തം,നിലപ്പാല,കുഴിനഖപ്പാല,പാലൂറിപ്പച്ച,ആട്ടുവട്ടപ്പാല,ആട്ടുമുട്ടപ്പാല,മുറികൂട്ടിപ്പാല,കഴുത്തിലും,നിലപ്പാല nilappaala,ഉപ്പ്,പാൽപാല,കൊഴുപ്പ,അരിമ്പാറ,പാലുണ്ണി,മുഖത്തും,കുപ്പമേനി,മുള്ളാത്ത,ആസ്ത്മചെടി,ആസ്ത്മ ചെടി,കിണികിണിപാല,മുത്തശ്ശി വൈദ്യം,അരക്തത,പാൽപെരുക്കി,പറമ്പിലെ ഔഷധ സസ്യങ്ങൾ


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം ചിത്തിരപ്പാല കാണപ്പെടുന്നു .ഈ ചെടിയുടെ ജന്മദേശം അമേരിക്കയാണന്ന് കരുതപ്പെടുന്നു .ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം തന്നെ ചിത്തിരപ്പാല കാണപ്പെടുന്നു .

സസ്യവിവരണം .

30 -60 സെമി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി ഔഷധി .ഈ സസ്യത്തിന്റെ വേരൊഴികെയുള്ള എല്ലാ ഭാഗങ്ങളിലും ചെറിയ രോമങ്ങളുണ്ട് .ഈ സസ്യത്തിന്റെ ഇലകൾ ദീർഘവൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആണ് .ഈ ചെടിയുടെ ഏതുഭാഗം മുറിച്ചു നോക്കിയാലും വെളുത്ത പാൽ പോലെയുള്ള കറ ഉണ്ടാകും .ഈ സസ്യത്തിൽ എപ്പോഴും വെള്ള കലർന്ന പച്ച നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കും.തണ്ടിന്റെയും ഇലയുടെയും നിറത്തെ അടിസ്ഥാനപ്പെടുത്തി ചിത്തിരപ്പാല പല തരത്തിൽ കാണപ്പെടുന്നുണ്ട് .അവയിൽ പൊക്കം കൂടിയവയും തറയിൽ പറ്റി വളരുന്നവയും എന്നിങ്ങനെ.പണ്ടുള്ളവർ ചിത്തിരപ്പാല ചീരപോലെ കറിവെക്കാനും തോരൻ വെയ്ക്കാനും ഉപയോഗിച്ചിരുന്നു .കൂടാതെ ലോഹങ്ങൾ ശുദ്ധികരിക്കുന്നതിനും ചിത്തിരപ്പാല ഉപയോഗിച്ചിരുന്നു . 

രാസഘടകങ്ങൾ .

L-inositol, Xanthor hamin എന്നീ ക്ഷാരപദാർഥങ്ങളും , ഒരു ബാഷ്പീകരണ തൈലവും ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു .

പ്രാദേശിക നാമങ്ങൾ .

English Name -  Asthma plant, Pill-bearing spurge,Pill pod,Hairy spurge,Garden spurge

Malayalam Name -  Chitthirappala

Tamil Name - Amupachai arissi

Telugu Name - Nanabaala

Kannada Name - Hacchegida

Hindi Name - Dudhi, Dudhiya, Dudhee

Marathi Name - Nayeti, moti nayeti

Bengali Name - Bara, Kharui

Gujarati Name - Naagalaa, Dudheli

Sanskrit Name - Dugdhika

hithirapala,chithirapala plant,chithirapala health benefits,chithira pala,plant chithira pala,chithirapala# vettupala# aduthodapala# nilappala# for piles#,aasthmapaala,nilappala,kuzhinakhapaala,nilappaala,nailappaala,kerala,aatuvattapaala,euphorbia hitra ka plant,nlamparanda,asthma plant,#asthmaplant,#mudivalaran,youtube vir


ചിത്തിരപ്പാല ഔഷധഗുണങ്ങൾ .

ദഹനപ്രശ്നങ്ങൾ , രക്തദോഷം, ആസ്മ ,ചൊറി ,ചിരങ്ങ് ,വ്രണം ,പരു ,പ്രമേഹം ,പനി ,ചുമ ,രുചിയില്ലായ്മ ,മൂത്രതടസ്സം ,വെള്ളപോക്ക്, ചർമ്മരോഗങ്ങൾ, വൃക്കരോഗങ്ങൾ , അരിമ്പാറ,കൃമി ശല്ല്യം ,മുലപ്പാൽ വർധന തുടങ്ങിയവയ്‌ക്കെല്ലാം ചിത്തിരപ്പാല  ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇത് സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വിഷത്തിന് ഉത്തമമാണ് .ഇത് സമൂലം ഉണക്കി പൊടിച്ച പൊടി കുട്ടികളുടെ എല്ലാ ഉദരരോഗങ്ങൾക്കും മരുന്നാണ് .

ചിത്തിരപ്പാല അര്‍ബുദചികിത്സയ്ക്ക് ഫലപ്രദമാണന്ന്  കണ്ടെത്തിയിട്ടുണ്ട് . കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ചിത്തിരപ്പാലയ്ക്ക് കഴിയും എന്നാണ് കണ്ടെത്തൽ .കൂടാതെ ഡെങ്കിപ്പനിക്കെതിരെ പോരാടാനുള്ള കഴിവും ചിത്തിരപ്പാലയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾക്ക് കഴിയും എന്ന് പഠനങ്ങൾ പറയുന്നു .

പരമ്പരാഗതമായി രക്തശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് ചിത്തിരപ്പാല.ഇതിന്റെ ഔഷധഗുണങ്ങൾക്ക് ആസ്മയെ ശമിപ്പിക്കാൻ കഴിവുള്ളതായി ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രമേഹ രോഗത്തെ ശമിപ്പിക്കാനും പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടുത്തുവാനുമുള്ള  കഴിവ് ചിത്തിരപ്പാലയ്ക്കുണ്ട് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

ചിത്തിരപ്പാല ചേരുവയുള്ള ചില ഔഷധങ്ങൾ .

Gagana Sundara Rasa .

ദഹനക്കേട് ,വയറുവേദന ,കോളിക് പെയിൻ, മലബ്സോർപ്ഷൻ സിൻഡ്രോം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ഗഗന സുന്ദര രസം.

Sri Sri Tattva Vrikka Sanjivini Vati 

വൃക്ക സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് ശ്രീ ശ്രീ തത്ത്വ വൃക്ക സഞ്ജിവിനി വടി .മൂത്രനാളിയിലെ അണുബാധ ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,മൂത്രത്തിൽ കല്ല് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Euphorbia Pilulifera Dilution 200 CH .

പനി ,തൊണ്ടവേദന ,ആസ്മ ,ബ്രോങ്കൈറ്റിസ്,ദഹനക്കേട് ,വയറിളക്കം ,ഛർദ്ദി ,മൂത്രാശയ രോഗങ്ങൾ ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ഒരു ഹോമിയോ മരുന്നാണ് .

രസാദി ഗുണങ്ങൾ

രസം : മധുരം, ലവണം

ഗുണം : രൂക്ഷം, തീക്ഷ്ണം

വീര്യം : ശീതം

വിപാകം : മധുരം

ഔഷധയോഗ്യ ഭാഗം .

സമൂലം.

ചിത്തിരപ്പാല ചില ഔഷധപ്രയോഗങ്ങൾ .

1. ഒരു പിടി ചിത്തിരപ്പാലയുടെ ഇലയും കുറച്ച്  ചെറുപയറും  നെയ്യിൽ വഴറ്റി കഴിച്ചാൽ വായ്പുണ്ണ് ,ചുണ്ട് വെടിക്കൽ ,അൾസർ എന്നിവ മാറിക്കിട്ടും  .

2. ചിത്തിരപ്പാലയുടെ പൂവ് നന്നായി അരച്ച് നാടൻ പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിക്കും .പ്രസവ ശേഷം സ്തനത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും പഴുപ്പും ഇല്ലാതാക്കാനും ഇങ്ങനെ കഴിക്കുന്നത് ഫലപ്രദമാണ് .

3. ചിത്തിരപ്പാലയുടെ ഇലയോ തണ്ടോ പൊട്ടിക്കുമ്പോൾ വരുന്ന കറ അരിമ്പാറയുടെയോ പാലുണ്ണിയുടെയോ മുകളിൽ കുറച്ചു ദിവസം പതിവായി പുരട്ടിയാൽ അവ പൊഴിഞ്ഞു പോകും .

4. ചിത്തിരപ്പാലയുടെ ഇല അരച്ച് പശുവിൻ മോരിൽ കലക്കി രാവിലെ വെറുംവയറ്റിൽ അഞ്ചോ ആറോ ദിവസം തുടർച്ചയായി കഴിച്ചാൽ സ്ത്രീകളിലെ അസ്തിശ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .ചിത്തിരപ്പാല സമൂലം ഉണക്കിപ്പൊടിച്ച പൊടി മോരിൽ കലർത്തി കഴിച്ചാലും മതിയാകും .

5. ചിത്തിരപ്പാലയും, വെളുത്തുള്ളിയും ,ചുവന്നുള്ളിയും ചേർത്തരച്ച് ചോറിനൊപ്പം കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

ALSO READ : ബ്രഹ്മിയുടെ ഔഷധഗുണങ്ങൾ .

6. ചിത്തിരപ്പാല സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കും .ഈ കഷായം പതിവായി കഴിച്ചാൽ ആസ്മ ശമിക്കും . 30 ഗ്രാം ചിത്തിരപ്പാല രണ്ടുഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ചാണ് കഷായം തയാറാക്കേണ്ടത് .

7. ചിത്തിരപ്പാലയുടെ  ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് വെളിച്ചെണ്ണയിൽ ചൂടാക്കി പുറമെ പുരട്ടിയാൽ കാലിലെ ചൊറിച്ചിൽ വളംകടി എന്നിവയ്ക്ക് ശമനമുണ്ടാകും .

9. ചിത്തിരപ്പാലയുടെ ഇല അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പെട്ടന്ന് പരു മാറും .വട്ടച്ചൊറി മാറാനും ചിത്തിരപ്പാലയുടെ ഇല അരച്ച്  പുരട്ടിയാൽ മതിയാകും .വിവിധ കാരണങ്ങളാൽ ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾ സുഖപ്പെടുത്തുന്നതിന് ചിത്തിരപ്പാല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മതിയാകും .

10. ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കവിൾ കൊണ്ടാൽ ത്രഷ് അഥവാ വായില്‍ പൂപ്പല്‍ എന്ന രോഗം മാറിക്കിട്ടും .ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഉള്ളിൽ കഴിച്ചാൽ വയറുവേദനയ്ക്ക് ആശ്വാസം കിട്ടും .

11. ചിത്തിരപ്പാലയുടെ ഇല അരച്ച് പൊള്ളലേറ്റ ഭാഗത്ത് കൂടെ കൂടെ പുരട്ടിയാൽ പൊള്ളലിന്റെ പാടുപോലും ഇല്ലാതെ പൊള്ളൽ പെട്ടന്ന് സുഖപ്പെടും .

12. ചിത്തിരപ്പാലയുടെ ഇലയും തണ്ടും  അരച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് ദിവസവും രാവിലെ ഒരു മാസം പതിവായി കഴിച്ചാൽ വൃക്കരോഗം മാറിക്കിട്ടും.

13. ചിത്തിരപ്പാല അരച്ച്  കുഴിനഖമുള്ള നഖത്തിൽ  വച്ചുകെട്ടിയാൽ കുഴിനഖം മാറിക്കിട്ടും .

14. ശരീരത്തിൽ മുള്ള് കയറിയാൽ ആ ഭാഗത്ത് ചിത്തിരപ്പാലയുടെ കറ പുരട്ടിയാൽ മുള്ള് തനിയെ പുറത്തു വരാൻ സഹായിക്കും .

15. ചിത്തിരപ്പാല പുറമെ അരച്ച് പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന കറുത്തതും വെളുത്തതുമായ പാടുകൾ മാറുന്നതാണ് .

16. ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസവും രാവിലെ കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

17. ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് രാവിലെ വെറുംവയറ്റിൽ 21 ദിവസം തുടർച്ചയായി കഴിച്ചാൽ പ്രമേഹം ശമിക്കും .പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവിന് ചിത്തിരപ്പാല അരച്ചുപുരട്ടുന്നത് ഉത്തമമാണ് .

18. ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ കലക്കി ഒരാഴ്ച്ച പതിവായി രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .

19. ചിത്തിരപ്പാല സമൂലം ഉണക്കി പൊടിച്ച് പശുവിൻ തൈരിൽ കലക്കി കുട്ടികൾക്കു കൊടുത്താൽ എല്ലാ ഉദരരോഗങ്ങളും ശമിക്കും .

20.  ചിത്തിരപ്പാല സമൂലം അരച്ച് എണ്ണകാച്ചി പുരട്ടിയാൽ മുഖക്കുരു ,ശരീരത്തിലുണ്ടാകുന്ന മറ്റു ചെറിയ കുരുക്കൾ ,കറുത്ത പാടുകൾ ,ചിക്കൻപോക്‌സ് വന്നതു മൂലമുള്ള പാടുകൾ എന്നിവ മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post