ഏകനായകം,പ്രമേഹത്തിന് പ്രകൃതിദത്ത മരുന്ന്

പൈൽസ് ,പൊണ്ണത്തടി ,ആർത്തവ വേദന ,വേദന ,വീക്കം, പ്രമേഹം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ഏകനായകം അഥവാ  പൊൻകരണ്ടി .മലയാളത്തിൽ ചെറുകുരണ്ടി ,കുരണ്ടി പഴം തുടങ്ങിയ പേരുകളിലും അറിയപ്പെടും. സംസ്‌കൃതത്തിൽ സപ്തചക്ര, സുവർണ്ണ കരണി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇതിന്റെ ഉണങ്ങിയ വേര് മുറിച്ചുനോക്കിയാൽ സ്വർണ്ണ നിറവും 7 വളയങ്ങളും കാണും.അതിനാലാണ് ഇങ്ങനെയുള്ള പേര് ഈ സസ്യത്തിന് വരാൻ കാരണം .

Botanical name : Salacia reticulata, Salacia chinensis, Salacia fruticosa

Family : Salicaceae (Willow family) 

ഏകനായകം,നാട്ടുവൈദ്യം,ayurveda,കൊരണ്ടി,പൊൻകൊരണ്ടി,പൊൻകുരണ്ടി,കരിങ്കുരണ്ടി,സുവർണ കരണി,salaretin,chinese salacia,oblong leaf salacia,salacia reticulata,salacia fruticosa,salacia oblonga,celastraceae,health tips,medicine,herbal medicine,botany,natural,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം ഈ സസ്യം വന്യമായി വളരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്കയിലും ഈ സസ്യം കാണപ്പെടുന്നു .കേരളത്തിൽ കാവുകളിലും , വനങ്ങളിലും ,വഴിയരികിലുമെല്ലാം ഈ സസ്യം കാണപ്പെടുന്നു 

സസ്യവിവരണം .

ഒരു വള്ളിച്ചെടിയാണ് ഏകനായകം .ചിലപ്പോൾ 3 മീറ്റർ ഉയരത്തിൽ വരെ ഒരു ചെറുമരമായും വളരും.ഇതിന്റെ ഇരുണ്ട നിറത്തിലുള്ള ദീർഘ വൃത്താകാരത്തിലുള്ള ഇലകൾ സമൂഹമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 15 -25 സെ.മി നീളവും 4 -8 സെ.മി വീതിയും കാണും .ഇലകളുടെ വക്കുകൾ ഭാഗീകമായി ദന്തുരമാണ് .

 ഫെബ്രുവരി മുതൽ മെയ് വരെയാണ് ഈ സസ്യം പൂക്കന്നതും കായ്ക്കുന്നതും. ഇല ഇടുക്കുകളിലാണ് ചെറിയ കുലകളായി ഉണ്ടാകുന്ന പൂക്കൾ കാണപ്പെടുന്നത് . 5 ദളങ്ങളുള്ള പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .ഇവയ്ക്ക് 3 കേസരങ്ങൾ ഉണ്ടാകും .

ഇതിന്റെ കായകൾ ആദ്യം പച്ചനിറത്തിലും പഴുത്തു കഴിയുമ്പോൾ ചുവപ്പ് നിറത്തിലും  കാണപ്പെടുന്നു . ഗോളാകൃതിയിലുള്ള ഇവയുടെ കായകൾക്ക് ഒരു സെ.മി വ്യാസമുണ്ടാകും .ഫലത്തിനുള്ളിൽ 3 അറകളിലായി 6 വിത്തുകൾ വരെ കാണും .

ഏകനായകം ഉപയോഗം .

പഴുത്ത ഫലത്തിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള മധുരമുള്ള മാതളമുണ്ട് .ഈ പഴം ഭക്ഷ്യയോഗ്യമാണ്.ഈ പഴത്തിനെ കൊരണ്ടിപ്പഴം എന്ന പേരിൽ പൊതുവെ  അറിയപ്പെടുന്നു . പക്ഷികളുടെ ഇഷ്ട്ട ഭക്ഷണമാണ് കൊരണ്ടിപ്പഴം. പണ്ടുകാലത്തെ കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിക്ക് കൊരണ്ടിപ്പഴം തേടിപ്പോകുന്ന പതിവുണ്ടായിരുന്നു .പണ്ടുകാലങ്ങളിൽ ഈ സസ്യത്തിന്റെ വള്ളികൾ കൊട്ട നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു .

ഏകനായകം ഇനങ്ങൾ .

1. Salacia reticulata

2. Salacia oblonga

3 . Salacia macrosperma

4. Salacia roxbugrhii

 5. Salacia prinoides -

ഇവയ്‌ക്കെല്ലാം ഗുണത്തിൽ  അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ടെങ്കിലും ഇവയെല്ലാം ഏകനായകം അഥവാ  പൊൻകരണ്ടിയായി ഔഷധങ്ങളിൽ ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

ഈ സസ്യത്തിന്റെ വേരിലും വേരിന്മേൽ തൊലിയിലും Proantho-cyanidins,leucopelargonidin ,Triterpenoids, Phlobatannin , mangiferin ,glycosides tannins എന്നിവയും ചെടിയുടെ തണ്ടിൽ Proanthocyanidin ,leucopelargonidin എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .

പൊൻകുരണ്ടി ഔഷധഗുണങ്ങൾ .

ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുണ്ടന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് .ഇന്ത്യയിലും ശ്രീലങ്കയിലും പരമ്പരാഗതമായി പ്രമേഹ രോഗ ചികിൽത്സയ്ക്കായി പൊൻകുരണ്ടി ഉപയോഗിച്ചിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവും ഈ സസ്യത്തിനുണ്ട് .ശരീരത്തിൽ ഏതു ഭാഗത്തുള്ള രക്തസ്രാവത്തെയും തടഞ്ഞുനിർത്താനുള്ള കഴിവ് പൊൻ‌കൊരണ്ടിക്കുണ്ട്. ഇവ കൂടാതെ കരൾ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,അസ്തിശ്രാവം ,വ്രണം ,പ്രാണി വിഷം,വാതരോഗങ്ങൾ ,അതിസാരം ,ശരീരം പുകച്ചിൽ എന്നിവ ഇല്ലാതാക്കാനുള്ള കഴിവും ഇതിന്റെ വേരിനുണ്ട്  .ഇതിന്റെ ഉണങ്ങിയ വേരും ,വേരിന്റെ പൊടിയും അങ്ങാടിക്കടകളിലും ഓൺലൈനിലും ലഭ്യമാണ് .

ഏകനായകം ചേരുവയുള്ള ഔഷധങ്ങൾ .

Niruryadi Gulika : പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.പ്രമേഹ രോഗം മൂലമുണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഫലപ്രദമാണ് .

Glukostat Capsules : ടൈപ്പ് 2 പ്രമേഹ ചികിൽത്സയിൽ ഈ  ഔഷധം ഉപയോഗിക്കുന്നു .

Paranthyadi thailam :  പ്രാണി കടി ,ചിലന്തി വിഷം ,അലർജി മൂലമുള്ള ത്വക്ക് രോഗങ്ങൾ ,തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .പുറമെ പുരട്ടുവാൻ മാത്രമാണ് ഈ തൈലം .ഉപയോഗിക്കുന്നത് .കോട്ടയ്ക്കൽ ആര്യവൈദ്യശാല ,ഔഷധി മുതലായ ആയുർവേദ മരുന്ന് കമ്പിനികളാണ് ഈ  തൈലം നിർമ്മിക്കുന്നത് .

Himasagara Thailam : വാതസംബന്ധമായ രോഗങ്ങളിലെ വേദനയും പുകച്ചിലും കുറയ്ക്കാനും ഹിമസാഗര തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .കൂടാതെ വീഴ്ച്ച ,അമിത യാത്ര തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്ന വേദനകളിലും ശരീരക്ഷീണങ്ങളിലും ഈ എണ്ണ ഫലപ്രദമാണ്.കഴുത്ത് ,തോള്  എന്നിവിടങ്ങളിലുണ്ടാകുന്ന മരവിപ്പിനും വേദനയ്ക്കും ഈ തൈലം ഗുണകരമാണ് .

ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം, സംസാരപ്രശ്നങ്ങൾ തുടങ്ങിയ മാനസിക രോഗങ്ങളുടെ ചികിൽത്സയിലും തലയിൽ പുരട്ടുവാൻ ഹിമസാഗര തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .

കേശ സംരക്ഷണത്തിനും മികച്ച ഒരു എണ്ണയാണ് ഹിമസാഗര തൈലം . ഇത് തലയിൽ പുരട്ടുന്നതിലൂടെ  മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും  അകാല നര തടയുകയും ചെയ്യുന്നു .

Katakakhadiradi kashayam : ആയുർവേദത്തിൽ പ്രമേഹ  ചികിൽത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  കതകഖദിരാദി കഷായം. പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും ഈ ഔഷധം ഫലപ്രദമാണ് .ഇവ കൂടാതെ മൂത്ര സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഈ ഔഷധം വിശപ്പ് വർധിപ്പിക്കുകയും ശരീരക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

പ്രാദേശിക നാമങ്ങൾ .

Common name : Woody Salacia , Lolly berry 

Malayalam name : Eakanayakam, Ponkarandi . Cherukurandi 

Hindi name : Saptarangi .

Tamil name : Ponkoranti 

Kannada name : Eakanayaka 

Telugu name : Anukudu Cettu 

Bengali name : Dimal 

ഔഷധയോഗ്യഭാഗങ്ങൾ  - വേര് ,വേരിന്മേൽ തൊലി .

ചില ഔഷധപ്രയോഗങ്ങൾ .

ഇതിന്റെ വേരോ ,വേരിന്റെ പൊടിയോ 5 ഗ്രാം വീതം വെള്ളത്തിൽ തിളപ്പിച്ച് പതിവായി കഴിക്കുന്നത് പ്രമേഹ രോഗശമനത്തിന് നല്ലതാണ് .മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും .ഈ രീതിയിൽ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ് .കൂടാതെ അമിത വിയർപ്പ് നിയന്ത്രിക്കുന്നതിനും ഈ രീതിയിൽ ഉപയോഗിക്കാം .

ഇതിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .മൂലക്കുരുവിനും  (External piles) ഇതിന്റെ വേര് അരച്ച് പതിവായി മലദ്വാരത്തിൽ പുരട്ടിയാൽ മതിയാകും .

ഇതിന്റെ വേര് മോരിൽ അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലും കക്ഷത്തിലുമൊക്കെ ഉണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .പ്രാണികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കുന്നതിനും ഇതിന്റെ വേര് അരച്ച് പുരട്ടുന്നത് ഫലപ്രദമാണ് . 

മുകളിൽ പറഞ്ഞ എല്ലാ രോഗാവസ്ഥകളിലും ഇതിന്റെ വേരിന്റെ കഷായം ഫലപ്രദമാണ് .

Previous Post Next Post