ആറ്റുപേഴ്‌ ഔഷധവും ഒപ്പം അലങ്കാര വൃക്ഷവും

ചുമ ,ശ്വാസതടസ്സം,പനി ,വയറിളക്കം ,വിരശല്യം ,വിഷബാധ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ്  ആറ്റുപേഴ്‌. മലയാളത്തിൽ ഇതിനെ നീർപേഴ്,  കടമ്പ, ആറ്റമ്പ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Barringtonia acutangula 

Synonyms : Barringtonia spicata , Eugenia acutangula 

Family : Lecythidaceae (Brazilnut family)

ആറ്റുപേഴ്,നീർപേഴ്,ആറ്റമ്പ്,ചെറിയ സംസ്ത്രാദി,സമുദ്രശോഷ,കടമ്പ,barringtonia speciosa,barringtonia asiatica,barringtonia acutangula,cut nut,freshwater mangrove,indian putat,itchy tree,kandu almond,small indian oak,wild almond health tips,medicine,botany,natural,ayurveda,peter koikara,p k media,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,plants,health tips

കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും ,ആൻഡമാൻ ദ്വീപുകളിലും , ശ്രീലങ്ക ,സിംഗപ്പൂർ ,ചൈന ,മലേഷ്യ , ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും ആറ്റുപേഴ്‌ കാണപ്പെടുന്നു . ഇന്ത്യയിൽ കടലോരപ്രദേശങ്ങളിലും ,കായലോരപ്രദേശങ്ങളിലും ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .കേരളത്തിൽ ആറ്റിൻകരയിലാണ് ഈ വൃക്ഷം കൂടുതലായി കാണപ്പെടുന്നത് .അതിനാലാണ് ആറ്റുപേഴ്‌എന്ന പേര് ഇതിന് വരാൻ കാരണം .

സസ്യവിവരണം .

ഏകദേശം 20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആറ്റുപേഴ്‌ . ഇലകൾക്ക്  25 -35 സെ.മി നീളവും. 10 -18 സെ.മി വീതിയുമുണ്ട് .ഇതിന്റെ ഇലകൾക്ക് നല്ല തിളക്കമുണ്ടാകും .ഇതിന്റെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ ഉണ്ടാകുന്നു . ഇവയുടെ ചെറിയ പിങ്ക്  നിറത്തിലുള്ള പൂക്കൾ കാണാൻ വളരെ മനോഹരമാണ് . 

ശിശിരകാലമാണ് ആറ്റുപേഴിന്റെ പൂക്കാലം. ഇവയുടെ ഫലം തേങ്ങയുടെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്നു . ഫലത്തിനകത്ത് ചകിരിയുണ്ട് . ഒരു വിത്ത് മാത്രമേ ഇവയുടെ ഫലത്തിനുള്ളിൽ കാണുകയുള്ളു .

ആറ്റുപേഴിന്റെ ഉപയോഗം : 

ഇതിന്റെ ഭംഗിയുള്ള പൂക്കൾ കാരണം പലരും അലങ്കാര വൃക്ഷമായി നട്ടുവളർത്താറുണ്ട് . ഇതിന്റെ ഫലത്തിനുള്ളിലെ വിത്ത് അരച്ച് വെള്ളത്തിൽ കലക്കി മീൻ പിടിക്കാറുണ്ട് . ഒരു മൽസ്യ വിഷമാണ് ഇവയുടെ വിത്ത് . കൂടാതെ ഇവയുടെ വേരിനും ,ഇലയ്ക്കും ,വിത്തിനും ഔഷധഗുണങ്ങളുണ്ട് . 

രാസഘടകങ്ങൾ .

ആറ്റുപേഴിന്റെ പുറംതൊലിയിൽ 16 % ടാനിനും ഒപിയോയിഡ് എന്ന വേദന സംഹാരികളുംഅടങ്ങിയിരിക്കുന്നു .ഇവ കൂടാതെ 3,3-ഡൈമെത്തോക്സി എലാജിക് ആസിഡ്,ഗാലിക് ആസിഡ്, സ്റ്റിഗ്മാസ്റ്ററോൾ,ട്രൈറ്റെർപെനോയിഡുകൾ, ഡൈഹൈഡ്രോമൈറിസെറ്റിൻ, ബാർട്ടോജെനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു .ഇവയുടെ ഫലത്തിൽ ഗ്ലൂക്കോസൈഡ്,ബാർട്ടോജെനിക് ആസിഡ്, ട്രൈറ്റെർപെനോയിഡ് സാപ്പോണിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .

പഞ്ചഗവ്യം,പഞ്ചഗവ്യം നെയ്യ്,നവകം പഞ്ചഗവ്യം,എന്താണ് പഞ്ചഗവ്യം,പഞ്ചഗവ്യം ഉണ്ടാക്കാം,പഞ്ചഗവ്യം തയ്യാറാക്കുന്ന വിധം,ആയുർവ്വേദം മലയാളം,pancha gavya ghritam,pancha gavya,panchagavya dr malini,kerala ayurvedic,kerala ayurvedic treatment,kerala ayurvedic youtube channels,kerala ayurvedic hospitals,kerala ayurvedic youtube videos,health tips,health tips youtube channels,health insurance,kerala health,medicine,health medicine,medicine youtube videos

ആറ്റുപേഴ്‌ ഔഷധഗുണങ്ങൾ .

പനി ,വയറിളക്കം ,വിരശല്ല്യം , കഫക്കെട്ട് ,ശ്വാസതടസം ,വിഷബാധ ,തലവേദന , മൂത്രതടസ്സം , ചർമ്മരോഗങ്ങൾ  തുടങ്ങിയവയ്ക്ക് ആറ്റുപേഴിന്റെ ഇലയും, വേരും , വിത്തും ഔഷധമായി ഉപയോഗിക്കുന്നു .

ആറ്റുപേഴ്‌ ചേരുവയുള്ള ഔഷധങ്ങൾ .

1. katakakhadiradi kashayam .

പ്രമേഹ രോഗ ചികിൽത്സയിൽ  ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കതകഖദിരാദി കഷായം. പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും ഈ ഔഷധം ഫലപ്രദമാണ് .ഇവ കൂടാതെ മൂത്ര സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഈ ഔഷധം വിശപ്പ് വർധിപ്പിക്കുകയും ശരീരക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.

2. Maha Panchagavya Ghritam  (മഹാ പഞ്ചഗവ്യ ഘൃതം) .

പനി ,ചുമ ,അപസ്മാരം, മഞ്ഞപ്പിത്തം, ഫിസ്റ്റുല, വീക്കം, പൈൽസ്, കരൾ രോഗങ്ങൾ, വിളർച്ച ,മാനസിക രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യ ഘൃതം ഉപയോഗിക്കുന്നു .പഞ്ചകർമ്മ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .പശുവിൻ നെയ്യ് ,പശുവിൻ പാൽ ,പശുവിൻ തൈര് ,ഗോമൂത്രം ,പശുവിൻ ചാണക നീര് എന്നീ അഞ്ചുതരം വസ്‌തുക്കൾ ഇതിൽ ഉപയോഗിക്കുന്നതു കൊണ്ടാണ് ഈ ഔഷധത്തിന് പഞ്ചഗവ്യ എന്ന് പേര് വരാൻ കാരണം.ഇതിനു പുറമെ ആറ്റുപേഴ്‌ ഉൾപ്പടെ മറ്റു 48 ഔഷധങ്ങളും ചേർത്താണ് മഹാപഞ്ചഗവ്യ ഘൃതം നിർമ്മിക്കുന്നത് .

ഇത് ദഹനശക്തി വർധിപ്പിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .ഇത് ശരീരത്തിലെ വിഷാംശം പുറംതള്ളാൻ സഹായിക്കുന്നു .ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുന്നു .സന്ധിവാതം പോലുള്ള അവസ്ഥകളിലും ഈ ഔഷധം ഗുണം ചെയ്യും .

പഞ്ചഗവ്യ ഘൃതം എന്നു പേരുള്ള മറ്റൊരു ഔഷധം കൂടിയുണ്ട് .പഞ്ചഗവ്യ ഘൃതവും മഹാപഞ്ചഗവ്യ ഘൃതവും രണ്ടും വിത്യസ്ത മരുന്നുകളാണ് .പശുവിൻ നെയ്യ് ,പശുവിൻ പാൽ ,പശുവിൻ തൈര് ,ഗോമൂത്രം ,പശുവിൻ ചാണക നീര് എന്നീ അഞ്ചുതരം വസ്‌തുക്കൾ മാത്രം ചേർത്താണ് പഞ്ചഗവ്യ ഘൃതം നിർമ്മിച്ചിരിക്കുന്നത് .

നാഡി സംബന്ധമായ രോഗങ്ങൾ,മാനസിക രോഗങ്ങൾ .അപസ്‌മാരം ,പനി ,മഞ്ഞപിത്തം ,മറ്റു കരൾരോഗങ്ങൾ  എന്നിവയുടെ ചികിത്സയ്ക്ക് പഞ്ചഗവ്യ ഘൃതം വ്യാപകമായി ഉപയോഗിക്കുന്നു .കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾക്കും ഈ ഔഷധം വളരെ ഫലപ്രദമാണ് .ഉള്ളിലേക്ക് കഴിക്കുന്നതിനു പുറമെ മാനസിക രോഗങ്ങളുടെ ചികിൽത്സയിൽ മൂക്കിൽ നസ്യം ചെയ്യാനും പഞ്ചഗവ്യ ഘൃതം ഉപയോഗിക്കുന്നു .ഇവ കൂടാതെ കൈവിഷ ദോഷത്തിനും പഞ്ചഗവ്യ ഘൃതം ഉപയോഗിച്ചു വരുന്നു .പ്രമേഹം ,ഉയർന്ന രക്തസമ്മർദം ,ഹൃദ്രോഗം എന്നിവയുള്ളവരും ഗർഭിണികളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഈ ഔഷധം കഴിക്കാൻ പാടില്ല .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

പ്രാദേശിക നാമങ്ങൾ .

Common name : Barringtonia , Freshwater Mangrove , Indian Oak , Indian Putat 

Malayalam name : Attampu, Adambu, Attupezhu, Cheriyasamskaravadi, Neerpezhu 

Tamil name : Aram , Kadambu , Kadappai, Samudra Pazham 

Telugu name : Kurpa 

Kannada name :  Neeru kanigilu , Neerugnigilu , Neeru kanigile 

Hindi name : Hijagal , Hijjal 

Bengali name : Hijal 

Sanskrit name : Abdhiphala, Ambudhiphala

indian podcast,indian podcasts english,indian,indiana,best western indian oak,india,indian oak,indian oak tree,india news,indian rock,indiana dunes,ancient india,indian astronomy,indian knowledge,indian trails hawks,northwest indiana,indian civilization,indian american news,indian civilisation,chesterton indiana,indian civilization.,ancient indian science,558 indian boundary road,ancient indian astronomy,indian trails high school

ആറ്റുപേഴ്‌  ഔഷധ ഉപയോഗം .

ഇവിടെ പറഞ്ഞിരിക്കുന്നകാര്യങ്ങൾ അറിവിലേക്ക് മാത്രം .ആറ്റുപേഴ്‌  ഔഷധമായി ഉപയോഗിക്കുമ്പോൾ അറിയാവുന്ന ഒരു വൈദ്യന്റെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക .കാരണം ഇതിന് ചില പാർശ്വഫലങ്ങൾ ഉണ്ട് .

1. ആറ്റുപേഴിന്റെ പുറംതൊലി ഉണക്കിപ്പൊടിച്ച് തലവേദനയ്ക്ക് മൂക്കിൽ വലിക്കാൻ ഉപയോഗിക്കുന്നു .

2. ആറ്റുപേഴിന്റെ ഇലയുടെ നീരിൽ തേൻ ചേർത്ത് വയറിളക്കത്തിന് മരുന്നായി ഉപയോഗിക്കുന്നു . 

3. ആറ്റുപേഴിന്റെ പുറം തൊലി മൂത്ര തടസ്സത്തിന് ഔഷധമായി ഉപയോഗിക്കുന്നു . 

4. ചിലന്തി വിഷം ,പ്രാണി വിഷം എന്നിവയ്ക്ക് ആറ്റുപേഴിന്റെ വേര് അരച്ച് 5 ഗ്രാം വീതം ഔഷധമായി ഉള്ളിൽകഴിക്കാൻ ഉപയോഗിക്കുന്നു .

5. രക്തശുദ്ധിക്കും,ചർമ്മരോഗങ്ങൾക്കും ആറ്റുപേഴിന്റെ പുറംതൊലിയുടെ കഷായം ഉപയോഗിക്കുന്നു .

6. നീര് ,വേദന ,നെഞ്ചിലെ കഫക്കെട്ട് തുടങ്ങിയവയ്ക്ക് ആറ്റുപേഴിന്റെ വിത്ത് അരച്ച് പുറമെ പുരട്ടാൻ ഉപയോഗിക്കുന്നു .

7. ആറ്റുപേഴിന്റെ  ഇലയുടെ നീര് കൃമിശല്ല്യം ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു .

8. ആറ്റുപേഴിന്റെ വേരിന്റെ കഷായം പനിക്ക് മരുന്നായി ഉപയോഗിക്കുന്നു .

9. ആറ്റുപേഴിന്റെ ഇലയുടെ കഷായം വിരശല്യത്തിന് ഉപയോഗിക്കുന്നു .

10. ആറ്റുപേഴിന്റെ തളിരില അരച്ച് വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് ചെങ്കണ്ണ് രോഗത്തിന് കണ്ണിലൊഴിക്കാൻ ഉപയോഗിക്കുന്നു .

11. ആറ്റുപേഴിന്റെ ഉണങ്ങിയ ഫലത്തിന്റെ പുറംതൊലി  ഉണക്കി പൊടിച്ച് ഒന്നോ രണ്ടോ ഗ്രാം തേനിൽ ചേർത്ത് പനി ,ചുമ ,ജലദോഷം ,ടോൺസിലൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു .

12. ആറ്റുപേഴിന്റെ ഉണങ്ങിയ ഫലം പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്ന കഷായം മഞ്ഞപ്പിത്തത്തിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Previous Post Next Post