ചെറൂള , മൂത്രത്തിൽ കല്ലിനും ഷുഗറിനും ഔഷധം

മൂത്രത്തിൽ കല്ല് ,മൂത്രതടസ്സം ,ചുമ ,തൊണ്ടവേദന മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് ചെറൂള .കേരളത്തിൽ ഇതിനെ ബലിപ്പൂവ് ,കല്ലുരുക്കി തുടങ്ങിയ പേരുകളിലും  അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഭദ്രിക, ഗോരക്ഷഗൻജാ ,കുരണ്ടകഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical Name : Ouret Lanata    

Family: Amaranthaceae (Amaranth Family)

Synonyms:illecebrum Lanatum, Aerva Lanata , Aerva Elegans

ചെറൂള,ചെറുള,ചെറുപൂള,#ചെറൂള,ചെറൂള ചെടികൾ,ചെറൂള ഔഷധ ചെടി,ചെറൂള ഗുണങ്ങൾ,ചെറുചൂള,ചെറൂള ഗുണങ്ങള്,ചെറുള ചെടി,ചെറൂളയുടെ ഗുണങ്ങള്ചെറൂളയുടെ ഗുണങ്ങള്,cherula health benefits,cheroola,home remedies for urinary infections,cherula,medicinal plant,cheroola medicinal plant,cheroola thoran,amy's dreams,cheroola medicinal uses in malayalam,cheroola plant,cheroola plant benefits in malayalam,cheroola in malayalam,cheroola benefits,cheroola ayurvedic plant


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം ചെറൂള കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,ആഫ്രിക്ക ,ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണപ്പെടുന്നു .

സസ്യവിവരണം .

അര മീറ്റെർ ഉയരത്തിൽ വരെ നിവർന്നോ പടർന്നോ വളരുന്ന ഒരു സസ്യമാണ് ചെറൂള .ഇവയുടെ ഇലകൾ ചെറുതും അഗ്രം കൂർത്തതുമാണ് .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകളുടെ കക്ഷത്തുനിന്നും ചെറിയ പൂക്കളുണ്ടാകുന്നു .വളരെ ചെറിയ പൂക്കളാണ് .ഇവ തിങ്ങിയുണ്ടാകുന്നു .പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമാണ് .പൂക്കൾ ദ്വിലിംഗങ്ങളാണ് .പച്ചനിറത്തിലുള്ള ഇവയുടെ ഫലത്തിനുള്ളിൽ ഒറ്റ വിത്ത് കാണപ്പെടുന്നു .

ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ചെറൂള .കേരളത്തിൽ സാധാരണ കണ്ടുവരുന്ന 10 ചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. ഉഴിഞ്ഞ,ചെറൂള,പൂവാംകുറുന്തൽ, കയ്യോന്നി, കൃഷ്ണക്രാന്തി, നിലപ്പന, കറുക, മുക്കുറ്റി,മുയൽ ചെവിയൻ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങൾ.

കേരളത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ദശപുഷ്പങ്ങൾ. ദശപുഷ്പങ്ങൾ എന്ന് അറിയപ്പെടുന്നങ്കിലും ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം .ഇവ ഉപയോഗിച്ച് പല ആഘോഷങ്ങളും പൂജകളും നടത്താറുണ്ട്.ഇ വയ്ക്ക് ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട്.ചെറൂള സ്ത്രീകൾ തലയിൽ ചൂടിയാൽ ആയൂർദൈർഘ്യം വർധിക്കുമെന്നാണ് വിശ്വാസം .

ചെറൂള ഔഷധഗുണങ്ങൾ .

വൃക്ക സംബന്ധമായ എല്ലാ രോഗങ്ങൾക്കും ചെറൂള ഔഷധമായി ഉപയോഗിച്ചു വരുന്നു .മൂത്രാശയക്കല്ലിനെ ദ്രവിപ്പിച്ചു കളയാനുള്ള കഴിവുണ്ട് .അതിനാൽ ചെറൂളയെ ആയുർവേദം പാഷാണഭേതിയായി കണക്കാക്കുന്നു.മൂത്രത്തിൽ പഴുപ്പ് ,മൂത്രതടസ്സം,മൂത്രച്ചൂടിച്ചിൽ എന്നിവ  ഇല്ലാതാക്കും.പ്രമേഹത്തിനും അർശസ്സിനും നല്ലതാണ് .ഗർഭകാലത്തുണ്ടാകുന്ന രക്തശ്രാവം , ഗർഭിണികളുടെ കാലിലുണ്ടാകുന്ന നീര് എന്നിവയ്ക്കും ചെറൂള നല്ലതാണ് .ചുമയും തലവേദനയും ശമിപ്പിക്കും .ഉളുക്കും വേദനയ്ക്കും നല്ലതാണ്,കൃമി ശല്ല്യത്തിനും നല്ലതാണ് .

ചെറൂള ചേരുവയുള്ള ഔഷധങ്ങൾ .

വലിയ മർമ്മ ഗുളിക - Valiya Marma Gulika.

ഹൃദയം ,മസ്തിഷ്‌കം ,കരൾ തുടങ്ങിയ ശരീരത്തിലെ സുപ്രധാന അവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിലും .ശരീരത്തിൽ ബാഹ്യമായി ഉണ്ടാകുന്ന ഉളുക്ക് ,ചതവ് തുടങ്ങിയ പരുക്കുകളുടെ ചികിൽത്സയിലും വലിയ മർമ്മ ഗുളിക ഉപയോഗിക്കുന്നു .കൂടാതെ തലകറക്കം ,തലവേദന ,,വാതരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനകൾ എന്നിവയ്ക്കും വലിയ മർമ്മ ഗുളിക ഉപയോഗിക്കുന്നു .ഇത് ഉള്ളിലേക്ക് കഴിക്കാനും പേസ്റ്റാക്കി പുറമെ ലേപനമായും ഉപയോഗിക്കുന്നു .

വിരതരാദി കഷായം -Virataradi Kashayam.

മൂത്രത്തിൽ കല്ലിനും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനയ്ക്കും  ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വിരതരാദി കഷായം.

ബൃഹത്യാദി കഷായം - Brihatyadi Kashayam.

മൂത്രത്തിൽ കല്ല് ,മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ എന്നിവയുടെ ചികിൽത്സയിൽ ബൃഹത്യാദി കഷായം ഉപയോഗിക്കുന്നു .

ഭദ്രാദി കഷായം (ഗർഭരക്ഷാകഷായം ) - Bhadradi Kashayam (Garbharaksha Kashayam).

ഗർഭ സംരക്ഷണത്തിനുള്ള ഒരു ഔഷധമാണ് ഭദ്രാദി കഷായം.ഇതിനെ ഗർഭരക്ഷാകഷായം എന്ന പേരിലും അറിയപ്പെടുന്നു .

നിശാകതകാദി കഷായം - Nisakathakadi Kashayam .

പ്രമേഹ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിശാകതകാദി കഷായം..പ്രമേഹം ,പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് ,ശരീരക്ഷീണം, കൈകാൽ തരിപ്പ് എന്നിവയ്ക്ക് നിശാകതകാദി കഷായം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .

ജാത്യാദി എണ്ണ - Jathyadi Tailam.

മുറിവുകൾ ,ഉണങ്ങാത്ത മുറിവുകൾ ,കുരു ,പൊള്ളൽ തുടങ്ങിയവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ജാത്യാദി എണ്ണ.കൂടാതെ എക്സിമ ,സിഫിലിസ് ,ഉപ്പൂറ്റി വിള്ളൽ ,പൈൽസ് ,ഫിസ്റ്റുല തുടങ്ങിയവയുടെ ചികിൽത്സയിലും ജാത്യാദി എണ്ണ ഉപയോഗിക്കുന്നു .

Ureaze Tablets -മൂത്രതടസ്സം ,മൂത്രത്തിലെ അണുബാധ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .നാഗാർജുന ആയുർവേദ കമ്പിനിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .

പ്രദേശിക നാമങ്ങൾ .

English Name : Mountain Knot Grass

Hindi Name : Gorakhbuti, Gorakshaganja

Malayalam Name : Cherula

Tamil Name : Cerupulai,Poolai

Telugu Name: Pindiuttu, Kondapindichettu

Kannada Name : Bilesuli, Bilihindi soppu

Gujarathi Name : Kapurimadhuri

Bengali Name : Chaya

Punjabi Name: Bui-kaltan 

Marathi Name : Kapurmadhura, Kumrapindi

cherula,cherula uses,how to use cherula,cherula health benefits,cherula uses in malayalam,cherula chedi,cherula plant,cherula plant uses in malayalam,cherula gunagal,cherula malayalam,cherula plant benefits,cherula medicinal plant,cherula plant medicinal uses,cherula plant medicinal plant,cherupoola,cheroola,kerala,cheroola plant,cheroola thoran,cheroola benefits,cheroola for urinary stones,siru peelai,cheroola in malayalam,aerva lanata


ഔഷധയോഗ്യ ഭാഗം - ഇല,സമൂലം.

രസാദിഗുണങ്ങൾ

രസം-തിക്തം

ഗുണം-ലഘു, സ്നിഗ്ധം

വീര്യം-ശീതം

വിപാകം-മധുരം

ചെറൂള ഔഷധപ്രയോഗങ്ങൾ .

ചെറൂള സമൂലം കഷായം വച്ച് കഴിക്കുന്നത് മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് ,മൂലക്കുരു എന്നിവ മാറാൻ നല്ലതാണ് .ചെറൂള പാലിൽ അരച്ച് ഏലത്തരിയും തിപ്പലിപ്പൊടിയും ചേർത്ത് മൂന്നുദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് ദ്രവിച്ചുപോകും .

ചെറൂളയും ,തഴുതാമയും ഒരേ അളവിൽ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ കലക്കി 21 ദിവസം തുടർച്ചയായി കഴിച്ചാൽ  മൂത്രത്തിൽ കല്ല് ദ്രവിച്ചുപോകും .ചെറൂള മാത്രമായും അരച്ച് കരിക്കിൻ വെള്ളത്തിൽ കഴിക്കുന്നത് മൂത്രത്തിൽ കല്ലിനും മൂത്രതടസ്സത്തിനും നല്ലതാണ് .

ചെറൂള വേര് കഷായം വച്ച് 50 മില്ലി വീതം ദിവസവും കഴിക്കുന്നത് മൂത്രത്തിൽ കല്ല് ,മൂത്രതടസ്സം ,മൂത്രത്തിൽ പഴുപ്പ് എന്നിവ മാറാൻ നല്ലതാണ് .ചെറൂള വേര് ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ധാരാളം മൂത്രം പോകും .

ചെറൂള സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് ചുമ ,തൊണ്ടവേദന ,പനി എന്നിവ മാറാൻ നല്ലതാണ് .ചെറൂളയുടെ ഇലയും പൂവും ഉൾപ്പടെ ഉണക്കി കത്തിച്ച പുക ശ്വസിച്ചാൽ ആസ്മ ,വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് ശമനമുണ്ടാകും .ചെറൂള സമൂലം അരച്ച് നെറ്റിയിൽ കട്ടിക്ക്‌ പുരട്ടിയാൽ തലവേദന മാറും .

ചെറൂള സമൂലം അരച്ചു പുരട്ടുകയോ വെച്ചുകെട്ടുകയോ ചെയ്താൽ ഉളുക്ക് വിട്ടുമാറുകയും അതുമൂലമുണ്ടായ നീരും വേദനയും മാറുകയും ചെയ്യും.കൂടാതെ പൊട്ടിയ എല്ലുകൾ കൂടിച്ചേരുന്നതിനും നല്ലതാണ് .

ചെറൂള ,കുറുന്തോട്ടി ,ജീരകം എന്നിവ ചേർത്ത് കഷായമുണ്ടാക്കി ഗർഭിണികൾക്ക്‌ കൊടുത്താൽ കാലിലെ നീര്  മാറി കിട്ടും .

ഗർഭിണികളുടെ ആരോഗ്യത്തിന്  ചെറൂള പാൽക്കഷായമുണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .ചെറൂള സമൂലം കഷായം വച്ചതിൽ പാൽ ചേർത്ത് വീണ്ടും പാലിന്റെ അളവാകുന്നതുവരെ വറ്റിച്ച് അരിച്ചെടുത്ത് 60 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവം വരെയുള്ള കാലത്ത് കഴിക്കുന്നത് നല്ലതാണ് .

ചെറൂള സമൂലം അരച്ച് കാച്ചിയ പാലിൽ ചേർത്ത് പതിവായി കുടിച്ചാൽ പ്രമേഹം ശമിക്കും .

ചെറൂളയുടെ പകരക്കാരൻ .

Aerva tomentosa

Aerva javanica

Aerva sangunolenta

Rotula acuatica

Coleus aromaticus

Nothosaerva bractiata

Ammania baccifera 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post