ദശപുഷ്പം തിരുതാളി സ്ത്രീ രോഗങ്ങൾക്ക് ഔഷധം

സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും ഗർഭപാത്ര സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് തിരുതാളി .ഇതിനെ ചെറുതാളി എന്ന പേരിലും അറിയപ്പെടുന്നു .കേരളത്തിൽ ചില ഭാഗങ്ങളിൽ ചുട്ടിത്തിരുതാളി എന്നും ഈ സസ്യം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഈ സസ്യത്തെ ലക്ഷ്‌മണ എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ പുത്രദ ,അശ്രബിന്ദുചട ,നഗിനി തുടങ്ങിയ സംസ്‌കൃത നാമങ്ങളിലും ഈ സസ്യം അറിയപ്പെടുന്നു .

Botanical Name : Ipomoea Obscura      

Family : Convolvulaceae (Morning Glory Family)

Synonyms : ipomoea Fragilis, Convolvulus Obscurus

തിരുതാളി,# തിരുതാളി,#തിരുതാളി,ചുട്ടി തിരുതാളി,ഉഴിഞ്ഞ തിരുതാളി,തിരുതാളി ഗുണങ്ങൾ,മുക്കുറ്റി തിരുതാളി,ചെറുതാളി,തിരുതാളിയുടെ ഗുണങ്ങൾ,#thathrikuttiyumkuttyolum #തിരുതാളി #viral #ആയുർവേദ #dashapushpangal,# തിരുനാൾ യുടെ ആയുർവേദ ഗുണങ്ങൾ,മരുന്ന്,പുത്രജനനി,വിഷ്ണുക്രാന്തി,മുത്തശ്ശി വൈദ്യം,ദശപുഷ്പങ്ങൾ എന്തിനെല്ലാം,obscure morning glory,ipomoea obscura,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും തിരുതാളി കാണപ്പെടുന്നു .പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലും വേലിപ്പടർപ്പുകളിലും പടർന്നു കയറി ഈ സസ്യം വളരുന്നു .

രൂപവിവരണം .

ഒരു ബഹുവർഷ വള്ളിച്ചെടിയാണ് തിരുതാളി . 6 മുതൽ 10 അടി വരെ നീളത്തിൽ ഇ സസ്യം പടർന്നു വളരാറുണ്ട് .ഇലകൾക്ക് ഹൃദയാകൃതിയാണ് .ഇലകൾക്ക് 4 -6 സെ.മി നീളവും ,5 -8 സെ.മി വീതിയുമുണ്ട് .ഇലയുടെ മധ്യഭാഗത്തായി ചുട്ടി പോലെ ഒരു അടയാളമുണ്ട് .അതിനാലാണ് ഇതിനെ ചുട്ടിത്തിരുതാളി എന്ന പേരിൽ ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നത് .

ഇളം പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇവയുടേത് .പൂക്കൾക്ക് ഫണൽ ആകൃതിയാണ് .3 -4 സെ.മി നീളം കാണും . രാവിലെ വിരിഞ്ഞ് ഉച്ചയോടെ കൂമ്പി  വൈകുന്നേരം പൊഴിയുന്ന തരത്തിലുള്ള പൂക്കളാണ് ഇവയുടേത് .

ഇളം പിങ്ക് ,വെള്ള ,ഇളം മഞ്ഞ എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകുന്ന വിവിധയിനം തിരുതാളിയുണ്ട് .പപ്പടത്തിന്റെ ആകൃതിയിൽ ഇലകളുള്ള തിരുതാളിയുണ്ട് .ഇതിനെ വട്ടത്തിരുതാളി എന്ന പേരിൽ അറിയപ്പെടുന്നു .ഇലകൾക്ക്  കുറച്ചു നീളം കൂടിയതും അറ്റം വാലുപോലെ നീണ്ടതുമായ ഒരിനം തിരുതാളിയുണ്ട് .ഇതിനെ വാലൻ തിരുതാളി എന്ന് അറിയപ്പെടുന്നു .ഇതേപോലെ തിരുതാളി നിരവധി ഇനങ്ങളുണ്ട് .

ഇലകൾ ഹൃദയത്തിന്റെ ആകൃതിയുള്ളതും ഇലയുടെ നടുഭാഗത്തിലായി രക്തവർണ്ണത്തിലുള്ള ചുട്ടിയുള്ളതുമായ തിരുതാളിയാണ് ഏറ്റവും ശ്രേഷ്ടമായിട്ടുള്ള തിരുതാളി .ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നൊള്ളു .ഇതിനാണ് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങളുള്ളത് .ഇതിനെ പുത്രഞ്ചാരി , സന്താനവല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു .

ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് തിരുതാളി .ഔഷധമായി ഉപയോഗിക്കുന്നതും കേരളത്തിൽ സർവസാധാരണമായി കാണപ്പെടുന്നതുമായ 10 നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് . ഇവയ്‌ക്കെല്ലാം തന്നെ ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട് .കൂടാതെ ഹൈന്ദവർ പല പൂജകൾക്കും ആഘോഷങ്ങൾക്കും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു .

സ്ത്രീകൾ തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു ,തിരുതാളിയുടെ പൂവ് തലയിൽ ചൂടിയാൽ സൗന്ദര്യം വർധിക്കുമെന്നാണ് വിശ്വാസം.വിഷ്ണുക്രാന്തി,കറുക,മുയൽ ചെവിയൻ, തിരുതാളി, ചെറുള, നിലപ്പന, കയ്യോന്നി,പൂവാംകുറുന്തൽ,മുക്കുറ്റി,ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ .കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

ബ്രാഹ്മണർ ഗര്‍ഭശുശ്രൂഷാ സംബന്ധമായി അനുഷ്ഠിക്കപ്പെടുന്ന പുംസവനം എന്ന കർമ്മത്തിൽ തിരുതാളി ഉപയോഗിക്കുന്നു .സൽ പുത്രനെ ലഭിക്കാനായി ഗർഭകാലത്ത് ചെയ്യുന്ന ഒരു കർമ്മമാണ്‌ പുംസവനം.ഞായർ ,ചൊവ്വ ,വ്യാഴം എന്നീ ദിവസങ്ങളിൽ പൂയം നക്ഷത്രത്തിലാണ് ഈ കർമ്മം ചെയ്യുന്നത് .തിരുതാളി പാലിൽ അരച്ച് ഒരു ശംഖിൽ ഒഴിക്കും .ശേഷം വിളക്കു കത്തിച്ച് ഒരു കുടകൊണ്ടു മറച്ച് നിഴലുണ്ടാക്കി ഇടതു കൈകൊണ്ടു തൊഴുത് മന്ത്രം ചൊല്ലി പത്നിയുടെ വലതു മൂക്കിൽ ഭർത്താവ് ഈ ദ്രാവകം ഒഴിക്കുന്ന ചടങ്ങാണ് പുംസവനം.ഇതിന് നിരവധി പൂജകളും മന്ത്രങ്ങളുമൊക്കെയുണ്ട് .ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ വിവരിച്ചത്  .

തിരുതാളിയുടെ ഔഷധഗുണങ്ങൾ .

ഗർഭാശയ രോഗങ്ങൾ ശമിപ്പിക്കാനുള്ള തിരുതാളിയുടെ കഴിവ് വളരെ പ്രസിദ്ധമാണ് .സ്ത്രീകളിലെ വന്ധ്യതാ നിവാരണത്തിന് തിരുതാളി സർവസാധാരണമായി ഉപയോഗിച്ചു വരുന്നു .സ്ത്രീകളിൽ ഗർഭം ധരിക്കാൻ തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെ തിരുതാളിയുടെ ഉപയോഗം മൂലം ഇല്ലാതാക്കാൻ സഹായിക്കുന്നു .ഗർഭാരംഭത്തിൽ തിരുതാളി വേര് അരച്ച് പാലിൽ കലക്കി കുടിച്ചാൽ ആൺകുട്ടി ഉണ്ടാകാൻ സഹായകമാണെന്ന് പറയപ്പെടുന്നു .ഇതിനു ശാസ്ത്രീയമായി തെളിവുകൾ ഇല്ല. ഉത്തേജകമാണ് കാമം വർധിപ്പിക്കും .ഉദരരോഗങ്ങൾക്കും ഔഷധമാണ് .മൂത്രം വർധിപ്പിക്കുകയും മലം ഇളക്കുകയും ചെയ്യും .പിത്തം ,എരിച്ചിൽ ,വെള്ളപോക്ക്‌ ,വിളർച്ച ,വെള്ളദാഹം,അൾസർ ,പ്രമേഹം എന്നിവയ്ക്കും തിരുതാളി ഔഷധമാണ് .കൂടാതെ മുടിയുടെ ആരോഗ്യത്തിനും മികച്ച ഒന്നാണ് തിരുതാളി .പണ്ടുകാലത്ത് ഇത് താളിയാക്കി തലയിൽ ഉപയോഗിച്ചിരുന്നു .

തിരുതാളി ചേരുവയുള്ള ഔഷധങ്ങൾ .

Lakshmanarishtam - ലക്ഷ്മണാരിഷ്ടം .

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുള്ള വളരെ പ്രശസ്‌തമായ ഒരു അരിഷ്ടമാണ് ലക്ഷ്മണാരിഷ്ടം.അമിത ആർത്തവം ,ആർത്തവവേദന ,ക്രമം തെറ്റിയ ആർത്തവം മുതലായവയുടെ ചികിൽത്സയിൽ ലക്ഷ്മണാരിഷ്ടം ഉപയോഗിച്ചു വരുന്നു .

Brihat Phala Ghrita - സ്ത്രീ വന്ധ്യതാ ചികിൽത്സയിൽ പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നു .

Phalkalyan Ghrita - സ്ത്രീ -പുരുഷ വന്ധ്യതാ ചികിൽത്സയിൽ പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നു .

പ്രാദേശിക നാമങ്ങൾ .

English Name - Purple heart glory

Malayalam Name - Thiruthali

Tamil Name - Mancikai, Manjikam

Kannada Name – Lakshmana

Telugu Name - Lakshamana 

Bengali Name - Ban kalami

Hindi Name - Ban kalmi

Marati Name - Amti vel

Gujarati Name - Hanuman vel

Sanskrit Name - Lakshmana

thiruthali,thiruthali plant,mukkutti thiruthali,benefits of thiruthali,thiruthali plant in tamil,thiruthali uses in malayalam,# thiruthaali,thiruthali plant uses in malayalam,thiruthali uses,cheruthali,thiruthali hair care,mukkutti thiruthaali,vadhyathaku thiruthali,thiruthali nathar temple,thiruthali sandanavalli,naruthali,lalitha,utrus,spirituality,health,sandhanavalli,#hairgrowthtipsmalayalam,சிவகங்கை thiruvarur temples,director bharathan


ഔഷധയോഗ്യഭാഗം - സമൂലം .

രസാദി ഗുണങ്ങൾ

രസം : മധുരം
വീര്യം : ഗുരു, സ്നിഗ്ദം
ഗുണം : ശീതം
വിപാകം : മധുരം

തിരുതാളിയുടെ ചില ഔഷധപ്രയോഗങ്ങൾ .

ചുട്ടിത്തിരുതാളി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി ദിവസവും രാവിലെ കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യത മാറാൻ സഹായിക്കും . ചുട്ടിത്തിരുതാളി കൽക്കവും കഷായവും ചേർത്ത് കാച്ചിയ നെയ്യ് പതിവായി കഴിച്ചാൽ സ്ത്രീകളിലെ വന്ധ്യത മാറും .

ചുട്ടിത്തിരുതാളിയുടെ വേര് പാലിൽ അരച്ച് കഴിക്കുന്നത് ഗർഭം ഉറയ്ക്കുന്നതിന് നല്ലതാണ് . ചുട്ടിത്തിരുതാളിയുടെ വേര് ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം അരിക്കാടിയിൽ ചേർത്ത് പതിവായി കുറച്ചുനാൾ കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .തിരുതാളിയുടെ വേര് പാൽക്കഷായമുണ്ടാക്കി കഴിച്ചാൽ ശരീരബലവും ധാതുപുഷ്ടിയും വർധിക്കും .

തിരുതാളിയുടെ വേരും ആവണക്കിൻവേരും അരച്ച് ഇഞ്ചിനീരിൽ ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറും .പാമ്പു കടിച്ചാൽ തിരുതാളി സമൂലം അരച്ച് പാലിൽ ചേർത്ത് കഴിക്കുകയും തിരുതാളി സമൂലം അരച്ചത് കടിവായിൽ പുരട്ടുന്നതും നല്ലതാണ് .കൂടാതെ പ്രാണികൾ ,മൃഗങ്ങൾ എന്നിവയുടെ കടിയിലും തിരുതാളി ഫലപ്രദമാണ് .ആഴ്സനിക് വിഷബാധയുടെ മറുമരുന്നായി തിരുതാളി കണക്കാക്കപ്പെടുന്നു .

തിരുതാളി അരച്ച് തലയിൽ തേച്ചുകുളിക്കുന്നത് തലമുടിക്ക് നല്ലൊരു ഷാംപു ആണ് .ഇത് മുടികൊഴിച്ചിൽ ,നര ,മുടി മുറിയൽ എന്നിവ ഇല്ലാതാക്കാനും മുടി നന്നായി വളരാനും നല്ലതാണ് . 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post