പ്രമേഹം ,ത്വക്ക് രോഗങ്ങൾ ,ഉദരകൃമി ,പാമ്പിൻ വിഷം ,എലിവിഷം ,തലവേദന ,വീക്കം ,ആസ്മ,പനി മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് എലിച്ചെവിയൻ അഥവാ എലിച്ചെവി .സംസ്‌കൃതത്തിൽ അഖുപർണി ,മൂഷികപർണിഎന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു .
Botanical Name : Merremia Emarginata
Family : Convolvulaceae (Morning Glory Family
Synonyms : Ipomoea Reniformis ,Merremia Gangetica, Convolvulus Reniformis
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം കുന്നുകളിലും പാഴ്സ്ഥലങ്ങളിലും കയ്യാലകളിലും ഈ സസ്യം കാണപ്പെടുന്നു .കേരളത്തിൽ കോഴിക്കോട് ,മലപ്പുറം ജില്ലകളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .
സസ്യവിവരണം .
നിലത്തു പടർന്നു വളരുന്ന ഒരു ബഹുവർഷ സസ്യമാണ് എലിച്ചെവിയൻ .നല്ല പച്ചനിറത്തിൽ എലികളുടെ ചെവിപോലെ തോന്നിപ്പിക്കുന്ന ഇലകളാണ് ഇവയുടേത് .അതിനാലാണ് എലിച്ചെവിയൻ എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .ഇവയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളുണ്ടാകുന്നു .സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഈ സസ്യത്തിൽ പൂക്കൾ കാണപ്പെടുന്നത് .ഇവയുടെ വിത്തുകൾ മിനുസമുള്ളതും ഇരുണ്ട തവിട്ടുനിറത്തിലും കാണപ്പെടുന്നു .ഈ സസ്യത്തിന്റെ ഓരോ ഇല മുട്ടിനും വേരുകൾ വളരുന്നു .ഈ വേരിൽ നിന്നും പുതിയ ചെടി പൊട്ടി മുളയ്ക്കുന്നു .
എലിച്ചെവിയന്റെ ഔഷധഗുണങ്ങൾ .
കൃമിശല്ല്യം ,ഉറക്കമില്ലായ്മ ,പനി ,മൂത്രതടസ്സം ,ഹൃദ്രോഗം ,കുഷ്ഠം ,പ്രമേഹം ,പാമ്പിൻ വിഷം ,ചെവിവേദന ,തലവേദന, ആസ്മ ,വയറ് വീർപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്കായി എലിച്ചെവിയൻ ഔഷധമായി ഉപയോഗിക്കുന്നു .
വായുകോപം ശമിപ്പിക്കും .ദഹനമുണ്ടാക്കും .ഉദരവിരകളെ നശിപ്പിക്കും .തടസ്സങ്ങളെ എല്ലാം മാറ്റി ക്രമരഹിതമായ ശരീരപ്രവർത്തനങ്ങളെ നേരെയാക്കാൻ സഹായിക്കുന്നു .മൂത്രാശയ രോഗങ്ങൾ ,ഹൃദ്രോഗം ,ശ്വാസകോശത്തിന്റെ വീക്കം , ഉദരരോഗങ്ങൾ ,വെള്ളപ്പാണ്ട് ,വിളർച്ച എന്നിവയ്‌ക്കെല്ലാം എലിച്ചെവിയൻ നല്ലതാണ് .
എലിച്ചെവിയൻ ചേരുവയുള്ള ഔഷധങ്ങൾ .
krimighna Kashayam - ക്രിമിഘ്ന കഷായം .
വിരശല്ല്യം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ക്രിമിഘ്ന കഷായം.
Brihat Vidyadharabhra Rasa .
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ,വയറുവേദന ,രുചിയില്ലായ്‌മ ,വിശപ്പില്ലായ്‌മ ,മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് .
പ്രാദേശിക നാമങ്ങൾ .
English Name - Kidney Leaf Morning Glory
Malayalam Name - Eli Cheviyan
Tamil Name - Elikathu Keerai, Perettaikkaira
Telugu Name - Ellika Jemudu
Kannada Name - Mushaparni
Marathi Name - Undirkani
Bengali Name - Indurakani
Gujarati Name - Undarakani
Hindi Name - Musakani, Chuhakanni