രക്തചന്ദനം , മുഖം ചുവന്ന് തുടുക്കാൻ

 ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ ,രക്തപിത്തം  ,അമിത ആർത്തവം ,ലൈംഗീക പ്രശ്നങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ വൃക്ഷമാണ് രക്തചന്ദനം .കേരളത്തിൽ ഇതിനെ ചുവന്നചന്ദനം എന്നും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ രക്തചന്ദന ,ക്ഷുദ്രചന്ദന ,രക്തസാര എന്നീ പേരുകളിലും .ഇംഗ്ലീഷിൽ റെഡ് സാൻഡൽ വുഡ് ,റൂബി വുഡ് ,റെഡ് സൻഡേഴ്സ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു  .

Botanical name : Pterocarpus santalinus   

Family: Fabaceae (Pea family)

Synonyms: Draco santalum, Lingoum santalinum

രക്തചന്ദനം,മുഖത്ത് രക്തചന്ദനം,രക്തചന്ദനം ഫേസ് പാക്ക്,# രക്തചന്ദനം ഫേസ് പാക്ക്,സൗന്ദര്യത്തിന് രക്തചന്ദനം,രക്തചന്ദനം ചർമ്മത്തിന് തിളക്കം നൽകുമോ?,രക്ത ചന്ദനം,രക്ത ചന്ദനം ഉപയോഗിക്കേണ്ട വിധം,ചെഞ്ചന്ദനം,ഔഷധ സസ്യങ്ങൾ,മന്ത്രം,കരിവേങ്ങ,വശീകരണം എങ്ങനെ


കാണപ്പെടുന്ന സ്ഥലങ്ങൾ .

ആന്ധ്രാപ്രദേശ് ,കർണ്ണാടക ,തമിഴ്‌നാട് ,എന്നീ സംസ്ഥാങ്ങളിലാണ് രക്തചന്ദനം വളരുന്നത് .ആന്ധ്രയിലെ കടപ്പയിലും സമീപ പ്രദേശങ്ങളിലുമാണ് കൂടുതലായും വളരുന്നത് .കേരളത്തിൽ  വിരളമായി മാത്രമേ രക്തചന്ദനം കാണപ്പെടുന്നൊള്ളു .ചില വീടുകളിൽ നട്ടു വളർത്തുന്നു .കേരളത്തിലെ കാലാവസ്ഥയിലും രക്തചന്ദനം നന്നായി വളരും.

രൂപവിവരണം .

ഏകദേശം 9 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് രക്തചന്ദനം.വേനൽക്കാലത്ത് ഇതിന്റെ തൊലി വീണ്ടുകീറിയതുപോലെ ആകും .ഇതൊരു ഇല പൊഴിക്കുന്ന മരമാണ് .ഇതിന്റെ തൊലിയിൽ മുറിവുണ്ടാക്കിയൽ ചുവന്ന കറ ഊറി വരും .ഇവയുടെ ഇലകൾ സംയുക്തവും ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നതുമാണ് .ഓരോ ഇലയിലും മൂന്നു മുതൽ അഞ്ചുവരെ പത്രകങ്ങൾ കാണും .ഇവയ്ക്ക് 3 -6 സെ.മി നീളവും അത്രതന്നെ വീതിയുമുണ്ടാകും .

ജൂൺ മാസമാണ് പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ് .ഇതിന്റെ കായ്കൾ വേങ്ങയുടെ കായകൾ പോലെയാണ് . രക്തചന്ദനത്തിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട് .കാതലിനു ചുവപ്പുനിറമാണ് .രക്തചന്ദനം മൂന്നു തരത്തിൽ കാണപ്പെടുന്നു .നല്ലപോലെ ചുവന്നതും .ഇളം ചുവപ്പും ,അൽപ്പം നീലകലർന്ന ചുവപ്പും .എന്നിങ്ങനെ . ഇതിൽ നീലകലർന്ന ചുവപ്പുള്ളതിനാണ് ഗുണങ്ങൾ കൂടുതൽ ഉള്ളതെന്ന് പറയപ്പടുന്നു . 

നല്ല ബലവും ഭാരവുമുള്ള തടിയാണ് രക്തചന്ദനം .ഔഷധത്തിനായും അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനായും ചില സംഗീത ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായും രക്തചന്ദനത്തിന്റെ കാതൽ ഉപയോഗിക്കുന്നു. കൂടാതെ ചില ക്ഷേത്രങ്ങളിൽ പ്രസാദമായും രക്തചന്ദനത്തിന്റെ കാതൽ അരച്ച കുഴമ്പ് ഉപയോഗിക്കുന്നു .കോട്ടയം ജില്ലയിലെ കുടുന്തുരുത്തിയിലുള്ള ഇരവിമംഗലം ആദിത്യപുരം സൂര്യക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് രക്തചന്ദനമാണ് .ഇവിടത്തെ പ്രധാന പ്രതിഷ്ട സൂര്യദേവനാണ്. ഒരേയൊരു സൂര്യക്ഷേത്രമാണ് കേരളത്തിലുള്ളത്.

ഔഷധയോഗ്യഭാഗങ്ങൾ - തടിയുടെ കാതൽ,കായ .

രക്തചന്ദനം ഔഷധഗുണങ്ങൾ .

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രക്തചന്ദനം .ഇത് ഒരു സൗന്ദര്യ വർധക വസ്തുവായും ഉപയോഗിക്കുന്നു .ഇത് മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .പലതരം സൗന്ദര്യവസ്തുകളിലും രക്തചന്ദനം ഉപയോഗിച്ചുവരുന്നു .

രക്തചന്ദനം തടി ശീതമാണ് .രക്തം ശുദ്ധീകരിക്കും .അമിത ആർത്തവം തടയും .പനി ശമിപ്പിക്കും ,നേത്രരോഗങ്ങൾ ശമിപ്പിക്കും .വിരയെ നശിപ്പിക്കും .കാമം വർധിപ്പിക്കും .തലവേദന ശമിപ്പിക്കും .വിയർപ്പുണ്ടാക്കും. ശരീരത്തിലുണ്ടാകുന്ന വീക്കം തടയും .രക്തം ചുമച്ചു തുപ്പൽ ,പല്ലുവേദന ,ഛർദ്ദി ,വയറിളക്കം ,കുഷ്‌ഠം ,വ്രണങ്ങൾ, ശരീരക്ഷതം രക്തപിത്തം രക്താർശ്ശസ്സ് എന്നിവയ്‌ക്കെല്ലാം രക്തചന്ദനം നല്ലതാണ് .രക്തചന്ദനത്തിന്റെ കായ മൂത്രത്തിൽ കൂടി രക്തം പോകുന്നതിന് ഔഷധമാണ് .രക്തചന്ദനവും ,ചന്ദനവും ലഭ്യമല്ലാത്ത അവസ്ഥയിൽ പകരം രാമച്ചം ഉപയോഗിക്കാൻ ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു .

രാസഘടന .

സാന്റലിൻ  എന്ന വർണ്ണ വസ്തുവാണ് തടിക്ക്  ചുവപ്പുനിറം നല്കുന്നത്. സാന്റലിനിലെ പ്രധാനഘടകം സാന്റലിക് അമ്ലമാണ്.കൂടാതെ സ്റ്റിറോൾ, ആൽക്കലോയിഡ്, ഗ്ലൈക്കോസൈഡുകൾ, പഞ്ചസാര എന്നിവയും  ഇതിൽ അടങ്ങിയിട്ടുണ്ട്.

രക്തചന്ദനം ചേരുവയുള്ള ഔഷധങ്ങൾ .

ലക്ഷ്മണാരിഷ്ടം (Lakshmanarishtam ).

അമിത ആർത്തവം ,ആർത്തവ ക്രമക്കേട് തുടങ്ങിയവയുടെ ചികിൽത്സയിൽ ലക്ഷ്മണാരിഷ്ടം ഉപയോഗിക്കുന്നു .

അസനാദി കഷായം (Asanadi Kashayam) .

അമിതവണ്ണം ,പ്രമേഹം തുടങ്ങിയവയുടെ ചികിൽത്സയിലും .എക്സിമ ,സോറിയാസിസ് ,വെള്ളപ്പാണ്ട് തുടങ്ങിയ ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിലും അസനാദി കഷായം ഉപയോഗിക്കുന്നു .

ഗുളുച്യാദി കഷായം (Guluchyadi Kashayam).

പൊതുവെ പനിയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ഗുളുച്യാദി കഷായം.പനി ,ഛർദ്ദി ,എന്നിവയുടെ ചികിൽത്സയിലും .അലർജി . മൂക്കൊലിപ്പ് ,തുമ്മൽ,ചുമ എന്നിവയുടെ ചികിൽത്സയിലും .ഗ്യാസ്ട്രൈറ്റിസ്,ഇറിറ്റബിൾ ബവൽ സിൻഡ്രോം, അസിഡിറ്റി ,രക്താർശ്ശസ്സ് എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ആയുർവേദത്തിൽ നിർദേശിച്ചിരിക്കുന്നു .

ശാരിബാദ്യാസവം (Saribadyasavam).

പ്രമേഹം ,സന്ധിവാതം എന്നിവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ്‌  ശാരിബാദ്യാസവം.ഇവ കൂടാതെ അമിത വിയർപ്പ്,കാൽപാദവും ,കൈവെള്ളയും അമിതമായി വിയർക്കുന്ന അവസ്ഥ ,ഉപ്പൂറ്റി വിണ്ടു കീറൽ ,ചർമ്മ അലർജി ,സോറിയാസിസ്,എക്സിമ,വട്ടച്ചൊറി ,സ്വകാര്യഭാഗത്തെ ചൊറിച്ചിൽ ,മുഖക്കുരു ,പരു എന്നിവയുടെ ചികിൽത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കുന്നു .

ബലധാത്ര്യാദി തൈലം (Baladhatryadi Thailam).

തലവേദന ,തലപുകച്ചിൽ ,കണ്ണിലെ പുകച്ചിൽ ,ശരീരം ചുട്ടു പുകച്ചിൽ  എന്നിവയ്ക്കും സന്ധിവാത ചികിൽത്സയിലും ബലധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .

പുഷ്യാനുഗ ചൂര്‍ണ്ണം (Pushyanuga Churnam).

ആർത്തവ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പുഷ്യാനുഗ ചൂര്‍ണ്ണം.ആർത്തവ സമയത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,വിവിധ കാരണങ്ങളാലുണ്ടാകുന്ന രക്തശ്രാവം ,ക്രമംതെറ്റിയ ആർത്തവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽത്സയിൽ പുഷ്യാനുഗ ചൂര്‍ണ്ണം ഉപയോഗിക്കുന്നു .ഇവ കൂടാതെ അർശ്ശസ് ,ഇറിറ്റബിൾ ബവൽ സിൻഡ്രോം,വജൈനൽ യീസ്റ്റ് ഇൻഫെക്ഷൻ എന്നിവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

മഞ്ചിഷ്ടാദി തൈലം (Manjishthadi Tailam).

തലവേദന ,തലകറക്കം ,ഉറക്കമില്ലായ്‌മ ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഞ്ചിഷ്ടാദി തൈലം ഉപയോഗിക്കുന്നു .ഇത് തലയ്ക്ക് നല്ല തണുപ്പ് നൽകുന്നു .തിമിരത്തിനും കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ് .കൂടാതെ ഇത് ചർമ്മസൗന്ദര്യം വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു .

പ്രമേഹ മിഹിര തൈലം (Prameha Mihira Tailam).

പ്രമേഹം ,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,വിട്ടുമാറാത്ത പനി എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഈ തൈലം കഴുത്തിനു കീഴോട്ട് ശരീരത്തിൽ മുഴുവൻ ഭാഗത്ത് പുരട്ടുന്നത് പ്രമേഹവും പ്രമേഹജന്യമായ കൈകാൽ തരിപ്പ് ,ദാഹം ,ശരീരദുർഗന്ധം എന്നിവ മാറിക്കിട്ടുകയും വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടുകയും ചെയ്യും .ഇത് പുറമെ പുരട്ടുവാനും ഉള്ളിൽ കഴിക്കുവാനും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാനാരായണ തൈലം (Mahanarayana Thailam ).

സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് മഹാനാരായണ തൈലം.കൂടാതെ മാനസിക പ്രശ്‌നങ്ങൾ , തലവേദന , പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന,കൂന്, സ്ത്രീ വന്ധ്യത മുതലായവയുടെ ചികിൽത്സയിലും മഹാനാരായണ തൈലം ഉപയോഗിക്കുന്നു .ഈ എണ്ണ പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .

സർവാമയാന്തക ഘൃതം (Sarvamayanthaka Ghritam).

എല്ലാത്തരം പനിയുടെ ചികിൽത്സയിലും ,സന്ധിവാതം ,പക്ഷാഘാതം ,പാർക്കിൻസൺസ്,തളർവാതം ,കരൾ രോഗങ്ങൾ ,വിട്ടുമാറാത്ത ആസ്മ , ബ്രോങ്കൈറ്റിസ്, യോനിരോഗങ്ങൾ , മൂത്രാശയ രോഗങ്ങൾ ,നെഞ്ചുവേദന ,അപസ്‌മാരം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് സർവാമയാന്തക ഘൃതം ഔഷധമായി ഉപയോഗിക്കുന്നു .

കുങ്കുമാദി തൈലം (Kumkumadi Thailam).

മുഖകാന്തി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ആയുർവേദത്തിലെ വളരെ പ്രശസ്തമായ ഒരു തൈലമാണ്‌ കുങ്കുമാദി തൈലം.ഇത് നിത്യവും മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ,മുഖത്തെ കറുത്തതും വെളുത്തതുമായ പാടുകൾ ,ചുളിവുകൾ എല്ലാം മാറി മുഖത്തിന്റെ നിറവും തിളക്കവും വർധിക്കുന്നു .ഈ തൈലം നസ്യം ചെയ്യാനും ആയുർവേദത്തിൽ വിധിയുണ്ട് .മൂക്കിലൂടെ ഈ ഔഷധം പ്രയോഗിക്കുന്നതും മുകളിൽ പറഞ്ഞ എല്ലാ ഗുണങ്ങളും കിട്ടുന്നതാണ് .

Raktansoo Tablets - രക്തശുദ്ധിക്കും രക്തദൂഷ്യം മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളുടെയും ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും സിറപ്പ് രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

Drakshovin Special - ദഹനക്കേട് ,വയറുവേദന ,വിശപ്പില്ലായ്‌മ ,വിളർച്ച ,ശരീരക്ഷീണം തുടങ്ങിയവയ്ക്കും .ചുമ ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് .

Chandanadi Lauh - വിട്ടുമാറാത്ത പനിയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് .

Tarunarka Rasa - എല്ലാത്തരം പനികളുടെയും ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ  

രസം : തിക്തം, മധുരം

ഗുണം: ഗുരു

വീര്യം: ശീതം

വിപാകം : മധുരം

rakthachandanam,rakthachandanam song,rakthachandanam face pack,rakthachandanam benefits,rakthachandanam malayalam,rakthachandanam for skin whitening,how to use rakthachandanam face pack,rakta chandanam,rakta chandana,raktha chandanam,chandanam,rakthachandhanam,rakta chandana krishi,raktha chandanam song,rakta chandana kannada,raktha chandana soap,rakta chandan tree kannada,rakthachandhanam song,raktha chandhanam song,raktha chandan soap


പ്രദേശിക നാമങ്ങൾ .

English Name - Red Sandal Wood, Red Sanders

Malayalam Name - Raktachandanam

Tamil Name - Shivappu,Chensandanam

Hindi Name- Lalchandan, Rakt Chandan

Telugu Name- Erra chananam, Perra Chandanamu

Kannada Name- Rakta Chandana

Bengali Name - Rakta Chandan

Marathi Name - Tambada Chandan

രക്തചന്ദനത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .

മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,വസൂരി ചിക്കൻപോക്‌സ് എന്നിവ വന്നതു മൂലമുള്ള പാടുകൾ എന്നിവ ഇല്ലാതാക്കാൻ രക്തചന്ദനം അരച്ച് പതിവായി മുഖത്തു പുരട്ടിയാൽ മതിയാകും .രക്തചന്ദനവും കസ്തൂരിമഞ്ഞളും ചേർത്ത് അരച്ചു പുരട്ടുന്നത് കണ്ണിനു താഴെയുള്ള കറുപ്പില്ലാതാക്കാൻ നല്ലതാണ് .

രക്തചന്ദനം അരച്ച് ചെറുതേനിലോ, നെയ്യിലോ,പനിനീരിലോ ചാലിച്ചു പുരട്ടുന്നത് മുഖക്കുരുവും മുഖത്തെ പാടുകളും ഇല്ലാതാക്കാൻ നല്ലതാണ് .

രക്തദൂഷ്യം മൂലമുണ്ടാകുന്ന മുഖക്കുരുവിന് രക്തചന്ദനം പൊടിച്ചതോ അരച്ചതോ അര ഗ്രാംവീതം വെള്ളത്തിലോ തേനിലോ ചാലിച്ച് ദിവസം 2 നേരം വീതം എന്ന കണക്കിൽ  രണ്ടാഴ്ച്ച കഴിച്ചാൽ മതിയാകും .

രക്തചന്ദനം അരച്ച് നെറ്റിയിൽ പുരട്ടിയാൽ പനിക്കും തലവേദനയ്ക്കും ആശ്വാസം കിട്ടും .രക്തചന്ദനം അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്നു ഉണങ്ങും .പരുവിന്റെ മുകളിൽ പുരട്ടിയാൽ അവ പെട്ടന്നു പഴുത്തുപൊട്ടി പോകും .

രക്തചന്ദനം അരച്ച് പാലിലോ മോരിലോ ചേർത്ത് കഴിക്കുന്നത് രക്താർശസ്സ് അഥവാ ബ്ലീഡിങ് പൈൽസിന് മരുന്നാണ് .രക്തചന്ദനം, ഇരട്ടിമധുരം എന്നിവ  പൊടിച്ച്  മൂന്നു ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ ഛർദി മാറും .

രക്തചന്ദനം പൊടിച്ചത് 3 മുതൽ 6 ഗ്രാം വരെ ശർക്കരയിൽ ചേർത്ത് അരിക്കാടിയിൽ ചാലിച്ച് ദിവസം മൂന്നു നേരം എന്ന കണക്കിൽ കഴിച്ചാൽ രക്താതിസാരം മാറും. (മലത്തിലൂടെ അധികം രക്തം പോകുകയും ഗുദത്തിലും അടിവയറ്റിലും വേദനയും ചുട്ടുനീറ്റലും അനുഭവപ്പെടുകയും പനി ഗുദത്തിന് വീക്കം എന്നിവയും ഉണ്ടാകുന്ന അവസ്ഥയെ രക്താതിസാരം എന്നു പറയപ്പെടുന്നു ).

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post