കറുക എല്ലാവിധ ചർമ്മരോഗങ്ങൾക്കും ഔഷധം

നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,ഹൃദ്രോഗം ,ഗർഭാശയത്തകരാറുകൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് കറുക അഥവാ കറുകപ്പുല്ല് .ബലികർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട സസ്യമാണ് കറുക .അതിനാൽ ഇതിനെ ബലിക്കറുക എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ദുർവ്വ ,നിലദുർവ്വ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

Botanical Name: Cynodon Dactylon    

Family: Poaceae (Grass Family)

കറുക,#കറുക,കറുക ഇല,കറുക മാല,കറുക വയൽ,കറുക ഹോമം,കറുക പുല്ല്,അറുകൻ പുല്ല്,ബലികറുക,ഗണപതിക്കു കറുക മാല പ്രിയപ്പെട്ടതാണ്?,കറുകപുല്ല്,കറുകപ്പുല്ല്,ഗണപതിയും കറുകയും,കറുകപുല്ല് ഗുണങ്ങൾ,അറുകൻപുല്ല്,അറുക്കൻപുല്ല്,ആറുമുഖൻ,മുക്കുറ്റി,പൂവാംകുറുനില,വിഷ്ണുക്രാന്തി,karuka,pullu,milk,ദുർവ,ശതവീര്യ,സഹസ്രവീര്യ,cynodon dactylon,bermuda grass,dhoob,dūrvā grass,ethana grass,dubo,dog's tooth grass,bahama grass,devil's grass,couch grass


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം പറമ്പുകളിലും പുറമ്പോക്കുകളിലും വീട്ടുമുറ്റത്തും കറുക കാണപ്പെടുന്നു .ഈ പുല്ല് ഉപയോഗിച്ചാണ് പുൽത്തകിടികൾ നിർമ്മിക്കുന്നത് . 

സസ്യവിവരണം .

തണ്ടിന്റെ നിറത്തെ ആസ്‌പദമാക്കി നീല കറുക , വെള്ള കറുക എന്നിങ്ങനെ രണ്ടുതരം കറുകയുണ്ട് .തറയിലൂടെ പടർന്നു വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ നേർത്തതാണ് .തണ്ടിലെ ഇടവിട്ടുള്ള പർവസന്ധികളിൽ നിന്നും കീഴോട്ട് വേരുകളും മുകളിലോട്ട് ഇലകളും ഉണ്ടാകുന്നു .ഒരു പർവസന്ധിയിൽ ആറ് മുതൽ പത്ത് ഇലകൾ വരെ കാണും .ഇലകൾക്ക് 2 മുതൽ 5 സെ.മീ വരെ നീളം കാണും .പൂക്കളുടെ നിറം പച്ചയോ ഇളം പച്ചയോ ആയിരിക്കും .ഇവയുടെ ഫലങ്ങൾ അതിസൂക്ഷ്മങ്ങളാണ് ,

കർക്കിടക മാസത്തിൽ സ്ത്രീകൾ തലയിൽ ചൂടുന്ന ദശപുഷ്പങ്ങളിൽ ഒന്നാണ് കറുക .ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും കറുക ഉപയോഗിക്കുന്നു .ഒട്ടുമിക്ക ഹോമങ്ങളിലും കറുക ഉപയോഗിക്കുന്നു .കറുകയുടെ പുക അന്തരീക്ഷം ശുദ്ധീകരിക്കും .ഗണപതി ഹോമങ്ങളിലും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കറുക .ദുർവ്വ എന്ന സംസ്‌കൃത നാമം തന്നെ  ഗണപതിയുടെ ചൈതന്യം നമ്മുടെ അടുത്തേക്ക് എത്തുക എന്ന അർത്ഥത്തിലാണ് .മരണാന്തര കർമ്മങ്ങൾക്കും ബലികർമ്മങ്ങൾക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കറുക .പുണ്യമാസമായ കർക്കിടകത്തിൽ കറുക തലയിൽ ചൂടിയാൽ എല്ലാവിധ  ആധിവ്യാധികളും മാറുമെന്നാണ് വിശ്വാസം .മുക്കുറ്റി, വിഷ്ണുക്രാന്തി, മുയൽചെവിയൻ, തിരുതാളി, ചെറൂള, നിലപ്പന, ഉഴിഞ്ഞ, കയ്യോന്നി, പൂവാംകുറുന്തൽ,കറുക എന്നിവയാണ് ദശപുഷ്പങ്ങൾ എന്ന് അറിയപ്പെടുന്നത് .

കറുകയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

English Name-bermuda Grass, Indian Doab,conch Grass

Malayalam Name - Karuka, Balikaruka

Tamil Name - Arugam Pullu

Telugu Name - Goriya Gaddi

Kannada Name- Garike

Hindi Name - Doobh

Marathi Name - Harali 

Bengali Name - Durva

Punjabi Name - Dubda 

Gujarati Name - Drow

രാസഘടകങ്ങൾ .

കറുകയിൽ ഒരു ബാഷ്പശീലതൈലം  ,10 .47 %പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു .കറുകയുടെ ചാരത്തിൽ 0 .77 % കാൽസിയം ,0 .59 % ഫോസ്‌ഫറസ്‌ ,0 .34 % മഗ്നീഷ്യം ,0 .23 %സോഡിയം ,0 .8 % പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു .

കറുകയുടെ ഔഷധഗുണങ്ങൾ .

രക്തം ശുദ്ധീകരിക്കും .രക്തശ്രാവം തടയും .എല്ലാവിധ വിഷങ്ങളെയും ശമിപ്പിക്കും .ഉദരരോഗങ്ങൾ ശമിപ്പിക്കും .ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കും .തലച്ചോറിനും ഞരമ്പുകൾക്കും നട്ടെല്ലിലുമുണ്ടാകുന്ന എല്ലാവിധ രോഗങ്ങളെയും ശമിപ്പിക്കും .കൂടാതെ ഉറക്കക്കുറവ് ,കരപ്പൻ ,മറ്റു ത്വക്ക് രോഗങ്ങൾ ,ചെങ്കണ്ണ് ,ശരീരത്തിലും മുഖത്തിലുമുണ്ടാകുന്ന ചുവന്ന തടിപ്പുകൾ ,വയറിളക്കം ,മലബന്ധം ,മുറിവുകൾ ,ക്ഷതം ,രക്തം ചുമച്ചുതുപ്പൽ ,മൂത്രത്തിലൂടെ രക്തം പോകുക ,ഗർഭാശയത്തകരാറുകൾ  ,യോനി രോഗങ്ങൾ ,ജലദോഷം ,ഛർദ്ദിൽ ,മുറിവുകൾ ,ഹൃദ്രോഗങ്ങൾ ,കരൾരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം കറുക ഔഷധമാണ് .

മനുഷ്യർ മാത്രമല്ല കറുക ഔഷധമായി ഉപയോഗിക്കുന്നത് .മാംസഭോജികളായ മൃഗങ്ങളും ,പട്ടി ,പൂച്ച മുതലായ മൃഗങ്ങൾ എല്ലാം തന്നെ അവയ്ക്ക് വയറിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ കറുകപ്പുല്ലിനെ ഔഷധമായി ഭക്ഷിക്കുന്നു .ബ്രഹ്മി ,കരിമ്പ് ,ഈറ്റ ,തേൻ ഇവയുടെ എല്ലാം ഗുണങ്ങൾ കറുകയെന്ന ഒരു സസ്യത്തിൽ അടങ്ങിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്  .

ഔഷധയോഗ്യഭാഗം - സമൂലം .

രസാദിഗുണങ്ങൾ .

രസം -മധുരം ,കഷായം ,തിക്തം  

ഗുണം - ലഘു ,സ്‌നിഗ്ധം

വീര്യം - ശീതം 

വിപാകം - മധുരം  

karuka,karuka plant,manu karuka,karuka band,karuka mala,karuka pullu,karuka grass,karuka homam,karuka vayal,karuka garland,how to say karuka,karuka plant uses,karuka pullu grass,karuka pullu recipe,karuka vayal kuruvi,pronunciation karuka,how to pronounce karuka,karuka pullu malayalam,karuka plant malayalam,karuka pullu use in malayalam,karukara,belikaruka,balikaruka,karukapullu,arukampillu,arukkan pullu,megham karukkatha,garika


കറുക ചേരുവയുള്ള ചില ആയുർവ്വേദ ഔഷധങ്ങൾ .

ദുർവാദി തൈലം - Durvadi Kera Tailam .

സോറിയാസിസ് ,ചൊറിച്ചിൽ ,തലയിലെ താരൻ ,തലയിലെ ചൊറി ,ഉണങ്ങാത്ത മുറിവുകൾ മുതലായവയ്ക്ക് പുറമെ പുരട്ടുവാൻ ദുർവാദി തൈലം ഉപയോഗിക്കുന്നു .എള്ളെണ്ണയിൽ തയാറാക്കുന്നതിനെ ദുർവാദി തൈലം എന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ ദുർവാദി കേരതൈലം എന്നും അറിയപ്പെടുന്നു .

മാനസമിത്ര വടകം - Manasamitra Vatakam .

വിഷാദരോഗം , ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.

ആറുകാലാദി തൈലം - Arukaladi Tailam .

മഞ്ഞപ്പിത്തവും മറ്റ് കരൾ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു തൈലമാണ് .ഇത് തലയിൽ പുരട്ടാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

ധുർധൂരപത്രാദി കേരതൈലം - Dhurdhurapatradi Kera Tailam .

താരൻ ,മുടികൊഴിച്ചിൽ ,തലയിലെ ചൊറിച്ചിൽ ,കുട്ടികളിലെ കരപ്പൻ ,സോറിയാസിസ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

ഗന്ധ തൈലം -  Gandha Tailam .

അസ്ഥികളുടെ ഒടിവുകൾ ,ബലക്കുറവ് ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാനും ഉള്ളിലേക്കു കഴിക്കാനും ഉപയോഗിക്കുന്നു .കാപ്സ്യൂൾ  രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

വ്രണരോപണ തൈലം - Vranaropana Tailam .

മുറിവുകൾ ,ഉണങ്ങാത്ത വ്രണങ്ങൾ ,ദീര്‍ഘകാലം രോഗബാധിതരായി കിടക്കുന്നവര്‍ക്ക് ദേഹത്തുണ്ടാകുന്ന വ്രണങ്ങള്‍ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .

ഗോപാത്മജാദി കേരതൈലം - Gopadmajadi Kera Thailam .

ചൊറി, സോറിയാസിസ്, ചൊറിച്ചിൽ , പൊള്ളൽ മുതലായവയുടെ ചികിൽത്സയിൽ ഗോപാത്മജാദി കേരതൈലം ഉപയോഗിക്കുന്നു .

കരപ്പൻ തൈലം - Karappan Thailam .

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് കരപ്പൻ തൈലം .എക്സിമ, ചൊറി, ചൊറിച്ചിൽ,സ്കിൻ അലർജി തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

ബലാശ്വഗന്ധാദി തൈലം - Balaswagandhadi thailam .

പേശികളുടെയും ,സന്ധികളുടെയും ,അസ്ഥികളുടെയും ബലക്കുറവ് പരിഹരിക്കാൻ ബലാശ്വഗന്ധാദി തൈലം ഉപയോഗിക്കുന്നു .

Raktastambhak tablet .

മോണയിൽനിന്നുള്ള രക്തസ്രാവം ,മൂക്കിൽനിന്നുള്ള രക്തസ്രാവം ,കഫത്തിലൂടെ രക്തം തുപ്പുക ,മൂത്രത്തിലൂടെ രക്തം വരിക ,പൈൽസ് മൂലമുള്ള രക്തസ്രാവം ,ഫിഷർ ,ഫിസ്റ്റുല,അമിത ആർത്തവം തുടങ്ങിയവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Femicare Syrup .

ആർത്തവ പ്രശ്നങ്ങൾ ,വെള്ളപോക്ക് ,ആവർത്തിച്ചുള്ള ഗർഭം അലസൽ ,ഗര്‍ഭാശയ വീക്കം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  .

Patoladi Choornam .

പനി, ഛർദ്ദി, മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങൾ,ഹൃദ്രോഗങ്ങൾ ,വിളർച്ച മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

കറുകയുടെ ചില ഔഷധപ്രയോഗങ്ങൾ .

മൂക്കിലൂടെയുള്ള രക്തസ്രാവത്തിന് കറുകയുടെ നീര് മൂക്കിലൊഴിക്കുന്നതും .കറുക ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിക്കുന്നതും നല്ലതാണ് .കറുക അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .രക്തശ്രാവം അധികമായി ഉള്ള പൈൽസിന് കറുക സമൂലം പാലിൽ അരച്ച് കഴിച്ചാൽ മതിയാകും .കറുക സമൂലം കഷായം വച്ച് 50 മി.ലി വീതം കഴിക്കുന്നതും രക്തശ്രാവം അധികമായി ഉള്ള പൈൽസിന് നല്ലതാണ് .ഈ കഷായം വയറുകടിക്കും ഉത്തമമാണ് .പ്രായമായ ആൾക്കാരിലും കിടപ്പു രോഗികളിലും ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ കരിയുന്നതിന് കറുക അരച്ച് പുരട്ടുകയോ കറുക നന്നായി ഉണക്കിപ്പൊടിച്ച് വിതറുകയോ ചെയ്താൽ മതി .

കറുക നീര് ഉള്ളിൽ കഴിക്കുകയും കറുക ചതച്ച് പല്ലു തേയ്കുകയും ചെയ്താൽ മോണയിൽ നിന്നുമുള്ള രക്തശ്രാവം ,വായ്‌നാറ്റം എന്നിവ മാറിക്കിട്ടും .കറുക ഉണക്കിപ്പൊടിച്ച് ഇന്തുപ്പും ചേർത്ത് പല്ലുതേച്ചാൽ മോണരോഗങ്ങൾ മാറുകയും പല്ലിന് നല്ല നിറം കിട്ടുകയും ചെയ്യും .അമിത ആർത്തവം ,ഗര്‍ഭപാത്രം ഇറങ്ങി വരുന്ന അവസ്ഥ തുടങ്ങിയവയ്ക്ക് കറുക സമൂലം കഷായം വച്ചു 50 മില്ലി കഴിക്കുയോ .കറുക സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 25 മില്ലി ദിവസവും കഴിക്കുകയോ ചെയ്യുന്നത് നല്ലതാണ് .കറുക സമൂലം അരിക്കാടിയിൽ അരച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ആർത്തവം ഉണ്ടാകാത്തവർക്ക്  ആർത്തവമുണ്ടാകും .

ബുദ്ധിവികാസം ഇല്ലാത്ത കുട്ടികൾക്ക് ദിവസവും കറുക നീര് കൊടുക്കുന്നത് നല്ലതാണ് .ഉറക്കക്കുറവ് ,ഓർമ്മക്കുറവ് ,അപസ്‌മാരം ,ഉന്മാദം എന്നിവയ്ക്ക് ദിവസവും ഒരു ഔൺസ് കറുക നീര് കഴിക്കുന്നത് നല്ലതാണ് .ഉറക്കക്കുറവുള്ളവർ കറുകയുടെ പുൽത്തകിടിയിൽ 10 മിനിറ്റ് നടന്നതിന് ശേഷം കിടന്നാൽ നല്ല ഉറക്കം കിട്ടും . 

എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും കറുക എണ്ണകാച്ചി പുരട്ടുന്നത് നല്ലതാണ് ,ചൊറി ,ചിരങ്ങ് ,ചുണങ്ങ് ,കരപ്പൻ ,ഹെർപ്പസ് ,ചർമ്മത്തിലെ നിറവ്യത്യാസം മുതലായവയ്ക്ക് കറുക പച്ചയ്ക്ക് അരച്ചു പുരട്ടുന്നതും നല്ലതാണ്.കറുകയും, ബ്രഹ്മിയും ചതച്ചെടുത്ത നീരിൽ നാല്പാമരത്തൊലിയും തേങ്ങാപ്പാലും ചേർത്ത് വെളിച്ചെണ്ണ കാച്ചി തേച്ചാൽ എല്ലാ വ്രണങ്ങളും പെട്ടന്ന് ഉണങ്ങും .

മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,മൂത്രച്ചൂടിച്ചിൽ ,മൂത്രത്തിലൂടെ രക്തം പോകുക ,ശരീരം ചുട്ടുനീറ്റൽ തുടങ്ങിയവയ്ക്ക് കറുക സമൂലം കഷായമുണ്ടാക്കി 50 മില്ലി അളവിൽ കഴിക്കുന്നതും ,കറുക സമൂലം പാലിൽ അരച്ചു കഴിക്കുന്നതും നല്ലതാണ് .

കറുക സമൂലം ഇടിച്ചുപിഴിഞ്ഞ നീര് മൂക്കിലൊഴിച്ചാൽ ജലദോഷത്തിന് ശമനമുണ്ടാകും .കറുക സമൂലം ഇടിച്ചു പിഴിഞ്ഞ നീര് നന്നായി അരിച്ച് കണ്ണിലൊഴിച്ചു നിർത്തിയാൽ ചെങ്കണ്ണ് രോഗം ശമിക്കും .കറുക നീരിൽ കുറച്ച് കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

തലവേദനയോടു കൂടി പിത്തവെള്ളം ഛർദ്ദിക്കുന്ന രോഗികളിൽ കറുക നീരിൽ അൽപം തേനും തേനിന്റെ പകുതി നെയ്യും ചേർത്ത് കൊടുത്താൽ ഒരാഴ്ചകൊണ്ട് രോഗം ഭേദമാകും .കറുകയും ഇരട്ടിമധുരവും ചേർത്തരച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ കൊടിഞ്ഞി തലവേദന മാറും .കറുക ചതച്ച് വേദനയുള്ള ഭാഗത്ത് മോണയിൽ കടിച്ചുപിടിച്ചാൽ പല്ലുവേദന മാറും .

രക്തശുദ്ധിക്കും ,രക്തവർദ്ധനവിനും കറുക നീര് പതിവായി കഴിക്കുന്നത് നല്ലതാണ് .പ്രസവാനന്തരം സ്ത്രീകളിൽ മുലപ്പാൽ വർധിപ്പിക്കുന്നതിനും കറുക നീര് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മതിയാകും .പ്രസവശേഷം പാൽ നിറഞ്ഞ് സ്തനങ്ങൾക്ക് നീരുവച്ചാൽ കറുകപ്പുല്ല് ,തുമ്പപ്പൂവ് ,കാരെള്ള് ,മഞ്ഞൾ എന്നിവ തുല്യ അളവിൽ പശുവിൻ പാലിൽ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ മതിയാകും .പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കറുകയും തിരുതാളിയും കൂടി പാൽക്കഷായം ഉണ്ടാക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മതിയാകും .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ നാഡികൾക്ക് ബലമുണ്ടാകാൻ സഹായിക്കും .കറുക സമൂലം ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് പതിവായി കുടിച്ചാൽ മെലിഞ്ഞവർ നന്നായി തടിക്കും .

കറുക സമൂലം അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ പെട്ടന്നു സുഖപ്പെടും .കറുക ഇടിച്ചുപിഴിഞ്ഞ നീരോ ,കറുക സമൂലമിട്ട് വെള്ളം തിളപ്പിച്ചോ കുടിച്ചാൽ ഛർദ്ദി ശമിക്കും .കറുകയുടെ വേരിട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ മൂത്രത്തിൽ കല്ല് മാറും .കറുകയുടെ വേരിട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറും .കറുകയും ,പച്ചമഞ്ഞളും ഒരേ അളവിൽ അരച്ച് പുരട്ടിയാൽ പഴുതാര ,തേൾ മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കും .

കറുകയും മുരിങ്ങയിലയും കൂടി ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും. പ്രമേഹത്തിനും കറുക നീര് കഴിക്കുന്നത് നല്ലതാണ് . കറുക ,എള്ള് ,തുമ്പപ്പൂവ് എന്നിവ പാലിൽ അരച്ച് വെണ്ണയും ചേർത്ത് ബാഹ്യലേപനമായി ഉപയോഗിച്ചാൽ പ്രമേഹപിടകകൾ മാറിക്കിട്ടും .കറുക നീരിൽ തേൻ ചേർത്ത് കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .കറുകയും മഞ്ഞളും ചേർത്തരച്ച് കഴിച്ചാൽ പ്രമേഹ രോഗികളിലെ ഉദ്ധാരണക്കുറവ് മാറിക്കിട്ടും .

കറുകനാമ്പ് വെള്ളംതൊട്ട് ചതച്ച് സമം തേങ്ങാപ്പാലും ചേര്‍ത്ത് നാല് ദിവസം വെയിലത്ത് വയ്ക്കുക. നാലാം ദിവസം എണ്ണ തെളിയും. ഈ എണ്ണ പുറമെ പുരട്ടിയാൽ കുട്ടികളുടെ കരപ്പന്‍ മാറും .കറുക നീരിൽ ഇരട്ടിമധുരവും ,വരട്ടുമഞ്ഞളും അരച്ചുചേർത്ത് എണ്ണകാച്ചി പുരട്ടിയാൽ ശിശുക്കളുടെ പൊക്കിൾക്കൊടി പഴുപ്പ് ശമിക്കും .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീരും ഏലാദി ഗണത്തിലെ മരുന്നുകൾ അരച്ചതും ചേർത്ത് എണ്ണകാച്ചി പുരട്ടിയാൽ ചൊറി ,വിചർച്ചിക എന്നിവ മാറിക്കിട്ടും (വിചർച്ചിക-എക്സിമ , ചർമരോഗമാണിത്. ശരീരത്തിന്റെ ഏതു ഭാഗത്തും ഈ രോഗം വരാമെങ്കിലും കാൽമുട്ടിനു കീഴിൽ കൂടുതലായി കാണപ്പെടുന്നു ) ഏലാദിപൊടി വാങ്ങാൻ കിട്ടും .( ചിറ്റേലം ,കുന്തുരുക്കം ,കൊട്ടം ,ഞാഴൽപൂവ് ,മാഞ്ചി ,ഇരുവേലി ,നാന്മുകപ്പുല്ല് ,ചോനകപ്പുല്ല് ,കച്ചോലക്കിഴങ്ങ് ,ഇലവർങ്ഗം,പച്ചില ,തകരം  ,തൂണിയാങ്കം ,ജാതിക്ക ,നറുമ്പശ ,മുത്തുച്ചിപ്പി ,പുലിച്ചുവടി ,ദേവതാരം ,അകിൽ ,തിരുവട്ടപ്പശ ,കുങ്കുമപ്പൂവ് ,നറുംചണ്ണക്കിഴങ്ങ് ,ഗുഗ്ഗുലു ,ചെഞ്ചല്യം ,കരിങ്ങാലിക്കാതൽ ,പുന്നപ്പൂവ് ,നാഗപ്പൂവ് എന്നിവ ഏലാദിഗണമാകുന്നു .ഈ ഏലാദിഗണം വാതം ,കഫം ,വിഷം ,ചൊറി ,കുരു ,കുഷ്‌ഠം ,എന്നിവയെ നശിപ്പിക്കുകയും ശരീരത്തിന് നിറത്തെ ഉണ്ടാക്കുകയും ചെയ്യുന്നു .)

കറുകയുടെ നീരിൽ വെണ്ണയും ചേർത്ത്  കുട്ടികളുടെ ശരീരത്തിൽ പുരട്ടിയാൽ പക്ഷിപീഡ ബാധിച്ച മെലിഞ്ഞ കുട്ടികളുടെ ശരീരം പുഷ്ട്ടി പ്രാപിക്കും . ചെറിയ കുട്ടികൾക്ക് കൈകാലുകൾ ശോഷിച്ച് ശരീരം മെലിയുന്ന അവസ്ഥയാണ് പക്ഷിപീഡ.ഇതിനെ പുള്ളുപീഡ, പുള്ളേറ് എന്നിങ്ങനെയും പറയാറുണ്ട് .ശിശുവിന്റെയോ ഗർഭവതിയുടെയോ തലയ്ക്ക് മീതെ പുള്ളുപക്ഷി  പറന്നുപോയാൽ ആ കുട്ടിക്ക് പക്ഷിപീഡ ബാധിക്കും എന്നാണ് വിശ്വാസം .ഗർഭിണികൾ സന്ധ്യാനേരത്ത് പുറത്തിറങ്ങരുതെന്ന് പഴമക്കാർ പറയാറുണ്ട് .അതേപോലെ 90 ദിവസമെങ്കിലും പ്രായമാകാത്ത കുഞ്ഞുങ്ങളെ സന്ധ്യാനേരത്ത് പുറത്തിറക്കരുതെന്നും പറയുന്നു.

വണ്ണാന്‍,മലയന്‍ തുടങ്ങിയ ജാതിക്കാർ മന്ത്രവാദം കൊണ്ട് പുള്ളുപീഡ അഥവാ പുള്ളേറ് നീക്കാറുണ്ട് .എന്നാൽ പുള്ളുപീഡ നീക്കാൻ പുള്ളുവര്‍ക്കു മാത്രമേ  കഴിയു എന്നും പറയുന്നു.പക്ഷിപീഡ ഏൽക്കാതിരിക്കാൻ ഇവർ കുട്ടികളുടെ അരയിൽ ചരട് ജപിച്ചുകെട്ടുന്ന പതിവുമുണ്ട്.കൂടാതെ പക്ഷിപീഡ നീക്കാൻ വെള്ളം ജപിച്ചു കുളിപ്പിക്കുക,ഭസ്മം ജപിച്ച് ഊതുക, എണ്ണ ജപിച്ചു തേപ്പിക്കുക,കുരുതിയില്‍ കുളിപ്പിക്കുക,തിരി ഉഴിയുക തുടങ്ങിയ മന്ത്രവാദക്രിയകളും ചെയ്യാറുണ്ട് .

കറുക , മുക്കുറ്റി , ഉഴിഞ്ഞ ,മുയൽച്ചെവിയൻ,കയ്യോന്നി ,നെല്ലിക്ക ,നീല ഉമ്മത്തില ,ചെമ്പരത്തിയില ,നീലയമരിയില ഇവയുടെ നീര് ഒരേ അളവിലെടുത്ത് ഇതിന്റെ നാലിലൊരു ഭാഗം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരൻ ,തല ചൊറിച്ചിൽ ,മുടികൊഴിച്ചിൽ എന്നിവ മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post