കയ്യോന്നി കരൾ രോഗങ്ങൾക്കും പുരുഷശേഷിക്കും

കരൾ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് കയ്യോന്നി .ഈ സസ്യത്തെ കയ്യുണ്ണി ,കുഞ്ഞുണ്ണി ,കയ്യൂണ്യം,തൈതോന്നി എന്നീ പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ  കേശരാജ ,കുന്തളവർധന ,ഭൃംഗരാജ ,തേകരാജ ,അംഗരാജ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical Name : Eclipta Prostrata   

Family : Asteraceae (Sunflower Family)

Synonyms : Eclipta Alba, Eclipta Punctata , Eclipta Erecta

കയ്യോന്നി,പച്ച കയ്യോന്നി,കയ്യോന്നി ഗുണങ്ങള്,കയ്യോന്നി ഒറ്റമൂലി,കയ്യോന്നി ഔഷധ ഉപയോഗം,കയ്യോന്നി എണ്ണ കാച്ചുന്ന വിധം,കൈയ്യോന്നി എണ്ണയിൽ എങ്ങനെ ഉപയോഗിക്കാം,കയ്യോന്ന്യം,കയ്യന്യം,കയ്യോന്നിയുടെ ഔഷധ ഗുണങ്ങൾ,കയ്യെണ്ണ,കയ്യുണ്യം,കയ്യന്യം false daisy,മരുന്ന്,കയുണ്യം,പച്ച മരുന്ന്,മുടിവളരുന്നതിനു,വൈദ്യം,കഞ്ഞുണ്യം,ഗൃഹവൈദ്യം,കാച്ചിയ എണ്ണ ഉണ്ടാക്കുന്ന വിധം,കാച്ചിയ എണ്ണ തായാറാക്കുന്ന വിധം,ഔഷധ സസ്യങ്ങൾ,നാട്ടുവൈദ്യം,മുത്തശ്ശി വൈദ്യം


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം വഴിയോരങ്ങളിലും വയലിറമ്പുകളിലും , വെളിമ്പ്രദേശങ്ങളിലും കയ്യോന്നി വളരുന്നു .

സസ്യവിവരണം .

70 സെ.മീ ഉയരത്തിൽ വരെ ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു വാർഷിക സസ്യം .ഇവയുടെ ഇലയിലും തണ്ടിലും വളരെ മൃദുവും വെളുത്തതുമായ രോമങ്ങൾ നിറഞ്ഞതാണ് .കടും പച്ചനിറമുള്ള ഇലകൾക്ക് പരുപരുത്ത പ്രകൃതമാണ് .മെയ് മുതൽ സെപ്തംബർ വരെയാണ് കയ്യോന്നിയുടെ പൂക്കാലം .വെള്ളയും ഇളം മഞ്ഞയും നിറമുള്ള തീരെ ചെറിയ പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾ വിളഞ്ഞ് കായകളായി മാറുന്നു .ധാരാളം ചെറിയ കായകൾ ഒരുമിച്ചാണ് ഉണ്ടായി വരുക .ഒരു കായിൽ ഒരു വിത്തു മാത്രമേ കാണപ്പെടുകയൊള്ളു .വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത് .

കയ്യോന്നി ഇനങ്ങൾ .

പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള ,മഞ്ഞ ,നീല എന്നിങ്ങനെ മൂന്നിനം കയ്യോന്നി കാണപ്പെടുന്നു .കേരളത്തിൽ സാധാരണ വെള്ളയാണ് കാണപ്പെടുന്നത് .

ശ്വേതാ ഭൃംഗരാജ - വെള്ള കയ്യോന്നി 

പീത ഭൃംഗരാജ - മഞ്ഞ കയ്യോന്നി 

നീലി ഭൃംഗരാജ - നീലക്കയ്യോന്നി 

രാസഘടകങ്ങൾ .

കയ്യോന്നിയുടെ ഇലയിൽ സ്റ്റിഗ്മാസ്റ്റിറോൾ ,ആൽഫ ടെർതൈനൈൽ മെത്തനോൾ ,വെഡേലോലാക്റ്റോൺ ,ഡൈ മീതൈൽ വെഡേലോലാക്റ്റോൺ എന്നിവ അടങ്ങിയിരിക്കുന്നു .ചെടിയുടെ എല്ലാ ഭാഗങ്ങളിലും എക്ലിപ്റ്റാൽ എക്ലാലാബാസാപ്പോണിൻ എന്നിവയും അടങ്ങിയിരിക്കുന്നു .ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന തൈലത്തിൽ പിനൈൻ ,ക്യാംഫീൻ ,മിരിസ്റ്റിസിൻ എന്നിവ അടങ്ങിയിരിക്കുന്നു .

കയ്യോന്നിയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

English Name - False Daisy

Malayalam Name - Kayyonni

Hindi Name - Bhangaraiya, Maka 

Tamil Name - Kayanthakarra

Kannada Name - Garagada Soppu

Telugu Name - Guntagal Agaraku 

Marathi Name - Maka

Bengali Name - Kesuriya

Punjabi Name - Bhangra

Gujarati Name - Bhangaro

kayyonni,#kayyonni,kayyoni,kayyonni hair oil,kayyonni plant uses,kayonni,#uses and benefits of kayyonni,kayyonni krishi,kayyonni farming,kayyunni,kaiyonni,#kayyonni for hair,ayurvedic preparation of kayyonni hair oil,#benefits of kayyonni,kayyonni hair oil at home,kaiyonni enna,kayyonni plant in malayalam,how to make kayyonni velichanna,kaiyonni plant malayalam,actions and uses of kayyoni,benefits of kayyonni plant ayurvedic medicine


ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു  സസ്യമാണ് കയ്യോന്നി .കേരളത്തിൽ സാധാരണ കാണപ്പെടുന്ന 10 തരം നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്ന് അറിയപ്പെടുന്നത് .ഇവയ്‌ക്കെല്ലാം തന്നെ ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട് .ഇവയെല്ലാം മംഗളകാരികളായ സസ്യങ്ങളാണെന്നാണ് വിശ്വാസം .ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കും സ്ത്രീകൾ തലയിൽ ചൂടുന്നതിനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു .

കർക്കിടകമാസത്തിൽ ദശപുഷ്പങ്ങൾ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരങ്ങൾക്കും നല്ലതാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു .ധനുമാസത്തിലെ തിരുവാതിര നാളിൽ സ്ത്രീകൾ ഉപവാസം അനുഷ്ടിച്ച ശേഷം ദശപുഷ്പങ്ങൾ ചൂടുന്നു .ഇത് ഐശ്വര്യത്തിനും ഭർത്താവിന്റെ  ആയുരാരോഗ്യത്തിനും നല്ലതാണെന്നാണ് വിശ്വാസം .കൂടാതെ കർക്കിടകക്കഞ്ഞിയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകം കൂടിയാണ് ദശപുഷ്പങ്ങൾ .

ദശപുഷ്പങ്ങൾ .

1 . കറുക 

2 . കയ്യോന്നി 

3 . വിഷ്ണുക്രാന്തി 

4 . തിരുതാളി 

5 . പൂവാംകുറുന്തൽ 

6 . മുക്കുറ്റി 

7 . നിലപ്പന 

8 . ചെറൂള 

9 . ഉഴിഞ്ഞ 

10 . മുയൽച്ചെവിയൻ 

കയ്യോന്നിയുടെ ഔഷധഗുണങ്ങൾ .

മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള കരൾരോഗങ്ങൾ കുറയ്ക്കാനും വ്രണങ്ങൾ ശുദ്ധമാക്കാനും ഉണക്കാനും കഴിവുള്ള കയ്യോന്നി കഫവാത രോഗങ്ങൾ ശമിപ്പിക്കും .കരളിന് നല്ല ഒരു ടോണിക്കായി കയ്യോന്നി ആയുർവേദത്തിൽ ഉപയോഗിക്കുന്നു .വേദന കുറയ്ക്കുകയും കാഴ്ച്ചശക്തി വർധിപ്പിക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുകയും ചെയ്യും .വാത സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് കയ്യോന്നിക്കുണ്ട് .

വായുകോപം ശമിപ്പിക്കുകയും മൂത്രം ഇളക്കുകയും രക്തം ശുദ്ധീകരിക്കുകയും ചർമ്മരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യും .കയ്യോന്നിയുടെ വിത്തിന് ലൈംഗീകശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട് .ഉദരരോഗങ്ങൾ ശമിപ്പിക്കും .ആസ്മയും മറ്റു ശ്വാസകോശസംബന്ധമായ രോഗങ്ങളും ശമിപ്പിക്കും .കൂടാതെ മുറിവ് ,ചതവ് ,ക്ഷതം ,വ്രണം ,പനി ,പല്ലുവേദന ,ചെവിവേദന ,,തലവേദന എന്നിവയ്‌ക്കെല്ലാം കയ്യോന്നി ഔഷധമാണ് 

കയ്യോന്നി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

ഭൃംഗരാജാസവം -Bhringarajasavam .

ബ്രോങ്കൈറ്റിസ്, ജലദോഷം, കഫം ,ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ ഭൃംഗരാജാസവം സാധാരണയായി ഉപയോഗിക്കുന്നു .കൂടാതെ മുടി കൊഴിച്ചിൽ ,മുടി നരയ്ക്കൽ മുതലായവയുടെ ചികിൽത്സയിലും ഭൃംഗരാജാസവം ഉപയോഗിക്കുന്നു .ഇത് ശരീരഭാരം വർധിപ്പിക്കുകയും ശരീരക്ഷീണം അകറ്റുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും .

കയ്യന്യാദി  കേരതൈലം   - Kayyanyadi Kera Tailam.

മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,അകാലനര മുതലായവയ്ക്ക് കയ്യന്യാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് പല്ലിന്റെയും കണ്ണിന്റെയും  ആരോഗ്യത്തിന് നല്ലതാണ് കൂടാതെ തലവേദനയ്ക്കും നന്ന് .ഇതിനെ കുഞ്ഞുണ്യാദി തൈലം എന്നും അറിയപ്പെടുന്നു .

നീലഭൃംഗാദി കേരതൈലം - Neelibringadi Keram Hair Oil .

മുടികൊഴിച്ചിൽ അകാലനര എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുവാൻ നീലഭൃംഗാദി കേരതൈലം ഉപയോഗിക്കുന്നു .ഇത് വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നീലഭൃംഗാദി കേരതൈലം എന്നും എള്ളെണ്ണയിൽ തയാറാക്കുന്നതിനെ നീലഭൃംഗാദിതൈലം എന്നും അറിയപ്പെടുന്നു .

നരസിംഹരസായനം -Narasimha Rasayanam.

ശരീരഭാരം വർധിപ്പിക്കുന്നതിനും, യൗവ്വനം നിലനിർത്തുന്നതിനും, ലൈംഗീകാരോഗ്യം നിലനിർത്തുന്നതിനും ,മുടിവളർച്ചയ്ക്കുമൊക്കെ നരസിംഹരസായനം ഉപയോഗിക്കുന്നു .

കുന്തളകാന്തി തൈലം . Kuntalakantitailam.

മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ,മുടിക്ക് നല്ല ഉള്ള് വെയ്ക്കാനും ,മുടിക്ക് നല്ല കറുപ്പു നിറം കിട്ടാനും കുന്തളകാന്തി തൈലം ഉപയോഗിക്കുന്നു .

അശോകഘൃതം - Asoka Ghritam.

അമിത ആർത്തവം ,ആർത്തവ വേദന ,ക്രമം തെറ്റിയ ആർത്തവം ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അശോകഘൃതം ഉപയോഗിച്ചുവരുന്നു .

മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.

സോറിയാസിസ് ,എക്സിമ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ ,ചർമ്മത്തിലെ ചൊറിച്ചിൽ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .

മദന കാമേശ്വരി ലേഹ്യം - Madana Kameswari Lehyam.

പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം.ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .

തേകരാജ തൈലം -Tekaraja Thailam.

ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ അകമേ കഴിക്കുവാനും പുറമെ പുരട്ടുവാനും തേകരാജ തൈലം ഉപയോഗിക്കുന്നു .

ത്രിഫലാദി കേരതൈലം -Thriphaladi Kera Tailam.

തലവേദന ,സൈനസൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ ,എന്നിവയുടെ ചികിൽത്സയിലും .മുടികൊഴിച്ചിൽ അകാലനര എന്നിവയുടെ ചികിൽത്സയിലും തിഫലാദി കേരതൈലം ഉപയോഗിക്കുന്നു .കൂടാതെ കഴുത്ത് കണ്ണ് ,ചെവി ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിൽത്സയിലും ത്രിഫലാദി കേരതൈലം ഉപയോഗിക്കുന്നു .

വില്വംപാച്ചോറ്റൃാദി തൈലം -Vilvampachotyadi Tailam.

കാഴ്ച്ചശക്തി മെച്ചപ്പെടുത്തുകയും തലയ്ക്ക് തണുപ്പു നൽകുകയും ചെയ്യുന്നു .കണ്ണ് ,ചെവി തുടങ്ങിയ തലയുമായി ബന്ധപെട്ട എല്ലാ രോഗങ്ങളുടെയും ചികിൽത്സയിൽ വില്വംപാച്ചോറ്റൃാദി തൈലം ഉപയോഗിച്ചുവരുന്നു .

ഗന്ധകരാജ രസായനം -Gandhakaraja Rasayanam.

ചൊറി ,ചൊറിച്ചിൽ ,കരപ്പൻ ,കാൽപാദം വീണ്ടുകീറുക ,വരണ്ട ചർമ്മം മുതലായ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ഗന്ധകരാജ രസായനം ഉപയോഗിക്കുന്നു .

അഭ്ര ഭസ്മം (101) ഗുളിക - Abhra Bhasmam (101) capsule.

പ്രമേഹം ,ലൈംഗീകശേഷിക്കുറവ് ,പ്രധിരോധശേഷിക്കുറവ്  മുതലായവയുടെ ചികിൽത്സയിൽ അഭ്ര ഭസ്മം (101) ഗുളിക ഉപയോഗിച്ചുവരുന്നു .

കേശ്യം ഓയിൽ -Keshyam Oil.

മുടികൊഴിച്ചിൽ താരൻ എന്നിവ ഇല്ലാതാക്കി നല്ല ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യുന്നു .

Kamentose Tablet.

തലവേദന ,വിഷാദം ,ഉത്ക്കണ്ഠ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Keshamrith Hair Oil.

താരൻ ,മുടികൊഴിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി മുടിക്ക് നല്ല നിറവും തിളക്കവും കിട്ടാൻ സഹായിക്കുന്നു .

Koshta Sanjivani Tablet.

വയറുവേദന ,ദഹനക്കേട് ,വയറിളക്കം ,മലബന്ധം ,കുടൽപ്പുണ്ണ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Medhavi Taila.

മുടികൊഴിച്ചിൽ ,താരൻ ,അകാലനര ,ഉറക്കക്കുറവ് ,തലവേദന മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Siledin Tablets.

രക്തസമ്മർദ്ദം ,ഉറക്കക്കുറവ് ,ഉത്കണ്ഠ ,തലവേദന മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Yakratankush Tablet.

മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ തുടങ്ങിയ കരൾ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Vibha Hair Care Cream.

മുടിയുടെ തിളക്കവും നിറവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഹെയർ ക്രീമാണ് വിഭാ ഹെയർ കെയർ ക്രീം.

Himalaya Liv 52 .

മഞ്ഞപ്പിത്തം ,ഫാറ്റിലിവർ ,മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ തകരാറുകൾ കൂടാതെ കരൾ സംബന്ധമായ എല്ലാ രോഗങ്ങളുടെയും ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗം - സമൂലം 

രസാദിഗുണങ്ങൾ .

രസം - കടു ,തിക്തം 

ഗുണം - രൂക്ഷം ,ലഘു ,തീഷ്‌ണം 

വീര്യം - ഉഷ്‌ണം 

വിപാകം - കടു 

false daisy,false daisy benefits,false daisy powder,false daisy for hair,false daisy tea,false daisy plant,false daisy oil for hair growth,what is false daisy,false daisy for pcos,false daisy control,false daisy for skin,grow false daisy at home,false daisy for hair growth,false daisy oil,false daisy uses,false daisy in urdu,false daisy in tamil,false daisy in telugu,false daisy in kannada,bhringraj false daisy,false daisy properties


കയ്യോന്നിയുടെ ചില ഔഷധപ്രയോഗങ്ങൾ .

1 . മഞ്ഞപ്പിത്തം മാറാൻ .

കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 5 മി.ലി വീതം ദിവസം മൂന്നു നേരം എന്ന കണക്കിൽ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കൂടാതെ ദഹനം വർധിക്കുകയും കാഴ്ച്ചശക്തി വർധിക്കുകയും ചെയ്യും .കയ്യോന്നി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസം മൂന്നുനേരം കഴിക്കുന്നതും മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .

കയ്യോന്നി ,കീഴാർനെല്ലി ഇവ രണ്ടും സമൂലം ഒരേ അളവിൽ എടുത്ത് ആവണക്കിന്റെ കുരുന്നിലയും ജീരകവും ചേർത്തരച്ച് പശുവിൻ പാലിൽ കലക്കി കഴിച്ചാൽ മഞ്ഞപ്പിത്തവും മറ്റു കരൾ രോഗങ്ങളും ശമിക്കും .

മുടി നന്നായി വളരാൻ .

25 ഗ്രാം കയ്യോന്നി സമൂലം  അരച്ചതും ,200 മില്ലി കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീരും 100 മില്ലി വെളിച്ചണ്ണയിലോ എള്ളെണ്ണയിലോ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരൻ ,മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരൽ ,നര എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരാൻ സഹായിക്കും .

വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്ക് .

കയ്യോന്നി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി രണ്ടുകപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു കപ്പാക്കി വറ്റിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ സോറിയാസിസ് ഉൾപ്പടെയുള്ള എല്ലാ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും .

കയ്യോന്നി , പൂത്തുമ്പ,കശുമാവില ,കീഴാർനെല്ലി ,പപ്പായ ഇല എന്നിവ ഒരേ അളവിൽ അരച്ച് കുഴമ്പു പരുവത്തിലാക്കി ശരീരത്തിൽ പാണ്ടുള്ള ഭാഗത്ത് പതിവായി തേച്ചാൽ വെള്ളപ്പാണ്ട് മാറിക്കിട്ടും .

പുരുഷന്മാരിലെ ലൈംഗീക ശേഷി വർധിപ്പിക്കാൻ .

കയ്യോന്നിയുടെ ഉണങ്ങിയ വിത്ത് രണ്ടു നുള്ള് തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശേഷി വർധിക്കും .

ചുമ ,ജലദോഷം ,ആസ്മ എന്നിവയ്ക്ക് .

കയ്യോന്നി സമൂലം ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിച്ചാൽ ചുമ ,ജലദോഷം ,ആസ്മ മുതലായവയ്ക്ക് ആശ്വാസം കിട്ടും .കയ്യോന്നി നീര് തേൻ ചേർത്ത് കഴിക്കുന്നതും ചുമ ,ജലദോഷം ,ആസ്മ  എന്നിവയ്ക്ക് നല്ലതാണ് ,കയ്യോന്നി നീര് നസ്യം ചെയ്താൽ ജലദോഷവും തുമ്മലും ശമിക്കും .

തലവേദന മാറാൻ .

കയ്യോന്നി നീരും മുലപ്പാലും ചേർത്ത് നസ്യം ചെയ്താൽ തലവേദന ,സൈനസൈറ്റിസ് കൊണ്ടുള്ള തലവേദന എന്നിവ മാറും .കയ്യോന്നി സമൂലം കഷായം ഉണ്ടാക്കി കഴിക്കുന്നതും തലവേദനയ്ക്ക് നല്ലതാണ് .

കയ്യോന്നി ,പച്ചനെല്ലിക്ക ,ചിറ്റമൃത് ,ഇവ സമാസമം ഇടിച്ചുപിഴിഞ്ഞ നീരിൽ പാലും ചേർത്ത് ഇരട്ടിമധുരവും അരച്ചുചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ പതിവായി തലയിൽ തേച്ചുകുളിക്കുന്നത് തലവേദനയ്ക്കും മുടി നരയ്ക്കാതിരിക്കുന്നതിനും നല്ലതാണ് .കൂടാതെ ശിരസ്സ്,കണ്ണ് ,പല്ല് ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഈ എണ്ണ നല്ലതാണ് .

കയ്യോന്നി ,പച്ചനെല്ലിക്ക എന്നിവ ഒരേ അളവിൽ ഇടിച്ചുപിഴിഞ്ഞ ഒന്നര ലിറ്റർ നീരിൽ ഒരു ലിറ്റർ എണ്ണയും ചേർത്ത് 60 ഗ്രാം ഇരട്ടിമധുരവും അരച്ച് ചേർത്ത് നാലുലിറ്റർ പശുവിൻ പാലും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലയിൽ തേച്ചുകുളിക്കുന്നത് ശിരസ്സ് ,കണ്ണ് ,ചെവി ,പല്ല് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ രോഗങ്ങളും മാറാനും പൊതുവായ ആരോഗ്യത്തിനും നല്ലതാണ് .

കുഞ്ഞുങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് .

കയ്യോന്നി ,പനിക്കൂർക്ക എന്നിവ ഇടിച്ചു പിഴിഞ്ഞ നീരും പച്ചമഞ്ഞളും ചേർത്ത് കാച്ചിയ എണ്ണ കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിച്ചാൽ കുഞ്ഞുങ്ങളുടെ മുടിയുടെ ആരോഗ്യവും ശരീരബലവും വർധിക്കും .

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ .

കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം ദിവസവും കഴിച്ചാൽ രോഗപ്രതിരോധശേ ഷി വർധിക്കും .

ഉദരകൃമി നശിക്കാൻ .

കയ്യോന്നി നീര് ആവണക്കെണ്ണയും ചേർത്ത് ആഴ്ച്ചയിൽ രണ്ടു ദിവസം കഴിച്ചാൽ ഉദരകൃമി നശിക്കും .അര ഔൺസ് കയ്യോന്നി നീരിൽ ഒരു ഔൺസ് ആവണക്കെണ്ണ ചേർത്താണ് കഴിക്കേണ്ടത് .

വലിവ് മാറാൻ .

കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ കടുക്കയുടെ തോടും അരച്ചുകലക്കി എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ വലിവ് മാറിക്കിട്ടും .

ഒച്ചയടപ്പ് മാറാൻ .

കയ്യോന്നി നീരും കുരുമുളകുപൊടിയും തേനും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചാൽ ഒച്ചയടപ്പ് മാറും .കയ്യോന്നി അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും ഒച്ചയടപ്പ് മാറാൻ നല്ലതാണ് .

മോണരോഗങ്ങൾക്ക് .

കയ്യോന്നിയുടെ ഇല വായിലിട്ടുചവച്ചു തുപ്പിയാൽ മോണവീക്കവും മോണപഴുപ്പും മാറിക്കിട്ടും .

വാതരോഗങ്ങൾക്ക് .

കയ്യോന്നി നീര് വെണ്ണയുമായി ചേർത്തുകഴിച്ചാൽ വാത വേദനയ്ക്ക് ശമനമുണ്ടാകും .

വിളർച്ച മാറാൻ .

കയ്യോന്നി ,കൊടുവേലിക്കിഴങ്ങ് ,പുരാണകിട്ടം ,ഇവ തുല്യ അളവിൽ പൊടിച്ചെടുത്ത ശേഷം .ചുക്ക് ,അയമോദകം എന്നിവ മോരിലിട്ടു കുറുക്കി പിഴിഞ്ഞരിച്ച ശേഷം മുകളിൽ പറഞ്ഞ പൊടി ഈ മോരിൽ കലക്കി കഴിച്ചാൽ വിളർച്ച മാറും (പുരാണകിട്ടം - ആലയിൽ ഇരുമ്പ് പഴുപ്പിച്ച് മുക്കുന്ന വെള്ളത്തിൽ കാലങ്ങൾ കൊണ്ട് അടിഞ്ഞു കൂടുന്ന വസ്‌തു )

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post