നറുനീണ്ടി ദാഹശമനിയും ഒപ്പം രോഗശമനിയും

ചർമ്മരോഗങ്ങൾ ,രക്തശുദ്ധി ,ആർത്തവപ്രശ്നങ്ങൾ ,വെള്ളപോക്ക് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് നറുനീണ്ടി .കേരളത്തിൽ ഇതിനെ നറുനണ്ടി ,നന്നാറി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സാരിവ എന്ന സംസ്കൃതനാമത്തിൽ ഈ സസ്യം വ്യാപകമായി അറിയപ്പെടുന്നു .കൂടാതെ സാരിബാ ,അനന്തമൂലം ,ഗോപവല്ലീ തുടങ്ങിയ സംസ്‌കൃതനാമങ്ങളും  ഈ സസ്യത്തിനുണ്ട് .

Botanical name : Hemidesmus indicus    

Family : Apocynaceae (Oleander family)

നറുനീണ്ടി,നറുനീണ്ടി സിറപ്പ്,നറുനീണ്ടി സർബത്ത്,നറുനീണ്ടി ഷെയ്ക്ക്,നറുനീണ്ടി സര്‍ബത്ത്,മരുന്ന്,നാട്ടുവൈദ്യം,നന്നാറി,hemidesmus indicus,indian sarsaparilla,സരസപരില,ശാരീബ,നന്നാരി,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും തരിശുഭൂമിയിലും പറമ്പുകളിലും സ്വാഭാവികമായി നറുനീണ്ടി വളരുന്നു .

സസ്യവിവരണം .

ഒരു ബഹുവർഷ സസ്യമാണ് നറുനീണ്ടി .അത്ര ഉയരത്തിൽ പടർന്നു വളരാത്ത ഒരു വള്ളിച്ചെടി .ഇതിന്റെ തണ്ടുകൾക്ക് പച്ചകലർന്ന തവിട്ടു നിറമാണ് .ഇലകൾക്ക് പച്ചയും നീലയും കലർന്ന നിറമാണ് .ഇലയുടെ നടുവിലൂടെ ഒരു വെളുത്ത വര കാണാം .തണ്ടിന്റെ ഓരോ മുട്ടിലും രണ്ടിലകൾ വീതം കാണാം .ഒന്നുമുതൽ രണ്ടു വർഷം കൊണ്ട് ഇവയുടെ വേരുകൾ കിഴങ്ങായി മാറുന്നു .കിഴങ്ങിന് നല്ല സുഗന്ധമുണ്ട് .ഈ സസ്യത്തിന്റെ ഏതു ഭാഗം മുറിച്ചുനോക്കിയാലും വെളുത്ത പാലുപോലെയുള്ള കറയുണ്ട് .ഡിസംബർ ജനുവരി മാസത്തിലാണ് നറുനീണ്ടി പൂവിടുക .വിത്തുവഴിയാണ് സ്വാഭാവിക വംശവർദ്ധനവ് .മണ്ണിനടിയിലുള്ള കിഴങ്ങ് ഉപയോഗിച്ചും നറുനീണ്ടി വളർത്തിയെടുക്കാം .

രാസഘടന .

നറുനീണ്ടിയുടെ വേരിൽ ഹെമിഡെസ്മിൻ 1 ,ഹെമിഡെസ്മിൻ 2 എന്നീ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു .കൂടാതെ ആൽഫ -അമിരിൻ ,ബീറ്റാ -അമിരിൻ,റൂട്ടിൻ എന്നിവയും അടങ്ങിയിരിക്കുന്നു .

നറുനീണ്ടിയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

English Name - Indian Sarsaparilla

Malayalam Name - Naruneendi.Nannari

Tamil Name- Nannari

elugu Name - Sungandhipala

Kannada Name - Sogade Beru

Hindi Name - Anantamul

Bengali Name - Anantamul

Marathi Name- Upalsari

Gujarati Name- Kapuri

നറുനീണ്ടിയുടെ ഔഷധഗുണങ്ങൾ .

ഔഷധം എന്നതിലുപരി നറുനീണ്ടി ചേർത്തുണ്ടാക്കുന്ന സർബത്ത് ഒന്നാന്തരം ശീതളപാനീയമാണ് .രക്തശുദ്ധിക്കുള്ള ഔഷധങ്ങളിൽ പ്രധാനപ്പെട്ട ഔഷധമാണ് നറുനീണ്ടി .രക്തം ശുദ്ധികരിക്കാനും ചർമ്മരോഗങ്ങൾ ശമിപ്പിക്കാനും ശരീരപുഷ്ടിയുണ്ടാക്കാനും കഴിവുള്ള നന്നാറി മൂത്രവും ,വിയർപ്പും അധികമായി പുറംതള്ളാൻ സഹായിക്കും .നന്നാറി പോഷകമാണ് ശരീരം പുഷ്ടിപ്പെടുത്തുകയും ലൈംഗീക ശേഷി വർധിപ്പിക്കുകയും ചെയ്യും .മുലപ്പാൽ വർധിപ്പിക്കാനുള്ള കഴിവും ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാനുമുള്ള കഴിവ് നന്നാറിക്കുണ്ട് .കൂടാതെ വെള്ളപ്പാണ്ട് ,കുഷ്ഠം,സോറിയാസിസ് മറ്റു ത്വക്ക് രോഗങ്ങൾ .ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന ,അപസ്‌മാരം ,വയറിളക്കം ,പനി ,വെള്ളപോക്ക് ,മുറിവ് ,രക്തശ്രാവം ,സന്ധിവാതം ,രക്തവാതം ,വേദന,പഴുപ്പ് , സിഫിലിസ് ,ഛർദ്ദി ,ശരീരക്ഷീണം ,മൂത്രതടസ്സം എന്നിവയ്‌ക്കെല്ലാം നന്നാറി ഔഷധമാണ് .

ഔഷധയോഗ്യഭാഗം - കിഴങ്ങ് .

രസാദിഗുണങ്ങൾ .

രസം - മധുരം ,തിക്തം 

ഗുണം - സ്നിഗ്ധം 

വീര്യം - ശീതം 

വിപാകം - മധുരം 

nannari,malayalam,nannari sarbath,benefits of nannari,nannari health benefits,nannari sarbath malayalam,naruneendi health benifits malayalam,nannari soda sarbath malayalam,nannari sarbath recipe malayalam,nannari sarbath benefits in tamil,nannari soda sarbath recipe malayalam,nannari sarbath recipe,health benefits,nannari plant,how to make nannari sarbath,nannari juice,malayalam news,health malayalam,benefits of naruneendi,health benefits of naruneendi


നറുനീണ്ടി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

ശാരിബാദ്യാസവം (Saribadyasavam )

വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശാരിബാദ്യാസവം.കരപ്പൻ ,സോറിയാസിസ്,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ,മുഖക്കുരു ,പരു ,ഉപ്പൂറ്റി വിള്ളൽ ,പുകച്ചിൽ, രക്തശുദ്ധി എന്നിവയുടെ ചികിൽത്സയിലും .പ്രമേഹം ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിലും ശാരിബാദ്യാസവം ഉപയോഗിച്ചുവരുന്നു .

ശാരിവാദി വടി (Sarivadi Vati )

ചെവിയിലെ അണുബാധ ,ചെവിയിലെ മൂളൽ ,കേൾവിക്കുറവ് മുതലായവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശാരിവാദി വടി.കൂടാതെ പ്രമേഹം ,രക്തശ്രാവം ,ശ്വാസകോശ രോഗങ്ങൾ ,പനി ,വന്ധ്യത ,അപസ്‌മാരം എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ഗോപാങ്കനാദി കഷായം ( Gopanganadi Kashayam)

അമിതമായിയുള്ള ദാഹവും അമിതമായിയുള്ള പുകച്ചിലും  ലക്ഷണങ്ങളായുള്ള പിത്തജ്വരത്തിന്റെ ചികിൽത്സയിലാണ് ഗോപാങ്കനാദി കഷായം പ്രധാനമായും ഉപയോഗിക്കുന്നത് .കൂടാതെ മൂക്കിലൂടെയുള്ള രക്തശ്രാവം ,അമിത ആർത്തവം ,വൻകുടൽപ്പുണ്ണ്  ,ആമാശയ വീക്കം എന്നിവയുടെ ചികിൽത്സയിലും ഗോപാങ്കനാദി കഷായം ഉപയോഗിക്കുന്നു .

മാതള രസായനം (Mathala Rasayanam)

ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ മാതള രസായനം ഉപയോഗിക്കുന്നു .കൂടാതെ ദഹനപ്രശ്‌നങ്ങൾ ,ഛർദ്ദി ,കുടൽപ്പുണ്ണ് ,പഴുപ്പു നിറഞ്ഞ മുഴകൾ ,വയറ്റിലെ നീര് ,വീക്കം ,നെഞ്ചിലെ പരിക്ക് ,നെഞ്ചുവേദന ,കരൾ രോഗങ്ങൾ ,രക്തസ്രാവം ,,പനി മുതലായവയുടെ ചികിൽത്സയിലും മാതള രസായനം ഉപയോഗിച്ചു വരുന്നു .

മഹാമഞ്ചിഷ്ടാദി കഷായം (Mahamanjishtadi Kashayam)

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാമഞ്ചിഷ്ടാദി കഷായം.ത്വക്ക് രോഗങ്ങൾ ,ഉണങ്ങാത്ത വ്രണങ്ങൾ ,കരപ്പൻ ,സിഫിലിസ് എന്നിവയുടെ ചികിൽത്സയിലും .സന്ധിവാതം ,പൊണ്ണത്തടി ,നേത്രരോഗങ്ങൾ ,എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാവിഷഗർഭ തൈലം (Mahavishagarbha Tailam)

പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ബാഹ്യലേപനമായി ഉപയോഗിക്കുന്ന ഒരു തൈലമാണ് മഹാവിഷ ഗർഭ തൈലം .

മാനസമിത്ര വടകം (Manasamitram Vatakam )

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

അമൃതാദി തൈലം (Amritadi Tailam)

ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ്‌ മുതലായവയുടെ ചികിൽത്സയിൽ അമൃതാദി തൈലം ഉപയോഗിക്കുന്നു .കൂടാതെ വാതസംബന്ധമായ ഉണ്ടാകുന്ന നീര് ,വേദന മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

അരവിന്ദാസവം (Aravindasavam)

 കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരവിന്ദാസവം .കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ ഔഷധം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,കാരണമില്ലാതെ കരയുക, ഉന്മേഷമില്ലായ്‌മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം (Dasamularishtam)

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .

ധാന്വന്തരം കഷായം (Dhanvantaram Kashayam)

പ്രസവാനന്തര ക്ഷീണം അകറ്റാനും ,ദഹനപ്രശ്‌നങ്ങൾ ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് ധാന്വന്തരം കഷായം ഉപയോഗിച്ചു വരുന്നു .

ധാന്വന്തരം തൈലം (Dhanwantharam Thailam)

വാതസംബന്ധമായ രോഗങ്ങൾ ,ഒടിവ് ,ചതവ് ,വേദന തുടങ്ങിയവയ്ക്കും  പ്രസവാനന്തരം ആരോഗ്യം വീണ്ടെടുക്കാനും ധാന്വന്തരം തൈലം ഉപയോഗിക്കുന്നു .

ദ്രാക്ഷാദി കഷായം (Drakshadi Kashayam)

മദ്യം അമിതമായി കഴിച്ചതിനു ശേഷമുള്ള ഹാം​ഗ് ഓവർ മാറാൻ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ പനി ,മഞ്ഞപ്പിത്തം ,തലകറക്കം ,ശരീരം പുകച്ചിൽ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,ഉറക്കമില്ലായ്‌മ ,ശരീരക്ഷീണം ,മൂക്കിലൂടെയുള്ള രക്തശ്രാവം ,രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണക്കുറവ് മുതലായവയുടെ ചികിൽത്സയിലും ദ്രാക്ഷാദി കഷായം ഉപയോഗിക്കുന്നു .

ഗോപീചന്ദനാദി  ഗുളിക (Gopeechandanadi Gulika)

കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ  ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി  ഗുളിക.

ജീവന്ത്യാദി കഷായം (Jivantyadi kashayam)

ചർമ്മരോഗങ്ങളുടെയും പനിയുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീവന്ത്യാദി കഷായം.

കല്യാണക ഘൃതം (Kalyanaka Ghritam)

പനി ,ചുമ ,വിളർച്ച ,മാനസിക വൈകല്യങ്ങൾ .വന്ധ്യത മുതലായവയുടെ ചികിൽത്സയിൽ കല്യാണക ഘൃതം ഉപയോഗിക്കുന്നു .ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു .സ്ത്രീകളുടെ ആർത്തവം ക്രമപ്പെടുത്തുകയും അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു .അതിനാൽ ഭാര്യ -ഭർത്താക്കൻമാർക്ക് ഗർഭധാരണത്തിന് തയാറെടുക്കുന്നതിന് മുമ്പ് ഈ ഔഷധം നിർദേശിക്കുന്നു .

മഹാപഞ്ചഗവ്യഘൃതം (Mahapanchagavya Ghritam)

പനി ,ചുമ ,അപസ്‌മാരം ,ഫിഷർ ,ഫിസ്റ്റുല ,കരൾരോഗങ്ങൾ ,വിളർച്ച ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യഘൃതം ഉപയോഗിക്കുന്നു .

പഞ്ചവല്ക്കാദി തൈലം (Panchavalkadi Kera Tailam)

എക്സിമ ,ഹെർപ്പസ്  മുതലായ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ പഞ്ചവല്ക്കാദി തൈലം ഉപയോഗിക്കുന്നു .

പിണ്ഡതൈലം (Pinda Thailam)

പ്രധാനമായും വാതരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന നീരും വേദനയും ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് പിണ്ഡതൈലം.

naruneendi,naruneendi health benifits malayalam,health benefits,health tips,malayalam,health benefits of naruneendi,naruneendi sarbath,nannari health benefits,health tips malayalam,benefits of naruneendi,food health benefits,naruneendi health tips,naruneendi syrup recipe in malayalam,food supplement health benefits,spicy foods health benefits


നറുനീണ്ടിയുടെ ചില ഔഷധപ്രയോഗങ്ങൾ .

നറുനീണ്ടികഷായം .

60 ഗ്രാം നറുനീണ്ടിക്കിഴങ്ങ് നാരും മൊരിയും കളഞ്ഞ് ചതച്ച് 1200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 200 മില്ലിയാക്കി വറ്റിച്ച് അതിൽ 60 മില്ലി വീതം എടുത്ത് തുല്യ അളവിൽ കാച്ചിയ പാലും ചേർത്ത് കുറച്ചു തേനും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശരീരക്ഷീണം അകറ്റാനും ശരീരശക്തി വർധിപ്പിക്കുന്നതിനും രക്തം വർധിപ്പിക്കുന്നതിനും രക്തശുദ്ധിക്കും നല്ലതാണ് .

നന്നാറിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം പൊടി 100 മില്ലി വെള്ളത്തിൽ തിളപ്പിച്ച് ചൂടാറിയ ശേഷം അരിച്ചെടുത്ത് ഭക്ഷണത്തിന് മുമ്പ് ദിവസവും കഴിക്കുന്നത് ചുമ ,പനി ,ജലദോഷം ,ദഹനപ്രശ്‌നങ്ങൾ ,രക്തശുദ്ധി ,സോറിയാസിസ് ,മറ്റു ത്വക്ക് രോഗങ്ങൾ ,വാതരോഗങ്ങൾ ,ലൈംഗീക ശേഷിക്കുറവ് ,എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ശരീരത്തിലെ ഹോർമോൺ പ്രക്രിയകൾ ശക്തിപ്പെടുത്തി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത് തടയുകയും ചെയ്യും .കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും നന്നാറിക്കുണ്ട് .

നറുനീണ്ടിയുടെ കിഴങ്ങ് ചതച്ച് പാലിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് ചായപോലെ ഉപയോഗിച്ചാൽ ചർമ്മരോഗങ്ങൾ മാറിക്കിട്ടും .നറുനീണ്ടിയുടെ കിഴങ്ങ് ഇട്ട് വെള്ളം തിളപ്പിച്ച് ദാഹശമനി പോലെ ഉപയോഗിക്കുന്നത് ചൊറി ,ചിരങ്ങ് ,വെള്ളപോക്ക് ,രക്തദൂഷ്യം കരൾരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ് .നറുനീണ്ടിക്കിഴങ്ങ് നല്ലതുപോലെ അരച്ച് ഒരു താന്നിക്കയുടെ വലുപ്പത്തിൽ പശുവിൻ പാലിൽ കലക്കി 21 ദിവസം തുടർച്ചയായി കഴിച്ചാൽ ചൊറി ,ചിരങ്ങ് ,ചുമ ,മൂത്രച്ചുടിച്ചിൽ  ,വെള്ളപോക്ക് ,വിഷം എന്നിവ മാറും .

നറുനീണ്ടിക്കിഴങ്ങ് ,ശതാവരിക്കിഴങ്ങ് ,ഞെരിഞ്ഞിൽ എന്നിവ ഒരേ അളവിൽ എടുത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറും .ഇത് മൂത്രച്ചുടിച്ചിൽ ഇല്ലാതാക്കാനും നല്ലതാണ് .

നറുനീണ്ടിയുടെ കിഴങ്ങ് പാലിൽ കാച്ചി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും .നറുനീണ്ടിയുടെ കിഴങ്ങ് പാലിൽ കാച്ചി കഴിക്കുന്നത് രക്തവാതത്തിനും നല്ലതാണ് .മൂത്രം പോകാത്ത അവസ്ഥയിൽ നറുനീണ്ടിയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മതിയാകും .മൂത്രം മഞ്ഞനിറത്തിലോ ചുവപ്പു നിറത്തിലോ പോകുന്നതിനും മൂത്രച്ചുടിച്ചിലിനും നന്നാറിക്കിഴങ്ങ് പാലിൽ തിളപ്പിച്ച് രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ മതിയാകും .

നന്നാറിക്കിഴങ്ങ് ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനിക്ക് ശമനമുണ്ടാകും .നന്നാറിക്കിഴങ്ങ്‌ ,ഇരട്ടിമധുരം ,നാല്പാമരമൊട്ട്  ,കറുക ,ചന്ദനം ,താമരക്കിഴങ്ങ്,രാമച്ചം ,ഇരുവേലി ,എന്നിവ  ഒരേ അളവിൽ പാലിൽ അരച്ച് നെയ്യിൽ ചാലിച്ച് ദേഹമാസകലം പുരട്ടിയാൽ പൊങ്ങൻ പനി ശമിക്കും .നന്നാറിക്കിഴങ്ങ് ,കൊത്തമല്ലി ,ജീരകം എന്നിവ സമമെടുത്ത് ശർക്കരയും ചേർത്തിടിച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറിക്കിട്ടും .കൂടാതെ ചുമ ,ചുട്ടുനീറ്റൽ ,വിഷം ,മൂത്രം ഒഴിക്കുമ്പോഴുള്ള പുകച്ചിലും വേദനയും എന്നിവയ്ക്കും നല്ലതാണ് .

നറുനീണ്ടിക്കിഴങ്ങ് പച്ചക്ക് അരച്ച് തേങ്ങാപ്പാലിൽ കുറുക്കി കഴിച്ചാൽ വായ്പ്പുണ്ണ് മാറിക്കിട്ടും .നറുനീണ്ടിക്കിഴങ്ങ് അരച്ച്  തേങ്ങാപ്പാലിൽ ചേർത്ത് കഴിച്ചാൽ രക്തശ്രാവം ശമിക്കും .ഗർഭിണികൾക്ക്‌ ഒൻപതാം മാസത്തിൽ ഉണ്ടാകുന്ന ഗർഭശ്രാവത്തിനു നറുനീണ്ടി പാൽക്കഷായം ഉണ്ടാക്കി കഴിച്ചാൽ മതിയാകും .നറുനീണ്ടി കഷായമുണ്ടാക്കി തേൻ ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ചുമ മാറും .

നന്നാറിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഹീമോഫീലിയക്ക് നല്ലതാണ് .നന്നാറി കഷായമുണ്ടാക്കി തേൻ ചേർത്ത് കഴിച്ചാൽ ചൂടുകുരു മാറിക്കിട്ടും .നറുനീണ്ടിയുടെ കഷായവും കൽക്കവുമായി നെയ്യ് കാച്ചി കഴിച്ചാൽ എലി കടിച്ചുണ്ടാകുന്ന എല്ലാ വിഷവികാരങ്ങളും ശമിക്കും .പശുവിന്റെ മുലക്കാമ്പ് വിണ്ടുകീറുന്നത് മാറാൻ നന്നാറിക്കിഴങ്ങ് അരച്ചു പുരട്ടിയാൽ മതിയാകും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം


Previous Post Next Post