ചങ്ങലം പരണ്ട സ്ത്രീരോഗങ്ങൾക്ക് ഔഷധം

അസ്ഥികളുടെ ഒടിവ് ,ആർത്തവ പ്രശ്‌നങ്ങൾ ,വെള്ളപോക്ക് ,ദഹനപ്രശ്‌നങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ചങ്ങലംപരണ്ട .കേരളത്തിൽ ചില സ്ഥലങ്ങളിൽ നിലമ്പരണ്ട എന്ന പേരിലും അറിയപ്പെടും .ഇംഗ്ലീഷിൽ ബോൺസെറ്റർ ,അഡമന്റ് ക്രീപ്പർ എന്നീ പേരുകളിലും അറിയപ്പെടുന്നു .ഒടിഞ്ഞ എല്ലുകളെ കൂട്ടി യോചിപ്പിക്കാനുള്ള ഔഷധശക്തി ഉള്ളതുകൊണ്ട് സംസ്‌കൃതത്തിൽ അസ്ഥി സംഹാരി എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നു .കൂടാതെ അസ്ഥിശൃംഖല, വജ്രവള്ളി ,ധാരവള്ളി തുടങ്ങിയ സംസ്‌കൃത നാമങ്ങളുമുണ്ട് .

Botanical name : Cissus quadrangularis    

Family : Vitaceae (Grape family)

Synonyms : Cissus tetraptera, Vitis quadrangularis , Cissus quadrangula

ചങ്ങലം പരണ്ട,#ചങ്ങലം പരണ്ട #,ചങ്ങല പരണ്ട #,ചങ്ങലം,പരണ്ട,_*🍃ചങ്ങലം പരണ്ട എന്ന സസ്യത്തിന്റെ ഗുണങ്ങൾ🍂*_,ചങ്ങലംപരണ്ട,ചങ്ങലംപരണ്ട തൈലം,ചങ്ങലംപരണ്ട ഉപയോഗം,ചങ്ങലംപരണ്ട എണ്ണ വീട്ടിൽ ഉണ്ടാക്കാം,ഔഷധ സസ്യങ്ങൾ,dr.t.l.xavier,dr xavier thaikkadan,back pain dr t l xavier,health talk malayalam,ibs,rheumatic fever,raktha vatham,ama vatham,arthritis,bone setter,cissus quadrangularis,dr t l xavier paravattani,dr xavier ayurveda,healing herbs,ayurvedic herbs


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിൽ ചങ്ങലം പരണ്ട സ്വാഭാവികമായി വളരുന്നു .

സസ്യവിവരണം .

ഒരു വള്ളി സസ്യമാണ് ചങ്ങലം പരണ്ട .ഇതിന്റെ തണ്ടുകൾ തടിച്ചതും ജലം ശേഖരിച്ചു വയ്ക്കുന്ന  പ്രകൃതമുള്ളവയുമാണ് .ഇവയുടെ തണ്ടുകളും ശാഖകളും ചതുരാകൃതിയാണ് .തണ്ടിൽ 8 -10 സെ.മീ അകലത്തിൽ മുട്ടുകളുണ്ട് .ഇലകൾക്ക് ഹൃദയാകൃതിയാണ് .ഇലകൾ ഇളം തണ്ടുകളിലാണ് കാണപ്പെടുക .ചെടി പടർന്നു വളരാനായി തണ്ടുകളിൽ സ്പ്രിങ് പോലെയുള്ള വള്ളികൾ കാണാം .കുലകളായി ഉണ്ടാകുന്ന ഇവയുടെ പൂക്കൾക്ക് വെളുപ്പോ ഇളം പച്ചയോ നിറമായിരിക്കും .ഇവയുടെ കായകൾ ചെറുതും ഗോളാകൃതിയുള്ളവയുമാണ് .

ചങ്ങലംപരണ്ട ഇനങ്ങൾ .

ഒറ്റപ്പരണ്ട ,ദ്വിപരണ്ട ,ചങ്ങലം പരണ്ട എന്നിങ്ങനെ ഈ സസ്യം മൂന്നിനങ്ങളുണ്ട് .ഒറ്റപ്പരണ്ടയുടെ തണ്ടുകൾ ഉരുണ്ടിരിക്കും .ദ്വിപരണ്ടയുടെ തണ്ടുകൾ പരന്നിരിക്കും .ചങ്ങലം പരണ്ടയുടെ തണ്ടുകൾ നാലു കോണോടുകൂടി ചതുരാകൃതിയിലാണ് .

രാസഘടകങ്ങൾ .

ചങ്ങലം പരണ്ടയിൽ കാൽസ്യം ഓക്സലേറ്റ് ,കരോട്ടിൻ ,അസ്കോർബിക് ആസിഡ് ,പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു .

വിവിധ ഭാഷകളിലെ പേരുകൾ .

English name - Bone setter plant, Edible stemmed vine, veldt grape, 

Malayalam name - Changalamparanda

Tamil name-  Pindai, Perandai valli 

Telugu name - Nalleru, Nallerutige

Kannada name- Mogaroli

Hindi name - Hadjod, hadjora

Marathi name - Kandvel

Bengali name - Hodjoda

Gujarati name - Hadsankal

changalamparanda oil,changalamparanda,changalamparanda in malayalam,changalamparanda oil making malayalam,changalamparanda uses in malayalam,changalam paranda oil in malayalam,changalamparanda medicinal uses,changalam paranda oil,#changalamparanda malayalam#,changalamparanda tailam,changalamparanda oil kottakkal,malayalam,changalamperanda oil,changalamparanda enna,#changalamparanda oil for body pain#,#uses of changalamparanda#,kerala health tips in malayalam


ഔഷധയോഗ്യഭാഗങ്ങൾ .

തണ്ട് ,ഇല 

രസാദിഗുണങ്ങൾ .

രസം -മധുരം 

ഗുണം -രൂക്ഷം ,ലഘു 

വീര്യം -ഉഷ്‌ണം 

വിപാകം -മധുരം 

ചങ്ങലം പരണ്ടയുടെ ഔഷധഗുണങ്ങൾ .

മധുരരസത്തോടു കൂടിയ ചങ്ങലം പരണ്ട ദീപനവും പാചനവുമാണ് .രക്തശ്രാവത്തെ ശമിപ്പിക്കും .ഇതിൻറെ തണ്ട് അസ്ഥികളുടെയും സന്ധികളുടെയും ആകൃതിയോടു കൂടിയതാണ് .ഒടിഞ്ഞ അസ്ഥികളെ കൂട്ടി യോചിപ്പിക്കും ,അസ്ഥികളെയും സന്ധികളെയും ശക്തിപ്പെടുത്തും .രക്തം ശുദ്ധികരിക്കും ,ആർത്തവപ്രശ്നങ്ങൾ പരിഹരിക്കും .വെള്ളപോക്ക് ശമിപ്പിക്കും .ത്വക്ക് രോഗങ്ങൾ ,പൊള്ളൽ ,മുറിവ്, വ്രണം,ക്ഷതം  എന്നിവയ്ക്കും നല്ലതാണ് .കാമം വർധിപ്പിക്കും .വായുകോപം ,വിശപ്പില്ലായ്‌മ ,മലബന്ധം ,പനി ,സ്കർവി എന്നിവയ്ക്കും  നല്ലതാണ് .ചെവിവേദന ,ചെവിപഴുപ്പ് എന്നിവയ്ക്കും നല്ലതാണ് .അമിതവണ്ണം ,സന്ധിവാതം ,ലൈംകീക രോഗങ്ങൾ ,വിരബാധ ,മൂലക്കുരു ,ഉയർന്ന കൊളസ്‌ട്രോൾ ,പ്രമേഹം ,പെപ്റ്റിക് അൾസർ മുതലായവയുടെ ചികിൽത്സയിലും ചങ്ങലം പരണ്ട ഔഷധമായി ഉപയോഗിക്കുന്നു .തമിഴ്‌നാട്ടിൽ ചങ്ങലം പരണ്ട ചേർത്തുള്ള വടയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കി കഴിക്കുന്നത് സാധാരണമാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . ചങ്ങലം പരണ്ട ചൊറിച്ചിലുണ്ടാക്കുന്ന ഒരു ഔഷധിയാണ് . അതിനാൽ ചങ്ങലം പരണ്ട ഔഷധമായി ഉപയോഗിക്കുമ്പോൾ വൈദ്യ നിർദ്ദേശത്തിലും ,മേൽനോട്ടത്തിലും മാത്രം ഉപയോഗിക്കുക .

ചങ്ങലം പരണ്ട ചേരുവയുള്ള ചില ഔഷധങ്ങൾ .

ലാക്ഷാഗുഗ്ഗുലു (Lakshaguggulu Tablet).

അസ്ഥി സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഔഷധമാണ്‌  ലാക്ഷാഗുഗ്ഗുലു.അസ്ഥികളുടെ ഒടിവ് ,ഉളുക്ക് ,കണങ്കാൽ വേദന ,പുറം വേദന ,ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ ചികിൽത്സയിൽ  ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .ഇത് അസ്ഥികളുടെയും സന്ധികളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുന്നു .ലാക്ഷാദി ഗുഗ്ഗുലു എന്ന പേരിലും ഈ ഔഷധം അറിയപ്പെടുന്നു .

വ്യോക്ഷാദി കഷായം (Vyoshadi Kashayam).

അനീമിയ അഥവാ വിളര്‍ച്ചയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വ്യോക്ഷാദി കഷായം.

വലിയ ചിഞ്ചാദി ലേഹം (Valiya Chinchadi Leham) .

മഞ്ഞപ്പിത്തം ,വിളർച്ച ,പനി ,വിശപ്പില്ലായ്‌മ ,ദഹനക്കേട് ,വായ്‌നാറ്റം തുടങ്ങിയവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും വലിയ ചിഞ്ചാദി ലേഹം ഉപയോഗിച്ചു വരുന്നു .

ചങ്ങലം പരണ്ടയുടെ ചില ഔഷധപ്രയോഗങ്ങൾ .

ഒടിഞ്ഞ അസ്ഥി കൂട്ടി യോജിപ്പിക്കാനുള്ള കഴിവ് ചങ്ങലം പരണ്ടയ്ക്കുണ്ട് .ഒടിഞ്ഞ ഭാഗം പഞ്ഞിയിൽ പൊതിഞ്ഞ ശേഷം പലകകൊണ്ട് വച്ചുകെട്ടണം .ശേഷം ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീര് പലകകൾക്കിടയിലെ പഞ്ഞിയിലേക്ക് ഒഴിച്ചു കൊടുക്കണം .ഇപ്രകാരം പല ആവർത്തി ചെയ്‌താൽ ഒടിവിലെ നീര് വലിഞ്ഞ് ഒടിഞ്ഞ അസ്ഥികൾ കൂടിച്ചേരും ചങ്ങലം പരണ്ട ചതച്ച് ദിവസവും വച്ചുകെട്ടുന്നതും ഫലപ്രദമാണ് .ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീരിൽ ചങ്ങലം പരണ്ട അരച്ചതും എള്ളെണ്ണയിൽ പാകത്തിൽ കാച്ചി അരിച്ചെടുത്ത് ഒടിവിനും ചതവിനും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .ഇത് വാത വേദനകൾക്കും നല്ലതാണ് .ചങ്ങലം പരണ്ടയുടെ നീര് ചതവ് പറ്റിയ ഭാഗത്ത് പുരട്ടിയാൽ ചതവ് സുഖപ്പെടും .പക്ഷെ ചൊറിച്ചിലുണ്ടാകും .

ALSO READ : പൂവരശ് ഔഷധഗുണങ്ങൾ .

ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ 2 ലിറ്റർ നീരിൽ 100 മില്ലി നെയ്യും 200 മില്ലി വേപ്പെണ്ണയും .100 ഗ്രാം ചെന്നിനായകവും ചേർത്ത് അരക്കു പാകത്തിൽ കാച്ചി അരിച്ചെടുക്കുന്ന തൈലം ഉളുക്ക് ,ചതവ് ,നീര് വേദന ,എന്നിവയ്‌ക്കെല്ലാം പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .

ചങ്ങലം പരണ്ടയുടെ ഇലയും തണ്ടും പച്ചയ്ക്ക് ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് നീരിൽ അതെ അളവിൽ തേനും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം കഴിച്ചാൽ ക്രമം തെറ്റിയ ആർത്തവം ക്രമത്തിലാകും .അമിത ആർത്തവത്തിന് ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീരിൽ ചന്ദനം ,നെയ്യ് ,തേൻ എന്നിവ ചേർത്ത് കഴിക്കുന്നത് നല്ലതാണ് .നെയ്യും തേനും വിരുദ്ധാഹാരങ്ങളാണ്.അതിനാൽ ഒരേ അളവിൽ എടുക്കരുത്. വ്യത്യസ്ത അളവിൽ വേണം എടുക്കാൻ .ആർത്തവ വേദനയ്ക്ക് ചങ്ങലം പരണ്ട ഉണക്കിപ്പൊടിച്ച പൊടി വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കുന്ന പതിവ് നാട്ടിൻ പുറങ്ങളിലുണ്ട് .

സ്ത്രീകളുടെ അസ്ഥിശ്രാവം അഥവാ വെള്ളപോക്കിന് ഒരു ഔഷധമാണ് ചങ്ങലം പരണ്ട .ഇതിന്റെ ഇളം തണ്ടുകൾ ചമ്മന്തിയരച്ച് ദിവസവും കഴിക്കുന്നത് വെള്ളപോക്കിനു നല്ലതാണ് .3 കിലോ ചങ്ങലം പരണ്ട 2 ഇടങ്ങഴി വെള്ളവും ചേർത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ 24 കഴഞ്ച് നിലപ്പനക്കിഴങ്ങും അരച്ചു കലക്കി നാഴി പശുവിൻ നെയ്യും ചേർത്ത് കാച്ചി അരിച്ച് ഒരു സ്പൂൺ വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ അസ്ഥിശ്രാവം അഥവാ വെള്ളപോക്ക്  മാറും .കൂടാതെ വിളർച്ച ,ശരീരം മെലിച്ചിൽ ,നടുവേദന എന്നിവയും മാറിക്കിട്ടും .

ചങ്ങലം പരണ്ടയുടെ ഇളം തണ്ടുകളും ഇലയും കൂടി നിഴലിൽ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .3 ഗ്രാം  പൊടി ഇഞ്ചിനീരിൽ ചേർത്ത് കഴിക്കുന്നതും ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് .ചങ്ങലം പരണ്ടയുടെ നീരിൽ മല്ലി ,ഏലയ്ക്ക ,ഇഞ്ചി എന്നിവ ചേർത്ത് അരച്ചു കഴിച്ചാൽ വായുകോപം മാറിക്കിട്ടും .ചങ്ങലം പരണ്ടയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ,ചെവി പഴുപ്പ് മുതലായവ മാറിക്കിട്ടും .കൈമുട്ടു വേദന ,കഴുത്തു വേദന എന്നിവയ്ക്ക് ചങ്ങലം പരണ്ട അരച്ചു പുരട്ടുന്നത് നല്ലതാണ് .

സിദ്ധവൈദ്യത്തിൽ പ്രമേഹം .പൈൽസ് ,ആസ്മ ,ചുമ ,പനി ,അമിതവണ്ണം , ,ലൈംകീക രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ചങ്ങലം പരണ്ട ഔഷധമായി ഉപയോഗിക്കുന്നു .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post