കുടങ്ങൽ കഴിച്ചാൽ എന്നും ചെറുപ്പമായിരിക്കാം

ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് മുത്തിൾ അഥവാ കുടങ്ങൽ .കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ കേരളത്തിൽ പ്രാദേശികമായി അറിയപ്പെടുന്നു .ചർമ്മരോഗങ്ങൾ ,മാനസികരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക്  കുടങ്ങൽ ആയുർവ്വേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇന്ത്യൻ പെന്നിവേർട്ട് എന്ന പേരിലും സംസ്‌കൃതത്തിൽ മണ്ഡുകപർണ്ണി ,മണ്ഡുകി,ബ്രഹ്മി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു 

Botanical name: Centella asiatica    

Family: Apiaceae (Carrot family)

Synonyms: Hydrocotyle reniformis , Centella hirtella, Hydrocotyle asiatica

കുടങ്ങൽ,കൊടുങ്ങൽ,കൊടുങ്ങൽ കുറുക്ക്,കുടങ്ങല്‍,കുടങ്ങലിന്റെ ഗുണങ്ങൾ,കുടകൻ,കുടവൻ,കുടകന്‍,കൊടുങ്ങല്‍,ഔഷധ സസ്യങ്ങൾ,ayurveda training,health,kerala,dr.t.l.xavier,dr.xavier ayurveda,ayurveda doctor near me,dr xavier thaikkadan,ayurveda doctor xavier,dr t l xavier thrissur,kerala ayurveda,health talk malayalam,ottamooli,healing herbs,benincasa hispida,ash gourd,koosmandam


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം നനവുള്ള പ്രദേശങ്ങളിലും ,പാടത്തും ,തോട്ടുവക്കിലും ,വയൽവരമ്പുകളിലെല്ലാം കുടങ്ങൽ വളരുന്നു .

സസ്യവിവരണം .

നിലത്തു പടർന്നു വളരുന്ന ഒരു ചെറുസസ്യം .ശിഖിരങ്ങളോടു കൂടിയ നേർത്ത ബലം കുറഞ്ഞ തണ്ടുകളാണ് ഇവയുടേത്‌ .തണ്ടിന്റെ മുട്ടുകളുടെ താഴെ ഭാഗത്ത് വേരുകൾ കാണപ്പെടുന്നു .വേരിന്റെ എതിർദിശയിൽ തണ്ടുകളുടെ മുട്ടുകളിൽ നിന്നും മുകളിലോട്ട് ഇലയും കാണാം .ഒരു മുട്ടിൽ 3 മുതൽ 6 ഇലകൾ വരെ കാണും .ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു .ഇലകളുടെ ഇടയിൽ നിന്നും  3 മുതൽ 6 വരെ പൂക്കളുള്ള ചെറിയ പൂങ്കുലകൾ ഉണ്ടാകുന്നു .ജൂൺ -ജൂലൈ മാസത്തിലാണ് ഇവ പൂക്കുന്നത് .

രാസഘടകങ്ങൾ .

കുടങ്ങളിൽ ഏഷ്യാറ്റിക്കോസൈഡ് ,ബ്രഹ്മിനോസൈഡ് , ഐസോതാൻകുനിസൈഡ് എന്നി ഗ്ലൈക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു .കൂടാതെ ഫ്ളാവനോയിഡുകൾ ,സ്റ്റിറോയിഡുകൾ ,ഏഷ്യാറ്റിക് അമ്ലം എന്നീ രാസപദാർത്ഥങ്ങളും ബാഷ്‌പീകരണ ശേഷിയുള്ള ഒരു തൈലവും അടങ്ങിയിരിക്കുന്നു .

വിവിധ ഭാഷകളിലെ പേരുകൾ .

English name : Asiatic pennywort,Indian pennywort 

Mlayalam name : Kodangal, Mutthil 

Tamil name: Vallari Kirai

Telugu name: Manduka brahmi,Sarasvathy Aku

Kannada name : Ondelaga soppu

Hindi name : Brahmi, Bengsag

Bengali name : Thulkudi

Gujarati name: Khanda Brahmi

Marathi name: Karivana ,Karivan

രസാദിഗുണങ്ങൾ .

രസം - കഷായം ,മധുരം 

ഗുണം - ലഘു ,സരസം 

വീര്യം -ശീതം 

വിപാകം - മധുരം 

പ്രഭാവം -മേധ്യം 

കുടങ്ങലിന്റെ ഔഷധഗുണങ്ങൾ .

മുത്തിൾ സമൂലം (വേരോടെ മൊത്തമായും ) ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ ഒരു ബ്രെയിൻ ടോണിക്കായി മുത്തിൾ ഉപയോഗിക്കുന്നു .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .ധാതുപുഷ്ടിയും യൗവനവും നിലനിർത്തും .തലച്ചോറിനെ ബാധിക്കുന്ന മിക്ക രോഗാവസ്ഥകളിലും മുത്തിൾ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട് .മുലപ്പാൽ വർധിപ്പിക്കുകയും ശുദ്ധിയാക്കുകയും ചെയ്യും .കുടങ്ങളിൽ അടങ്ങിയിരിക്കുന്ന ബ്രഹ്മിനോസൈഡ് രാസഘടകം ഉറക്കമുണ്ടാക്കും .അതിനാൽ മാനസിക പ്രശ്നങ്ങൾ ,അപസ്മാരം ,ഭ്രാന്ത് ,ബുദ്ധിക്കുറവ് ,ഉറക്കക്കുറവ് തുടങ്ങിയവയുടെ ചികിൽത്സയ്‌ക്കും കുടങ്ങൽ ഔഷധമായി ഉപയോഗിക്കുന്നു .പനി ,ചുമ ,ആസ്മ ,അലർജി, തലവേദന,ബ്രോങ്കൈറ്റിസ് ,പീനസം, ഹൃദ്രോഗം എന്നിവയ്ക്കും കുടങ്ങൽ  ഔഷധമാണ് .

ചർമ്മരോഗങ്ങൾക്കും മുത്തിൾ ഔഷധമാണ് .സോറിയാസിസ് ,കുഷ്ടം ,വ്രണങ്ങൾ ,ചതവ് ,മുറിവുകൾ .എന്നിവയ്‌ക്കെല്ലാം കുടങ്ങൽ ഔഷധമായി ഉപയോഗിക്കാം .മൂത്രാശയരോഗങ്ങൾക്കും ,ഉദരരോഗങ്ങൾക്കും മുത്തിൾ ഔഷധമാണ് .നീര് ,വേദന ,വീക്കം ,ആമവാതം ,മഞ്ഞപ്പിത്തം,ആർത്തവ പ്രശ്നങ്ങൾ എന്നിവയ്‌ക്കെല്ലാം കുടങ്ങൽ ഔഷധമാണ് .മുകളിൽ പറഞ്ഞ രോഗാവസ്ഥകളിൽ എല്ലാം തന്നെ  കുടങ്ങൽ ഇടിച്ചുപിഴിഞ്ഞ നീര് 5 മുതൽ 10 മില്ലി വരെ കഴിക്കാവുന്നതാണ് .ഉണക്കിപ്പൊടിച്ച പൊടി ഒരു ടീസ്പൂൺ വരെ ചൂടുവെള്ളത്തിൽ കഴിക്കാവുന്നതാണ് .ബ്രഹ്മിക്ക് പകരമായും മുത്തിൾ ഉപയോഗിക്കാറുണ്ട് .

പത്തിലകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് മുത്തിൾ .കർക്കിടകമാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന  ഔഷധ കഞ്ഞിയോടൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് പത്തിലത്തോരൻ .ചേമ്പില ,തകരയില ,തഴുതാമയില ,കുമ്പളത്തില, മത്തയില ,ചീര, ചേനയില ,പയറില,ചൊറിതനത്തിന്റെ ഇല,മുള്ളൻ ചീര എന്നിവയാണ് പത്തിലകൾ എന്ന് അറിയപ്പെടുന്നത് . 

എന്നാൽ ചില സ്ഥലങ്ങളിൽ അഞ്ചിലച്ചി ,കുമ്പളത്തില ,മത്തയില ,മണിത്തക്കാളി ,മുള്ളൻചീര ,പയറില ,ഉപ്പൂഞ്ഞല്‍,തഴുതാമയില ,തകരയില ,കുടങ്ങല്‍ എന്നിവയും പത്തിലകളായി കണക്കാക്കുന്നു . ഇവയുടെ  ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാമെന്നാണ് പ്രധാനം .ഈ ഇലകൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുണ്ട്.

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

കുടങ്ങൽ ചേരുവയുള്ള ചില ഔഷധങ്ങൾ .

ബ്രാഹ്മരസായനം (Brahma Rasayanam) .

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .

മുസ്താദി മർമ്മക്വാഥം (Mustadi MarmaKwatham) .

ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന, അസ്ഥിക്ഷയം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മുസ്താദി മർമ്മക്വാഥം.

മുസ്താദി മർമ്മകഷായം (Mustadi Marmakashayam) .

അസ്ഥികളുടെ ഒടിവ് ,ഉളുക്ക് ,ക്ഷതം ,ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ മുസ്‌താദി മർമ്മകഷായം ഉപയോഗിക്കുന്നു .

വലിയ ചിഞ്ചാദി ലേഹം (Valiya Chinchadi Leham) .

മഞ്ഞപ്പിത്തം ,വിളർച്ച ,പനി ,വിശപ്പില്ലായ്‌മ ,ദഹനക്കേട് ,വായ്‌നാറ്റം തുടങ്ങിയവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും വലിയ ചിഞ്ചാദി ലേഹം ഉപയോഗിച്ചു വരുന്നു .

അഭ്രഭസ്മം (Abhra Bhasmam (101) capsule).

ആസ്മ ,പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,ചർമ്മരോഗങ്ങൾ ,രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയുടെ ചികിൽത്സയിലും സ്ത്രീപുരുഷ വന്ധ്യതാ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

കരിമ്പിരുമ്പാദി കഷായം (Karimbirumbadi Kashayam).

മഞ്ഞപിത്തം ,മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദമരുന്നാണ് കരിമ്പിരുമ്പാദി കഷായം.

മുത്തിൾ,മുത്തിൾ ഇല,മുത്തിള്,മുത്തിൾ ചമ്മന്തി,മുത്തിൾ വായ്പ്പുണ്ണ്,മുത്തിൾ ആരോഗ്യ ഗുണങ്ങൾ,കരിമുത്തിള്‍,മുത്തിള്‍ ചമ്മന്തി,kodungal മുത്തിള്‍,മുത്തശ്ശി വൈദ്യം,muthil ( മുത്തിൾ ) chutney| rg's platter| dosa chutney| idly chutney|,മൂത്രത്തിൽ കല്ല്,ഓർമ്മശക്തി,ബുദ്ധിശക്തി,സരസ്വതി,ഗർഭപാത്രം,കരിന്തക്കാളി,#youtubeshorts,#shorts,#muthil,#herbalplants,#herbs,#centellaasiatica,muthil medicinal plants,simple tips,muthil chammanthi,kudangal chammanthi


കുടങ്ങലിന്റെ ചില ഔഷധപ്രയോഗങ്ങൾ .

കുടങ്ങൽ ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഔഷധമാണ് .ശീത വീര്യമാണ് .ഇലക്കറിയായോ  ഔഷധമായോ അമിതമായ അളവിൽ കഴിച്ചാൽ വാതദോഷം വർധിക്കുകയും മയക്കം ,തലകറക്കം, തലവേദന ,ശരീരക്ഷീണം  തുടങ്ങിയവയ്ക്ക് കാരണമാകാം .കൂടാതെ ചർമ്മത്തിൽ ചൊറിച്ചിലുമുണ്ടാകാം .എന്നാൽ ചെറിയ അളവിൽ കഴിച്ചാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല താനും .

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര്  ഒരു ടീസ്പൂണ്‍ വീതം വെണ്ണയും ചേർത്ത് കുട്ടികൾക്ക് പതിവായി രാവിലെ കൊടുത്താൽ അവരുടെ ബുദ്ധിശക്തിയും ധാരണാശക്തിയും  വർധിക്കും .ഇങ്ങനെ കഴിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുടങ്ങലിന്റെ ഇല അരച്ച് അരിപ്പൊടിയിൽ ചേർത്ത് ശർക്കരയും ചേർത്ത് കുഴച്ച് വാഴയിലയിൽ പരുത്തി അപ്പം പോലെ ചുട്ട്  കൊടുക്കാവുന്നതാണ് .

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരും സമൂലം അരച്ചതും ചേർത്ത് നെയ്യ് കാച്ചി 10 ഗ്രാം വീതം ദിവസവും കഴിച്ചാൽ ശരീരശക്തി ,ബുദ്ധിശക്തി എന്നിവ വർധിക്കുകയും ദീർഘകാല യൗവനം കൈവരിക്കുകയും ചെയ്യും .അപസ്‌മാരം ,ഉന്മാദം ,മാനസികരോഗങ്ങൾ ,ഉറക്കക്കുറവ് എന്നിവയ്‌ക്കെല്ലാം ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് . കുടങ്ങൽ ഉണക്കിപ്പൊടിച്ച പൊടി ഒരു ടീസ്പൂൺ വീതം നെയ്യിലോ തേനിലോ ചേർത്ത് കഴിക്കുന്നതും ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മില്ലി വരെ  കഴിക്കുന്നതും മുകളിൽ പറഞ്ഞ രോഗങ്ങൾക്കെല്ലാം നല്ലതാണ്.

ALSO READ : ഇടംപിരി വലംപിരിയുടെ ഔഷധഗുണങ്ങൾ .

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ സോമലത അരച്ചതും ചേർത്ത് പശുവിൻ നെയ്യിൽ കാച്ചി ഒരു ടീസ്പൂൺ വീതം പതിവായി കഴിച്ചാൽ അപസ്‌മാരം ,മുദ്ധിമാന്ദ്യം ,മാനസിക രോഗങ്ങൾ തുടങ്ങിയ തലച്ചോർ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ശമനമുണ്ടാകും .

കുഷ്ടം ,സോറിയാസിസ് ,വ്രണം മുതലായ ത്വക്ക് രോഗങ്ങൾക്ക് കുടങ്ങൽ അകത്തും പുറത്തും ഔഷധമായി ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ചർമ്മരോഗങ്ങൾക്കും വ്രണത്തിനും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .ഇത് വാത വേദനകൾക്കും നീരിനും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .കുടങ്ങൽ പച്ചയ്ക്ക് അരച്ചും ചർമ്മരോഗങ്ങൾക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .2 മുതൽ 4 ഗ്രാം വരെ ഉണങ്ങിയ പൊടിയോ 5  മില്ലി വരെ നീരോ  എല്ലാ ചർമ്മരോഗങ്ങൾക്കും പതിവായി ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കാം .കുടങ്ങലും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും .

കുടങ്ങലിന്റെ ഇല അരച്ച് ഒരു ടീസ്പൂൺ വീതം മോരിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുന്നതു മുറിവുകൾ പെട്ടന്ന് കരിയാൻ സഹായിക്കും . കുടങ്ങലും പച്ചമഞ്ഞളും ചേർത്തരച്ച് ചതവ് പറ്റിയ ഭാഗത്ത് പുരട്ടുന്നത് ചതവ് മാറുന്നതിന് ഉത്തമമാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ കാർകോകിലരി അരച്ച് പുറമെ പുരട്ടിയാൽ പൊള്ളലും പൊള്ളൽ മൂലമുണ്ടായ പാടുകളും പൂർണ്ണമായും മാറിക്കിട്ടും . 

കുടങ്ങൽ ,പച്ചമഞ്ഞൾ എന്നിവ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ മോരിൽ ചേർത്ത് കഴിക്കുന്നത് വായ്‌നാറ്റം മാറാൻ ഉത്തമമാണ് .കൂടാതെ വായ്പ്പുണ്ണിനും കുടലിലെ അൾസറിനും,മഞ്ഞപ്പിത്തത്തിനും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്. കുടങ്ങൽ സമൂലം അരച്ച് പശുവിൻ പാലിലോ തേനിലോ ചേർത്ത് കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് ഔഷധമാണ് .കുടങ്ങൽ ,പച്ചമഞ്ഞൾ ,കീഴാർനെല്ലി എന്നിവ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കുടങ്ങലിന്റെ രണ്ടോ മൂന്നോ ഇലകൾ പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് കരൾ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .

കുടങ്ങൽ ഇടിച്ചു പിഴിഞ്ഞ നീര്  അര ഔൺസ് വീതം പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത ചുമ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് നല്ലതാണ് .ഇത് ശരീരബലം വർധിപ്പിക്കുന്നതിനും ,പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ,ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .

കുടങ്ങലിന്റെ 3 ഇലയും 3 കുരുമുളകും കൂടി 41 ദിവസം തുടർച്ചായി കഴിച്ചാൽ അലർജി മൂലമുണ്ടാകുന്ന തുമ്മൽ ശമിക്കും .കുടങ്ങൽ .തുളസി ,കയ്യോന്നി എന്നിവ ഇടിച്ചു പിഴിഞ്ഞ നീരിൽ രക്തചന്ദനം പൊടിയും ചേർത്ത് വെളിച്ചണ്ണയിൽ കാച്ചി പച്ചക്കർപ്പൂരവും ചേർത്ത് ഇറക്കി എടുക്കുന്ന എണ്ണ തലയിൽ പതിവായി തേച്ചുകുളിച്ചാൽ വിട്ടുമാറാത്ത ജലദോഷം ,തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും .

കുടങ്ങലിന്റെ ഇലയും കുരുമുളകും ചേർത്തരച്ച് കഴിക്കുന്നത് എക്കിൾ മാറാൻ നല്ലതാണ് .കുടങ്ങലും ,കുരുമുളകും ,മഞ്ഞളും ഒരേ അളവിൽ അരച്ച് തഴുതാമയില നീരിൽ 41 ദിവസം തുടർച്ചയായി കഴിച്ചാൽ രക്തസമ്മർദവും ഹൃദ്രോഗവും ശമിക്കും .

കുടങ്ങലിന്റെ ഇലയും മൂന്നു കുരുമുളകും ചേർത്തരച്ച് ഒരു നെല്ലിക്ക വലുപ്പം ദിവസവും കഴിക്കുകയും വായിൽ പകുതി വെള്ളം നിറച്ച് സംസാരിച്ചു ശീലിക്കുകയും ചെയ്‌താൽ വിക്ക്‌ മാറിക്കിട്ടും .കുടങ്ങലിന്റെ ഇലയുടെ നീരും ,പാലും ,ഇരട്ടിമധുരവും പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് അവർക്കുണ്ടാകുന്ന ചർമ്മരോഗങ്ങൾ ,രക്തദുഷ്ടി ,മഞ്ഞപ്പിത്തം ,പനി എന്നിവയ്ക്ക് നല്ലതാണ് .കുടങ്ങലിന്റെ ഇല നീരിൽ ഇരട്ടിമധുരം അരച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മാനസിക രോഗങ്ങൾ ശമിക്കും . 

കുട്ടികളുടെ വയറിളക്കത്തിന് കുടങ്ങലിന്റെ മൂന്നോ നാലോ ഇലകൾ ജീരകവും പഞ്ചസാരയും ചേർത്ത് കൊടുത്താൽ മതിയാകും . മുത്തിൾ ഉണക്കി പൊടിച്ച ചൂർണ്ണം ഒരു ടീസ്പൂൺ വീതം കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്കിന് ഔഷധമാണ് .കുടങ്ങൽ .തുളസിക്കതിർ ,പൊൻകരണ്ടി വേരിന്മേൽ തൊലി ,ഉണക്കനെല്ലിക്ക ,ഉലുവ ,ജീരകം എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം പ്രമേഹം ,രക്തസമ്മർദം ,ജലദോഷം ,കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം ഔഷധമാണ് .

കൊടിഞ്ഞി തലവേദനയ്ക്കും കുടങ്ങൽ ഔഷധമാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കാലിന്റെ തള്ളവിരലിൽ ഒഴിച്ചു നിർത്തിയാൽ മതിയാകും .വലതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റെ തള്ളവിരലിലും .ഇടതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ വലതുകാലിന്റെ തള്ളവിരലിലുമാണ് നീര് ഒഴിച്ചു നിർത്തേണ്ടത് .സൂര്യയോദയത്തിനു മുമ്പായിട്ടു വേണം ഇപ്രകാരം ചെയ്യാൻ .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

   

Previous Post Next Post