മുരിക്കിലയിൽ മാറാത്ത രോഗങ്ങളില്ല

ആർത്തവപ്രശ്‌നങ്ങൾ ,ചർമ്മരോഗങ്ങൾ ,ദഹനക്കേട് ,മൂത്രാശയ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിക്ക് .കേരളത്തിൽ ഇതിനെ മുള്ള് മുരിക്ക്,  വെൺമുരിക്ക് ,മുൾമുരിക്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ഇന്ത്യൻ കോറൽ ട്രീ എന്ന പേരിലും സംസ്‌കൃതത്തിൽ പാരിഭദ്ര ,പാരിജാതം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name: Erythrina variegata    

Family: Fabaceae (pea family)

Synonyms :Erythrina orientalis , Erythrina indica, Erythrina alba

മുരിക്ക്,മുരിക്ക് വണ്ടി,മുൾമുരിക്ക്,വെൺമുരിക്ക്,പെണ്‍മുരിക്ക്,ഉണ്ടാക്കാം,ക്രിഫ്റ്റ്,മുള്ള്,മുള്ളിലമരം,കാർഷികവർത്തകൾ,മുത്തശ്ശി വൈദ്യം,pepper cultivation,spices,crop,high-density,intensified,krishi,earn money,agriculture,farming,kurumulaku,grow pepper,#thornyplants #indiancaroltree #tigersclaw #fabaceae #erythrina #rabitsfavourite,mullumurikk,floweringtrees,flowering,gardening,gardengossips,krishiarivukal,reemz,reemzbasket


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യ ,ശ്രീലങ്ക ,പാകിസ്ഥാൻ ,ചൈന ,മ്യാന്മാർ ,തായ്‌ലാന്റ്,മലേഷ്യ എന്നിവിടങ്ങളിലൊക്കെ മുരിക്ക് കാണപ്പെടുന്നു .മുരിക്കിന്റെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും മുരിക്ക് ധാരാളമായി കാണപ്പെടുന്നു .

രൂപവിവരണം .

അധികം ഉയരത്തിൽ വളരാത്ത നിറയെ മുള്ളുകളുള്ള ഒരു ചെറിയ മരമാണ് മുരിക്ക് .ഇല പൊഴിക്കുന്ന സ്വഭാവമുണ്ട് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു ,ഇലകൾക്ക് 10 മുതൽ 15 സെ.മീ നീളവും അത്രതന്നെ വീതിയുമുണ്ടാകും .ചുവപ്പ് നിറത്തിലാണ് ഇവയുടെ പൂക്കൾ .ഇല പൊഴിഞ്ഞ  നഗ്‌നമായ ശാഖകളിലാണ് പൂക്കൾ ഉണ്ടാകുന്നത് .അഗ്രം കൂർത്ത്  വളഞ്ഞിരിക്കുന്ന പോഡാണ് ഇവയുടെ ഫലം .ഓരോ ഫലത്തിലും 6 മുതൽ 8 വിത്തുകൾ വരെ കാണും .കമ്പ് മുറിച്ചു നട്ടും വിത്തുകൾ പാകിയും തൈ എടുക്കാവുന്നതാണ് .

മുരിക്കിന്റെ ഉപയോഗം .

ആടുകളുടെയും മുയലുകളുടെയും ഇഷ്ടപ്പെട്ട ആഹാരമാണ് മുരിക്കില .പണ്ടുകാലത്ത് പൂവരശിന്റെ ഇലയിൽ ഇഡലി ഉണ്ടാക്കുന്നതുപോലെ മുരിക്കിലയിലും ഇഡലി ഉണ്ടാക്കിയിരുന്നു .കൃഷിയിടങ്ങളിൽ മുളകുകൊടി പടർത്താനും  വേലിക്കമ്പായും മുരിക്ക് ഉപയോഗിച്ചിരുന്നു ,തടിക്ക് ഈടും ബലവും തീരെയില്ല .തീപ്പട്ടി നിർമ്മാണത്തിന് ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട് .മുരിക്കിന്റെ പൂക്കളും ,തളിരിലകളും ഒരു കാലത്ത് തോരനും കറികളുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു .കൂടാതെ മുരിക്കിൻ തൊലി വസ്ത്രം അലക്കാനും ഉപയോഗിച്ചിരുന്നു .പണ്ടുകാലത്ത് കുട്ടികൾ വണ്ടി ഉണ്ടാക്കിയിരുന്നതും മുരിക്കിന്റെ തടികൊണ്ടാണ് .

വിവിധ ഭാഷകളിലെ പേരുകൾ .

English name - Indian Koral tree ,Tiger's Claw, Lenten tree

Malayalam name - Mulmurukku, Murik

Tamil name -  Civappu-moccai, Kincukam

Telugu name - Badida Chettu, Badachipa Chettu

Kannada name - Halivana, Haaluvana

Hindi name - Pharhada, Farhad, Pangra

Marathi name - Pangara

Gujarati name – Pararu

മുരിക്ക് ഇല,കരി മുരിക്ക്,മുരിക്ക് പൂവ്,മുള്ളു മുരിക്ക്,മുരിക്ക് ഇല ഗുണങ്ങള്,മുരിക്കിന് കായ


മുരിക്കിന്റെ ഔഷധഗുണങ്ങൾ .

മുരിക്കിന്റെ തൊലി ദഹനം വർധിപ്പിക്കും .വായുകോപം ശമിപ്പിക്കും .കുടൽ വിരകളെ നശിപ്പിക്കും .ആർത്തവ പ്രശ്‌നങ്ങൾ ,ക്രമം തെറ്റിയ ആർത്തവം ,ആർത്തവ വേദന ,ആർത്തവം ഇല്ലാത്ത അവസ്ത എന്നിവ പരിഹരിക്കും .രക്തം ശുദ്ധീകരിക്കും .അമിതവണ്ണം ,പനി ,ചുമ ,ചർമ്മരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും .വീക്കവും വേദനയും ശമിപ്പിക്കും .ചെവി വേദന ,പല്ലുവേദന ,തലവേദന ,ചെന്നിക്കുത്ത് ,ചെങ്കണ്ണ് ,കാൽമുട്ട് വേദന ,നടുവേദന ,വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് ,ഉറക്കക്കുറവ് പരിഹരിക്കും .മുലപ്പാൽ വർദ്ധിപ്പിക്കും ,ലൈംഗീക പ്രശ്നങ്ങൾ, ഉദ്ധാരണക്കുറവ് ,താൽപര്യമില്ലായ്മ  എന്നിവയ്ക്കും നല്ലതാണ് .പണ്ടുകാലങ്ങളിൽ ഇൻകുബേറ്ററുകൾ പോലെയുള്ള ആധുനിക ഉപകരണങ്ങൾ ഇല്ലാത്ത കാലഘത്തിൽ ഗ്രാമ പ്രദേശങ്ങളിൽ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ മുരിക്കിലയിൽ പൊതിഞ്ഞു കിടത്തിയിരുന്നതായി പറയപ്പെടുന്നു .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

മുരിക്ക് ചേരുവയുള്ള ചില ഔഷധങ്ങൾ .

കിംശുകപത്രാദി കേരതൈലം (Kimsukapatradi Kera Tailam).

എക്സിമ,ചർമ്മത്തിലെ ചൊറിച്ചിൽ ,ചർമ്മ അലർജി ,ഫംഗസ് അണുബാധ മുതലായവയുടെ ചികിൽത്സയിൽ കിംശുകപത്രാദി കേരതൈലം ഉപയോഗിക്കുന്നു .

മഹാനാരായണ തൈലം (Maha  Narayana Tailam).

സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാ നാരായണ തൈലം ഉപയോഗിച്ചു വരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കാനും നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .ദേവാസുര യുദ്ധത്തിൽ പരിക്കേറ്റ ദേവന്മാരെ പഴയ സ്ഥിതിയിലാക്കാൻ സാക്ഷാൽ മഹാവിഷ്ണുവിനാൽ നിർമ്മിക്കപ്പെട്ട തൈലമാണിത് ,അതിനാലാണ് നാരായണ തൈലം എന്ന പേര് .പക്ഷാഘാതം ,വിറയൽ ,കഴുത്തിനുണ്ടാകുന്ന പിടുത്തം .കൈകാലുകൾക്കുണ്ടാകുന്ന ശോഷം .മാനസിക അസ്വസ്ഥതകൾ .സ്ത്രീ വന്ധ്യത ,തലവേദന ,പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന ,പേശി സന്ധി വേദനകൾ ,ഒടിവു ചതവുകൾ ,വിവിധ തരം വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മഹാനാരായണ തൈലം ഉപയോഗിച്ചു വരുന്നു .മൈഗ്രെയ്ൻ ,വിഷാദം തുടങ്ങിയവയുടെ ചികിൽത്സയിൽ തലയിൽ പുരട്ടുന്നതിനും ഈ തൈലം ഉപയോഗിക്കുന്നു .

വിഴാൽവേരാദി  കഷായം (Vizhalveradi Kashayam).

ആർത്തവ വേദന ,വയറു വീർപ്പ് ,വിരശല്ല്യം മുതലായവയുടെ ചികിൽത്സയിൽ വിഴാൽവേരാദി  കഷായം ഉപയോഗിച്ചു വരുന്നു .

മഹാരാജപ്രസാരണീ തൈലം (Maharajaprasarani Tailam).

നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്കും .സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം  സൂചിപ്പിച്ചിരിക്കുന്നു .

മുറിവെണ്ണ (Murivenna).

മുറിവ് ,വ്രണങ്ങൾ ,പൊള്ളൽ .ഒടിവ് ,ചതവ് ,ഉളുക്ക് ,വേദന എന്നിവയ്‌ക്കെല്ലാം മുറിവെണ്ണ സാധാരണയായി ഉപയോഗിക്കുന്നു .വാതസംബന്ധമായ രോഗങ്ങൾ .അസ്ഥികളുടെ തേയ്‌മാനം തുടങ്ങിയ അവസ്ഥകളിൽ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .

ഗോപാൽ തൈലം (Shri Gopal Tailam )

നാഡീ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ഗോപാൽ തൈലം .ഇത് തലയിലും നെറ്റിയിലും പുരട്ടുന്നതിലൂടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ സഹായിക്കുന്നു .പുരുഷൻ മാരിലെ ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിന് ലിംഗത്തിൽ ലേപനം ചെയ്യാൻ  ഈ തൈലം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .കൂടാതെ സ്ത്രീകളിലെ ആർത്തവ വേദനയ്ക്ക് ഇത് വയറിൽ പുരട്ടുവാനും ഉപയോഗിക്കുന്നു .

അഭയലവണ (Abhaya Lavana).

കരൾ, പ്ലീഹ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഭയലവണ.

indian coral tree,coral tree,medicinal plants of india,indian medicinal trees,indian coral tree identification,variegated coral tree/ erythrina indica,medicinal plant database,medicinal tree,medicinal herbs of rajasthan,coral tree in hindi,indian medicinal plants,benefits of australian coral tree,common coral tree,bird on coral tree,#coral tree,coral tree ke fayde,coral tree benefits,benefits of coral tree,health benefits of coral tree


ഔഷധയോഗ്യഭാഗങ്ങൾ .

തൊലി ,ഇല - മുരിക്കിന്റെ ഇലയോ തൊലിയോ ഔഷധമായി ഉപയോഗിക്കുമ്പോൾ  ഒരു വൈദ്യ നിർദ്ദേശത്തിലും  മേൽനോട്ടത്തിലും മാത്രം ഉപയോഗിക്കുക.

മുരിക്കിന്റെ ചില ഔഷധ പ്രയോഗങ്ങൾ .

മുരിക്കിന്റെ ഇല അരച്ചു പുരട്ടുന്നത് മുറിവിന് നല്ലതാണ് .മുരിക്കിന്റെ ഇല നീരും വെറ്റില നീരും ചേർത്തു പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .ഇല നീര് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടുന്നത് ചൊറിക്കും പുഴുക്കടിക്കും നല്ലതാണ് .ഇലയുടെ നീര് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറിക്കിട്ടും ,മുരിക്കിന്റെ ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ തൊലി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ചിരുന്ന ശേഷം പിറ്റേന്ന് വാറ്റിയെടുക്കുന്ന തൈലം കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ തൈലം രണ്ടോ മൂന്നോ തുള്ളി ചെവിയിലൊഴിച്ചാൽ ചെവിവേദനയ്‌ക്ക്‌ പെട്ടന്ന് ശമനം കിട്ടും .

മുരിക്കിന്റെ ഇല  നീര് 10 -15 മില്ലി കഴിച്ചാൽ തലവേദന ,ചെന്നിക്കുത്ത് എന്നിവയ്ക്ക് ശമനമുണ്ടാകും .മുരിക്കിന്റെ ഇല അരച്ച് മോണയിൽ പുരട്ടിയാൽ പല്ലുവേദനയ്‌ക്ക്‌ ശമനമുണ്ടാകും .മുരിക്കിന്റെ ഇല  നീര്  കഞ്ഞിവെള്ളവുമായി ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ് .മുരിക്കില തേങ്ങാപ്പാലിൽ പുഴുങ്ങിക്കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിക്കും .

ALSO READ : പൂവരശ് ഔഷധഗുണങ്ങൾ .

മുരിക്കില നീരിൽ തിപ്പലിപ്പൊടി ചേർത്ത് കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾക്ക് നല്ലതാണ് .മുരിക്കില ഉണക്കിപ്പൊടിച്ചത് ഒരു സ്പൂൺ പൊടി 2 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് അരിച്ചെടുക്കുന്ന കഷായം ക്രമം തെറ്റിയ ആർത്തവത്തിനും ആർത്തവ വേദനയ്ക്കും നല്ലതാണ്.ഈ .കഷായം ദഹനക്കേട്‌ ,വിശപ്പില്ലായ്‌മ ,മലബന്ധം ,ഉദ്ധാരണക്കുറവ് ,രക്തശുദ്ധി ,പനി ,ചുമ ,മൂത്രനാളിയിലെ അണുബാധ ,വിരശല്ല്യം ,അമിതവണ്ണം ,പ്രമേഹം ,ഉറക്കക്കുറവ് ,മുലപ്പാൽ വർധന ,നടുവേദന ,മുട്ടുവേദന ,വാത രോഗങ്ങൾ,കൊളസ്‌ട്രോൾ  എന്നിവയുടെ ചികിൽത്സയിലെല്ലാം ഉപയോഗിക്കുന്നു .

മുരിക്കിന്റെ തൊലി അരച്ച് 5 ഗ്രാം വീതം പാലിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ പുരുഷന്മാരിലെ കാമാസക്തി വർധിക്കും .മൂത്രം ഒഴിക്കുമ്പോഴുള്ള വേദന പുകച്ചിൽ എന്നിവ മാറാൻ മുരിക്കില നീര് കഴിക്കുന്നത് നല്ലതാണ് .മുരിക്കിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും എല്ലാ മൂത്രസംബന്ധമായ വൈഷമ്യങ്ങൾക്കും നല്ലതാണ് .ചർമ്മരോഗങ്ങൾക് മുരിക്കില അരച്ച് പുറമെ പുരട്ടാവുന്നതാണ് .മുരിക്കില നീരും സമം കരിനൊച്ചിയില നീരും എള്ളെണ്ണയിൽ കാച്ചിയെടുക്കുന്ന തൈലം ചെവിയിലുണ്ടാകുന്ന  എല്ലാ രോഗങ്ങൾക്കും നല്ലതാണ് .മുരിക്കിന്റെ പൂവ് ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട്  കഴുകുന്നത് വാതപ്പരു (ചോരക്കുരു) മാറാൻ നല്ലതാണ് .

മുരിക്കില, മുരിങ്ങയില, ആവണക്കില.പുളിയില, ഉമ്മത്തില എന്നിവ ഒരേ അളവിൽ എടുത്ത് അരിഞ്ഞ് തുണിയിൽ കിഴികെട്ടി ആവിയിൽ പുഴുങ്ങി ഏതെങ്കിലും തൈലങ്ങൾ പുരട്ടിയ ശേഷം കിഴി കുത്തുന്നത് നടുവേദന ,മുട്ടുവേദന തുടങ്ങിയ എല്ലാ വേദനകൾക്കും നല്ലതാണ് .മുരിക്കില ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് ദന്തരോഗങ്ങൾക്ക് നല്ലതാണ് .മുരിക്കില നീര് നന്നായി അരിച്ച് കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് മാറാൻ നല്ലതാണ് .പൂവാങ്കുരുന്നില നീരിൽ തുണിമുക്കി ഉണക്കി തിരിയാക്കി ആവണക്കെണ്ണയിൽ മുക്കി കത്തിച്ച് മുരിക്കിൻ തൊലിയിൽ നെയ്യ് പുരട്ടി തീയുടെ മുകളിൽ കമഴ്ത്തിപ്പിടിച്ചു ശേഖരിക്കുന്ന കരി കൺമഷിയായി ഉപയോഗിക്കുന്നു ,ഈ കൺമഷി എല്ലാ നേത്രരോഗങ്ങളെയും ശമിപ്പിക്കുന്നതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post