പൂവരശിൽ മറാത്ത ചർമ്മരോഗങ്ങളില്ല

ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് പൂവരശ് .കേരളത്തിൽ ഇതിനെ ചീലാന്തി ,പൂപ്പരുത്തി ,പൂപരുത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ പോർഷ്യാ ട്രീ ,ഇന്ത്യൻ ടൃൂളിപ്പ് ട്രീ എന്ന പേരുകളിലും സംസ്‌കൃതത്തിൽ ഹരിപുച്ഛ ,പരിഷ ,കമണ്ഡലം ,ഗർഭഭാണ്ഡം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Thespesia populnea      

Family : Malvaceae (Mallow family)

Synonyms : Abelmoschus acuminatus, Hibiscus blumei, Hibiscus populneus

പൂവരശ്,പൂവരശ്ശ്,പൂവരശ് ഇല,പിൽവരശ്,പൂവാംകുറുന്തൽ,പൂപ്പരത്തി പൂവ്,പൂപരിത്തി,പൂപ്പരത്തി,പൂപ്പരുത്തി,അമൃതവര്‍ഷിണി,മുത്തശ്ശി വൈദ്യം,ചീലാന്തി,ആരോഗ്യം,മരുന്ന്,ആയുർവേദം,പാരമ്പര്യം,പാരമ്പര്യ മരുന്നുകൾ,വൈദ്യം,മരങ്ങൾ,നാട്ടറിവ്,നാടിൻ്റെ നന്മ,പ്രകൃതി,പ്രകൃതി സംരക്ഷണം,ശീലം,ഇല,ഔഷധഗുണമുള്ള ഇലകൾ,ത്വക് രോഗം,ത്വക് രോഗങ്ങൾക്ക് മരുന്ന്,ആര്യ വൈദ്യം,കേരളത്തിലെ വൃക്ഷങ്ങൾ,ഭാരതത്തിലെ വൃക്ഷങ്ങൾ,malayalam,india,kerala,mallu,herbal,medicine


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിൽ തീരപ്രദേശങ്ങളിലും കായലോരപ്രദേശങ്ങളിലും പൂവരശ് സുലഭമായി കാണപ്പെടുന്നു .കേരളത്തിൽ നാട്ടിൻപുറങ്ങളിൽ പൂവരശ് ധാരാളമായി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ നേപ്പാൾ ,ശ്രീലങ്ക ,ഭൂട്ടാൻ ,മ്യാന്മാർ ,പാകിസ്ഥാൻ ,ചൈന ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പൂവരശ് വളരുന്നു .

സസ്യവിവരണം .

10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് പൂവരശ് .ചെമ്പരത്തിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .തൊലിയുടെ പുറം ചാരനിരത്തിലും അകം ചുവന്നുമിരിക്കും .ഇലകൾക്ക് നല്ല മിനുസമുള്ളതും ഹൃദയാകാരവുമാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .പൂക്കൾ മഞ്ഞ നിറത്തിലും പൊഴിയാറാകുമ്പോൾ റോസ് നിറത്തിലും കാണപ്പെടുന്നു .പേര് സൂചിപ്പിക്കുന്ന പോലെ  വർഷം മുഴുവൻ ഈ വൃക്ഷത്തിൽ പൂക്കൾ കാണപ്പെടുന്നു .ആപ്പിൾ പോലെ ചെറിയ ഫലങ്ങളാണ് ഇവയുടേത് .വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .അതിനാൽ കമ്പുകൾ മുറിച്ചു നട്ടാണ് പൂവരശ് വളർത്തുന്നത് .

ഒരു കാലത്ത് കേരളത്തിൽ ഇഡലി ഉണ്ടാക്കിയിരുന്നത് പൂവരശിന്റെ ഇലയിലാണ് .തടിക്ക് കാതലും വെള്ളയുമുണ്ട് .കാതലിന് തവിട്ടു കലർന്ന ചുവപ്പു നിറമാണ് .തടിക്ക് നല്ല ഈടും ബലവുമുണ്ട് .ഇതിന്റെ തടി ചിതൽ എടുക്കുകയില്ല .അതിനാൽ ഇതിന്റെ വെള്ളയുൾപ്പടെ ഫർണീച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ചില രാജ്യങ്ങളിൽ പൂവരശിന്റെ  തളിര് ഇലയും പൂവും ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട് ,

രാസഘടന .

പൂവരശിന്റെ തൊലിയിൽ ടാനിനും .കാതലിൽ റെസിനും വിത്തിൽ ഫോസ്‌ഫേററിക്‌ അമ്ലവും പൂവിൽ പൊപ്പൾനിയോൾ . ഗോസ്റ്റിപോൽ എന്നീ പദാർഥങ്ങളും അടങ്ങിയിരിക്കുന്നു .

വിവിധ ഭാഷകളിലെ പേരുകൾ .

English Name : Indian Tulip Tree , Portia Tree

Malayalam Name : Poovarasu

Tamil Name : Puvarasu

Kannada Name : Bugari Mara

Telugu Name : Ganga Ravi Chettu

Hindi Name : Parasapeepala

Bengali Name : Paku

രസാദിഗുണങ്ങൾ .

രസം - തിക്തം .കഷായം 

ഗുണം - ലഘു ,രൂക്ഷം 

വീര്യം - സമശീതോഷ്ണം 

വിപാകം - കടു 

poovarasu,health,poovarasu leaf,tamil health tips,health tips,poovarasa maram,poovarasu flower,poovarasu tree uses,poovarasu tree in tamil,medicinal benefits of poovarasu,poovarasu tree uses in tamil,poovarasu tree,poovarasu wood,health tips of poovarsu maram,healthy tips for poovarsu,poovarasu benefits,poovarasu tree image,poovarasu medicinal uses,benefits of poovarasu,medicinal uses of poovarasu,poovarasan tree benefits,poovarasu tree in english


പൂവരശ് ഔഷധഗുണങ്ങൾ .

തൊലി ,ഇല ,പൂവ് ,വിത്ത് ,വേരിന്മേൽ തൊലി എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ .രക്തം ശുദ്ധീകരിക്കും .രക്തശ്രാവം തടയും .ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,വെള്ളപ്പാണ്ട് ,കുഷ്‌ഠം തുടങ്ങിയ എല്ലാവിധ ത്വക് രോഗങ്ങളെയും ശമിപ്പിക്കും .കൂടാതെ ക്ഷതം ,മുറിവുകൾ ,വ്രണം ,വീക്കം ,പ്രമേഹം ,വയറിളക്കം ,വെള്ളപോക്ക്, കരൾ രോഗങ്ങൾ ,ശരീരം പുകച്ചിൽ ,മൂത്രനാളിയിലെ അണുബാധ എന്നിവയ്‌ക്കെല്ലാം പൂവരശ് ഔഷധമാണ് .ഇതിന് അണുനാശക ശക്തിയുണ്ട് .

നാട്ടിൻ പുറങ്ങളിൽ പൂവരശിന്റെ തൊലി കൊണ്ട്  കഷായ മുണ്ടാക്കിയും എണ്ണ കാച്ചിയും ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതിന്റെ ഇലകൾ അരിയോടൊപ്പം അരച്ച് കരിപ്പെട്ടിയും ചേർത്ത് കുറുക്കി പ്രസവരക്ഷ ഔഷധമായി ഉപയോഗിക്കാറുണ്ട് .ഇതിന്റെ ഇലകളിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ കീമോതെറാപ്പിക്ക്‌ വിധേയരായ രോഗികളിൽ രക്തത്തിന്റെ അളവും പ്ലേറ്റ്ലറ്റുകളുടെ കൗണ്ടും കൂടും .

പൂവരശിന്റെ തൊലിയിട്ട് കാച്ചിയെടുക്കുന്ന എണ്ണ ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇതിന്റെ തൊലി വെട്ടിനുറുക്കി കഷായ മുണ്ടാക്കി കഴിച്ചാലും എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .പൂവരശിന്റെ ഇളം കായ മുറിക്കുമ്പോൾ കിട്ടുന്ന പശപോലെയുള്ള ദ്രാവകം എല്ലാ ത്വക്‌രോഗങ്ങൾക്കും നല്ലതാണ് ,ഇത് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .മാസമുറ കൃത്യമല്ലാത്ത സ്ത്രീകൾക്ക് പൂവരശിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് .

ഇലയ്ക്ക് നീരും വേദനയും ഇല്ലാതാക്കാനുള്ള കഴിവുണ്ട് .ഇല അരച്ച് ആവണക്കെണ്ണയും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ സന്ധികളിൽ പുരട്ടിയാൽ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും കുറയും .പുറംതൊലിയുടെ കഷായം മുറിവുകൾ കഴുകാൻ ഉപയോഗിക്കാം .കൂടാതെ ഈ കഷായം കൊണ്ട്  യോനി കഴുകിയാൽ യോനിയിലെ അണുബാധ മാറിക്കിട്ടും .വേരിന്മേൽ തൊലിയുടെ കഷായം പ്രമേഹത്തിന് ഉത്തമമാണ് .

ALSO READ : ഇടംപിരി വലംപിരിയുടെ ഔഷധഗുണങ്ങൾ .

ഇലയുടെ കഷായം രക്തശുദ്ധിക്ക് നല്ലതാണ് .ഫാറ്റി ലിവർ ഉള്ളവർ പൂവരശിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും  കുരുന്നിലകൾ ചവച്ച് കഴിക്കുന്നതും ഉത്തമമാണ് ..പൂവരശിന്റെ ഇലയിൽ ഇഡലിയുണ്ടാക്കി കഴിക്കുന്നത് എല്ലാ ത്വക് രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും നല്ലതാണ് .കൂടാതെ കരളിന്റെ ആരോഗ്യത്തിനും നല്ലതാണ് .പൂവരശിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാൽചൂടുകുരു മാറിക്കിട്ടും .കൂടാതെ ശരീരവേദന മാറാനും നല്ലതാണ് .പൂവരിശിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വെള്ളപ്പാണ്ടിന്‌ ഔഷധമാണ് .

പൂവരശിന്റെ ഇലകൾ അരച്ച് വ്രണങ്ങളിൽ പുരട്ടുവാൻ ഉപയോഗിക്കാം .പൂവരശിന്റെ ഉണങ്ങിയ ഇല കത്തിച്ചു കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് ചൊറി , ചിരങ്ങ് , കരപ്പൻ എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം  പൂവരശിന്റെ കായ മുറിക്കുമ്പോൾ കിട്ടുന്ന പശപോലെയുള്ള ദ്രാവകം പുഴുക്കടിക്ക് മരുന്നാണ് ,ഇത് പുഴുക്കടിയുള്ള ഭാഗത്ത് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .പൂവരശിന്റെ പൂവ് മുറിവിനും കീട വിഷബാധയ്ക്കും നല്ലതാണ് .പൂവ് അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

ചീലാന്തി,ശീലം,കേരളത്തിലെ വൃക്ഷങ്ങൾ,ഭാരതത്തിലെ വൃക്ഷങ്ങൾ,മരുന്ന്,പ്രകൃതി,നാടിൻ്റെ നന്മ,പ്രകൃതി സംരക്ഷണം,പാരമ്പര്യ മരുന്നുകൾ,ത്വക് രോഗങ്ങൾക്ക് മരുന്ന്,ഗപ്പി കുഞ്ഞ് പെട്ടെന്ന് വളരാൻ,അമൃതവര്‍ഷിണി,പൂവരശ്,ആരോഗ്യം,ആയുർവേദം,പാരമ്പര്യം,വൈദ്യം,മരങ്ങൾ,നാട്ടറിവ്,ഇല,ഔഷധഗുണമുള്ള ഇലകൾ,ത്വക് രോഗം,ആര്യ വൈദ്യം,malayalam,india,kerala,mallu,herbal,medicine,traditional medicine,ayurveda,natural medicine,nature,guppy fries growth increase


പൂവരശ് ചേരുവയുള്ള ചില ഔഷധങ്ങൾ .

കാമിലാരി ക്യാപ്‌സ്യൂൾ (Kamilari capsule )

കരൾരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കാമിലാരി ക്യാപ്‌സ്യൂൾ.മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ,മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറുകൾ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

യഷ്ടീമധുകാദി തൈലം (Yashtimadhukadi Kera Tailam).

ചൊറി ,ചൊറിച്ചിൽ ,സ്കാബീസ്,കരപ്പൻ മുതലായവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാൻ യെഷ്ടീമധുകാദി തൈലം ഉപയോഗിക്കുന്നു .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post