പനിക്കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ

 പനി ,ചുമ ,ജലദോഷം ,ആസ്മ ,തലവേദന ,ദഹനക്കേട് ,വയറിളക്കം ,ഉദരകൃമി മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക.കേരളത്തിൽ പ്രാദേശികമായി നവര ,കഞ്ഞിക്കൂർക്ക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ കൺട്രി ബോറേജ് ,ഇന്ത്യൻ ബോറേജ് എന്നീ പേരുകളിലും സംസ്‌കൃതത്തിൽ കർപ്പൂരവല്ലി ,സുഗന്ധവാളക ,പാഷാണഭേതി ,പർണയവാനി ,പാഷാണഭേത എന്നീ പേരുകളിലും അറിയപ്പെടുന്നു .തമിഴിൽ പൊതുവെ കർപ്പൂരവല്ലി എന്ന പേരിൽ അറിയപ്പെടുന്നു .

Botanical name: Coleus amboinicus    

Family: Lamiaceae (Mint family)

Synonyms: Coleus aromaticus, Plectranthus aromaticus ,Plectranthus amboinicus.

പനിക്കൂർക്ക,പനിക്കൂർക്കൽ,പനിക്കൂറർക്ക,പനിക്കൂർക്ക ഇല കൊണ്ട് ഒറിഗാനോ,പനിക്കൂർക്ക തിളപ്പിച്ച വെള്ളം,പനികൂർക്കൽ,പനിക്കൂര്‍ക്ക,കഞ്ഞിക്കൂർക്ക,പനി,നീർക്കെട്ട്,പണികൂർക്ക ela/hair grwth/hair ഫാസ്റ്റ് resut,കഫക്കെട്ട് മാറാൻ എളുപ്പവഴി,ഒറിഗാനോ തയ്യാറാക്കുന്ന വിധം,പര്‍ണയവനി


വിതരണം .

ഇന്ത്യയിലുടനീളം വീട്ടുവളപ്പിൽ നട്ടുവളർത്തുന്നു .

സസ്യവിവരണം ,

ശരാശരി 90 സെ.മീ ഉയരത്തിൽ വരെ വളരുന്ന ഒരു ബഹുവർഷ ഔഷധി .ഇലയും തണ്ടും രോമാവൃതമാണ് ,ഇല ഞെരുടി മണപ്പിച്ചാൽ ഒരു പ്രത്യേക സുഗന്ധമുണ്ടാകും .ഇലകൾ ഹൃദയാകാരമോ വൃത്താകാരമോ ആയിരിക്കും .ഇലകൾക്ക് 2 .5 മുതൽ 5 സെ.മീ നീളം കാണും .ഇലകളുടെ അരികുകൾ ദന്തുരമാണ് .ഇലയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു .ഇവയുടെ തണ്ടുകൾ മാംസളമാണ് .ശിഖിരങ്ങളുടെ അഗ്രത്തിൽ അനേകം പുഷ്പങ്ങൾ ഉണ്ടാകുന്നു .പുഷ്പങ്ങളുടെ ബാഹ്യദളപുടങ്ങൾക്ക് ഇളം പർപ്പിൾ നിറമാണ് .

രാസഘടന .

പനിക്കൂർക്കയിൽ ഒരു ബാഷ്പശീലതൈലം ഉണ്ട്  .ഈ തൈലത്തിൽ കാർവക്രോൾ എന്ന ഒരു രാസവസ്‌തു അടങ്ങിയിരിക്കുന്നു .ഇവ കൂടാതെ സിർസിമാരിറ്റിൻ ,β സിറ്റോസ്‌റ്റെറോൾ ,β-D ഗ്ലുക്കോസൈഡ് ,ഒലിയാനോലിക്, ഡിഹൈഡ്രോക്സി ഒലീൻ ,ക്രാറ്റിജനിക് ,പാമോലിക് ,ടോർമെൻറിക് എന്നീ രാസവസ്തുക്കളും പനിക്കൂർക്കയുടെ ഇലയിൽ അടങ്ങിയിരിക്കുന്നു .

വിവിധ ഭാഷകളിലെ പേരുകൾ .

English name - Country borage, Indian mint, Indian borage 

Malayalam name - Panikoorka

Tamil name - Karpooravalli

Telugu name - Karuvacru, Suganda vallekam, Karpoorvalli

Kannada name - Dodda patre, Sambrani, Sambrani soppu 

Hindi name - Patta ajwayin, Amroda, Patherchur, pathercheer 

Marathi name - Pan ova

Bengali name - Pathar choor, Paterchur,Amalkuchi

Gujarathi name - Ovapan

പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ .

വീട്ടമ്മമാരുടെ ഉറ്റ സുഹൃത്താണ് പനിക്കൂർക്ക.ഗുണത്തിൽ ലഘുവും തീഷ്‌ണവുമാണ് .ഉഷ്‌ണ വീര്യമുള്ളതാണ് .പനി കുറയ്ക്കും .കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കും .ഉറക്കക്കുറവ് പരിഹരിക്കും .കുട്ടികൾക്കുണ്ടാകുന്ന പനി ,ചുമ ,ജലദോഷം ,വയറുവേദന എന്നിവ ശമിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .മൂത്രവിരേചനീയമാണ് .മൂത്രവസ്‌തിയെ ശുദ്ധമാകും .വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും .യോനിയിൽ നിന്നുള്ള ശ്രാവത്തെ ശമിപ്പിക്കും .പഴകിയ ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന എന്നിവ ശമിപ്പിക്കും .വായുകോപം ,വായ്‌നാറ്റം ,വയറിളക്കം ,കോളറ ,മലേറിയ ,കരൾരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .കൈകാൽ വീക്കം ,വയറുകടി ,കൃമിശല്ല്യം എന്നിവയ്ക്കും നല്ലതാണ് .പനിക്കൂർക്കയുടെ വേര് കഷായമുണ്ടാക്കി കഴിക്കുന്നത് എല്ലാ രോഗത്തിനും നല്ലതാണ് .പനിക്കൂർക്കയുടെ ഇല വാറ്റിയെടുക്കുന്ന തൈലം കടുത്ത പനി ,വയറുകടി ,ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവയ്ക്ക് നല്ലതാണ് .

പനിക്കൂർക്കയില കൊണ്ട് നല്ല പലഹാരമുണ്ടാക്കാം  .പനിക്കൂര്‍ക്കയില കടലമാവില്‍ മുക്കിപ്പൊരിച്ചാല്‍ സ്വാദിഷ്ടമായ ബജി ഉണ്ടാക്കാം . ചുക്കുകാപ്പിയിലെ ഒരു ചേരുവ കൂടിയാണ് പനിക്കൂർക്ക .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

പനിക്കൂർക്ക ചേരുവയുള്ള ചില ഔഷധങ്ങൾ .

ഗോപീചന്ദനാദി ഗുളിക (Gopeechandanadi Gulika).

കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ  ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി  ഗുളിക.

അഭ്രഭസ്മം ഗുളിക (Abhra Bhasmam (101) capsule).

ആസ്മ ,പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,ചർമ്മരോഗങ്ങൾ ,രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയുടെ ചികിൽത്സയിലും സ്ത്രീപുരുഷ വന്ധ്യതാ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

പുളിലേഹം (Pulileham).

പ്രസവാനന്തര പരിചരണം ,ആർത്തവ വേദന ,അമിതവണ്ണം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ പുളിലേഹം ഉപയോഗിക്കുന്നു .ഇതിനെ പുളിലേഹ്യം ,പുളിങ്കുഴമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു .

ഉരമരുന്നു ഗുളിക (Uramarunnu Gulika).

കുട്ടികളിലെ പനി ,ചുമ ,വയറുവേദന ,വയറിളക്കം ,ഛർദ്ദി ,വിരശല്ല്യം മുതലായവയുടെ ചികിൽത്സയിൽ ഉരമരുന്നു ഗുളിക ഉപയോഗിക്കുന്നു .

Vasakot syrup.

ചുമ ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Grahanimihira Tailam.

വയറിളക്കം ,ഛർദ്ദി ,പനി ,ചുമ ,ആസ്മ ,മഞ്ഞപ്പിത്തം ,മൂത്രാശയ സംബന്ധമായ രോഗങ്ങൾ ,മൂലക്കുരു ,അകാലനര .മുതലായവയുടെ ചികിൽത്സയിൽ അകമേ കഴിക്കാനും പുറമെ പുരട്ടുവാനും ഈ തൈലം ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗങ്ങൾ .

ഇല  ,വേര് .

രസാദിഗുണങ്ങൾ .

രസം -തിക്തം ,ലവണം ,ക്ഷാരം 

ഗുണം -ലഘു ,രൂക്ഷം ,തീക്ഷ്‌ണം 

വീര്യം -ഉഷ്‌ണം 

വിപാകം -കടു 

panikoorka,panikkoorkka,panikoorkka,panikoorka for babies,#panikkoorkka,panikkoorkka soap,panikkoorkka plant,panikkoorkka recipe,uses of panikkoorkka,panikkoorkka chutney,how to use panikkoorkka,panikkoorkka benefits,panikkoorkka for plants,panikkoorkka fertilizer,panikkorkka ila fry,panikkurkka,panikoorka chutney,panikoorka recipes,how to make panikkoorkka kashayam,panikoorka for health,#panikoorkka uses malayalam#,healthy panikoorka pakoda


പനിക്കൂർക്കയുടെ ചില ഔഷധപ്രയോഗങ്ങൾ .

പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് 5 മില്ലി വീതം സമം ചെറുതേനും ചേർത്ത് ദിവസം 3 നേരം വീതം കഴിച്ചാൽ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പനി ,ചുമ ,കഫക്കെട്ട് , ജലദോഷം ,ശ്വാസംമുട്ട് മുതലായവയ്ക്ക് ശമനമുണ്ടാകും .കുട്ടികളിലെ വയറുവേദന ,ആസ്മ ,വിട്ടുമാറാത്ത ചുമ ,മൂത്രത്തിൽ കല്ല് ,മൂലക്കുരു മുതലായവയ്ക്കും പനിക്കൂർക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ് .ചെറു ചൂടുവെള്ളത്തിൽ പനിക്കൂർക്കയുടെ ഇല നീര് ചേർത്ത് കുട്ടികളെ കുളിപ്പിക്കുന്നത് പനിയെയും ജലദോഷത്തിനെയും പ്രതിരോധിക്കാൻ നല്ലതാണ് .പനിക്കൂർക്ക ഇല നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് അപസ്‌മാരത്തിനും നല്ലതാണ് .

പനിക്കൂർക്കയുടെ ഇലയും തുളസിയിലയും ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും പനിക്കും ജലദോഷത്തിനും നല്ലതാണ് .പനിക്കൂർക്കയുടെ ഇലയുടെ നീരിൽ  തേനും, ചെറുനാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവരിലേയും പനിക്കും ജലദോഷത്തിനും നല്ലതാണ് .ശ്വാസതടസ്സത്തിന് ഇലയുടെ നീര് ഉള്ളിൽ കഴിക്കുകയും നെറ്റിയിലും നെഞ്ചത്തും തടവുകയും ചെയ്യുന്നത് നല്ലതാണ് .

.പനിക്കൂർക്കയുടെ ഇല അരച്ച് 6 ഗ്രാം വീതം വെള്ളത്തിൽ കലക്കി കിടക്കാൻ നേരം കഴിക്കുകയും 6 ഗ്രാം ത്രിഫല ചൂർണ്ണം ചൂടുവെള്ളത്തിൽ കലക്കി കുടിച്ച് വയറിളക്കുകയും ചെയ്‌താൽ ഉദരകൃമികൾ പാടെ നശിക്കും . പനിക്കൂർക്കയുടെ ഇലയുടെ നീര് 10 മില്ലി വീതം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും കൃമിശല്ല്യം ഇല്ലാതാക്കാൻ നല്ലതാണ് .

ALSO READ : പാഷാണഭേതി ഔഷധഗുണങ്ങൾ .

പനിക്കൂർക്കയുടെ ഇലയുടെ നീര് സമം ഇഞ്ചിനീരുമായി ചേർത്ത് കഴിച്ചാൽ  ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവ മാറിക്കിട്ടും .ഇല അരച്ച് 6 ഗ്രാം മുതൽ 10 ഗ്രാം വരെ ഉള്ളിൽ കഴിച്ചാൽ വൃക്കയിലെ കല്ലുകൾ ദ്രവിച്ചു പോകും .ഇലയുടെ നീര് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ നല്ലതാണ് .പനിക്കൂർക്കയുടെ ഇലയും ,ഗ്രാമ്പുവും ,ജാതിക്കായും ഇട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കോളറ രോഗത്തിന് നല്ലതാണ് .

പനിക്കൂർക്കയുടെ ഇല അരച്ച് ഉഴുന്നുപൊടിയിലോ ഗോതമ്പു പൊടിയിലോ ചേർത്ത് പലഹാരമുണ്ടാക്കി പതിവായി കഴിക്കുന്നത് ഗ്രഹണി രോഗത്തിന് നല്ലതാണ് .പനിക്കൂർക്കയില ,നെല്ലിക്കാപ്പൊടി ,നീലയമരിപ്പൊടി എന്നിവ വിളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ അകാലനര മാറാൻ നല്ലതാണ് .പനിക്കൂർക്കയുടെ ഇലയുടെ നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് നീർവീഴ്ച്ച, പീനസം, തുമ്മൽ,മുതലായവയ്ക്ക് നല്ലതാണ് .

പനിക്കൂർക്കയുടെ ഇല നീര് എണ്ണ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് ജലദോഷം മൂക്കടപ്പ് ,വിട്ടുമാറാത്ത തുമ്മൽ എന്നിവ മാറാൻ നല്ലതാണ് .കൂടാതെ കണ്ണിനു നല്ല കുളിർമ്മ കിട്ടുകയും ചെയ്യും .പനിക്കൂർക്കയുടെ ഇല നീരിൽ തേനും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ഒരുമാസത്തോളം കുട്ടികൾക്ക് പതിവായി കൊടുത്താൽ കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിക്കും .പനിക്കൂർക്കയുടെ ഒന്നോ രണ്ടോ ഇലകളിട്ട് വെള്ളം തിളപ്പിച്ച് ദാഹശമനിയായി ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി  വർധിപ്പിക്കാൻ നല്ലതാണ് .പനിക്കൂർക്കയുടെ ഇല നീര് മിതമായ അളവിൽ ദിവസവും കഴിക്കുന്നത് അസ്ഥികളുടെ ബലം വർധിപ്പിക്കാൻ നല്ലതാണ് .ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് .

പനിക്കൂർക്കയുടെ ഇല നീര്  ഒന്നോ രണ്ടോ തുള്ളി ചെവിയിലൊഴിച്ചാൽ ചെവിവേദനയ്‌ക്ക്‌ ശമനമുണ്ടാകും .പനിക്കൂർക്കയുടെ ഇലകളിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊള്ളുന്നത് പല്ലുവേദനയ്ക്കും വായ്‌നാറ്റത്തിനും ,വായ്പ്പുണ്ണിനും നല്ലതാണ് .പനിക്കൂർക്കയുടെ ഇല നീര് കണ്ണിനു ചുറ്റും പോളയിൽ പുരട്ടുന്നത് ചെങ്കണ്ണ് മാറാൻ നല്ലതാണ് .പനിക്കൂർക്കയില അരച്ച് പുരട്ടുന്നത് പ്രാണി വിഷത്തിന് നല്ലതാണ് .പനിക്കൂർക്ക ഇലയും കല്ലുപ്പുമിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കാലുകൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുന്നത് വളംകടി മാറാൻ നല്ലതാണ് .

പനിക്കൂർക്കയുടെ ഇല നീരിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും പുകച്ചിലും മാറാൻ നല്ലതാണ് .പനിക്കൂർക്കയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തിൽ യോനി കഴുകുന്നത് യോനിയിലെ അണുബാധ മാറാൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post